Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
രുദ്രാക്ഷം ധരിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക
രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ് എന്നാണ് പറയുക. അപ്പോള്‍ പിന്നെ ധരിച്ചാലോ? നൂറുകോടി പുണ്യമായിരിക്കും ഇതിലൂടെ ലഭിയ്ക്കുന്നത്. രുദ്രാക്ഷത്തേക്കാള്‍ ഉത്തമമായ മറ്റൊരു വസ്തുവില്ല എന്നാണ് പുരാണങ്ങളില്‍ പോലും പറയുന്നത്.
എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഓരോ രുദ്രാക്ഷവും ധരിയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം.

രുദ്രാക്ഷ മാലയായി ധരിയ്ക്കാം
രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാല്‍ ഏത് രുദ്രാക്ഷമാണെങ്കിലും മാസത്തില്‍ ഒരിക്കല്‍ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്.

ഇഷ്ടദേവനെ മനസ്സില്‍ ധ്യാനിയ്ക്കുക
രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ചാല്‍ ഇരട്ടി ഫലം ലഭിയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

വീട്ടില്‍ വെച്ചും പൂജിയ്ക്കാം
രുദ്രാക്ഷം ധരിയ്ക്കാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടില്‍ വെച്ച് മന്ത്രജപത്തോടു കൂടി രുദ്രാക്ഷത്തെ പൂജിയ്ക്കാവുന്നതാണ്.

രുദ്രാക്ഷം തിരഞ്ഞെടുക്കുമ്പോള്‍
വലിപ്പം കൂടിയതും ദൃദമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇതിന് ഗുണഫലം കൂടുതലായിരിക്കും.

രുദ്രാക്ഷത്തിന്റെ മുഖങ്ങള്‍
ഒന്നുമുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടാവും. ഓരോന്നിന്റേയും ഗുണഫലമനുസരിച്ച് ധരിയ്ക്കാം. ഇത് കൂടാതെ ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖരുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയവയും ഉണ്ട്.

രോഗശാന്തിയ്ക്ക്
രോഗശാന്തിയ്ക്കും ഭാഗ്യം വരാനും ഭക്തി വര്‍ദ്ധിക്കാനും എല്ലാം രുദ്രാക്ഷം ധരിയ്ക്കുന്നവരുണ്ട്. കൃത്യമായ വ്രതത്തോടു കൂടി രുദ്രാക്ഷം ധരിയ്ക്കുന്നത് ഇരട്ടി ഫലം തരുന്നു.



Click it and Unblock the Notifications
