For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാഴമാറ്റം സെപ്റ്റംബര്‍ 14 മുതല്‍ നവംബര്‍ 20 വരെ; ഓരോ നാളിന്റേയും ഫലം

|

ഓരോ നക്ഷത്രക്കാര്‍ക്കും വ്യാഴമാറ്റം എങ്ങനെയാണ് മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? 2021 സെപ്റ്റംബര്‍ 14 മുതല്‍ നവംബര്‍ 20 വരെയാണ് വ്യാഴമാറ്റം സംഭവിക്കുന്നത്. അത് വരെ വ്യാഴം അതിന്റെ നീചരാശിയായ മകരം രാശിയില്‍ സഞ്ചരിക്കുന്നു.

Jupiter Transit

most read: കഠിനാധ്വാനത്തിന് 100%ഫലം ലഭിക്കും ഈ 6 രാശിക്കാര്‍

ഇതനുസരിച്ച് ഓരോ നക്ഷത്രക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ നാളുകാരിലും ഉണ്ടാവുന്ന മാറ്റങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വ്യാഴമാറ്റം 27 നക്ഷത്രക്കാരേയും എങ്ങനെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റം മികച്ചതാണ്. ഇവര്‍ക്ക് ബിസിനസില്‍ വിജയം ലഭിക്കുന്നു. ആഗ്രഹിച്ച ഭക്ഷണം ഫലം നല്‍കുന്നു. ഇത് കൂടാതെ പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ഇല്ലാതാവുന്നു. സ്ഥലം വാങ്ങുവാന്‍ തീരുമാനിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്‍ക്കാലിക ജോലി ലഭിക്കുന്നതിനും താല്‍ക്കാലിക ജോലി സ്ഥിരപ്പെടുന്നതിനും സാധ്യത.

ഭരണി

ഭരണി

ഔദ്യോഗികരംഗത്ത് ഭരണി നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടം ഉണ്ടാവുന്നു. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക് അനുകൂല സാഹചര്യമായിരിക്കും ഉണ്ടാവുന്നത്. ഇവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ദൂരയാത്ര ഇവര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ പ്രണയം മികച്ചതാവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ആഡംബരവസ്തുക്കള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാം ഇവര്‍ക്ക് സമ്മാനമായി ലഭിക്കുന്നുണ്ട്. വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനും ചിലപ്പോള്‍ പുതിയ വാഹനം വാങ്ങിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റം മികച്ചതായിരിക്കും. ഇവരുടെ ജോലി മികച്ച അവസ്ഥയിലായിരിക്കും. പുതിയ സുഹൃദ്ബന്ധങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. ബന്ധുക്കളുടെ സ്വഭാവം മികച്ചതായിരിക്കും. ശത്രുക്കള്‍ സുഹൃത്തുക്കളാവും. പഠനനിലവാരം മികച്ചതാവും. ബിസിനസില്‍ ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. പണമിടപാടുകളിള്‍ ശ്രദ്ധിക്കണം.

രോഹിണി

രോഹിണി

ജോലിയില്‍ തിരിച്ചടികള്‍ ഉണ്ടാവുന്നുണ്ട്. വിദേശയാത്രയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവില്ലെന്ന മാത്രമല്ല പരാജയവും സംഭവിക്കും. ബന്ധുജനങ്ങള്‍ മുഖേന ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരും. കുട്ടികള്‍ കാരണം പ്രശ്‌നങ്ങള്‍ ഉണ്ടാവും.

മകയിരം

മകയിരം

വ്യാഴമാറ്റം മകയിരം നക്ഷത്രക്കാരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇവയാണ്. ഗൃഹനിര്‍മാണം മികച്ച അവസ്ഥയില്‍ എത്തുന്നു. വിദേശത്തുപോകുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രവര്‍ത്തന രംഗത്ത് മികച്ച അനസരങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങള്‍ കൊണ്ട് പ്രയാസപ്പെടും. തൊഴിലില്‍ നിന്ന് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് മികച്ച ഫലമാണ് വ്യാഴമാറ്റം സമ്മാനിക്കുന്നത്. ബിസിനസ്സില്‍ നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. മനോവിഷമം ഉണ്ടാവുന്നതിനുള്ള സാധ്യത നിസ്സാരമല്ല. യാത്രകള്‍ വര്‍ദ്ധിക്കുന്നു. രോഗദുരിത ശമനം, ശത്രുതാനാശം എന്നിവയെല്ലാം ഇവരെ ബാധിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. വിവാഹമോചനത്തിനുള്ള സാധ്യതയുണ്ട്.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റത്തില്‍ ജോലിക്കാര്യം മികച്ചതാവും. പരീക്ഷകളില്‍ ഉന്നത വിജയം ഉണ്ടാവുന്നുണ്ട്. പണമിടപാടുകളില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പുലര്‍ത്തും. പ്രവര്‍ത്തന മേഖലയില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

