കരിയര്‍, ജോലി, പ്രശസ്തി, സമ്പത്ത്: വ്യാഴം നല്‍കുന്ന അപൂര്‍വ്വ ഭാഗ്യങ്ങള്‍ ആയുസ്സ് മുഴുവന്‍ ഈ രാശിക്ക്

ഗുരു ബൃഹസ്പതി എന്നാണ് വ്യാഴത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നവഗ്രഹങ്ങളില്‍ ഗുരുസ്ഥാനമാണ് വ്യാഴത്തിന് ഉള്ളത്. ജീവിതത്തില്‍ നിരവധി അനുകൂല ഫലങ്ങള്‍ നല്‍കുന്ന ഗ്രഹങ്ങളില്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ് വ്യാഴത്തിന്റെ സ്ഥാനം. ഗ്രഹങ്ങളുടെ ഗുരുവായത് കൊണ്ട് തന്നെയാണ് ബൃഹസ്പതി എന്ന പേര് വ്യാഴത്തിനുള്ളത്. വ്യാഴത്തെ അറിവ്, ബുദ്ധി, പ്രശ്‌സ്തി, സാമ്പത്തികം, കരിയര്‍, കീര്‍ത്തി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് എപ്പോഴും പറയാറുള്ളത്. വളരെ പതുക്കെ ചലിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ 12 രാശിയിലും എത്തുന്നതിന് വ്യാഴത്തിന് പന്ത്രണ്ട് വര്‍ഷം വേണം.

വ്യാഴത്തിന്റെ അനുകൂല ഭാവം ഇല്ലെങ്കില്‍ ജീവിതത്തില്‍ യാതൊരു നേട്ടവും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുകയില്ല. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് വ്യാഴത്തിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ഗജകേസരി യോഗം ഉള്‍പ്പടെയുള്ള പല രാജയോഗങ്ങളും രൂപം കൊള്ളുന്നത് തന്നെ വ്യാഴത്തിന്റെ സ്വാധീനത്തിലാണ്. വ്യാഴം എപ്പോഴും അനുകൂല ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ച് നോക്കാം.

astrology

വ്യാഴത്തിന്റെ സ്വാധീനം
ജീവിതത്തില്‍ വ്യാഴത്തിന്റെ സ്വാധീനം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. വ്യാഴം ശുഭസ്ഥാനത്താണ് എന്നുണ്ടെങ്കില്‍ ഇവര്‍ ഏത് കാര്യവും സമാധാനപൂര്‍വ്വം കൈകാര്യം ചെയ്യുന്നവരായിരിക്കാം. ഇത് കൂടാതെ ധനു, മീനം എന്നീ രാശിക്കാരുടെ അധിപനായാണ് വ്യാഴത്തെ കണക്കാക്കുന്നതും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

വ്യാഴം ദുര്‍ബലനെങ്കില്‍
വ്യാഴം ദുര്‍ബല സ്ഥാനത്താണ് ജാതകത്തില്‍ നില്‍ക്കുന്നത് എന്നുണ്ടെങ്കില്‍ പലപ്പോഴും ഇവരില്‍ ചെറിയ ചില അസ്വസ്ഥതകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വ്യാഴത്തെ ബലവാനാക്കുന്നതിന് വേണ്ടിയുള്ള അനുകൂല കാര്യങ്ങള്‍ നാം ചെയ്യേണ്ടതായി വരുന്നു. അതിന്റെ ഫലമായി ഇവര്‍ വ്യാഴാഴ്ച ദിനത്തില്‍ വ്രതം അനുഷ്ഠിക്കുകയും വ്യാഴത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള മന്ത്രം ജപിക്കുകയും വേണം. ഇത് കൂടാതെ മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

അനുകൂല രാശിക്കാര്‍
മുകളില്‍ പറഞ്ഞത് പോലെ വ്യാഴത്തിന്റെ അനുകൂല ഫലങ്ങള്‍ നിലനില്‍ക്കുന്ന ചില അനുകൂല രാശിക്കാരുണ്ട്. അതില്‍ ഒന്നാണ് ധനു, മറ്റൊന്നാണ് മീനം. ഈ രണ്ട് രാശിക്കാരിലും വ്യാഴം അതിന്റെ എല്ലാ കൃപയും ചൊരിയുന്നു. ഇത് കൂടാതെ രാജയോഗം, ഹന്‍സ രാജയോഗം തുടങ്ങിയ രാജയോഗ ഫലങ്ങളും ഈ രണ്ട് രാശിക്കാരിലും ഉണ്ടാവുന്നു. സമാധാനത്തോടെ എല്ലാ കാര്യങ്ങളേയും നേരിടുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ രാശിക്കാര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ധനു രാശി
ധനു രാശിക്കാരുടെ ജാതകത്തില്‍ വ്യാഴം അനുകൂല ഭാവത്തിലാണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇവര്‍ അനുഭവിക്കുന്നില്ല. മാത്രമല്ല ജോലിയില്‍ ഇവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മുന്നിലേക്ക് കുതിക്കുന്നതിനും തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതിനും സാധിക്കുന്നു. ബിസിനസ ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.

സ്ഥാനമാനങ്ങളും പദവിയും നിങ്ങളെ തേടി എത്തുന്നു. വ്യാഴത്തിന്റെ കൃപ ജീവിതത്തിലെ എല്ലാ മാറ്റങ്ങളിലും പ്രതിഫലിച്ച് കാണാന്‍ സാധിക്കും. എല്ലാ അര്‍ത്ഥത്തിലും ജീവിതം മികച്ചതായിരിക്കും. തോല്‍വികള്‍ ജീവിതത്തിന്റെ ഭാഗമാണെങ്കിലും അതില്‍ നിന്ന് കരകയറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതാണ് സത്യം. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളില്‍ വ്യാഴത്തിന്റെ കൃപയാല്‍ ലഭിക്കുന്നു.

മീനം രാശി
മീനം രാശിക്കാരില്‍ വ്യാഴം അനുകൂലഭാവത്തില്‍ കൂടുതല്‍ സമയം നിലനില്‍ക്കുന്നു. ജീവിത കാലം മുഴുവന്‍ ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഏത് ജോലി ചെയ്യുകയാണെങ്കിലും അതില്‍ എല്ലാം വിജയിക്കുന്നതിനും ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു വ്യാഴത്തിന്റെ കൃപ കൊണ്ട്. കൂടാതെ ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക ലാഭം ധാരാളം ഉണ്ടാവുന്നു. ഏത് ജോലിയും പൂര്‍ത്തിയാക്കി അതില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല

Story first published: Thursday, June 8, 2023, 14:23 [IST]
X
Desktop Bottom Promotion