Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ശകടദോഷം ജാതകത്തിലുണ്ടോ; ഈ നക്ഷത്രക്കാര്‍ ഒന്ന് ശ്രദ്ധിക്കണം
ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ജാതകത്തില്‍ ഉണ്ടാവുന്ന ഫലങ്ങള്‍ നല്ലതായാലും മോശമായാലും അത് നമ്മള് അനുഭവിക്കേണ്ടതാണ്. എന്നാല്‍ ദോഷഫലങ്ങളുടെ കാഠിന്യം കുറക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു ദോഷഫലമാണ് ശകട ദോഷം. ശകടം എന്നാല്‍ ചക്രം എന്നാണ അര്‍ത്ഥമാക്കുന്നത്. അതുപോലെ തന്നെയാണ് ഈ ദോഷവും. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തിലെ ഒരു നല്ല സമയമല്ല. ശകടദോഷം പൂര്‍ണ്ണമായും പ്രയോജനകരമല്ലാത്തതാണ്. അത് ദോഷ ചക്രം പോലെ പ്രവര്‍ത്തിക്കുന്നു. ഈ യോഗയുള്ള ആളുകള്‍ സന്തോഷത്തിന്റെ കാര്യത്തില്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. അവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ നേരിടേണ്ടിവരും. ചന്ദ്രന് വ്യാഴത്തില്‍ നിന്ന് 6, 8 അല്ലെങ്കില്‍ 12 -ആം ഭാവത്തില്‍ നില്ക്കുമ്പോള് ജാതകത്തില്‍ ശകടയോഗം രൂപപ്പെടുന്നു.

ഈ യോഗത്തിന്റെ അടിസ്ഥാന സ്വഭാവം കാരണം, നിങ്ങള്‍ക്ക് സ്ഥിരത കൈവരിക്കാന്‍ പ്രയാസമാണ്. നിങ്ങള്‍ നിരന്തരം ആശയക്കുഴപ്പത്തിലാകും. ആദ്യ കുറച്ച് വര്‍ഷങ്ങളില്‍ നിങ്ങള്‍ കാര്യമായ പ്രൊഫഷണല്‍ വിജയം കൈവരിക്കുമെങ്കിലും അതിനുശേഷം പെട്ടെന്ന് ഒരു വീഴ്ച സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ എത്ര കഠിനാധ്വാനം ചെയ്താലും എത്ര നന്നായി ചെയ്താലും, ശകട ദോഷം കാരണം വിജയം എല്ലായ്പ്പോഴും അവ്യക്തമായി നിലനില്ക്കും. വിജയം ജീവിതത്തിലുണ്ടാവുമെങ്കിലും പലപ്പോഴും വളരെ വൈകിയാണ് അത് ജീവിതത്തില്‍ എത്തുന്നത്. ശകട ദോഷം എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം.

യോഗഫലങ്ങള്‍ ഇങ്ങനെ
ശകടദോഷം നിങ്ങളുടെ ജാതകത്തില്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ചിന്തകളെ തന്നെ വളരെ ദോഷകരമായി ബാധിക്കും എന്നാണ് പറയുന്നത്. ഈ യോഗം നിങ്ങളുടെ ചിന്തകളെ സാരമായി ബാധിക്കുന്നു. അസ്വസ്ഥതയുടെ ഒരു കാലഘട്ടത്തിനായി സ്വയം സജ്ജമാക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ കഠിനാധ്വാനത്തെ പലപ്പോഴും ഈ യോഗ സമയത്ത് സമ്മര്‍ദ്ദവും ഉത്കണ്ഠകളും പിന്തുടരുന്നതായി വരുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ വൈകിയാണ് വരുന്നത്.

യോഗഫലങ്ങള്‍ ഇങ്ങനെ
നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ പ്രവൃത്തികള്‍ പലപ്പോഴും മോശമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ജീവിതത്തില്‍ അവയുടെ സ്വാധീനം വളരെ വലുതായിരിക്കും. അത് നിങ്ങളുടെ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തില്‍ കാണാവുന്നതാണ്. വണ്ടിച്ചക്രം കറങ്ങുന്നത് പോലെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും മോശം അനുഭവങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. ഈ യോഗം ഉള്ളവര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും സ്ഥിരതയോടെ നില്ക്കാന് സാധിക്കുകയില്ല. അത് ജോലിയുടെ കാര്യത്തിലായാലും ജീവിതത്തില്‍ ആയാലും പലപ്പോഴും ഇത്തരം അവസ്ഥകള്‍ കൂടുതല്‍ പരിതാപകരമാക്കുന്നുണ്ട്. സ്ത്രീ ജാതകത്തിലെങ്കില്‍ വ്യാഴം എട്ടിലോ ആറിലോ പന്ത്രണ്ടിലോ വരാന്‍ പാടുകയില്ല. ഇത് വളരെ മോശപ്പെട്ട അവസ്ഥയാണ് ഉണ്ടാക്കുന്നത്.

