Latest Updates
-
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം
പൂര്‍ണഫലപ്രാപ്തിയോടൊപ്പം വിഘ്‌നങ്ങളകറ്റും: ഗണപതിയെ ഈ ഭാവത്തില്‍ ആരാധിക്കൂ
വിഘ്‌നേശ്വരന്‍ എന്നാണ് ഗണപതി ഭഗവാനെ അറിയപ്പെടുന്നത്. ഭഗവാനെ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും പ്രതിസന്ധികളും ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷവും ഭഗവാന്റെ അനുഗ്രഹം കൂടെ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. എന്ത് നല്ല കാര്യം ആരംഭിക്കുന്നതിന് മുന്‍പും അതുകൊണ്ട് തന്നെ ഭഗവാനെ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ഭഗവാനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ഓരോ അവതാരങ്ങളേയും പ്രത്യേകം പ്രാര്‍ത്ഥിച്ച് നോക്കൂ, ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവും.
ഗണപതി ഭഗവാനെ പ്രാര്‍ത്ഥിച്ച് തുടങ്ങുന്ന കാര്യങ്ങള്‍ക്ക് പൂര്‍ണ ഫലപ്രാപ്തിയുണ്ടാവും എന്നാണ് വിശ്വാസം.. അതുകൊണ്ട് തന്നെയാണ് ഭഗവാനെ വിഘ്‌നേശ്വരന്‍ എന്ന് പറയുന്നതും. ഞ്ജാനത്തിന്റേയും ബുദ്ധിയുടേയും ദേവനാണ് ഗണപതി ഭഗവാന്‍ എന്നാണ് വിശ്വാസം. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി നാം ഏതൊക്കെ അവതാരങ്ങളെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്തൊക്കെയാണ് ഇവ പ്രതീകപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഭഗവാന്റെ എട്ട് അവതാരങ്ങളെക്കുറിച്ചും അവയുടെ അര്‍ത്ഥങ്ങളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഗജാനനന്‍
ഏത് കാര്യത്തിന് തുടക്കം കുറിക്കുമ്പോഴും ഗജാനനം ഭൂതഗണാതി സേവിതം... എന്ന് തുടങ്ങുന്ന ശ്ലോകം ജപിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനം അളുകളും അത്രയധികം നമ്മുടെ ജീവിതത്തിലെ തടസ്സങ്ങളേയും വിഘ്‌നങ്ങളേയും അകറ്റുന്നു എന്നത് തന്നെയാണ് സത്യം. പുരാണമനുസരിച്ച് ലോഭാസുരനെ നിഗ്രഹിച്ച ഗണേശന്റെ എട്ടാമത്തെ അവതാരമാണ് ഗജാനനന്‍ എന്നറിയപ്പെടുന്നത്. ഏത് തരത്തിലും നമ്മുടെ ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നതിന് ഭഗവാന്‍ അനുഗ്രഹിക്കുന്നു.
വിഘ്‌നേശ്വരന്‍
എത്ര വലിയ പ്രശ്‌നത്തേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് വിഘ്‌നേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കും എന്നാണ് വിശ്വാസം. വിഘ്‌നം എന്നത് തന്നെ പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഗണേശന്റെ വിഘ്‌നേശ്വര ഭാവത്തെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിഘ്‌നങ്ങളേയും അകറ്റുന്നതിന് സാധിക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഗണപതിഭഗവാന് വിഘ്‌നേശ്വരന്‍ എന്ന പേര് ലഭിച്ചത്. ഏത് നേരത്തും ഭഗവാനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ദോഷങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

