12 രാശിക്കും 2021ല്‍ കുടുംബജീവിതം ഇങ്ങനെ

പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. ഒപ്പം പുത്തന്‍ പ്രതീക്ഷകളും നിരവധി. കഴിഞ്ഞ വര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ വളരെയധികം തിരിച്ചടികള്‍ നേരിട്ടുവെങ്കിലും വരും വര്‍ഷം പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശിക്കാം. ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സംഭവിക്കാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയണോ? 2021ല്‍ 12 രാശിക്കാര്‍ക്കും കുടുംബബന്ധം എങ്ങനെയായിരിക്കുമെന്നറിയാന്‍ കുടുംബ രാശിഫലം വായിക്കൂ.

മേടം

മേടം

കുടുംബജീവിതത്തിന്റെ കാര്യത്തില്‍, മേടം രാശിക്കാര്‍ക്ക് 2021 വര്‍ഷം അല്‍പം നിര്‍ഭാഗ്യകരമായിരിക്കും. ചില തര്‍ക്കങ്ങള്‍ നിറഞ്ഞ അന്തരീക്ഷമായിരിക്കും നിങ്ങള്‍ക്ക്. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധത്തില്‍ അകല്‍ച്ച വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ക്ക് സ്വയം ഏകാന്തത അനുഭവപ്പെടും. വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടതായും വരാം. സഹോദരങ്ങളുമായും ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. മാതാപിതാക്കള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളും കണ്ടേക്കാം. ക്ഷമയോടെയും വിവേകത്തോടെയും നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ കുടുംബജീവിതത്തില്‍ 2021 വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില അസ്വസ്ഥതകള്‍ സംഭവിക്കാമെങ്കിലും ക്രമേണ സ്ഥിതി മെച്ചപ്പെടും. മൂത്ത സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസം വര്‍ദ്ധിച്ചേക്കാവുന്നതിനാല്‍ വീടിന്റെ അന്തരീക്ഷം പിരിമുറുക്കമായിരിക്കും. വര്‍ഷത്തിന്റെ മദ്ധ്യത്തില്‍ നിങ്ങള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. എന്നിരുന്നാലും നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിരിക്കേണ്ടതുണ്ട്. വര്‍ഷാവസാനം ഏതെങ്കിലും സ്വത്ത് തര്‍ക്കം പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് 2021 വര്‍ഷത്തില്‍ കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മിക്കപ്പോഴും നല്ലതായിരിക്കും ഒപ്പം കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും ഉണ്ടാകും. വിഷമ ഘട്ടങ്ങളില്‍ നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും. നിങ്ങളുടെ തീരുമാനങ്ങളില്‍ മാതാപിതാക്കളുടെ പിന്തുണയുണ്ടാകും. വര്‍ഷത്തിന്റെ മധ്യത്തില്‍, ചില കുടുംബ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ധാരണയോടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഈ കാലയളവില്‍ സഹോദരങ്ങള്‍ക്ക് വിജയം നേടാനും കഴിയും. വര്‍ഷാവസാനം നിങ്ങള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില പ്രധാന വെല്ലുവിളികള്‍ നേരിടാം. ഈ സമയത്ത്, കുടുംബത്തില്‍ കലഹങ്ങള്‍ വര്‍ദ്ധിച്ചേക്കാം. കുടുംബാംഗങ്ങളുമായുള്ള അകല്‍ച്ച കാരണം, നിങ്ങള്‍ മാനസികമായും അസ്വസ്ഥരാകും. സ്വത്ത് സംബന്ധിച്ച് വീട്ടിലെ അംഗങ്ങളുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. വര്‍ഷത്തിന്റെ മധ്യത്തില്‍, കാര്യങ്ങള്‍ ശാന്തമായേക്കാം. എന്നിരുന്നാലും സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. മൊത്തത്തില്‍, നിങ്ങളുടെ പെരുമാറ്റവും സംസാരവും നിയന്ത്രിക്കേണ്ടതായുണ്ട്.

ചിങ്ങം

ചിങ്ങം

കുടുംബജീവിതത്തില്‍ 2021 വര്‍ഷത്തിന്റെ തുടക്കം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസം കുടുംബത്തില്‍ സമാധാനപരമായ അന്തരീക്ഷമുണ്ടാകും. ഈ കാലയളവില്‍ ചില മംഗളകാര്യങ്ങളും വീട്ടില്‍ സംഘടിപ്പിക്കാനാകും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായി തുടരും. വര്‍ഷത്തിന്റെ മധ്യത്തില്‍ പെട്ടെന്നുള്ള ഒരു പ്രശ്‌നം ഉണ്ടാകാം. ഈ സമയത്ത്, വീടിന്റെ അന്തരീക്ഷം വളരെ സമ്മര്‍ദ്ദത്തിലാകും. മാതാപിതാക്കളുടെ ആരോഗ്യവും മോശമായേക്കാം. നിങ്ങള്‍ ഒരു പുതിയ വീട് വാങ്ങാനോ നിര്‍മ്മിക്കാനോ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങളുടെ വഴിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം.

