Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മാറ്റത്തിന്റെ കാലം ഈ രാശിക്കാര്‍ക്ക്
ഈ മാസം നിങ്ങള്‍ക്ക് രാശിപരമായി രാശിപരമായി പല നല്ല മാറ്റങ്ങളും കാണാവുന്നതാണ്. ജനുവരി 24ലെ ശനിമാറ്റം പല രാശിക്കാരെയും തുണച്ചിട്ടുണ്ട്. മുമ്പ് കഷ്ടത അനുഭവിച്ചവര്‍ക്ക് ഈ മാസം അല്‍പം ആശ്വസിക്കാം. മിക്കവര്‍ക്കും ഈ മാസം വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. അവരുടെ ജോലിയില്‍ അഭിവൃദ്ധിയും കുടുംബത്തില്‍ മനസ്സമാധാനവും സാമ്പത്തികം മെച്ചപ്പെട്ടതുമാകുന്നു. മറ്റു ചിലര്‍ക്ക് ചെറുതായി ഒന്നു ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങളുടെ ഈ മാസത്തെ സമ്പൂര്‍ണ രാശിഫലം കൃത്യമായി അറിയാന്‍ വായിക്കൂ.


മേടം രാശി
സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. അനാവശ്യ ചെലവുകള്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക കാര്യത്തില്‍ ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. സാമ്പത്തിക തീരുമാനങ്ങള്‍ സ്വയം എടുക്കുക. ബിസിനസുകാര്‍ക്ക് ഈ മാസം നല്ല അവസരം ലഭിക്കും. നിങ്ങളുടെ പിതാവിന് നിങ്ങള്‍ക്ക് നല്ലൊരു വഴി കാണിക്കാനാകും. ആത്മവിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുക. ജോലിക്കാര്‍ക്ക് അല്‍പം വെല്ലുവിളി നിറഞ്ഞതാവും. ജോലിയില്‍ ചെറിയ അശ്രദ്ധ കാണിക്കും. നിലവിലെ ജോലിയില്‍ സന്തുഷ്ടനല്ലെങ്കിലും തിടുക്കത്തില്‍ തെറ്റായ നടപടികളൊന്നും എടുക്കരുത്. ദാമ്പത്യ ജീവിതം സന്തുഷ്ടവും സ്‌നേഹനിര്‍ഭരവുമാകും. ഈ മാസം നിങ്ങളുടെ കുട്ടികള്‍ക്കും ശുഭകരമായിരിക്കും.

ഇടവം രാശി
ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ശരിയായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രകടനവും വളരെയധികം വിലമതിക്കപ്പെടും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരാകും. ജോലിപരമായി ഉന്നതിയോ ട്രാന്‍സ്ഫറോ ലഭ്യമാണ്. ജോലിമാറ്റം ചിന്തിക്കുന്നവര്‍ക്ക് മാസം അനുയോജ്യമാണ്. ജോലിഭാരം അനുഭവപ്പെട്ടാലും നന്നായി കൈകാര്യം ചെയ്യും. ബിസിനസുകാര്‍ക്ക് പരിചയസമ്പന്നരായ ആളുകളുടെ സഹായത്തോടെ മികച്ച ലാഭം നേടാന്‍ കഴിയും. പുതിയ ബിസിനസ്സ് ആരംഭിക്കാവുന്നതാണ്. സാമ്പത്തികം അനുകൂലമായിരിക്കും. പ്രണയ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. പങ്കാളിയുമായി ധാരാളം സമയം ചെലവഴിക്കും. വിവാഹിതര്‍ക്ക് ഈ മാസം വളരെ നല്ലതായിരിക്കും. ചില വലിയ നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും.

മിഥുനം രാശി
ഈ മാസം നിങ്ങള്‍ക്ക് സമ്മിശ്രമാണ്. ശാരീരിക അലസത ജോലിയില്‍ പ്രതിഫലിക്കും. ജോലിക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ജോലിഭാരം നിങ്ങളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായം പ്രതീക്ഷിക്കാം. ബിസിനസുകാര്‍ക്ക് ജോലിയില്‍ തടസ്സമുണ്ടാകില്ല. മാസത്തിന്റെ മധ്യത്തില്‍ സാമ്പത്തികം അസന്തുലിതമാകാം. പണം ചിന്താപൂര്‍വ്വം ചെലവഴിക്കുക. കുടുംബാംഗങ്ങളുമായുള്ള ബന്ധം സാധാരണമായിരിക്കും. കുട്ടികളുടെ പഠന കാര്യത്തില്‍ അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. മാസാവസാനം ഒരു യാത്ര സാധ്യമാണ്.

