Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
എല്ലാവര്ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ
ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനിദശയുടെ ഫലം മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആദ്യം, വ്യക്തിയുടെ ജാതകത്തില്‍ ഗുണമോ ദോഷകരമോ ആയ ഗ്രഹമാണോ ശനി എന്നറിയണം. രണ്ടാമതായി, നിങ്ങളുടെ ജാതകത്തില്‍ ശനിയുടെ സ്ഥാനം എങ്ങനെയാണെന്ന് അറിയണം. മൂന്നാമത്, നിങ്ങളുടെ ജാതകത്തില്‍ ശനി ശക്തമാണോ ദുര്‍ബലമാണോ എന്ന് അറിയണം. ജാതകത്തില്‍ ശനി ശക്തവും ഒരു നല്ല സ്ഥാനത്തും ആണെങ്കില്‍, ശനിയുടെ ദശ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും.
ജാതകത്തില്‍ ശനി ദോഷകരമാണെങ്കില്‍ നിങ്ങള്‍ക്ക് മിതമായ ഫലങ്ങള്‍ ലഭിക്കും. ശനി മോശം സ്ഥാനത്താണെങ്കിലോ അല്ലെങ്കില്‍ ജാതകത്തില്‍ ശനി വളരെ ദുര്ബലമാണെങ്കിലോ ശനിദശ നിങ്ങളുടെ ജീവിതത്തിലെ കഷ്ടതകള്‍ വര്‍ദ്ധിപ്പിക്കും. ജാതകത്തില്‍ ആറാമത്തെയും എട്ടാമത്തെയും പന്ത്രണ്ടാമത്തെയും ഭവനത്തിലാണെങ്കിലോ സൂര്യന് അസ്തമയത്തിലോ ദുര്‍ബലമായ രാശിയിലോ ആണെങ്കില്‍, ശനിയുടെ ദശ ജീവിതത്തില്‍ കഷ്ടത വര്‍ദ്ധിപ്പിക്കുന്നു. സാധാരണ സാഹചര്യങ്ങളില്‍ ഇടവം, മിഥുനം, കന്നി, തുലാം, മകരം, കുഭം തുടങ്ങിയ രാശിക്കാര്‍ക്ക് ശനിദശ ശുഭമാണ്. മേടം, വൃശ്ചികം, കര്‍ക്കിടകം, ചിങ്ങം, ധനു രാശി എന്നിവയ്ക്ക് ശനിയുടെ അവസ്ഥ അല്പം മിതമായതുമായിരിക്കും. 12 രാശിക്കാര്‍ക്കും ശനിയുടെ ദശാകാല ഫലങ്ങള്‍ ഇപ്രകാരമാണ്.

മേടം
മേടം രാശിക്കാരായ ആളുകള്‍ക്ക്, ശനിദശ കരിയര്‍ മുന്നേറ്റത്തിനും പണ നേട്ടത്തിനും നല്ലതാണ്.

ഇടവം
ഇടവത്തിലെ ആള്‍ക്കാര്‍ക്ക് ശനി ദശ ഒരു രാജയോഗ ഘടകമാണ്. ശനിയുടെ ദശയില്‍ ഇടവം രാശിക്കാര്‍ക്ക് ഭാഗ്യം ഉയരുന്നു. കരിയറില്‍ നല്ല ഫലങ്ങളും ലഭിക്കുന്നു.

മിഥുനം
ശനി ദശ മിഥുനം രാശിയിലെ ആളുകള്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. അത്തരം ആളുകള്‍ക്ക് ജീവിതത്തില്‍ ഭാഗ്യവും പുരോഗതിയും ലഭിക്കുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനി അല്പം മാരകമാണ്. അതിനാല്‍, ശനിയുടെ ദശ കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പോരാട്ടം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ പ്രത്യേകിച്ച് പ്രശ്നം സൃഷ്ടിക്കുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും ശനി അല്പം കഷ്ടപ്പാട് നല്കുന്ന ഒന്നാണ്. അത്തരമൊരു സാഹചര്യത്തില്‍, ശനി ദശയും ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ കഷ്ടപ്പാടും പോരാട്ടങ്ങളും നല്കുന്നു.

കന്നി
ശനിയുടെ ദശ കന്നി രാശിക്കാരായ ആളുകള്‍ക്ക് നല്ല ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ പുരോഗതിയും കൈവരുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് രാജയോഗത്തിന് വഴിവയ്ക്കുന്ന ഗ്രഹമാണ് ശനി. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാരായ ആളുകള്‍ക്ക് ശനിയുടെ ദശാകാലത്ത് ജീവിതത്തില്‍ വളരെ നല്ല ഫലങ്ങള്‍ ലഭിക്കുന്നു.

വൃശ്ചികം
ശനി ദശ വൃശ്ചികം രാശിക്കാരായ ആളുകള്‍ക്ക് മിതമായ ഫലങ്ങള്‍ നല്കുന്നു. ചില പോരാട്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമെങ്കിലും ശനി നിങ്ങള്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുണ്ട്.

ധനു
ധനു രാശിക്കാര്‍ക്ക് ദോഷകരമായ ഗ്രഹമാണ് ശനി. ശനിയുടെ ദശാകാലം ഈ രാശിക്കാരുടെ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മകരം
ശനിയുടെ ദശ മകരം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ പുരോഗതി ഉണ്ടാവുകയും സാമൂഹിക അന്തസ്സ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

കുംഭം
ശനി ദശ കുംഭം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്കുന്നു. ജീവിതത്തില്‍ പുരോഗതിയും മതിപ്പും വളരുന്നു.

മീനം
ശനിദശ മീനം രാശിക്കാരായ ആളുകള്‍ക്ക് ജീവിതത്തില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നു. ഈ കാലഘട്ടത്തില്‍ നിങ്ങളുടെ തിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ചെലവുകള്‍ കൂടുതലായി വരുന്നു.



Click it and Unblock the Notifications