പൂയം

പൂയം

പൂയ്യം നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ പലപ്പോഴും ബന്ധുബലം വര്‍ദ്ധിക്കുന്നു. പല പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിന് സാധിക്കുന്നു. പണമിടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു. മംഗളകര്‍മങ്ങളില്‍ തുടരുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ ലഭിക്കുന്നു. താല്‍ക്കാലിക ജോലി സ്ഥിരപ്പെടുന്നതിന് സാധ്യത.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശത്രുക്കള്‍ക്കുമേല്‍ വിജയം ലഭിക്കുന്നുണ്ട്. അലസത ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. വഴക്കുണ്ടാക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. രോഗത്തിന് വേണ്ടി ധാരാളം പണം ചിലവഴിക്കേണ്ടതായി വരുന്നു.

മകം

മകം

മകം നക്ഷത്രക്കാര്‍ക്ക് ഈ വ്യാഴമാറ്റം സാമ്പത്തിക പ്രശ്‌നങ്ങള്‍ ശമിപ്പിക്കും. കടം നല്‍കിയ പണം തിരികെ ലഭിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള യോഗമുണ്ട്. ബന്ധുക്കള്‍ നിമിത്തം നേട്ടങ്ങള്‍ക്ക് യോഗം. പൊതുപ്രവര്‍ത്തകര്‍ക്ക് പ്രശസ്തിയുണ്ടാവുന്നു. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം മെച്ചപ്പെടുന്നു.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റം അംഗീകാരം കൊണ്ട് വരും. ആഗ്രഹങ്ങള്‍ ഫലത്തില്‍ വരും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവാക്കും. യാത്രകൊണ്ട് നേട്ടമുണ്ടാവുന്നു. കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാവുന്നുണ്ട്. സന്താനഗുണം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മേലധികാരികളോട് മികച്ച രീതിയില്‍ പെരുമാറണം.

 ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമൂഹിക സേവനത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സര്‍ക്കാരില്‍നിന്ന് പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാവുന്നു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ മികച്ച വിജയമുണ്ടായിരിക്കും. ഭൂമി ഇടപാടില്‍ ലാഭമുണ്ടാവുന്നു. ഇത് കൂടാതെ സുഹൃത്തുക്കളില്‍ അസ്വാരസ്യം ഉണ്ടാവുന്നു. രോഗങ്ങള്‍ വരാതെ സൂക്ഷിക്കണം.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് ബിസിനസില്‍ സാമ്പത്തിക നേട്ടമുണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു. ബിസിനസ്സിന് വേണ്ടി ധാരാളം പണം മുടക്കേണ്ടതായി വരുന്നു. ധാരാളം യാത്രകള്‍ വേണ്ടിവരും . വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കുന്നു. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി ചെയ് തീര്‍ക്കാന്‍ സാധിക്കുന്നു. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാവുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റം സൗഹൃദങ്ങള്‍ക്ക് മികച്ചതായിരിക്കും. ഭൂമി വാങ്ങുവാനുള്ള ആഗ്രഹം ഫലിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ആഡംബര വസ്തുക്കള്‍ക്കായി ധാരാളം പണം ചെലവിടുന്നതിനുള്ള സാധ്യതയുണ്ട്. സാഹിത്യരംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടാവും. സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ വന്നു ചേരും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിക്കുള്ള സാധ്യതയുണ്ട്. വിദേശത്തുനിന്നു തിരികെ നാട്ടില്‍ എത്തുന്നതിനുള്ള സാധ്യത കാണുന്നു. ജോലിയുടെ ഭാഗമായി നിരവധി യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അമിത ചിലവില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നുണ്ട്. കുട്ടികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹാലോചനകളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് ഈ വ്യാഴമാറ്റം മികച്ച അവസരങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. കടം നല്കിയ പണം തിരികെ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ പല വിധത്തില്‍ ലഭിക്കുന്നുണ്ട്. മേലധികാരികളുടെ പ്രീതിക്ക് പാത്രമാവും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. സഹോദരസ്ഥാനീയരില്‍നിന്നും ഗുണം ലഭിക്കുന്നു.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കു മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം ഉണ്ടാവുന്നു. ഔദ്യോഗികരംഗത്ത് പല കാര്യങ്ങളിലും അംഗീകാരം ലഭിക്കും. വിവാഹക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നു. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യത. ദാമ്പത്യപരമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു.