കര്‍ക്കിടകം രാശി
പ്രണയത്തിന്റെ കാര്യത്തില്‍ ഈ മാസം പ്രത്യേകമായിരിക്കും. നിങ്ങള്‍ക്ക് ആരെയെങ്കിലും ആകര്‍ഷിക്കാന്‍ കഴിയും. പരസ്പരം സ്‌നേഹിക്കുന്നവര്‍ക്ക് വിവാഹത്തിനു വഴിയൊരുങ്ങും. വ്യക്തിബന്ധങ്ങള്‍ നല്ലതായിരിക്കും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം വര്‍ദ്ധിക്കും. ജോലിയിലും വ്യക്തിജീവിതത്തിലും സന്തുലിതാവസ്ഥ നിലനിര്‍ത്തും. കുടുംബാംഗങ്ങളുമായി മതിയായ സമയം ചെലവഴിക്കും. വിവാഹിതര്‍ക്ക് ഈ മാസം ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതാവും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. വസ്തു കാര്യങ്ങള്‍ പരിഹരിക്കുകയും പണം ലഭിക്കുകയും ചെയ്യും. ജോലിയിലും ബിസിനസ്സിലും നല്ല ഫലങ്ങള്‍ ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും.

ചിങ്ങം രാശി
പ്രണയജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. വിവാഹത്തിനായി നിങ്ങള്‍ക്കൊരുങ്ങാവുന്നതാണ്. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷം നിറഞ്ഞതാവും. നിങ്ങള്‍ക്ക് മറ്റൊരാളുമായി തര്‍ക്കമോ മറ്റോ ഉണ്ടെങ്കില്‍ സൗമ്യമായി പെരുമാറുക. ജോലിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ കൊണ്ടുവരാം. ബിസിനസുകാര്‍ക്ക് ഈ മാസം നല്ല ലാഭത്തിനു സാധ്യതയുണ്ട്. ജോലിക്കാര്‍ക്കും ചില നല്ല കാര്യങ്ങള്‍ നടക്കും. മാസം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ മികച്ചതായിരിക്കും. പരീക്ഷകളില്‍ മികച്ച പ്രകടനം നടത്തും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും.

കന്നി രാശി
ബിസിനസുകാര്‍ക്ക് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. സാമ്പത്തിക അവസ്ഥയില്‍ വലിയ പുരോഗതി ഉണ്ടാകും. എങ്കിലും പണവുമായി ബന്ധപ്പെട്ട വലിയ ജോലികളൊന്നും ചെയ്യാതിരിക്കുക. പ്രണയിതാക്കള്‍ക്കും ഈ മാസം നല്ലതു കരുതിവച്ചിരിക്കുന്നു. വ്യക്തിജീവിതത്തില്‍ സമാധാനമുണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് സ്‌നേഹവും പിന്തുണയും ലഭിക്കും. നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് വളരെക്കാലം മാറിനില്‍ക്കേണ്ടതായി വരും. ദാമ്പത്യ ജീവിതത്തില്‍ സ്ഥിരതയുണ്ടാകും.

തുലാം രാശി
ജോലിസ്ഥലത്ത് വിജയിക്കാനാവും ഈ മാസം ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ കരിയറിന് ഒരു പുതിയ ദിശാബോധം കൈവരും. ബിസിനസുകാര്‍ക്ക് ഈ മാസം വളരെ പ്രധാനമായിരിക്കും. ചില കഠിന പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരാം. നിക്ഷേപം നടത്താനുള്ള ശരിയായ സമയമാണിത്. നിങ്ങളുടെ വീട്ടന്തരീക്ഷം നന്നായിരിക്കും. കുടുംബാംഗങ്ങളുമായി ധാരാളം സമയം ചെലവഴിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമാക്കും. വ്യക്തിജീവിതത്തിലും ജോലിയിലും സന്തുലിതാവസ്ഥ നിലനിര്‍ത്തുക. ആരോഗ്യം അനുകൂലമായിരിക്കും.

