Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
February 2023 Horoscope: ഫെബ്രുവരി 2023 സമ്പൂര്‍ണ മാസഫലം: ജ്യോതിഷം തെറ്റില്ല ഈ രാശിക്കാരുടെ കാര്യത്തില്‍
ഫെബ്രുവരി മാസത്തില്‍ 12 രാശിക്കാരുടേയും രാശിഫലത്തെക്കുറിച്ച് അറിയാം. ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നടക്കുന്ന ഒരു മാസം കൂടിയാണ് ഫെബ്രുവരി. അതുകൊണ്ട് തന്നെ ഇത് ഓരോ രാശിക്കാരേയും എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

12 രാശിക്കാരിലും നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് ഫെബ്രുവരി മാസം. എന്നാല്‍ അനുകൂല മാറ്റങ്ങളോടൊപ്പം തന്നെ പ്രതികൂല മാറ്റങ്ങളും ഫെബ്രുവരി മാസത്തില്‍ ഉണ്ടാവുന്നു. ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ഉത്സാഹം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ഓരോ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ സാമ്പത്തികമായി നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിക്ഷേപങ്ങളില്‍ മികച്ച മാറ്റം ഉണ്ടാവുന്നു. പങ്കാളിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരുന്നു. പലപ്പോഴും നിങ്ങള്‍ക്ക് അവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. പലപ്പോഴും പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതോടൊപ്പം അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുന്നതിനും സാധിക്കുന്നു. ആരോഗ്യ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടം ഉണ്ടാവുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഫെബ്രുവരി മാസം അതിന് അനുയോജ്യമായ മാസമാണ്. അത് മാത്രമല്ല കരിയറില്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ വരുത്തി വെക്കുന്നു. ബിസിനസ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം മുന്‍ സമയങ്ങളിലെ പോലെ ലാഭം ലഭിക്കണം എന്നില്ല നിങ്ങള്‍ക്ക്. ജോലിയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള റിസ്‌കും എടുക്കരുത്. അത് നിങ്ങളെ കൂടുതല്‍ അപകടത്തിലേക്ക് ആക്കുന്നു. ബിസിനസ് കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധയോടെ ഓരോ ചുവടും വെക്കണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ പലപ്പോഴും ഉണ്ടായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാരില്‍ പെട്ടെന്ന് തന്നെ പല തീരുമാനങ്ങളും എടുക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് കൂടാതെ നിരവധി അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടായ.ിരിക്കും. വ്യക്തി ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എങ്കിലും ബിസിനസ് ചെയ്യുന്നവര്‍ക്ക് പ്രയോജനകരമായ ഡീലുകളില്‍ എത്തിപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പല കാര്യങ്ങളിലും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ പലപ്പോഴും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പൊതുവേ ഗുണ ദോഷ സമ്മിശ്രമായ ഒരു മാസമായിരിക്കും ഫെബ്രുവരി മാസം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമായിരിക്കും. അതുകൊണ്ട് തന്നെ ഓഫീസില്‍ പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് നിങ്ങള്‍ പാത്രമാവുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളെ സഹായിക്കുന്ന പുതിയ കഴിവുകള്‍ ഉണ്ടാവുന്നു. അവയെല്ലാം മികച്ച രീതിയിലല്‍ പ്രയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു..

