Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ അനുഭവിച്ചറിയാനാകും, ലളിത സഹസ്രനാമം നിത്യവും ജപിച്ചാല്‍
ദൈവങ്ങളെ സ്തുതിച്ചുള്ള സഹസ്രനാമങ്ങളില്‍ ഏറ്റവും ഉന്നതമായ സമസ്രനാമമാണ് ലളിത സഹസ്രനാമം. പരാശക്തിയായ ഭഗവതിയെ ആയിരം നാമങ്ങളാണ് ലളിത സഹസ്രനാമം. വളരെ ശക്തിയും ഊര്‍ജവും നല്കുന്ന നാമജപമാണിത്. ആഗ്രഹസഫലീകരണത്തിനും ദുരിതനിവാരണത്തിനും സങ്കടഹരണത്തിനും സര്വ്വൈശ്വര്യസിദ്ധിക്കും തുടങ്ങി ഒരു മനുഷ്യന് ആഗ്രഹിക്കുന്നതെന്തെും നല്കാന് ശേഷിയുള്ള ഒരു ഉപാസനയാണ് ലളിത സഹസ്രനാമം എന്നാണ് വിശ്വാസം.

ലളിത സഹസ്രനാമത്തിന്റെ ഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ നിരവധി പേര് ഉണ്ട്. ഭൗതികമായും ആത്മീയമായും ആധ്യാത്മികമായും ഉന്നതി കൈവരിക്കാന്‍ ലളിത സഹസ്രനാമ ജപത്തിലൂടെ സാധിക്കും. നിത്യവും ലളിത സഹസ്രനാമം ജപിക്കുന്ന ഭവനത്തില്‍ യാതൊരു ദോഷങ്ങളും ഉണ്ടാകില്ലെന്ന് മാത്രമല്ല, എല്ലാവിധ ഐശ്വര്യവും നിറയും. ലളിത സഹസ്രനാമം ജപിക്കുന്നത് മാനസിക വ്യക്തതയും ശ്രദ്ധയും മെച്ചപ്പെടുത്തും.
ജപിക്കേണ്ടത് എങ്ങനെ
ലളിത സഹസ്രനാമം വായിക്കുമ്പോള്‍ കയ്യില്‍ ആ പുസ്തകം കരുതുക. ശ്രദ്ധയോടെ വായിച്ചാലും തുടക്കത്തില്‍ സഹസ്രനാമങ്ങളില്‍ പിഴവുകള്‍ സംഭവിക്കാം. പക്ഷേ സ്ഥിരമായി മനസ്സിരുത്തി വായിച്ചാല്‍ അത് ശരിയാകും. അര്‍ത്ഥമറിഞ്ഞുകൊണ്ട് സഹസ്രനാമം ജപിക്കുന്നതാണ ഏറ്റവും ഉത്തമം. ശ്രദ്ധയും വ്യക്തതയും വര്‍ദ്ധിപ്പിക്കുന്നതിന്, ശ്രദ്ധാശൈഥില്യങ്ങളില്ലാതെ ശാന്തമായ സ്ഥലത്ത് ജപിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
നിത്യവും ജപിച്ചാലുള്ള ഗുണങ്ങള്‍
ലളിത സഹസ്രനാമം നിത്യവും ജപിച്ചാല്‍ ജപിക്കുന്ന വ്യക്തിയുടെയും അവരുടെ ഭവനത്തിലെയും സര്‍വ്വവിധ ദോഷങ്ങളും അകലും. ദേവീമാഹാത്മ്യം മുഴുവനും ജപിച്ചാലുള്ള ഫലം ലളിതസഹസ്രനാമം ഒരുതവണ ജപിച്ചാല്‍ ലഭിക്കുംമെന്നാണ് കരുതുന്നത്. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ ലളിത സഹസ്രനാമം സഹായിക്കുമെന്ന് പറയപ്പെടുന്നു. മന്ത്രോച്ചാരണത്തിനു ശേഷം ശാന്തതയും കൂടുതല്‍ ശ്രദ്ധയും അനുഭവപ്പെടുന്നതായി ഭക്തര്‍ പറയാറുണ്ട്. വാക്യങ്ങളുടെ താളാത്മക സ്വഭാവം ധ്യാനത്തെ സഹായിക്കുന്നു, ആന്തരിക സമാധാനത്തിന്റെ ഒരു ബോധം ലളിത സഹസ്രനാമ ജപത്തിലൂടെ കൈവരുന്നു. മന്ത്രജപം തലച്ചോറില്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മന്ത്രങ്ങളുടെ ആവര്‍ത്തന സ്വഭാവം മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളെ സജീവമാക്കുകയും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ലളിത സഹസ്രനാമത്തെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണങ്ങള്‍ പരിമിതമാണെങ്കിലും, മന്ത്രോച്ചാരണത്തെക്കുറിച്ചുള്ള പൊതുവായ പഠനങ്ങള്‍ ലളിത സഹസ്രനാമത്തിനും ബാധകമാണ്.
നിത്യവും സഹസ്രനാമം ജപിക്കാന്‍ കഴിയാത്തവര്‍ ആഴ്ചയില്‍ ഒരിക്കലോ അല്ലെങ്കില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലോ ജപിക്കാന്‍ ശ്രമിക്കുക. മന്ത്രജപം ആയതിനാല്‍ സ്ത്രീകള്‍ ആര്‍ത്തവസമയത്ത് ലളിത സഹസ്രനാമം ജപിക്കാതിരിക്കണം.



Click it and Unblock the Notifications