യോഗഫലങ്ങള്‍ ഇങ്ങനെ
ജാതകത്തിലെ ശകട ദോഷ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേടിയത് നഷ്ടപ്പെടാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുമെങ്കിലും അല്പം സമയമെടുക്കും അതിനെല്ലാം. അതിനാല്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമ്പോള്‍ നിങ്ങള്‍ അങ്ങേയറ്റം ലക്ഷ്യബോധമുള്ളവരായിരിക്കണം. പ്രാര്‍ത്ഥനയിലൂടെ ഈ യോഗഫലത്തെ മാറ്റിയെടുക്കുന്നതിന് സാധിക്കുന്നുണ്ട്. അശ്വതി, മകയിരം, ആയില്യം, പുണര്‍തം, ആയില്യം, ചോതി, മൂലം, അവിട്ടം എന്നീ നക്ഷത്രക്കാര്‍ അല്പം ശ്രദ്ധിക്കണം.

യോഗഫലങ്ങള്‍ ഇങ്ങനെ
ശകടയോഗത്തില്‍ നിങ്ങളുടെ ഏത് സന്തോഷവും ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും, അതിനാല്‍ ഈ കാലയളവില്‍ കാര്യങ്ങള്‍ നിസ്സാരമായി കാണരുത്. അതുപോലെ, നിങ്ങള്‍ അഭിമുഖീകരിക്കുന്ന ദുരിതവും ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും. ഈ ദോഷം നിലനില്ക്കുമ്പോള് നിങ്ങളുടെ ജീവിതത്തില്‍ ഒന്നും ശാശ്വതമാകില്ല. നിങ്ങളുടെ മനസ്സ് കൂടുതല്‍ പ്രവര്‍ത്തിക്കുകയും അമിതമായി ചിന്തിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് മാനസികമായി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. അരക്ഷിതത്വബോധം എപ്പോഴും നിങ്ങളെ അലട്ടുകയും നിങ്ങളുടെ ചിന്തകള്‍ ആശയക്കുഴപ്പങ്ങളാല്‍ നിറയുകയും ചെയ്യും.

യോഗഫലങ്ങള്‍ ഇങ്ങനെ
പണത്തിന്റെയും സമ്പത്തിന്റെയും കാര്യങ്ങള്‍ വരുമ്പോള്‍ ഭാഗ്യം പലപ്പോഴും നിങ്ങളെ വിട്ടുപോകും. നേരത്തെ പറഞ്ഞതുപോലെ, ശകട യോഗത്തിന് നിങ്ങളുടെ എല്ലാ ഭാഗ്യങ്ങളും എടുത്തുകളയാനും ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനും കഴിയും. നിങ്ങളുടെ മാറിയ പെരുമാറ്റം കാരണം നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും നിങ്ങളെ ഒഴിവാക്കും. ഇത് നിങ്ങള്‍ക്ക് ഒറ്റപ്പെടലും ഏകാന്തതയും ഉണ്ടാക്കുന്നു. ഇതിലും വലിയ കാര്യം എന്ന് പറയുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങള്‍ ഒറ്റയ്ക്ക് അഭിമുഖീകരിക്കേണ്ടി വരും എന്നതാണ്.

വേദ ജ്യോതിഷത്തിലെ ശകട യോഗത്തിന്റെ പരിഹാരങ്ങള്‍
ശ്രീ സൂക്ത മന്ത്രം ജപിക്കുന്നത് ശകട യോഗത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ മന്ത്രങ്ങള്‍ ശക്തിയോടെ ഉണ്ടെങ്കില്‍ പോലും പലപ്പോഴും ഈ യോഗത്തിന്റെ ഫലങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേക പരിഹാരങ്ങളൊന്നുമില്ല. ആവശ്യമുള്ളവരെ സഹായിക്കുന്നത് നിങ്ങള്‍ക്ക് നല്ലതായിരിക്കും.

വേദ ജ്യോതിഷത്തിലെ ശകട യോഗത്തിന്റെ പരിഹാരങ്ങള്‍
തിരുവാതിര നക്ഷത്രക്കാരും യോഗദോഷഫലങ്ങള് ഉള്ളവരും ശിവനെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കുക. മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് ശകട യോഗത്തിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കും. ഈ പ്രയാസകരമായ കാലഘട്ടത്തില്‍ നിങ്ങളുടെ ജീവിതം എങ്ങനെ ക്രമീകരിക്കാം എന്നതിനെക്കുറിച്ചാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ നല്ലതും ചീത്തയും ആയ ഫലങ്ങള്‍ നല്കുന്നു. ഈ കാലയളവ് അവസാനിച്ചുകഴിഞ്ഞാലും സല്‍കര്‍മ്മങ്ങള്‍ നിര്‍ത്തരുത്.



Click it and Unblock the Notifications
