Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
നിങ്ങളുടെ പ്രണയ ജീവിതം നല്ലതോ ചീത്തയോ, അറിയാം ഈ രേഖയില്‍
ഹസതരേഖാ ശാസ്ത്രം ജീവിതത്തില്‍ വളരെയധികം സ്വാധീനം വഹിക്കുന്നതാണ്. എന്നാല്‍ അതിന് പലപ്പോഴും പല കാര്യങ്ങളും കൃത്യമായി മനസ്സിലാക്കുന്നതിന് എന്താണ് ഓരോ രേഖകള്‍ അര്‍ത്ഥമാക്കുന്നതെന്ന് അറിയണം. ഹസ്തരേഖാശാസ്ത്രപ്രകാരം കൈപപ്പത്തിയിലെ ഓരോ രേഖകള്‍ക്കും അതിന്റേതതായ പ്രാധാന്യം ഉണ്ട്. പലപ്പോഴും ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹൃദയരേഖ.
ഹൃദയരേഖ പലപ്പോഴും പ്രണയരേഖ എന്നും അറിയപ്പെടുന്നു. കാരണം നമ്മുടെ ജീവിതതത്തിലെ പ്രണയത്തെക്കുറിച്ചോ അല്ലെങ്കില്‍ വൈവാാവിഹ ജീവിതത്തെക്കുറിച്ചോ എല്ലാം മനസ്സിലാക്കുന്നതിന് പ്രണയ രേഖ സഹായിക്കുന്നു. പലപ്പോഴും കൈപ്പത്തിയുടെ മുകളില്‍ തിരശ്ചീന്നമായി കാണുന്ന രേഖയാണ് ഹൃദയ രേഖ. ഇത് പ്രണയ ജീവിതത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അറിയാന്‍ നിങ്ങളെ സഹായിക്കുന്നു.

ഹൃദയരേഖ കാണപ്പെടുന്നത്
ഹൃദയരേ എവിടെ കാണപ്പെടുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ചെറുവിരലിനടിയില്‍ നിന്ന് ആരംഭിച്ച് ചൂണ്ടു വിരലിലേക്ക് നീളുന്ന തരത്തിലാണ് പ്രണയ രേഖ കാണപ്പെടുന്നത്. അതിന്റെ നീളം വക്രത എന്നിവയെല്ലാം നിങ്ങളുടെ പ്രണയ ജീവിതത്തെ സ്വാധീനിക്കുന്നു. ഇത് ജീവിതത്തില്‍ പ്രണയത്തിന് എത്രത്തോളം സ്ഥാനമുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.
ഹൃദയരേഖകള്‍ ഏതെല്ലാം?
ദീര്‍ഘവും ആഴത്തിലുള്ളതുമായ ഹൃദയരേഖ തുറന്നതും സ്‌നേഹമുള്ളതുമായ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. എന്നാല്‍ ഒരു ഹ്രസ്വമോ മങ്ങിയതോ ആയ രേഖയാണെങ്കില്‍ അത് ബന്ധങ്ങള്‍ക്കായി അതിന്റെ നല്ലതിനായി ജീവിതം തന്നെ മാറ്റി വെക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതും. ഹൃദയരേഖകള്‍ നോക്കി നമുക്ക് പ്രണയത്തിന്റെ ഗതി വരെ മനസ്സിലാക്കാന്‍ സാധിക്കും.
വളഞ്ഞതും നേരായ വരകളും
ഹൃദയരേഖ മുകളിലേക്ക് വിരലുകളിലേക്ക് വളയുകയാണെങ്കില്‍, അത് ഊഷ്മള ഹൃദയമുള്ള വ്യക്തിയെ സൂചിപ്പിക്കുന്നു. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഒരിക്കലും ആ ബന്ധത്തെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ടി വരില്ല എന്നതാണ്. പലപ്പോഴും നേരായ ഹൃദയരേഖ നിങ്ങളുടെ പ്രണയത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നതും. ഒരിക്കലും നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നില്ല പ്രണയത്തില്‍.
വിള്ളലുകളും ശാഖകളും
ഹൃദയരേഖയിലെ വിള്ളലുകള്‍ വൈകാരിക ആഘാതത്തെയോ ഒരാളുടെ പ്രണയ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളെയോ സൂചിപ്പിക്കാം. പ്രധാന രേഖയില്‍ നിന്നുള്ള ശാഖകള്‍ വിവിധ പ്രണയ താല്‍പ്പര്യങ്ങളെയോ അനുഭവങ്ങളെയോ പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ ഇവരില്‍ ഒന്നില്‍ കൂടുതല്‍ പ്രണയം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ കാര്യങ്ങളും വളരെയധികം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം.
മറ്റ് അടയാളപ്പെടുത്തലുകള്‍
ഹൃദയരേഖ കടക്കുന്ന ചെറിയ വരകള്‍ സമ്മര്‍ദ്ദത്തെയോ ബന്ധങ്ങളിലെ തടസ്സങ്ങളെയോ സൂചിപ്പിക്കും. ഹൃദയരേഖയിലെ കുന്നു പോലെ കാണുന്ന ചിഹ്നങ്ങള്‍ പലപ്പോഴും ദുഃഖത്തിന്റെയോ വൈകാരിക പ്രക്ഷുബ്ധതയുടെയോ കാലഘട്ടങ്ങളെ സൂചിപ്പിക്കാം. ഇതിനെക്കുറിച്ച് പൂര്‍ണമായ ഒരു ചിത്രം ലഭിക്കുന്നതിന് വേണ്ടി എപ്പോഴും രണ്ട് കൈകളിലേയും പ്രണയ രേഖയെ കുറിച്ച് നോക്കണം. എന്നാല്‍ മാത്രമേ പ്രണയത്തെക്കുറിച്ച് പൂര്‍ണമായ ചിത്രം ലഭിക്കകയുള്ളൂ.



Click it and Unblock the Notifications











