Latest Updates
-
വാട്സ്ആപ്പിലെ 'രാജയോഗ' സന്ദേശങ്ങൾ വിശ്വസിക്കാമോ? ജാഗ്രത വേണം, സത്യം ഇതാണ് -
ജിയോ ഓഹരി വിപണിയിൽ കുതിക്കുന്നു; റീച്ചാർജ് നിരക്കുകളിൽ മാറ്റം വരുമോ? ഉപയോക്താക്കൾ അറിയേണ്ടതെല്ലാം -
പുതിയ കാര്യങ്ങൾ തുടങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ രാഹുകാലവും ഗുളികകാലവും അറിയാം -
ബുധന്റെ വക്രസഞ്ചാരം തുടങ്ങി; UPI ഇടപാടുകളിലും യാത്രകളിലും ഈ തെറ്റുകൾ വരുത്തരുത്! -
വ്യാഴം ചിങ്ങം രാശിയിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഡൽഹിയിലെ പുകമഞ്ഞ് ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ 5 കാര്യങ്ങൾ മറക്കരുത് -
അർണാബ് ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശം, വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി -
അക്കങ്ങളല്ല പ്രധാനം, കരുത്താണ് വേണ്ടത്! 40-ന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി റിമി ടോമിയുടെ ഫിറ്റ്നസ് രഹസ്യം -
ശുക്ര മൗഢ്യം അവസാനിക്കുന്നു: നാളെ മുതൽ ആഡംബരങ്ങൾക്കും വിവാഹ ഷോപ്പിംഗിനും ശുഭസമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 28-ലെ സർവാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്!
അതിവേഗം അനുഗ്രഹം ചൊരിയുന്ന ഏകദന്ത ഗണപതി; സര്‍വ്വദുരിത മോചനം നല്കുന്ന സങ്കഷ്ടി ചതുര്‍ത്ഥി
ഹിന്ദുമതത്തില്‍ ഗണേശ ചതുര്‍ത്ഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒരു വര്‍ഷത്തില്‍ 24 ചതുര്‍ത്ഥികള്‍ ഉണ്ട്. ഇത്തരത്തില്‍ എല്ലാ മാസവും 2 ഗണേശ ചതുര്‍ത്ഥി വരുന്നുണ്ട്. കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി സങ്കഷ്ടി ചതുര്‍ത്ഥി എന്നും ശുക്ല പക്ഷത്തില്‍ വരുന്നതിനെ വിനായക ചതുര്‍ത്ഥി എന്നും വിളിക്കുന്നു. ജ്യേഷ്ഠ മാസത്തിലെ ആദ്യ വ്രതം ചതുര്‍ത്ഥി തിഥിയില്‍ ആചരിക്കും. ജ്യേഷ്ഠ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയെ ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥി എന്നറിയപ്പെടുന്നു.
ഈ ദിവസം, ഗണപതിയെ ആരാധിക്കുന്നവരുടെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും നീങ്ങി, ഭക്തര്‍ക്ക് ജീവിതത്തില്‍ സന്തോഷം ലഭിക്കും. ഏകദന്ത എന്നത് ഗണപതിയുടെ മറ്റൊരു പേരാണ്. ഈ ദിവസം സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നു. ചന്ദ്രനെ പൂജിച്ചതിനു ശേഷമേ വ്രതം മുറിക്കാറുള്ളൂ. ഏകദന്ത സകഷ്ടി ചതുര്‍ത്ഥി വ്രതാനുഷ്ഠാനത്തിന്റെ ശുഭമുഹൂര്‍ത്തവും മംഗളകരമായ സമയവും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥി ശുഭമുഹൂര്‍ത്തം
മെയ് 8ന് ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ആചരിക്കും. ഈ ദിവസം വ്രതം അനുഷ്ഠിച്ച് ഗണപതിയെ ആരാധിച്ചാല്‍ അറിവും സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ശിവയോഗവും രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഗണപതിയെ ആരാധിക്കുന്നതിലൂടെ ശങ്കരന്റെ അനുഗ്രഹവും ലഭിക്കും.
ഗണേശ ആരാധന - വൈകുന്നേരം 05.02 - രാത്രി 08.02
ശിവയോഗം - 08 മെയ്, 02.53 AM - 09 മെയ്, 12.10 AM
അഭിജിത മുഹൂര്‍ത്തം - 11.51 മുതല്‍ 12.45 വരെ
തൃക്കേട്ട നക്ഷത്രം - മെയ് 8ന് സൂര്യോദയം മുതല്‍ രാത്രി 7.19 വരെ

ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥി പ്രാധാന്യം
ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം ഗണപതിയെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അകലുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി ഈ ദിവസം വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥിയിലെ വ്രതം സന്തോഷവും ഭാഗ്യവും നല്കുന്നു. സന്താന സന്തോഷത്തിനായി ഈ ദിവസം ആചാരങ്ങളോടെ ഗണപതിയെ ആരാധിക്കുക.

