For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉദ്ദിഷ്ട കാര്യത്തിന് നവരാത്രി വ്രതം

എങ്ങനെ ചിട്ടയായി നവരാത്രി വ്രതം അനുഷ്ഠിക്കണം എന്ന് നോക്കാം

|

നവരാത്രി വ്രതത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. നവരാത്രി വ്രതം എങ്ങനെ എടുക്കണമെന്നോ എന്താണിതിന്റെ ഫലമെന്നോ പലര്‍ക്കും അറിയില്ല. രാവണനില്‍ നിന്നും സീതയെ വീണ്ടെടുക്കുന്നതിനായി ശ്രീരാമനാണ് ആദ്യമായി നവരാത്രി വ്രതം നോറ്റത്. സര്‍വ്വ കാര്യ സിദ്ധിക്കായാണ് നവരാത്രി വ്രതം നോക്കുന്നത്.

അമാവാസി മുതലാണ് വ്രതാരംഭം. കൃത്യമായ ചിട്ടവട്ടങ്ങളോട് കൂടിയാണ് വ്രതം എടുക്കേണ്ടത്. അതുകൊണ്ട് തന്നെ സര്‍വ്വകാര്യസിദ്ധിക്കും വിദ്യാവിജയത്തിനുമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സരസ്വതി ദേവിയെയാണ് ഭജിക്കേണ്ടത്. എന്തൊക്കെയാണ് നവരാത്രി വ്രതത്തില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

മന്ത്രം ജപിക്കേണ്ടത്

മന്ത്രം ജപിക്കേണ്ടത്

സരസ്വതി നമസ്തുഭ്യം

വരദേ കാമ രൂപിണേ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതു മേ സദാ എന്ന മന്ത്രമാണ് വ്രതദിനങ്ങളില്‍ ജപിക്കേണ്ടത്.

വ്രതം നോക്കാന്‍ കഴിയാത്തവര്‍

വ്രതം നോക്കാന്‍ കഴിയാത്തവര്‍

പലരും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും ഒമ്പത് ദിവസവും വ്രതം നോക്കാന്‍ കഴിയാത്തവരായിരിക്കും. ഇവര്‍ക്ക് സപ്തമി, അഷ്ടമി, നവമി തുടങ്ങിയ ദിവസങ്ങളില്‍ വ്രതം നോക്കാവുന്നതാണ്.

പൂജിക്കേണ്ടത്

പൂജിക്കേണ്ടത്

മഹാകാളി, മഹാലക്ഷ്മി, സരസ്വതി എന്നീ ദേവീദേവന്‍മാരെയാണ് ആ ദിവസങ്ങളില്‍ പൂജിക്കേണ്ടത്. ഒമ്പത് ദിവസത്തിലെ ആദ്യ മൂന്ന് ദിവസം മഹാകാളിയേയും അടുത്ത മൂന്ന ദിവസം മഹാലക്ഷ്മിയേയും അടുത്ത മൂന്ന് ദിവസം സരസ്വതീ ദേവിയേയും ആണ് പൂജിക്കേണ്ടത്.

വ്രതത്തിന്റെ ഫലം

വ്രതത്തിന്റെ ഫലം

വ്രതമെടുക്കുന്നതിലൂടെ മോക്ഷപ്രാപ്തിയും ദാരിദ്ര്യദു:ഖങ്ങള്‍ മാറുന്നതിനും ഉദ്ദിഷ്ടകാര്യത്തിനും ഫലമുണ്ടാവും. മാത്രമല്ല സര്‍വ്വ വിധ ഐശ്വര്യങ്ങള്‍ക്കും നവരാത്രി വ്രതം കാരണമാകും.

 ഒമ്പത് തിരിയിട്ട വിളക്ക്

ഒമ്പത് തിരിയിട്ട വിളക്ക്

നവരാത്രി കാലത്ത് ഒമ്പത് തിരിയിട്ട വിളക്കിനു മുന്നില്‍ വേണം വ്രതാനുഷ്ഠാനങ്ങളും മന്ത്രങ്ങളും ചൊല്ലേണ്ടത്. ചന്ദ്രദശ, ചൊവ്വാദശ, ശുക്രദശ എന്നിവയുള്ളവര്‍ വ്രതം എടുക്കുന്നത് ഉത്തമമാണ്.

English summary

fasting rules of navaratri

Navratri, one of the most popular festivals of Hindus, is observed twice in a year.
X
Desktop Bottom Promotion