Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കുന്ന മഹാഭാഗ്യ യോഗം; ഈ ശുഭയോഗത്തില്‍ ജനിച്ചവര്‍ക്ക് രാജതുല്യ ജീവിതം
ഗ്രഹങ്ങള്‍, രാശികള്‍, ലഗ്നങ്ങള്‍ എന്നിവയുടെ സ്ഥാനങ്ങള്‍ക്കനുസരിച്ച് ജാതകത്തില്‍ പല ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. അപൂര്‍വ്വമായി ചില ഭാഗ്യ യോഗങ്ങള്‍ ജാതകത്തില്‍ വരാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് മഹാഭാഗ്യ യോഗം. ഒരു സാധാരണക്കാരനെ പോലും ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കുന്ന യോഗമാണ് മഹാഭാഗ്യയോഗം. ഈ യോഗത്തിലൂടെ നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനവും അന്തസ്സും പ്രശസ്തിയും ലഭിക്കും. ജാതകത്തില്‍ ലഗ്നം, ചന്ദ്രന്, സൂര്യന് എന്നിവയുടെ അദ്വിതീയ സ്ഥാനം ഉണ്ടാകുമ്പോഴാണ് ഈ യോഗമുണ്ടാകുന്നത്.
കൂടാതെ, ഒരു പുരുഷന്റെയും സ്ത്രീയുടെയും ജനന സമയം അവര്‍ രാത്രിയിലാണോ പകലാണോ ജനിച്ചത് എന്നും നോക്കുന്നു. ഈ യോഗത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തമായ നിയമങ്ങളാണ് കാണുന്നത്. അസാധാരണമായ ആളുകളുടെ ജാതകത്തില്‍ മാത്രമാണ് മഹാഭാഗ്യയോഗം രൂപപ്പെടുന്നത് എന്നതാണ് പ്രത്യേകത.

ഈ ശുഭ യോഗത്തില്‍ ജനിച്ചവര്‍ക്ക് അത്ഭുതകരമായ ജീവിതം ലഭിക്കുന്നു. അപാരമായ പണം, പ്രശസ്തി, സ്വത്ത്, സമ്പത്ത്, അധികാരം എന്നിവയെല്ലാം ജീവിതകാലത്ത് നിലനില്ക്കുന്നു. ജാതകത്തിലെ ഈ അത്ഭുതകരമായ യോഗം ആരംഭിക്കുമ്പോള്‍, ദരിദ്രന് പോലും ഉടന്‍ തന്നെ സമ്പന്നനാകും. മഹാഭാഗ്യ യോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.
ജാതകത്തിലെ മഹാഭാഗ്യയോഗം
ജാതകത്തില്‍ സൂര്യന്, ചന്ദ്രന്, ലഗ്നാധിപന് എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശുഭകരമായ യോഗം. ഒരു വ്യക്തിയുടെ ജാതകത്തില്‍ മഹാഭാഗ്യയോഗത്തിന്റെ സാന്നിദ്ധ്യം അയാള്‍ രാത്രിയില്‍ ജനിച്ചാലും പകല്‍ ജനിച്ചാലും നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം. മഹാഭാഗ്യയോഗം ഉണ്ടാകാന്‍ സൂര്യന്, ചന്ദ്രന്, ലഗ്നാധിപന് എന്നിവ വളരെ പ്രധാനമാണ്. ലഗ്നാധിപന് ശരീരത്തെ ഭരിക്കുന്നു, സൂര്യന് ആത്മാവിനെ പ്രതിനിധീകരിക്കുന്നു, ചന്ദ്രന് മനസ്സിന്റെ അധിപനാണ്

