Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ക്ഷേത്രത്തിനുള്ളില്‍ പുരുഷന്മാര്‍ക്ക് മേല്‍വസ്ത്രം ധരിക്കാമോ? ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി സംസാരിക്കുന്നു
ക്ഷേത്രദര്‍ശനം മനസ്സിനും ശരീരത്തിനും പോസിറ്റീവ് എനര്‍ജിയും ശാന്തിയും ഉന്മേഷവും പകരുന്ന അപൂര്‍വ്വ അനുഭവമാണ്. തങ്ങളുടെ പ്രാര്‍ത്ഥനകളെല്ലാം ദൈവത്തെ അറിയിക്കുക എന്നതിനേക്കാളും ക്ഷേത്രത്തിലെ ശാന്തവും പരിശുദ്ധവുമായ അന്തരീക്ഷത്തിന്റെ ഭാഗമായി അവിടുത്തെ പോസിറ്റീവ് എനര്‍ജിയെ ഉള്‍ക്കൊള്ളുക എന്നതാണ് ക്ഷേത്രദര്‍ശനത്തിന്റെ പരമമായ ഉദ്ദേശ്യം. ആ ഉദ്ദേശ്യത്തെ സാധൂകരിക്കുന്ന ചില നിയമങ്ങളും ചിട്ടവട്ടങ്ങളും എല്ലാ ക്ഷേത്രങ്ങളിലും ഉണ്ട്. അത്തരം ആചാരമര്യാദകളും കീഴ്‌വഴക്കങ്ങളും പാലിക്കേണ്ടത് ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ കടമയാണ്. മിക്ക ക്ഷേത്രങ്ങളിലും, ക്ഷേത്രത്തിനുള്ളില്‍ പുരുഷന്മാരെ ഷര്‍ട്ട് അഥവാ മേല്‍വസ്ത്രം ധരിച്ച് പ്രവേശിക്കാന്‍ സമ്മതിക്കാറില്ല. ഇതെച്ചൊല്ലി പല വിവാദങ്ങളും വാദപ്രതിവാദങ്ങളും കാലങ്ങളായി നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് ക്ഷേത്രത്തിനുള്ളില്‍ പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിക്കുന്നത് ഉചിതമല്ലെന്ന് പറയുന്നത്. അതിന് പിന്നിലെ വിശ്വാസപരവും ആചാരപരവുമായ സംഗതികള്‍ എന്തെല്ലാമാണ് തുടങ്ങിയ വിവരങ്ങള്‍ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഏഴിക്കോട് സതീശന്‍ നമ്പൂതിരി ബോള്‍ഡ്‌സ്‌കൈ പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

ക്ഷേത്രത്തില്‍ പോകുന്നത് എന്തിന്
ക്ഷേത്രത്തില്‍ പുരുഷന്മാര്‍ എന്തുകൊണ്ട് മേല്‍വസ്ത്രം ധരിച്ചുകൂട എന്നറിയുന്നതിന് മുമ്പായി ക്ഷേത്രത്തില്‍ പോകുന്നത് എന്തിനാണെന്ന് മനസ്സിലാക്കണം. ഈശ്വരന്‍ സര്‍വ്വവ്യാപിയും തൂണിലും തുരുമ്പിലും ഉള്ള ചൈതന്യവുമാണ്. അങ്ങനെയുള്ളപ്പോള്‍ വീട്ടിലിരുന്ന് പ്രാര്‍ത്ഥിച്ചാലും അത് ഈശ്വരനിലെത്തും. പിന്നെ എന്തിനാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. ഇക്കാര്യം പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ അതെക്കുറിച്ച് ആരും ചിന്തിക്കാറില്ല. ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ നിന്നുള്ള എനര്‍ജി ക്ഷേത്രാന്തരീക്ഷത്തില്‍ ഉണ്ടായിരിക്കും. ശ്രീകോവിലിന് മുമ്പില്‍ നിന്ന് അവിടുത്തെ മൂര്‍ത്തിയെ തൊഴുമ്പോള്‍ ആ പോസിറ്റീവ് എനര്‍ജി മനസ്സിലേക്കും ശരീരത്തിലേക്കും ആഗിരണം ചെയ്യാന്‍ വേണ്ടിയാണ് ക്ഷേത്രത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കുന്നത്. അല്ലെങ്കില്‍ വീട്ടില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കേണ്ടതേയുള്ളു. തൂണിലും തുരുമ്പിലുമുള്ള ദൈവം പ്രപഞ്ചത്തിലെവിടെയും ഉള്ള ഭക്തരുടെ പ്രാര്‍ത്ഥന കേള്‍ക്കും. എന്നാല്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ഒരു ശക്തിയുണ്ട്. ആ ശക്തിയുടെ ഒരു അംശം നമ്മിലേക്ക് കൂടി എത്തുന്നതിനാണ് ക്ഷേത്രദര്‍ശനം നടത്തുന്നത്. പണ്ട് മഹര്‍ഷിമാരെല്ലാം ഒരു മരത്തിന്റെ ചുവട്ടിലോ പാറയുടെ പുറത്തോ ഒക്കെ ഇരുന്നാണ് തപസ്സ് ചെയ്തിരുന്നത്. അവര്‍ ഒരു ക്ഷേത്രങ്ങളിലും പോയിരുന്നില്ല. ക്ഷേത്രം നിര്‍മ്മിച്ചിരുന്നുമില്ല. പക്ഷേ അവരുടെ തപശക്തി സാധാരണക്കാര്‍ക്കില്ല. അതുകൊണ്ടാണ് സാധാരണക്കാര്‍ക്കായി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം നിത്യോപാസകനും തപസ്വിയുമായ ഒരു വ്യക്തി വീട്ടിലിരുന്ന് പ്രാര്‍ത്ഥിച്ചാലും ദൈവചൈതന്യം സ്വായത്തമാക്കാന്‍ സാധിക്കും.
ഷഢാധാര പ്രതിഷ്ഠ
ക്ഷേത്രങ്ങളിലെ വിഗ്രഹപ്രതിഷഠയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി ഇവിടെ പ്രസക്തമാണ്. ശ്രീകോവിലിനുള്ളില്‍ നമ്മള്‍ കാണുന്ന വിഗ്രഹം കല്ലിലോ വെള്ളിയിലോ സ്വര്‍ണ്ണത്തിലോ പഞ്ചലോഹത്തിലോ ഉള്ളതാണ്. ഒരു പീഠത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ആ വിഗ്രഹം ഷഢാധാര പ്രതിഷ്ഠയാണ്്. അതായത് ഒരു വിഗ്രഹത്തില്‍ ആറ് തലകള്‍ ഉണ്ടെന്നാണ് സങ്കല്‍പ്പം. ആറ് ആധാരങ്ങള്‍ക്ക് മുകളിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ ആറ് തട്ടുകളിലൂടെ ഊര്‍ജപ്രവാഹം നടക്കുന്നുണ്ട്. അതാണ്് വിഗ്രഹത്തിന്റെ ശക്തിയായി കരുതപ്പെടുന്നത്. അങ്ങനെയുള്ള ശക്തിയോടെ പ്രതിഷ്ഠിക്കപ്പെടുന്ന വിഗ്രഹത്തില്‍ നിത്യവും ആ ശക്തി നിലനില്‍ക്കണമെങ്കില്‍ നിത്യപൂജ ചെയ്യേണ്ടതുണ്ട്. ഭക്തര്‍ ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ആ ശക്തിയില്‍ ചെറിയ ലോപമുണ്ടാകും. അത് മാറാന്‍ വേണ്ടിയാണ് ക്ഷേത്രങ്ങളില്‍ ഉത്സവം നടത്തുന്നത്. രക്ഷസോ, സര്‍പ്പമോ, കാരണവരോ പോലെ വീടുകളിലെ കുടിയിരുത്തലുകള്‍ ഒഴിച്ച് എല്ലാ ക്ഷേത്രങ്ങളിലും ഷഢാധാര പ്രതിഷ്ഠയാണ് ഉള്ളത്. വിഗ്രഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഊര്‍ജത്തിന്റെ ഒഴുക്ക് സാധ്യമാക്കുന്ന ദ്രവ്യങ്ങള്‍ കൊണ്ടാണ്. വിഗ്രഹത്തില്‍ നിന്നുള്ള ഈ ശക്തിയും ഊര്‍ജവും ക്ഷേത്രത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് കൈവരുമെന്നാണ് വിശ്വാസം.
