For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനലാഭത്തിന് നിലവിളക്കു തിരി ഇങ്ങനെ

ധനലാഭത്തിന് നിലവിളക്കു തിരി ഇങ്ങനെ

|

വിളക്കു വയ്ക്കുന്നത്, അതായത് നിലവിളക്കു കത്തിയ്ക്കുന്നത് ഹൈന്ദവ ഭവനങ്ങളിലെ പതിവാണ്. സന്ധ്യാദീപം എന്നാണ് വാക്കെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു വയ്ക്കുന്നത് പതിവാണ്. കെടാവിളക്ക് എന്ന സങ്കല്‍പവും പലയിടങ്ങളിലും പതിവാണ്.

നിലവിളക്കു വെറുതേ കൊളുത്തുന്നതു കൊണ്ട് കാര്യമില്ല. കാര്യമില്ലെന്നു മാത്രമല്ല, വേണ്ട രീതിയില്‍ വിളക്കു കൊളുത്താതിരുന്നാല്‍ ദോഷമാണ് ഫലമാകുക.

നിലവിളക്കു കൊളുത്തുവാനും ചില പ്രത്യേക ചിട്ടകളുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍ തിരിയുള്ള എണ്ണത്തില്‍ വരെ ചിട്ടകളില്‍ വരും. ഇത്തരം ചില ചിട്ടകളെക്കുറിച്ചറിയൂ,

രാവിലെ, സന്ധ്യാ സമയം

രാവിലെ, സന്ധ്യാ സമയം

രാവിലെ, സന്ധ്യാ സമയം എന്നീ സമയങ്ങളാണ് വിളക്കു കൊളുത്തുവാന്‍ വന്നത്. രാവിലെ സൂര്യന്‍ ഉദിച്ചു വരുമ്പോഴേ വിളക്കു കൊളുത്തുക. സന്ധ്യക്കു സൂര്യന്‍ അസ്തമിച്ചു തുടങ്ങുമ്പോഴും. അല്ലാതെ സൂര്യന്‍ പൂര്‍ണമായി ഉദിക്കാനും അസ്തമിക്കാനും കാത്തു നില്‍ക്കേണ്ടതില്ല. വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേയ്ക്കു ഭുമി കടക്കുമ്പോഴും ഇരുട്ടില്‍ നിന്നും വെളിച്ചത്തേയ്ക്കു കടക്കുമ്പോഴുമുള്ള മുഹൂര്‍ത്തങ്ങളിലാണു വിളക്കു തെളിയിക്കേണ്ടത്.സൂര്യോദയത്തിനു മുന്‍പു കൊളുത്തുന്ന വിളക്ക് സൂര്യോദയശേഷം കെടുത്തുന്നാണ് നല്ലത്. അസ്തമയത്തിനു കൊളുത്തുന്നത് അസ്തമയശേഷം കെടുത്താം.

തിരി

തിരി

രാവില കിഴക്കു ദിശയ്ക്കഭിമുഖമായി വിളക്കു കൊളുത്തുക. സൂര്യനോടുള്ള പ്രാര്‍ത്ഥന കൂടിയാണ് ഇതു തെളിയിക്കുന്നത്. വൈകീട്ട് പടിഞ്ഞാറു ദിശയിലേയ്ക്കും. ഇതാണ് പൊതുവേയുള്ള നിയമം. കിഴക്കോട്ടു വിളക്കു കൊളുത്തുന്നത് ദുഖങ്ങളും ദുരിതങ്ങളും മാറ്റുമെന്നും പടിഞ്ഞാറോട്ടു തിരിയെങ്കില്‍ കടം മാറി ധനമെന്നും വിശ്വാസം. വടക്കു ദിശയിലേയ്ക്കു വിളക്കു കൊളുത്തുന്നത് അപ്രതീക്ഷിത ധനലാഭം എന്നാണ് വിശ്വാസം. തെക്കു ദിക്കിലേയ്ക്ക ദുശകുനമാണ്. മരണം അടക്കം ഫലം.

കൂടുതല്‍ തിരികള്‍

കൂടുതല്‍ തിരികള്‍

കൂടുതല്‍ തിരികള്‍ ഇട്ടിരിയ്ക്കുന്ന വിളക്കാണെങ്കില്‍ വടക്കു ദിക്കു തൊട്ടുന്ന തിരി കത്തിച്ചു വരിക. കത്തിച്ചു കഴിയുന്നതിനു മുന്‍പ് പ്രദക്ഷിണം അരുത്. കത്തിച്ച് അതേ ദിക്കിലൂടെ തിരിച്ചു വരിക.

അഞ്ചു തിരിയോ രണ്ടു തിരിയോ

അഞ്ചു തിരിയോ രണ്ടു തിരിയോ

അഞ്ചു തിരിയോ രണ്ടു തിരിയോ ദീപത്തിനായി ഉപയോഗിയ്ക്കാം. അഞ്ചു തിരിയെങ്കില്‍ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കു വടക്കുമൂല എന്നിങ്ങനെ വേണം ഇടാന്‍. രണ്ടു തിരിയെങ്കില്‍ കിഴക്കും പടിഞ്ഞാറും. ഒറ്റത്തിരിയായി ഒന്നു ഇടരുത്. ഇരട്ടത്തിരിയായി വേണം എല്ലാം കത്തിയ്ക്കാന്‍.

വിളക്കിലേയ്ക്ക്

വിളക്കിലേയ്ക്ക്

വിളക്കിലേയ്ക്ക് തീ പകരാനുള്ള ദീപം കത്തിച്ചു കഴിഞ്ഞാല്‍ ഉടന്‍ കെടുത്തുക. അല്ലാത്ത പക്ഷം ദോഷമാണെന്നാണ് വിശ്വാസം. ഇതുപോലെ വിളക്ക് കൊളുത്തിയ ഉടന്‍ കെടുത്തുകയുമരുത്. ഇതും നല്ലതല്ല. ഇത് രോഗവും ദുഖവും കൊണ്ടുവരും. ഇതുപോലെ വിളക്കു തിരി എണ്ണയിലേയ്ക്ക് താഴ്ത്തി ഇറക്കി കെടുത്തുക. ഊതിക്കെടുത്തരുത്. കരിന്തിരി കത്തുകയുമരുത്.

മുറിത്തിരി

മുറിത്തിരി

മുറിത്തിരി വിളക്കില്‍ ഉപയോഗിയ്ക്കരുത്. അതായത് ഒരു തവണ കത്തിച്ച തിരി. എപ്പോഴും പുതിയ തിരിയും പുതിയ എണ്ണയും ഉപയോഗിയ്ക്കുക.

ദേവി

ദേവി

ദേവിയുടെ പ്രതിരൂപമായാണ് നിലവിളക്ക് നമ്മള്‍ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടു കൂടി വേണം നമ്മള്‍ നിലവിളക്ക് കൊളുത്തേണ്ടത്. വെറും നിലത്ത് വെയ്ക്കാതെ പീഠത്തിനു മുകളിലോ മറ്റോ വെയ്ക്കുന്നതാണ് ഉത്തമം.

English summary

Facts About Lighting Lamp

Facts About Lighting Lamp, Read more to know about,
Story first published: Thursday, August 2, 2018, 20:29 [IST]
X
Desktop Bottom Promotion