Latest Updates
-
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ
ഇഹലോക സുഖസൗഖ്യം നേടിത്തരുന്ന ഏകാദശി; 2024ലെ ഏകാദശി വ്രതങ്ങളുടെ സമ്പൂര്‍ണ ലിസ്റ്റ്
Ekadashi Vrat 2024 Dates: ഹിന്ദുമതത്തില്‍ എല്ലാ വ്രതങ്ങളിലും വച്ച് ഏറ്റവും മികച്ചതായി കണക്കാക്കുന്നത് ഏകാദശിയാണ്. ഏകാദശി വ്രതം മഹാവിഷ്ണുവിനെ ആരാധിക്കാനുള്ളതാണ്. ആത്മാര്‍ത്ഥമായി ഈ വ്രതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് എല്ലാ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഒരാള്‍, ഇഹലോകത്തെ എല്ലാ സുഖങ്ങളും അനുഭവിച്ച ശേഷം, മരണശേഷം സ്വര്‍ഗത്തില്‍ സ്ഥാനം നേടുന്നു. ഒരു വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. പത്മപുരാണത്തില്‍ ഏകാദശി വ്രതത്തെ കുറിച്ച് ധാരാളം വിവരണങ്ങളുണ്ട്. പുരാണമനുസരിച്ച്, ഒരു വര്‍ഷത്തിലെ 24 ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ സകല ഐശ്വര്യവും മോക്ഷവും ലഭിക്കുന്നു.
മഹാവിഷ്ണുവിന്റെ കൃപയാല്‍, അവര്‍ക്ക് ജീവിതത്തില്‍ പരമോന്നത സ്ഥാനം കൈവരുന്നു. ഏകാദശി വ്രതാനുഷ്ഠാനത്തോടെ ഒരു വ്യക്തി ജനനമരണ ബന്ധനങ്ങളില്‍ നിന്ന് മുക്തനാകുകയും എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. അവരുടെ ദാരിദ്ര്യവും അവസാനിക്കുന്നു. ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ വൈകുണ്ഠത്തില്‍ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. കൂടാതെ മഹാവിഷ്ണുവിന്റെ അനുഗ്രഹവും നിലനില്ക്കുന്നു. എല്ലാ മാസവും രണ്ട് തവണയാണ് ഏകാദശി വ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെ ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളുണ്ട്. 2024ല്‍ വരുന്ന ഏകാദശി വ്രതാനുഷ്ഠാനങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റ് ഇതാ.

പൗഷ മാസം
സഫല ഏകാദശി (കൃഷ്ണ പക്ഷം) - 7 ജനുവരി 2024
പൗഷ പുത്രാദ ഏകാദശി (ശുക്ല പക്ഷം) - 21 ജനുവരി 2024
മാഘമാസം
ഷട്തില ഏകാദശി (കൃഷ്ണ പക്ഷം) - 6 ഫെബ്രുവരി 2024
ജയ ഏകാദശി (ശുക്ല പക്ഷം) - 20 ഫെബ്രുവരി 2024
ഫാല്ഗുണ മാസം
വിജയ ഏകാദശി (കൃഷ്ണ പക്ഷം) - 6 മാര്‍ച്ച് 2024
അമലകി ഏകാദശി (ശുക്ല പക്ഷം) - 20 മാര്‍ച്ച് 2024
ചൈത്രമാസം
പാപമോചിനി ഏകാദശി (കൃഷ്ണ പക്ഷം) - 5 ഏപ്രില്‍ 2024
കാമദ ഏകാദശി (ശുക്ല പക്ഷം) - 19 ഏപ്രില്‍ 2024
വൈശാഖ മാസം
