Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗണപതി ഭഗവാന് മൂന്നു നാള് നാരങ്ങാമാലയെങ്കില്....
ഗണപതി ഭഗവാന് മൂന്നു നാരങ്ങാമാലയെങ്കില്....
ഗണപതി ഭഗവാന് മൂന്നു നാരങ്ങാമാലയെങ്കില്, സ്പിരിച്വാലിറ്റി, ആത്മീയത
വിഘ്നേശ്വരനാണ് ഗണപതി. വിഘ്നങ്ങള്‍ തീര്‍ക്കുന്ന ഭഗവാന് എന്നതു പേരില്‍ തന്നെയുണ്ട്. ഏതു ചടങ്ങുകളും ആദ്യം ആരംഭിയ്ക്കുന്നത്, എന്തിന് ക്ഷേത്രങ്ങളില്‍ തന്നെ പ്രധാന പൂജകള്‍ക്കു മുന്‍പായി ആദ്യം ഗണപതി ഹവനം നടത്തി ഗണപതിയെ പ്രസാദിപ്ിപയ്ക്കുന്നു എന്നു വേണം, പറയുവാന്‍. ഗണേശന് പ്രസാദിച്ചാല്‍ തടസങ്ങള്‍ വരില്ലെന്നതാണ് വിശ്വാസം.
ഗണപതിയെ പ്രസാദിപ്പിയ്ക്കുവാന്‍ പല വഴിപാടുകളുമുണ്ട്. പല കാര്യങ്ങള്‍ക്കായി ചെയ്യേണ്ട ചില പ്രത്യക പൂജകളും ചില പ്രത്യേക ഫല സിദ്ധിയ്ക്കായി ചെയ്യേണ്ടുന്ന വഴിപാടുകളുമുണ്ട്. ഗണപതിയുടെ പ്രസാദത്തിനായി ചെയ്യേണ്ട പ്രധാനപ്പെട്ട ചില വഴിപാടുകള്‍.
ഗണപതിയെ പ്രീതിപ്പെടുത്തുവാന്‍ ചെയ്യേണ്ട ചില വഴിപാടുകളെ കുറിച്ചറിയൂ,

കറുക
കറുക ഗണപതിയ്ക്ക് ഏറെ പ്രിയപ്പെട്ട വഴിപാടാണ്. കറുകമാല പ്രധാനപ്പെട്ട ഗണേശ വഴിപാടുകളിലൊന്നും. വിഘ്നങ്ങള്‍, അതായത് തടസങ്ങ്ള് നീക്കാന്‍ ഇത് ഏറെ നല്ലതാണ്.

തേങ്ങയുടയ്ക്കല്‍
ഇതുപോലെ തന്നെ ഗണപതിയ്ക്കു തേങ്ങയുടയ്ക്കല്‍ തടസങ്ങള്‍ തീരാന്‍ സാധാരണ ചെയ്യുന്ന മറ്റൊരു വഴിപാടാണ്. കാര്യസാധ്യത്തിനു പോകും മുന്‍പ് ഇതു ചെയ്യുന്നത് ഗുണം നല്‍കും.

മുക്കുററി മാല
മുക്കുററി മാല ഗണപതിയ്ക്കു പ്രിയപ്പെട്ട മറ്റൊരു വഴിപാടാണ്. ഇത് സന്തുഷ്ട ദാമ്പത്യത്തിനും ദാമ്പത്യത്തിന്റെ ഉറപ്പിനും വേണ്ടി ചെയ്യുന്ന വഴിപാടാണ്. കറുക, മുക്കുററി എന്നിവ മാലയല്ലാതെ ഗണപതിയ്ക്കു സമര്‍പ്പിയ്ക്കുന്നതും ഗണപതിയെ പ്രസാദിപ്പിയ്ക്കുവാന്‍ ഉത്തമമാണ്.

രോഗശാന്തിയ്ക്കായി
കുട്ടികളുടെയും മുതിര്‍ന്നവരുടേയും രോഗശാന്തിയ്ക്കായി കറുക കൊണ്ട് ഗണപതിയ്ക്കു ഹോമം നടത്തുന്നതും നല്ലതാണ്. പ്രത്യേകിച്ചും ബാലാരിഷ്ടതകള്‍ മാറുവാനായി ഇത് ഉത്തമമായ വഴിപാടുമാണ്.

നാരങ്ങാമാല
ആഗ്രഹ സാഫല്യത്തിനായി ഗണേശ ഭഗാവന് നടത്തുന്ന വഴിപാടാണ് നാരങ്ങാമാല വഴിപാട്. 18 നാരങ്ങാ വീതം മാല കെട്ടി മൂന്നു ദിസം അടുപ്പിച്ചു ഭഗവാന് ചാര്‍ത്തുക. പക്കപ്പിറന്നാള്‍ വരുന്നതിന് രണ്ടു ദിവസം മുന്‍പായി തുടങ്ങുക. മൂന്നാം ദിവസം അതായത് പക്കപ്പിറന്നാളിന് അന്നായി മൂന്നാമത്തെ മാലയും സമര്‍പ്പിച്ച് ആളുടെ പേരിലും നാളിലും വിഘ്നഹരസ്തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്നഹര സ്തോത്രം ചൊല്ലി മുക്കുററ്ി അര്പ്പിയ്ക്കുകയോ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

ഗണപതിയ്ക്ക് ഏത്തമിടുന്നതും
ഗണപതിയ്ക്ക് ഏത്തമിടുന്നതും പ്രധാനമാണ്. ഇതിന് പല വിധ ഗുണങ്ങളാണ് ഉള്ളത്. കുറഞ്ഞത് മൂന്നു തവണ ഏത്തമിടുക. 12 തവണ ഏത്തമിടല്‍ പെട്ടെന്നു വിവാഹം നടക്കാന്‍, 21 തവണ ഏത്തമിടല്‍ സമ്പത്തും സമൃദ്ധിയും ജോലിയില്‍ ഉയര്‍ച്ചയും, 41 തവണ ഏത്തമിടല്‍ മരണാസന്നരായവര്‍ക്കു വരെ രോഗശാന്തിയും എ്ന്നാണ് വിശ്വാസം.

കണ്ണുകള്‍ തുറന്നു വച്ചു വേണം
കണ്ണുകള്‍ തുറന്നു വച്ചു വേണം, ഏത്തമിടാന്‍. ഇടതു കാല് നിലത്തൂന്നി വലതു കാല് ഇടതു കാലിനു മുകളിലൂടെ ഇടതു വശത്തു പെരുവിരല്‍ മാത്രം ഊന്നി ഇടതു കൈ വലതു ചെവിയിലും വലതു കൈ ഇടതു കൈയ്ക്കു മുകളിലൂടെ വലതു ചെവിയിലും പിടിച്ച് നടു വളച്ചു കുനിഞ്ഞാണ് ഏത്തമിടേണ്ടത്.



Click it and Unblock the Notifications