തൃക്കേട്ട

തൃക്കേട്ട

ഊഹക്കച്ചവടത്തില്‍ വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ സമാധാനം ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. വിവാഹാലോചനകളില്‍ തീരുമാനമാവുന്നു. നേത്രരോഗത്തിന് ചികിത്സ വേണ്ടി വരും.

മൂലം

മൂലം

ഉന്നത വിദ്യാഭ്യാസത്തിനായി മികച്ച തയ്യാറെടുപ്പുകള്‍ നടക്കും. തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. മുന്‍കാല സാമ്പത്തിക ബാദ്ധ്യതകള്‍ ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. വാഹനത്തിന് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും ജീവിതത്തില്‍ വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിനും ശ്രദ്ധിക്കണം. പൈതൃക സ്വത്ത് നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് വ്യാഴമാറ്റത്തിലൂടെ മെച്ചപ്പെട്ട ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജീവിത്തിലെ വൈഷമ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മികച്ച സമയമാണ്. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. മാതാപിതാക്കളില്‍ നിന്ന് അനുകൂല ഫലം ലഭിക്കുന്നു. വീട് നിര്‍മ്മാണത്തിന് തുടക്കം കുറിക്കും. സാമ്പത്തിക വിഷമതകള്‍ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് മികച്ച ഫലമാണ് വ്യാഴമാറ്റം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് ബിസിനസില്‍ നേട്ടമുണ്ടാവുന്നുണ്ട്. മാനസികമായി നിങ്ങള്‍ക്ക് മികച്ച അവസ്ഥകള്‍ ഉണ്ടാവുന്നു. ധനപരമായ ചെലവ് അല്‍പം കൂടുതലായിരിക്കും. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ച, സ്ഥലം മാറ്റം എന്നിവയ്ക്കുള്ള സാധ്യത തള്ളിക്കളയരുത്. സാമ്പത്തിക നേട്ടം ലഭിക്കുന്നു.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് അവരുടെ കര്‍മ്മമേഖലയില്‍ നേട്ടമുണ്ടാവുന്നു. പൊതുപ്രവര്‍ത്തന മേഖലയില്‍ മികച്ച വിജയം നേടുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ നിലനിന്നിരുന്ന മാറ്റങ്ങള്‍ പോസിറ്റീവ് ആയി മാറുന്നു. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയം കാണുന്നു. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്ന സമയമാണ് വ്യാഴമാറ്റം. രോഗദുരിതങ്ങളില്‍നിന്ന് മോചനം ലഭിക്കുന്നു. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കുന്നതിനുള്ള സാധ്യതയുണ്ട്. കഴിവുകള്‍ അംഗീകരിക്കപ്പെടുന്നു. അനീതിക്കെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തും. പുതിയ വഴിയിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങളാണ് ഉണ്ടാവുന്നത്. ആഗ്രഹിച്ചിരുന്ന കാര്യങ്ങളില്‍ പലതും നടക്കുന്നു. ഭക്ഷണകാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ബന്ധുക്കള്‍ വഴി നേട്ടങ്ങളുണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. കടം നല്‍കിയ പണം തിരിച്ച് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതിയുണ്ടാവുന്നു.

പൂരുരുട്ടാതി

പൂരുരുട്ടാതി

പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. പണം സമ്പാദിക്കുന്നതില്‍ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ജോലിയില്‍ അലസതയുണ്ടാവുന്നുണ്ട്. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയുണ്ടാവുന്നു.

ഉത്തൃട്ടാതി

ഉത്തൃട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് മികച്ച നേട്ടങ്ങളാണ് വ്യാഴമാറ്റത്തില്‍ സംഭവിക്കുന്നത്. തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. മികച്ച അവസ്ഥകള്‍ ആണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. മനസിനു സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാധിക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. പണം കടം നല്‍കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് മികച്ച അനുഭവങ്ങളാണ് വ്യാഴമാറ്റത്തില്‍ ഉണ്ടാവുന്നത്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. വിദേശത്തേക്ക് തടസ്സങ്ങളില്ലാതെ പോവുന്നതിനും തിരിച്ച് വവരുന്നതിനും സാധിക്കുന്നുണ്ട്. വിഷമമെന്നു കരുതിയ പല കാര്യങ്ങളും നേടിയെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സന്തോഷം ഇവരില്‍ ഉണ്ടാവുന്നുണ്ട്.

English summary

Effects Of Jupiter Transit In Each Janma Nakshatra In Malayalam

Here in this article we are discussing about the effects of jupiter transit in each janma nakshatra in malayalam. Take a look.
X
Desktop Bottom Promotion