മഹാഭാഗ്യ യോഗം ഓരോ വ്യക്തിക്കും വ്യത്യാസപ്പെടും. കാരണം രാശി ചക്രങ്ങളില്‍ ഗുണകരമോ ദോഷകരമോ ആയ ഗ്രഹങ്ങളുടെ സാന്നിധ്യം ഇതിലേക്ക് നയിക്കുന്നു. ജാതകത്തില്‍ സൂര്യന്, ചന്ദ്രന്, ലഗ്നാധിപന് എന്നിവ ബലവാന്മാരാകുകയും മഹാദശയും അന്തര്ദശയും നല്ലതാകുകയും ചെയ്താല്‍, അത്തരമൊരു വ്യക്തി അദ്ഭുതകരമായ ജീവിതം നയിക്കുമെന്നതില്‍ സംശയമില്ല.
മഹാഭാഗ്യയോഗമുള്ള ഒരു വ്യക്തിക്ക് ഒരു ഉത്തമ ജീവിത പങ്കാളിയെ ലഭിക്കും. അവന് തന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കും. ഉദാഹരണത്തിന് നമ്മുടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചൗഹാനും ഈ യോഗം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഈ മഹാഭാഗ്യയോഗം പുരുഷന്മാരുടെയും സ്ത്രീകളുടെയും ജാതകത്തില്‍ വ്യത്യസ്തമായി രൂപപ്പെടുന്നു. അത് എങ്ങനെയെന്ന് നോക്കാം.
പുരുഷന്മാരുടെ ജാതകത്തിലെ മഹാഭാഗ്യയോഗം
ലഗ്നാധിപന്, സൂര്യന്, ചന്ദ്രന് എന്നിവ ഒറ്റ രാശികളില് നില്‍ക്കുകയും പകല്‍ സമയത്ത് നല്ല സംയുക്തം നല്‍കുകയും ചെയ്താല്‍, അത്തരം പുരുഷ ജാതകത്തിന് അത് മഹാഭാഗ്യയോഗം കൊണ്ടുവരും. പക്ഷേ, ആ വ്യക്തി പകല്‍ സമയത്തായിരിക്കണം ജനിച്ചത്.
സ്ത്രീകളുടെ ജാതകത്തില്‍ മഹാഭാഗ്യയോഗം
മേല്‍പ്പറഞ്ഞ സംയോഗത്തിന് എതിര്‍വശത്ത്, അതായത് ലഗ്നാധിപന്, സൂര്യനും ചന്ദ്രനും തുല്യരാശികളില് നില്‍ക്കുകയും രാത്രി സമയത്ത് ശക്തമായ സംയോജനം നല്‍കുകയും ചെയ്യുന്നു. ഈ സമയത്ത് ജനിച്ച സ്ത്രീകള്‍ക്ക് മഹാഭാഗ്യയോഗം സാധ്യമാകും.
പുരുഷ കുണ്ഡലിയില് മഹാഭാഗ്യയോഗം
സൂര്യന് ഉദിച്ച സമയത്തിനും സൂര്യന് അസ്തമിക്കുന്ന സമയത്തിനും ഇടയില്‍ ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ആ കുട്ടിയുടെ ജാതകത്തില്‍ സൂര്യന്, ചന്ദ്രന്, ലഗ്നാധിപന് എന്നിവ അവിഭാജ്യ രാശികളില് വരികയും ചെയ്താല്‍ അത്തരമൊരു കുട്ടി മഹാഭാഗ്യ യോഗയില്‍ ജനിക്കും. ഈ ജാതകന് എല്ലാ ജോലിയിലും ബിസിനസ്സിലും വിജയം നേടുകയും ഒരു നല്ല ജീവിത പങ്കാളിയെ ലഭിക്കുകയും ചെയ്യും. ഇത്രയും ശക്തമായ യോഗത്താല്‍ പേര്, പണം, പ്രശസ്തി, സ്വത്ത്, ധനം, വാഹനം തുടങ്ങി എല്ലാ നേട്ടങ്ങളും താനേ വന്നുചേരും.

പെണ്‍കുട്ടികളുടെ കുണ്ഡലിയില് മഹാഭാഗ്യ യോഗം
ഒരു പെണ്‍കുഞ്ഞിന്റെ ജാതകത്തില്‍ മഹാഭാഗ്യയോഗം വിശകലനം ചെയ്യുമ്പോള്‍, കുട്ടി ജനിക്കേണ്ടത് രാത്രി സമയത്താണ്. അതായത് സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയില്‍. ലഗ്ന കുണ്ഡലിയില് സൂര്യനും ചന്ദ്രനും ലഗ്നാധിപനും സമ രാശിയില്‍ നില്‍ക്കണം.
ഈ യോഗമുള്ളവര്‍ക്ക് ജന്മനാ ധനവും പണവും പ്രശസ്തിയും ലഭിക്കും. നല്ല ജോലിയും മനസ്സറിയുന്ന ഒരു ഭര്‍ത്താവിനെയും കിട്ടുന്നു. പണവും സ്വത്തും എല്ലാം ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും ലഭിക്കും. അങ്ങനെ ജനിക്കുന്ന ഒരു പെണ്‍കുട്ടി വളരെ ബുദ്ധിശാലികളും നല്ല വ്യക്തിത്വമുള്ളവരുമായിരിക്കും.
മഹാഭാഗ്യ യോഗത്തിന്റെ ഫലം
ജാതകത്തില്‍ മഹാഭാഗ്യയോഗമുള്ള വ്യക്തിക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും. അവരുടെ സമ്പത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു, ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നു. ആഡംബര ജീവിതം നയിക്കുന്ന ഇവര്‍ക്ക് വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കുന്നു. ഐശ്വര്യം, ഭൗതിക സുഖങ്ങള്‍, വിലകൂടിയ വാഹനങ്ങള്‍ എന്നിവ നേടാന്‍ ഈ യോഗം സഹായിക്കുന്നു.
ജാതകത്തില്‍ മഹാഭാഗ്യയോഗം രൂപപ്പെടുന്നതിനാല്‍ വ്യക്തിക്ക് ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കുന്നു. ഈ യോഗത്തിന്റെ രൂപീകരണത്തോടെ, വ്യക്തി തന്റെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും സല്പേര് സമ്പാദിക്കുന്നു. ജാതകത്തില്‍ മഹാഭാഗ്യയോഗം രൂപപ്പെടുന്നതിനാല്‍, വ്യക്തിക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം ലഭിക്കുന്നു. മഹാഭാഗ്യയോഗമുള്ള ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും.



Click it and Unblock the Notifications