വൃശ്ചികം രാശി
ഈ മാസം സമ്മിശ്ര ഫലങ്ങളായിരിക്കും. പണത്തിന്റെ കാര്യത്തില്‍ അല്‍പം നിരാശ തോന്നും. സാമ്പത്തിക പരിമിതികള്‍ സമ്മര്‍ദ്ദത്തിലാക്കും. ജോലിസ്ഥലത്ത് സമ്മര്‍ദ്ദം അനുഭവപ്പെടും. വളരെയധികം ഉത്തരവാദിത്തങ്ങള്‍ വന്നുചേരുന്നതിനാല്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. മാനസിക പ്രശ്നങ്ങളും നിങ്ങളുടെ ജോലിയെ ബാധിക്കും. പ്രണയിതാക്കള്‍ക്ക് മാസം അത്ര നല്ലതല്ല. നിങ്ങളുടെ പെരുമാറ്റം സന്തുലിതമായി നിലനിര്‍ത്തുക. സംസാരങ്ങളില്‍ കോപപ്പെടാതിരിക്കുക. ആരോഗ്യ കാര്യത്തില്‍ ഈ മാസം വളരെ ജാഗ്രത പാലിക്കണം.

ധനു രാശി
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെ ആശങ്കാകുലരാകും. അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്, സ്വയം പരിപാലിക്കുക. നിങ്ങളുടെ പിതാവിന്റെ ആരോഗ്യവും നന്നായിരിക്കുല്ല. ജോലിക്കാര്‍ക്ക് ഈ മാസം ഒരു വലിയ മാറ്റം സാധ്യമാണ്. പ്രമോഷനോ ട്രാന്‍സ്ഫറോ സാധ്യമാണ്. ബിസിനസ്സുകാര്‍ക്കും നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. വിദേശത്ത് പഠിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. വീട്ടില്‍ കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. മാനസികമായി അസ്വസ്ഥരാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ അകല്‍ചയുണ്ടാകും. പെട്ടെന്ന് സമ്പത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട ജോലികള്‍ തിടുക്കത്തില്‍ ചെയ്യരുത്.

മകരം രാശി
നിങ്ങളുടെ കഠിനാധ്വാനം നിങ്ങളെ വിജയത്തിലെത്തിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. തീര്‍പ്പാക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാക്കും. ബിസിനസുകാര്‍ക്ക് എതിരാളികള്‍ കടുത്ത മത്സരം സൃഷ്ടിക്കും. ഈ മാസം സാമൂഹികമായി സജീവമാകും ചില സാമൂഹിക പരിപാടികളില്‍ പങ്കെടുക്കും. നിങ്ങളുടെ പ്രശസ്തി നിലനില്‍ക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്പര്യമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സന്തോഷവും ഉണ്ടാകും. പങ്കാളിയുമായി ധാരാളം സമയം ചെലവഴിക്കും. മാതാപിതാക്കളുമായുള്ള ബന്ധം മികച്ചതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട കേസുകള്‍ പരിഹരിക്കാനാകും.

കുംഭം രാശി
ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് ഒരു നല്ല ജോലിക്ക് സാധ്യതയുണ്ട്. ജോലിക്കാര്‍ക്ക് പ്രമോഷനും വരുമാന വര്‍ദ്ധനവും സാധ്യമാണ്. ജോലിപരമായി നിങ്ങളുടെ എതിരാളികളെ ശ്രദ്ധിക്കുക. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം അനുഭവപ്പെടും. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയും. സ്വകാര്യജീവിതത്തില്‍ ഈ മാസം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കുക. ആരോഗ്യം ഈ മാസം മികച്ചതായിരിക്കും.

മീനം രാശി
ഈ മാസം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാനമാണ്. ആത്മവിശ്വാസത്തോടെ എല്ലാ വെല്ലുവിളികളെയും എളുപ്പത്തില്‍ നേരിടാന്‍ കഴിയും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് മാസത്തിന്റെ മധ്യത്തില്‍ വിജയം നേടാന്‍ കഴിയും. ജോലിക്കാര്‍ ഈ മാസം ചില കാര്യങ്ങളെക്കുറിച്ച് ആശങ്കാകുലരാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാകില്ല. ജോലികള്‍ പൂര്‍ണ്ണ ഏകാഗ്രതയോടെ ചെയ്യുക. സമയം ബിസിനസുകാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ചെറിയ ബിസിനസ്സ് നടത്തുകയാണെങ്കില്‍ പുരോഗമനം കാണുന്നു. വ്യക്തിജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം അസ്വസ്ഥമാകാം. സംവാദങ്ങളില്‍ നിന്നു മാറിനില്‍ക്കുക. ആരോഗ്യം ശ്രദ്ധിക്കുക.



Click it and Unblock the Notifications











