Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
റംസാന് വ്രതം ഇസ്ലാമിന് മാത്രമോ?
മനസ്സും ശരീരവും ശുദ്ധമാക്കിത്തീര്ക്കുന്ന പുണ്യകാലമാണ് റംസാന്. ഇസ്ലാംമത വിശ്വാസികളെല്ലാം തന്നെ റംസാന് പുണ്യം നുകര്‍ന്ന് നോമ്പെടുക്കുന്ന കാലമാണ് ഇത്. വിശുദ്ധ ഖുര്‍-ആന്‍ അനുസരിച്ച് അല്ലാഹുവിന് നന്ദി സൂചകമായാണ് വ്രതമനുഷ്ഠിക്കുന്നത്.
ഇസ്ലാം മതവിശ്വാസികള്‍ മാത്രമാണോ വ്രതം എടുക്കുന്നത്? ജാതിമതചിന്തകളേക്കാളുപരി മനസ്സിന്റെ പരിശുദ്ധിയും നന്മയുമാണ് റംസാന് നോമ്പിനാധാരം. റംസാന് നോമ്പിനെക്കുറിച്ച് മറ്റു ചില കാര്യങ്ങള്‍...

അന്യന്റെ വിശപ്പിനെ അറിയുക
റംസാന് നോമ്പ് എടുക്കുക വഴി സ്വന്തം വിശപ്പും ദാഹവും നിയന്ത്രിക്കാനും അന്യന്റെ വിശപ്പിനെക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്നു.

ആത്മീയത മാത്രമല്ല
ആത്മീയത മാത്രമല്ല ആരോഗ്യപരമായും ഉന്നതിയിലെത്താന്‍ റംസാന് നോമ്പ് സഹായിക്കുന്നു.

സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ
നോമ്പുകാലത്ത് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ വിശ്വാസികള്‍ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നു. രാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്നതിനാകട്ടെ ഒരു വിലക്കുമില്ല.

എന്താണ് വ്രതാനുഷ്ഠാനം
ഒരു മാസം പകല്‍ മുഴുവന്‍ ഭക്ഷണപാനീയങ്ങളില്‍ നിന്നും ലൈംഗിക ബന്ധങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നായിരിക്കണം വ്രതം അനുഷ്ഠിക്കേണ്ടത്.

വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണത
വ്രതാനുഷ്ഠാനം പൂര്‍ണമാകണമെങ്കില്‍ സ്നേഹം, ആത്മാര്‍ത്ഥത, അര്‍പ്പണം, ത്യാഗസന്നദ്ധത എന്നീ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വ്രതം പൂര്‍ണമാകുകയുള്ളൂ.

ത്രാവീഹ് എന്ന നമസ്കാരം
റംസാന് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇത്. ത്രാവീഹ് എന്നറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ നമസ്കാരം റംസാന് മാസത്തിലാണ് നടക്കുന്നത്. ഇതില്‍ ചില നമസ്കാരങ്ങള്‍ 20 ഘട്ടങ്ങള്‍ വരെ നീളുന്നു.



Click it and Unblock the Notifications