ഏകദന്ത ഗണപതി സ്തുതി
ലംബോദരം ശ്യാമ തനും ഗണേശം
കുഠാരമക്ഷ സ്രജ മൂര്ധ്വഗാത്രം
സലഡ്ഡുകം ദന്ത മധ: കരാഭ്യാം
വാമേ തരാഭ്യാം ച ദധാന മീഡേ
ആരാധനാ രീതി
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് കുളിയും മറ്റും ചെയ്യുക. ഇതിനുശേഷം വൃത്തിയുള്ള വസ്ത്രം ധരിച്ച് ഗണപതിയെ ധ്യാനിച്ച് വ്രതാനുഷ്ഠാനം ചെയ്യുക. ഗണപതിയെ ആരാധിക്കുക. ആദ്യം പൂക്കളിലൂടെ ദൈവത്തിന് വെള്ളം സമര്‍പ്പിക്കുക. അതിനുശേഷം പുഷ്പങ്ങള്‍, മാല, അരി, നൈവേദ്യം മുതലായവ സമര്‍പ്പിക്കുക. ഇതിനുശേഷം, നിങ്ങളുടെ ഇഷ്ടപ്രകാരം മോദകം, ബൂന്തി ലഡ്ഡു എന്നിവ അര്‍പ്പിക്കുക.
ഇതിന് ശേഷം വെള്ളം അര്‍പ്പിക്കുക. തുടര്‍ന്ന് നെയ്വിളക്കും ചന്ദനത്തിരിയും കത്തിച്ച് മന്ത്രങ്ങളും മറ്റും ചൊല്ലുക. അവസാനമായി ആരതി നടത്തുക. പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിച്ചശേഷം സന്ധ്യാസമയത്ത് അര്ഘ്യസമര്പ്പണത്തോടൊപ്പം ചന്ദ്രനെ ആരാധിക്കുക. ഇതിനുശേഷം നിങ്ങള്‍ക്ക് വ്രതം മുറിക്കാം.

സങ്കഷ്ടി ചതുര്‍ത്ഥിയില്‍ ചെയ്യേണ്ട പ്രതിവിധി
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ജമന്തിപ്പൂക്കളും മോദകവും ശര്‍ക്കരയും ഗണപതിക്ക് സമര്‍പ്പിക്കണം. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. കുങ്കുമം ഗണപതിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയെ കുങ്കുമ തിലകം ചാര്‍ത്തി ആരാധിക്കുക. ഇത് സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഗണപതിക്ക് കുങ്കുമം അര്‍പ്പിക്കുന്നത് ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരും.

സമ്പത്ത് നേടാന്‍
സമ്പത്ത് നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഗണേശ സ്തോത്രം ചൊല്ലുക. 'ഓം ശ്രീ ഓം ഹ്രീ ശ്രീ ഹ്രീ ക്ലീം ശ്രീ ക്ലീം വിത്തേശ്വരായ നമഃ' എന്ന ഗണപതി മന്ത്രം 11 പ്രാവശ്യം ജപിക്കുക. സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഷമിവൃക്ഷത്തെ പൂജിച്ചാല്‍ ഗണപതി പ്രസാദിക്കുന്നു.
ഷമി ഇലകള്‍ സമര്‍പ്പിച്ചാല്‍ ദുഃഖവും ദാരിദ്ര്യവും അകന്നുപോകുമെന്നാണ് വിശ്വാസം. ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ദിവസം 17 തവണ ശ്രീ ഗണേശന് ദര്‍ഭ പുല്ല് സമര്‍പ്പിക്കുക. ഈ സമയത്ത് 'ഓം ഗണ്‍ ഗണപതയേ നമഃ' എന്ന മന്ത്രം ജപിക്കുക, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

വാഹനയോഗത്തിന്
ഗണപതി ആരാധനയില്‍ ചുവന്ന തുണിയും രക്തചന്ദനവും ഉപയോഗിക്കുക. ഇത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്കുന്നു. ഈ ദിവസം വെള്ളയോ മഞ്ഞയോ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഗണേശനെ ആരാധിക്കുന്നത് സന്താനപുരോഗതിക്ക് കാരണമാകുന്നു. ശ്രീ ഗണേശ പഞ്ചരത്ന സ്തോത്രം പാരായണം ചെയ്യുന്നതിലൂടെ പുതിയ വാഹനവും വീടും വാങ്ങാന്‍ അവസരം കൈവരും.



Click it and Unblock the Notifications