പുരുഷന്മാര്‍ എന്തുകൊണ്ട് മേല്‍വസ്ത്രം ധരിക്കരുത്
ഇനിയാണ് പുരുഷന്മാര്‍ എന്തുകൊണ്ട് ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ധരിക്കരുത് എന്ന കാര്യം മനസ്സിലാക്കേണ്ടത്. സാധാരണ നിലയ്ക്ക് ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ ബിംബത്തില്‍ നിന്നുള്ള ഒരു എനര്‍ജി ബിംബത്തിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന ഭക്തരുടെ ശരീരത്തിലേക്ക് എത്തും. ആ എനര്‍ജി താങ്ങാനുള്ള ശക്തി പുരുഷശരീരത്തിനുണ്ട്. സ്ത്രീകള്‍ക്കതില്ല. അത് സ്ത്രീപുരുഷന്മാരുടെ ശാരീരികമായ പ്രത്യേകതയാണ്. പുരുഷന്മാര്‍ക്ക് കായബലം കൂടുതലാണ്. പുരുഷന്മാര്‍ ശരീരം കൊണ്ടും സ്ത്രീകള്‍ മനസ്സ് കൊണ്ടുമാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ബിംബത്തില്‍ നിന്നുള്ള പോസിറ്റീവ് എനര്‍ജി പുരുഷന്മാര്‍ക്ക് സ്വീകരിക്കാനാകും. ആ എനര്‍ജി ശരീരത്തില്‍ ഏല്‍ക്കുന്നതിന് വേണ്ടിയാണ് ക്ഷേത്രത്തിനുള്ളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന് പറയുന്നത്. ഷര്‍ട്ട് എന്നത് ഇക്കാലത്ത് പറയുന്നുണ്ടെങ്കില്‍ പണ്ട് അത് മേല്‍വസ്ത്രം എന്നായിരുന്നു. പണ്ടുകാലത്ത് തോള്‍മുണ്ടോ രണ്ടാംമുണ്ടോ ആണ് പുരുഷന്മാര്‍ മേല്‍വസ്ത്രമായി ധരിച്ചിരുന്നത്. ക്ഷേത്രത്തിനുള്ളില്‍ അവരത് അഴിച്ച് കയ്യില്‍ വെക്കുകയായിരുന്നു പതിവ്.
മറ്റൊരു രീതിയിലും ഈ കീഴ്‌വഴക്കത്തെ വിവക്ഷിക്കാം. ക്ഷേത്രത്തിനുള്ളില്‍ ഏത് വലിയവനും എളിയവനാകണം. ദൈവത്തിന് മുമ്പില്‍ രാജാവ് പോലും ഒന്നുമല്ല. നമ്മുടെ പദവിയോ അധികാരമോ സമ്പത്തോ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്ഥലമല്ല ക്ഷേത്രം. അവിടെ വളരെ ലളിതമായി, എളിമയോടെ വരണം. ആ രീതിയില്‍ നോക്കുകയാണെങ്കില്‍ ഈശ്വരനോടുള്ള ആദരസൂചകമായാണ് ഭക്തര്‍ ലളിത വസ്ത്രധാരണം നടത്തുന്നത്. പണ്ടുകാലത്ത് നമ്മളേക്കാള്‍ ഉന്നതരെ കാണുമ്പോള്‍ ബഹുമാനാര്‍ത്ഥം തോള്‍മുണ്ട് മാറ്റുന്ന പതിവുണ്ടായിരുന്നു. അതുപോലെ ഭഗവാനെ കാണുമ്പോഴും ബഹുമാനാര്‍ത്ഥം ഈ പതിവ് ചെയ്യുന്നുവെന്ന് അനുമാനിക്കാം. മഹാരാജാവ് പോലും പണ്ടുകാലങ്ങളില്‍ അദ്ദേഹത്തിന്റെ രാജകീയമായ വസ്ത്രം ക്ഷേത്രത്തില്‍ ഒഴിവാക്കിയിരുന്നു. ക്ഷേത്രാചാരങ്ങളും നിയമങ്ങളും പണ്ട് ചിട്ടപ്പെടുത്തിയതാണ്. ആ ആചാരങ്ങള്‍ മാറ്റേണ്ടതില്ല. ക്ഷേത്രത്തില്‍ മാത്രമല്ല, മറ്റേത് സ്ഥാപനങ്ങളിലും അവിടുത്തേതായ ചില നിയമങ്ങള്‍ ഉണ്ട്. ആ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.



Click it and Unblock the Notifications