വരുത്തിനി ഏകാദശി (കൃഷ്ണ പക്ഷം) - 4 മെയ് 2024
മോഹിനി ഏകാദശി - 19 മെയ് 2024
ജ്യേഷ്ഠ മാസം
അപാര ഏകാദശി (കൃഷ്ണ പക്ഷം) - 2 ജൂണ്‍ 2024
നിര്‍ജ്ജല ഏകാദശി (ശുക്ല പക്ഷം) - 18 ജൂണ്‍ 2024
ആഷാഢമാസം
യോഗിനി ഏകാദശി (കൃഷ്ണ പക്ഷം) - 2 ജൂലൈ 2024
ദേവശയനി ഏകാദശി (ശുക്ല പക്ഷം) - 17 ജൂലൈ 2024
ശ്രാവണ മാസം
കാമിക ഏകാദശി (കൃഷ്ണ പക്ഷം) - 31 ജൂലൈ 2024
ശ്രാവണ പുത്രദ ഏകാദശി (ശുക്ല പക്ഷം) - 16 ഓഗസ്റ്റ് 2024
ഭാദ്രപദ മാസം
അജ ഏകാദശി (കൃഷ്ണ പക്ഷം)- 29 ഓഗസ്റ്റ് 2024
പരിവര്‍ത്തിനി ഏകാദശി (ശുക്ല പക്ഷം) - 14 സെപ്റ്റംബര്‍ 2024
അശ്വിനി മാസം
ഇന്ദിര ഏകാദശി (കൃഷ്ണ പക്ഷം) - 28 സെപ്റ്റംബര്‍ 2024
പാപാന്കുശ ഏകാദശി (ശുക്ല പക്ഷം) - 13 ഒക്ടോബര്‍ 2024
കാര്‍ത്തിക മാസം
രാമ ഏകാദശി (കൃഷ്ണ പക്ഷം)- 28 ഒക്ടോബര്‍ 2024
ദേവോത്ഥാന ഏകാദശി (ശുക്ല പക്ഷം) - 12 നവംബര്‍ 2024
മാര്‍ഗശീര്‍ഷ മാസം
ഉത്പന്ന ഏകാദശി (കൃഷ്ണ പക്ഷം) - 26 നവംബര്‍ 2024
മോക്ഷദ ഏകാദശി (ശുക്ല പക്ഷം) - 11 ഡിസംബര്‍ 2024
ഏകാദശി വ്രതം ആചരിക്കുന്നത് ഇങ്ങനെ
ഹിന്ദുമതത്തില്‍ ഏകാദശി വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ വൈകുണ്ഠത്തില്‍ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. ഏകാദശി വ്രതം വളരെ ബുദ്ധിമുട്ടുള്ളതും എന്നാല്‍ അത്യധികം ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഏകാദശി ഒരു തപസ്സാണ്, അത് ദൈവത്തെ അനുഭവിക്കാനും പ്രസാദിപ്പിക്കാനും ഉപകരിക്കുന്നു. ഏകാദശി വ്രതം മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ഭക്തര്‍ വ്രതത്തിന്റെ തലേന്ന് ഉച്ചയ്ക്ക് വരെ മാത്രമേ ഭക്ഷണം കഴിക്കാവൂ. ഭക്തര്‍ ഏകാദശി നാളില്‍ കഠിന വ്രതം അനുഷ്ഠിക്കുകയും പിറ്റേന്ന് സൂര്യോദയത്തിനു ശേഷം വ്രതം അവസാനിപ്പിക്കുകയും ചെയ്യണം.
ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ വൈകുണ്ഠത്തില്‍ സ്ഥാനം ലഭിക്കുമെന്നാണ് വിശ്വാസം. ഏകാദശി വ്രതാനുഷ്ഠാനത്തോടെ, ഒരു വ്യക്തി ജനനമരണ ബന്ധനത്തില്‍ നിന്ന് മുക്തനാകുന്നു. അവന്റെ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ദാരിദ്ര്യം നീങ്ങുന്നു, അകാല മരണഭയമില്ലാതാകുന്നു. ശത്രുനാശം, സമ്പത്ത്, ഐശ്വര്യം, പ്രശസ്തി എന്നിവ കൈവരുന്നു. പൂര്‍വ്വികരുടെ അനുഗ്രഹവും ഭക്തര്‍ക്ക് ലഭിക്കുന്നു.



Click it and Unblock the Notifications