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം അല്‍പം ദോഷം ചെയ്യുന്ന ഒരു മാസമാണ്. ഇവര്‍ക്ക് ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ ഏറ്റവും നല്ല സമയം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ഒരു സമയം കൂടിയാണ്. നിലവിലെ ജോലിയില്‍ ചെറിയ ചില പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. എപ്പോഴും നിങ്ങള്‍ ശരിയായ അവസരത്തിനായി കാത്തിരിക്കുക. അതുകൊണ്ട് തിടുക്കപ്പെട്ട് ജോലി നിര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തരുത്. സാമ്പത്തികമായി ഒരിക്കലും റിസ്‌ക് എടുക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. വീട്ടില്‍ സമാധാനവും സമൃദ്ധിയും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ഒരു മാസമാണ് ഫെബ്രുവരി മാസം. കാരണം ഇവരുടെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്ന ഒരു മാസം തന്നെയാണ്. തൊഴിലില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് പലതും അനുകൂല മാറ്റങ്ങള്‍ ആയിരിക്കാം. പെട്ടെന്നുള്ള തീരുമാനത്തില്‍ ഒരു കാര്യവും ചെയ്യരുത്. ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാലതാമസമില്ലാതെ ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൃത്യമായി പ്ലാന്‍ ചെയ്തതിന് ശേഷം മാത്രം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അടുത്ത സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങളില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും വിജയം ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള പുരോഗതിയും നിങ്ങളെ തേടി എത്തുന്ന ഒരു സമയം കൂടിയാണ്. വിവാദപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഒരു കാര്യത്തിനും പങ്കാളിയെ നിര്‍ബന്ധിക്കരുത്. ഇത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു മാസം കൂടിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അവയെല്ലാം പരിഹരിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. സമയ പരിധി വെച്ച് ചെയ്യേണ്ട ജോലികള്‍ അതുപോലെ തന്നെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജോലിയില്‍ സന്തോഷകരമായ അന്തരീക്ഷം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അല്ലാത്ത പക്ഷം ജോലിയില്‍ നിന്ന് രാജി വെക്കാന്‍ വരെ നിങ്ങള്‍ക്ക് തോന്നുന്ന അവസ്ഥയുണ്ടാവും. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സന്തോഷകരമായ അനുഭവമായിരിക്കും നിങ്ങള്‍ക്കുണ്ടാവുന്നത് ഈ മാസത്തില്‍, ആരോഗ്യവും മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു സമയമാണ്. പലപ്പോഴും ജീവിതത്തില്‍ സന്തോഷം നല്‍കുന്ന അവസ്ഥകളില്‍ കൂടി ഫെബ്രുവരി മാസം നിങ്ങള്‍ കടന്ന് പോവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതനുസരിച്ച് ഉത്തരവാദിത്വവും വര്‍ദ്ധിക്കുന്നു. ജോലിയിലെ സുരക്ഷിതത്വം നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും കൊണ്ട് വരുന്നു. നിങ്ങളുടെ പങ്കാളിയില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും. നിങ്ങളുടെ ആരോഗ്യം അസ്ഥിരമായിരിക്കാം. അതുകൊണ്ട് അല്‍പം കൂടുതല്‍ ശ്രദ്ധ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കണം. എപ്പോഴും എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാസമാണ് ഫെബ്രുവരി മാസം, പല കോണില്‍ നിന്നും നിങ്ങളെ തേടി സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ഇടക്കിടെ അവയെല്ലാം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. നിലവിലെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നു. നിങ്ങള്‍ക്ക് അതിനുള്ള വഴികള്‍ തനിയെ തെളിഞ്ഞ് വരുന്നു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പങ്കാളിയുമായി ഒരു തുറന്ന ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതയും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ശാന്തതയും വിവേകവും നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുക. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം അനുകൂല മാറ്റങ്ങള്‍ നല്‍കുന്നു. ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായി മാറുന്ന ഒരു മാസമായിരിക്കും കുംഭം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം. അതുകൊണ്ട് തന്നെ അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പക്ഷേ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ ചെറിയ രീതിയിലുള്ള അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു മാസം കൂടിയാണ് കുംഭം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കാന്‍ പാടുകയില്ല. ഇത് നിങ്ങളില്‍ ചെറിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പക്ഷേ ഇവര്‍ക്ക് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് അനുകൂലമായ മാസമായിരിക്കില്ല എന്നതാണ് സത്യം. ജീവിതത്തില്‍ വളരെയധികം അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഫെബ്രുവരി മാസം നല്‍കുന്നു. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തിരക്കുകൂട്ടരുത്. കാരണം ഇത് നിങ്ങളുടെ അശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കണം. പങ്കാളിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാം. നിങ്ങളുടെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. അതിന് വേണ്ടി മെഡിറ്റേഷന്‍ പോലുള്ളവ ചെയ്യാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











