Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഗുരുചണ്ഡാലയോഗം മായുന്നു, നല്ലകാലം ഉദിക്കുന്നു; 3 രാശിക്ക് ഇനി ഉയര്‍ച്ചയുടെ ദിനങ്ങള്‍
ജ്യോതിഷത്തില്‍ വ്യാഴം, രാഹു എന്നിവ വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളായി കണക്കാക്കുന്നു. ഇവയുടെ ഓരോ ചലനവും 12 രാശികളിലെ ആളുകളുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നു. ഇവയുടെ മാറ്റം ഓരോ വ്യക്തികളിലും ഭൂമിയിലും പ്രതിഫലിക്കുന്നു. ഈ സമയം വ്യാഴവും രാഹുവും ചേര്‍ന്ന് ചണ്ഡാലയോഗം രൂപപ്പെടുത്തിയിട്ടുണ്ട്. വ്യാഴവും രാഹുവും ചേര്‍ന്ന് ശനി മൂന്നാം ഭാവത്തില്‍ നില്ക്കുന്നതിനാല് 1113 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അപൂര്‍വ സംഭവം നടക്കുന്നത് എന്നറിയുക.
എന്നാല്‍ ഒക്ടോബര്‍ 30ന് ഗുരു-രാഹു സംയോജനം അഥവാ ഗുരു ചണ്ഡാല യോഗത്തിന്റെ പ്രഭാവം അവസാനിക്കുന്നു. ഈ സംയോജനത്തിന്റെ അവസാനം എല്ലാ രാശിചിഹ്നങ്ങളിലും അഗാധമായ സ്വാധീനം ചെലുത്തുന്നു. എന്നിരുന്നാലും മൂന്ന് രാശിക്കാര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കും. കൂടാതെ ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ബിസിനസ്സില്‍ പുരോഗതിയും കൈവരുന്നു. ഗുരുചണ്ഡാലയോഗം മായുന്നതോടെ ഭാഗ്യം തിരികെ ലഭിക്കുന്ന 3 രാശിക്കാര്‍ ഇവരാണ്.

മേടം
മേടരാശിക്കാര്‍ക്ക് ഈ സമയം അനുകൂലമാണ്. മേടം രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ഒഴുകിവരും. നിങ്ങള്‍ക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും. ജോലിയില്‍ നേട്ടങ്ങളുണ്ടാകും. ഈ രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്താനഭാഗ്യവും ലഭിച്ചേക്കാം. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ലഭിക്കും. ഈ രാശിയിലുള്ള അവിവാഹിതര്‍ക്ക് ഈ സമയം വിവാഹത്തിനും യോഗമുണ്ട്. വിദേശയാത്രയ്ക്കും അവസരങ്ങള്‍ കൈവരും. സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇപ്പോള്‍ വിജയസാധ്യത ഏറെയാണ്.
ചിങ്ങം
ഗുരുചണ്ഡാലയോഗം അവസാനിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ നല്‍കും. ചിങ്ങം രാശിയുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ വ്യാഴം സഞ്ചരിക്കുന്നു. ഈ രാശിക്കാര്‍ക്ക് ഇത് ഭാഗ്യ സമയമാണ്. ഇതുമൂലം നിങ്ങളുടെ ആരോഗ്യവും പിതാവിന്റെ ആരോഗ്യവും മെച്ചപ്പെടും. ഈ രാശിക്കാര്‍ക്ക് സന്താനഭാഗ്യവും ഉണ്ടാകും. വിദേശയാത്രയ്ക്കും ഈ സമയം യോഗയുണ്ട്. ആത്മീയ പ്രവര്‍ത്തനങ്ങളിലും മംഗളകരമായ പരിപാടികളിലും നിങ്ങളുടെ താല്‍പ്പര്യം വര്‍ദ്ധിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അത്ഭുതകരവും ഐശ്വര്യപ്രദവുമായിരിക്കും.

ധനു
വ്യാഴം-രാഹു സംയോഗത്തിന്റെ അവസാനം ധനു രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്കുന്നു, കാരണം നിങ്ങളുടെ രാശി അധിപന് നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ അധിപനായി നിങ്ങളുടെ ഭാഗ്യഗൃഹത്തില് നീങ്ങുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും, നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ വേഗത്തിലാകും. ധനു രാശിക്കാരുടെ ആരോഗ്യവും മെച്ചപ്പെടും. ഓഹരി വിപണിയില്‍ നിന്ന് പ്രയോജനം ലഭിക്കും. സ്വര്‍ണം ക്രയവിക്രയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നേട്ടമുണ്ടാകും.
ഗുരുചണ്ഡാലയോഗം
മേടം രാശിയിലായിരുന്നു ഗുരുചണ്ഡാല യോഗം രൂപപ്പെട്ടിരുന്നത്. മേടം രാശിയില്‍ ഇതുവരെ വ്യാഴവും രാഹുവും ഒരുമിച്ചായിരുന്നു. ഏപ്രില്‍ മുതലായിരുന്നു ഈ യോഗത്തിന്റെ സ്വാധീനം നിലനിന്നിരുന്നത്. ഗുരുചണ്ഡാലയോഗം ഒരു വ്യക്തിയുടെ ജാതകത്തില്‍ വളരെ ദോഷകരമായി ബാധിക്കുന്നു. ഒരു വ്യക്തിക്ക് ഗുരുചണ്ഡാല യോഗത്തിന്റെ ദോഷഫലം ഉണ്ടെങ്കില്‍ ആ വ്യക്തി ഒരു ദോഷകാലത്തിലൂടെയായിരിക്കും കടന്നു പോവുക. ജീവിതത്തില്‍ വളരെയധികം തടസ്സങ്ങളും കഷ്ടങ്ങളും നേരിടേണ്ടി വരുന്നു. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തമെങ്കില്‍ ഗുരുചണ്ഡാലയോഗത്തിന്റെ കാഠിന്യത്തില്‍ കുറവുണ്ടാകുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
