Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
February horoscope 2022: ഫെബ്രുവരി 2022: സമ്പൂര്‍ണ മാസഫലം 12 രാശിക്കും ഫലങ്ങള്‍ ഇങ്ങനെ
ജനുവരി അനസാനിച്ചു, ഇനി ഫെബ്രുവരിയിലേക്ക് കടക്കുന്നു. എന്നാല്‍ 2022-ലെ ഈ മാസത്തിലേക്ക് കടക്കുന്നതിന് മുന്‍പ് എന്തൊക്കെയാണ് ഫെബ്രുവരിയില്‍ 12 രാശിക്കാര്‍ക്കും കരുതി വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ ആഗ്രഹമില്ലേ?

ഫെബ്രുവരി മാസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരിലും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പല തരത്തിലാണ് കാത്തു വെച്ചിരിക്കുന്നത്. എന്തൊക്കെയാണ് അവ എന്നും എന്തൊക്കെ മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാവുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന മാസമാണ് ഫെബ്രുവരി മാസം. ജോലി ചെയ്യുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്ന മാസം കൂടിയാണ്. ഇത് കൂടാതെ അച്ചടക്കവും അര്‍പ്പണബോധവും ഉണ്ടെങ്കില്‍, നിങ്ങളുടെ മുതിര്‍ന്നവരുടെ വിശ്വാസം നേടിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ബിസിനസ്സ് വിപുലീകരണത്തില്‍ നിക്ഷേപിക്കാന്‍ നല്ല സമയമാണ് ഈ മാസം. വര്‍ധിച്ച ചെലവുകള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധ്യതയുണ്ട്.

ഇടവം രാശി
തൊഴില്‍ രംഗത്ത് നല്ല വാര്‍ത്തകള്‍ ഉണ്ടാകാം. നിങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാനുള്ള മികച്ച സമയമാണിത്. ഈ മാസം ഒരു പുതിയ സംരംഭവും ആരംഭിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് നഷ്ടത്തിലാണ് അവസാനിക്കുക. അതുകൊണ്ട് തന്നെ ഒരു ശരിയായ അവസരത്തിനായി കാത്തിരിക്കുക. ചെലവുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ട്. ആരോഗ്യം നിലനിര്‍ത്താന്‍ ചിട്ടയായ ജീവിതശൈലിയിലൂടെ മുന്നോട്ട് പോവേണ്ടതുണ്ട്. ദാമ്പത്യജീവിതം സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കാം. അതുകൊണ്ട് തന്നെ പരസ്പം സംസാരിക്കുമ്പോള്‍ അവരുടെ സ്വരവും സംസാരവും നിരീക്ഷിക്കേണ്ടതുണ്ട്.

മിഥുനം രാശി
ജോലിയില്‍ മാറ്റമോ പ്രമോഷനോ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശമ്പള വര്‍ദ്ധനവിനും സാധ്യത കാണുന്നു. മോശം പെരുമാറ്റം നിങ്ങളുടെ നിലവിലെ ജോലിയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബിസിനസ്സിലുള്ളവര്‍ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്ന ഒരു സമയമാണ്. ഏതെങ്കിലും ഊഹക്കച്ചവട മാര്‍ഗങ്ങളില്‍ പണം നിക്ഷേപിക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലാത്തപക്ഷം വലിയ നഷ്ടം ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുകയും എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുകയും ചെയ്യുക. നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള ബന്ധം വിവാഹത്തിലെത്തുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം രാശി
നിങ്ങളുടെ ജോലിയിലെ പ്രകടനം മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കുമെന്നതിനാല്‍ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും, സ്വന്തമായി എന്തെങ്കിലും ആരംഭിക്കാനുള്ള നല്ല സമയമാണിത് എന്നതും ഓര്‍ക്കണം. നിങ്ങളില്‍ ചിലര്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാന്‍ കഴിയും, എന്നാല്‍ പാഴ് ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ആമാശയം, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തികം അല്‍പം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കുന്നതിന് നിങ്ങളുടെ ജോലിയില്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ധൈര്യത്തോടെ മുന്നോട്ട് പോവുന്നതിനു ശ്രമിക്കണം. നിങ്ങളുടെ തീരുമാനങ്ങളില്‍ വിശ്വസിക്കുക, മറ്റുള്ളവരുടെ പ്രലോഭനങ്ങളിലും വാക്കുകളിലും വീഴാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിലവിലുള്ള കടബാധ്യതകളില്‍ നിന്ന് മുക്തി നേടാനാകും. മുന്‍കാലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. പങ്കാളിയില്‍ നിന്നോ അവരുടെ കുടുംബത്തില്‍ നിന്നോ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വ്യക്തിപരമായ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെടാം. ഒരു പുതിയ ബന്ധം ഉടലെടുക്കുന്നതിനുള്ള യോഗമുണ്ട്.

കന്നി രാശി
ജോലിസ്ഥലത്ത് വെല്ലുവിളി നിറഞ്ഞ സാഹചര്യമുണ്ടായിട്ടും നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ മികച്ച പ്രകടനം തുടരുന്നുണ്ട്. ആരെയും അന്ധമായി വിശ്വസിക്കരുത്, നിങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നല്ലതുപോലെ ആലോചിക്കണ്ടതാണ്. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പല കോണുകളില്‍ നിന്നും തടസ്സം നേരിടാം. പ്രണയ പങ്കാളികള്‍ക്ക് വിശ്വാസ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അത് തെറ്റിദ്ധാരണകളിലേക്ക് നയിച്ചേക്കാം. പലപ്പോഴും പ്രണയത്തില്‍ അത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ടാവാം. പണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ കാരണം കുടുംബാന്തരീക്ഷം അസ്ഥിരമായി തുടരും.