വിനായകന്‍
വിനായകന്‍ ആണ് ഭഗഗവാന്റെ അടുത്ത അവതാരം. ഈ അവതാരം എല്ലാ തരത്തിലുള്ള നമ്മുടെ ദോഷങ്ങളേയും തടസ്സങ്ങളേയും ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. നമ്മുടെ മേലുള്ള എല്ലാ വിനയും ഇല്ലാതാക്കുന്നതിന് നമ്മളെ സഹായിക്കുന്നതാണ് വിനായകന്‍. എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നതിന് വിനായകനെ പ്രാര്‍ത്ഥിച്ചാല്‍ മതി. അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും ഭഗവാന്റെ അനുഗ്രഹം സദാസമയം ലഭിക്കുന്നതിനും സഹായിക്കുന്നു.
ബാലചന്ദ്ര
ശിവനും ഗണപതിയും തങ്ങളുടെ ശിരസ്സില്‍ ചന്ദ്രനെ വഹിക്കുന്നതിനാലാണ് ബാലചന്ദ്ര എന്ന പേര് ഗണപതിക്ക് ലഭിച്ചത്. ചന്ദ്രനെ ശാപമോക്ഷത്തില്‍ നിന്ന് രക്ഷിച്ച് ശിരസ്സില്‍ സ്ഥാപിച്ചു എന്നാണ് വിശ്വാസം. എങ്കിലും ഗണപതിഭഗവാന്റെ വീഴ്ചയില്‍ കൈകൊട്ടിചിരിച്ച ചന്ദ്രനെ ഗണപതി ശപിച്ച് വിട്ട ഒരു ഐതിഹ്യവും നിലവിലുണ്ട്. എന്ത് തന്നെയെങ്കിലും ചന്ദ്രനെ ശിരസ്സില്‍ വഹിക്കുന്നത് കൊണ്ടാണ് ഭഗവാനെ ബാലചന്ദ്ര എന്ന് അറിയപ്പെടുന്നത്. വിളിച്ചാല്‍ വിളിപ്പുറത്താണ് ഭഗവാന്‍.

ഏകദന്തന്‍
ഗണപതി ഭഗവാന്‍ ഒറ്റക്കൊമ്പാണ് ഉള്ളത്. ഒരു കൊമ്പ് പകുതി ഒടിഞ്ഞത് കൊണ്ടാണ് ഭഗവാനെ ഏകദന്തന്‍ എന്ന് അറിയപ്പെടുന്നത്. പരശുരാമനും ഗണപതിയും തമ്മിലുണ്ടായ യുദ്ധത്തിലാണ് ഗണപതിയുടെ ഒരു കൊമ്പ് പാതി മുറിഞ്ഞ് പോയത് എന്നാണ് ഐതിഹ്യം. എങ്കിലും ഏകദന്തനെ ആരാധിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുകയും ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഭഗവാന്‍ അനുഗ്രഹിക്കുകയും ചെയ്യുന്നു.
വക്രതുണ്ഡന്‍
വക്രതുണ്ഡന്‍ എന്ന ഒരു പേര് കൂടി ഗണപതിഭഗവാനുണ്ട്. ഭഗവാന്റെ തുമ്പിക്കൈ വളഞ്ഞിരിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു പേര് ഭഗവവാന് ലഭിച്ചത്. വക്രതുണ്ഡ ഭാവത്തില്‍ ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനും ഐശ്വര്യവും നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. തന്റെ ഭക്തരെ കൈവിടാതെ കാത്തു രക്ഷിക്കുക എന്നത് ഭഗവാന്റെ കടമയും കര്‍ത്തവ്യവുമാണ് എന്നാണ് വിശ്വാസം.

ലംബോധരന്‍
ലംബോധരന്‍ എന്നാണ് ഭഗവാനെ പറയുന്നത്. വലിയ വയറുള്ളവന്‍ എന്നാണ് ലംബോധരന്റെ അര്‍ത്ഥം. ദേവന്‍മാരെ സംരക്ഷിക്കുന്നതിന് വേണ്ടി ക്രോധാസുരനുമായി യുദ്ധം ചെയ്തു ലംബോധരന്‍ എന്നാണ് ഐതിഹ്യം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് ഭഗവാന്‍ തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു. ലംബോധര ഭാവത്തില്‍ ഭഗവാനെ ആരാധിക്കുന്നത് കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു.
കൃഷ്ണപിംഗാക്ഷ
കൃഷ്ണവര്‍ണത്തോട് കൂടിയ ഗണപതിഭഗവാനെയാണ് കൃഷ്ണപിംഗാക്ഷ എന്ന് പറയുന്നത്. സര്‍വ്വ വേദനകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറക്കുകയും ചെയ്യുന്നു ഭഗവാന്‍. കൂടാതെ സര്‍വ്വ ദു:ഖങ്ങളകറ്റി ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആക്കി മാറ്റുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമാധാനവും ഭഗവാന്റെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നു.



Click it and Unblock the Notifications