കന്നി

കന്നി

വര്‍ഷത്തിന്റെ തുടക്കം കന്നി രാശിക്കാര്‍ക്ക് സാധാരണമായിരിക്കും. ഈ സമയത്ത്, വീടിന്റെ അന്തരീക്ഷം ശാന്തമായി തുടരാം. മുതിര്‍ന്നവരുടെ പിന്തുണയും അനുഗ്രഹവും ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ തീരുമാനങ്ങളില്‍ എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ സഹോദരങ്ങള്‍ക്കായി ഈ സമയം വിവാഹാലോചനകളും വരാം. വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നേക്കാം. ഈ കാലയളവില്‍ ചില പ്രശ്‌നങ്ങളും നേരിടേണ്ടിവരാം. വര്‍ഷാവസാനം, നിങ്ങള്‍ക്ക് ചെറിയ യാത്രകളും നടത്താനുള്ള അവസരമുണ്ടാകും.

തുലാം

തുലാം

കുടുംബജീവിതത്തിന്റെ കാര്യത്തില്‍, 2021 വര്‍ഷം നിങ്ങള്‍ക്ക് ശരാശരി ഫലങ്ങളായിരിക്കും നല്‍കുക. ജോലിയിലെ തിരക്കുകാരണം കുടുംബത്തിന് മതിയായ സമയം നല്‍കാന്‍ കഴിഞ്ഞേക്കില്ല. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതായും വരാം. ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതം തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതായുണ്ട്. വര്‍ഷത്തിന്റെ മധ്യത്തില്‍, ചില മംഗള പരിപാടികള്‍ വീട്ടില്‍ സംഘടിപ്പിക്കാനാകും. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കുകയും പ്രതികൂല സാഹചര്യങ്ങളില്‍ അവരില്‍ നിന്ന് പിന്തുണ ലഭിക്കുകയും ചെയ്യും. വര്‍ഷാവസാനം കുടുംബാന്തരീക്ഷത്തില്‍ ചില അനിഷ്ടങ്ങള്‍ സംഭവിക്കാം.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് 2021 വര്‍ഷം കുടുംബപരമായി സമ്മിശ്ര ഫലങ്ങള്‍ നല്‍കും. വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ സമയത്ത് വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. അതേസമയം, വര്‍ഷത്തിന്റെ മധ്യത്തില്‍ പെട്ടെന്ന് ചില തര്‍ക്കങ്ങള്‍ ഉടലെടുത്തേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ കോപവും വര്‍ദ്ധിക്കും. അത്തരം പ്രശ്‌നങ്ങള്‍ വിവേകത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. വര്‍ഷാവസാനം സഹോദരങ്ങളുമായുള്ള നിങ്ങളുടെ തര്‍ക്കങ്ങള്‍ നീങ്ങിയേക്കാം.

ധനു

ധനു

ധനു രാശിക്കാര്‍ക്ക് 2021 വര്‍ഷം വളരെ മനോഹരമായിരിക്കും. നിങ്ങളുടെ വീട്ടില്‍ വളരെക്കാലമായി നടക്കുന്ന തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. കുടുംബവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യും. ഈ വര്‍ഷം നിങ്ങളുടെ സഹോദരങ്ങള്‍ക്കും ചില വലിയ വിജയങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ, നിങ്ങളുടെ വീട്ടില്‍ ഒരു പുതിയ അംഗത്തെയും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. മൊത്തത്തില്‍, ഈ വര്‍ഷം നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ കുടുംബജീവിതം അല്‍പം മന്ദഗതിയിലാകും. ഈ സമയത്ത് നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാം. മറുവശത്ത്, വീട്ടിലെ ചില അംഗങ്ങളുമായി നിങ്ങള്‍ക്ക് തര്‍ക്കവുമുണ്ടാകാം. ഒരു വസ്തു വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, മുതിര്‍ന്നവരുടെ സഹായത്തോടെ തീരുമാനമെടുക്കുക.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് കുടുംബജീവിതത്തില്‍ 2021 വര്‍ഷം നല്ല ഫലങ്ങള്‍ ലഭിക്കും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാകും. നിങ്ങള്‍ക്ക് മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവര്‍ക്ക്, ഈ വര്‍ഷം നിങ്ങളുടെ ആഗ്രഹം നിറവേറ്റാനുള്ള ശക്തമായ സാധ്യതയുണ്ട്. വീട്ടില്‍ വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകളും നടത്താന്‍ അവസരം ലഭിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.

മീനം

മീനം

കുടുംബജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കാനായി 2021 വര്‍ഷത്തില്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടെങ്കില്‍, ഈ കാലയളവില്‍ അത് പരിഹരിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ പിതാവിന്റെ ബിസിനസ്സുമായി നിങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ വര്‍ഷം പ്രയോജനകരമാണ്. സഹോദരന്മാരുമായുള്ള നിങ്ങളുടെ ബന്ധവും സൗഹാര്‍ദ്ദപരമായി തുടരും. വര്‍ഷത്തിന്റെ മധ്യത്തില്‍ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ അല്‍പം വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ എല്ലാം ശുഭമാകും.

X
Desktop Bottom Promotion