തുലാം രാശി
കരിയര്‍ സ്റ്റാന്‍ഡ് പോയിന്റില്‍ നിന്ന് ഇത് ശുഭകരമായ മാസമായിരിക്കും. ജോലിയുള്ള തുലം രാശിക്കാരുടെ വരുമാനത്തിലും പുരോഗതിയുടെയും സൂചനകളുണ്ട്. വ്യാപാരികള്‍ക്ക് പദ്ധതികളില്‍ നിന്ന് നേട്ടമുണ്ടാകും, പ്രത്യേകിച്ച് സര്‍ക്കാരുമായി ബന്ധപ്പെട്ട പദ്ധതികളില്‍ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചര്‍മ്മം, കണ്ണുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. അവിവാഹിതര്‍ അവരുടെ സ്നേഹം അവരുടെ പ്രണയിതാവിനോട് പ്രകടിപ്പിക്കണം.

വൃശ്ചികം രാശി
നിങ്ങളുടെ ഇപ്പോഴത്തെ ജോലിയില്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്കും ഇത് അനുകൂല സമയമായിരിക്കും. പുതിയ പദ്ധതികളില്‍ നിന്ന് പ്രതീക്ഷിച്ച വിജയം ലഭിക്കും. അത് സാമ്പത്തികമായി നിങ്ങളെ മികച്ചതാക്കും. അമിതമായ ചെലവുകള്‍ക്കെതിരെ നിങ്ങള്‍ ജാഗ്രത പാലിക്കണം. ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങള്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. മഹാമാരിയുടെ ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കണം. പ്രണയ ജീവിതത്തില്‍ അകല്‍ച്ച അനുഭവപ്പെടാം.

ധനു രാശി
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടതായി വരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നതിനാല്‍ ഇത് നല്ല സമയമാണെന്ന് സ്വയം തിരിച്ചറിയും. അപ്രതീക്ഷിതമായ ചിലവുകള്‍ കാരണം വീട്ടുചെലവ് അല്‍പ്പം നീണ്ടു പോകും. നിങ്ങള്‍ ആരോഗ്യ ബോധമുള്ളവരായി തുടരുകയും കര്‍ശനമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്യണം. നിങ്ങളുടെ റൊമാന്റിക് പങ്കാളി അധിക പൊസസീവ് ആയിത്തീര്‍ന്നേക്കാം, അത് അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. പലപ്പോഴും അത് കുടുംബ ജീവിതത്തില്‍ താളപ്പിളകള്‍ കൊണ്ട് വരുന്നു.

മകരം രാശി
നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കുക. സ്വയം നിയന്ത്രിക്കുകയും സഹപ്രവര്‍ത്തകരോട് മാന്യമായി പെരുമാറുകയും ചെയ്യുക. ബിസിനസ്സില്‍ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. പുതിയ കരാറുകളില്‍ ഒപ്പിടാന്‍ കഴിയും. ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ ചില ആശങ്കകള്‍ക്ക് കാരണമാകും. നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കുകയും പ്രധാനപ്പെട്ട കാര്യങ്ങളില്‍ അവരുടെ ഉപദേശം സ്വീകരിക്കുകയും ചെയ്യുക. ഇത്രയും കാര്യം മികച്ചതായി ചെയ്താല്‍ ടെന്‍ഷനില്ലാതെ കടന്നു പോവുന്ന മാസമായിരിക്കും ഫെബ്രുവരി.

കുംഭം രാശി
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ബുദ്ധിപരമായ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. പുതിയ വഴികള്‍ തേടാന്‍ നിങ്ങളെ നിര്‍ബന്ധിതരാക്കുന്ന ജോലി അന്തരീക്ഷം ഒരു പരിധിവരെ നിങ്ങളെ തന്നെ ബുദ്ധിമുട്ടിക്കും. ഒരു പുതിയ ലൈന്‍ ബിസിനസ്സ് ആരംഭിക്കുന്നിനെക്കുറിച്ച് ചിന്തിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യാം. മറ്റുള്ളവരുടെ ക്ഷേമത്തിനായി ചെലവഴിക്കുന്ന പണം ഉല്‍പ്പാദനക്ഷമതയുള്ളതും ഉയര്‍ന്ന വരുമാനം ലഭിക്കുന്നതും ആയിരിക്കും. പ്രണയ ജീവിതത്തില്‍ ഈഗോ കലഹങ്ങള്‍ ഒഴിവാക്കുക. ആരോഗ്യം വേണ്ടതു പോലെ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും ആശുപത്രിയിലേക്കും നിങ്ങളെ എത്തിച്ചേക്കാം.

മീനം രാശി
ഈ മാസം അധിക ജോലി സമ്മര്‍ദ്ദം ഉണ്ടാകാം. പലപ്പോഴും ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടാം. ജോലി സംബന്ധമായ യാത്രകളും വേണ്ടി വന്നേക്കാം. ബിസിനസ്സിലുള്ളവര്‍ക്ക് അവരുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് പുതിയ സഹകരണങ്ങള്‍ ആവശ്യമായി വരുന്നുണ്ട്. നിങ്ങളുടെ സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പുതിയ ദീര്‍ഘകാല വഴികളില്‍ നിക്ഷേപിക്കുകയും ചെയ്യുക. സന്ധികളിലും തോളിലും വേദന ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. കുടുംബാംഗങ്ങളുമായി സൗഹാര്‍ദ്ദപരമായ ബന്ധം ഉറപ്പാക്കുക. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെ ഇടപെടുക. അല്ലാത്ത പക്ഷം വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
most read:12 രാശിക്കാരും ശിവനെ ആരാധിക്കേണ്ടത് ഇപ്രകാരം: സര്‍വ്വൈശ്വര്യം ഫലം



Click it and Unblock the Notifications











