For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നക്ഷത്രങ്ങളില്‍ ഓരോരുത്തരുടേയും ഫലം അതിശയം

|

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ സ്വഭാവമായിരിക്കും ഉണ്ടാവുന്നത്. 27 നക്ഷത്രങ്ങളില്‍ നിങ്ങളുടേത് ഏത് നക്ഷത്രമാണ്. എന്നാല്‍ അവരുടെ ഫലം എന്താണ് ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്.

ഓരോ നക്ഷത്രക്കാരുടേയും സമ്പൂർണ ധനയോഗഫലംഓരോ നക്ഷത്രക്കാരുടേയും സമ്പൂർണ ധനയോഗഫലം

ഇതെല്ലാം അറിയാന്‍ വായിക്കൂ. ഓരോ നക്ഷത്രക്കാര്‍ക്കും നിങ്ങളുടെ സ്വഭാവത്തിലും ഭാവിയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തില്‍ ജനിച്ച വ്യക്തി സുന്ദരനും ഭാഗ്യവാനും കഴിവുള്ളവനും ആയിരിക്കും. ബുദ്ധിമാനും ആഭരണങ്ങളോടും സ്ത്രീകളോടും പ്രിയങ്കരനും ധീരനുമായിരിക്കും ഇവര്‍.

ഭരണി

ഭരണി

ഭരണി നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ ലൈംഗിക പ്രവര്‍ത്തികളില്‍ പ്രാവീണ്യമുള്ളവനായിരിക്കും. സത്യസന്ധനായിരിക്കും, അവന്റെ പ്രവര്‍ത്തനങ്ങളില്‍ ദൃഢനിശ്ചയമുള്ളവനായിരിക്കും, രോഗങ്ങള്‍ ഇവരെ പെട്ടെന്ന് ബാധിക്കുകയില്ല.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തികയില്‍ ജനിച്ച ഒരാള്‍ ഗംഭീരനും, ബുദ്ധിമാനും, ലിബറലും, തീക്ഷ്ണതയുള്ളവനും, സ്ത്രീകളോട് പ്രിയങ്കരനും, വിവേകം അല്‍പം കുറവുള്ളവരും ആയിരിക്കും. ഇത് കൂടാതെ ഇവര്‍ വിദഗ്ദ്ധനും, മാന്യനുമായിരിക്കും. ഇതാണ് കാര്‍ത്തിക നക്ഷത്രക്കാരുടെ സ്വഭാവം.

രോഹിണി

രോഹിണി

രോഹിണിയില്‍ ജനിച്ച ഒരാള്‍ സുന്ദരനാകും. എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കും, മാന്യനും, ആനന്ദത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയും ആയിരിക്കും. മദ്യപാനത്തോട് പ്രിയങ്കരനാകും, സംസാരിക്കാന്‍ കഴിവുള്ളവനും, സമര്‍ത്ഥനും മിടുക്കനുമായിരിക്കും.

മകയിരം

മകയിരം

മകയിരം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ ഉത്സാഹഭരിതനും അസ്ഥിരനും ധീരനും ആയിരിക്കും. സമ്പന്നന്‍, സമാധാനപ്രേമി, പെരുമാറ്റത്തില്‍ ശുദ്ധന്‍ എന്നിവരായിരിക്കും. ഇത് കൂടാതെ തന്ത്രത്തെക്കുറിച്ച് അറിവുണ്ടാകും. പ്രഭുക്കന്മാരായിരിക്കും, ഇത് കൂടാതെ പഠിച്ചവരും വിദ്യാഭ്യാസത്തിന്റെ വില അറിയുന്ന വ്യക്തിയും ആയിരിക്കും.

തിരുവാതിര

തിരുവാതിര

തിരുവാതിരയില്‍ ജനിച്ച ഒരാള്‍ തന്ത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ താല്പര്യം കാണിക്കും, സാഹസികനും കച്ചവടത്തില്‍ നിപുണനും കഠിന ഹൃദയരും സഹായങ്ങളോട് പലപ്പോഴും മുഖം തിരിക്കുന്നവരും ആയിരിക്കും.

 പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രത്തില്‍ ജനിച്ചയാള്‍ മോശം ചിന്താഗതിക്കാരനും, കാഴ്ചയില്‍ സുന്ദരനും, മനോഭാവത്തില്‍ ക്ഷമയുള്ളവനും, മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരും ആയിരിക്കും.

പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ ഭാഗ്യവാനും പ്രശസ്തനും സാഹസികനും ദയയും ദാനധര്‍മ്മവും സമ്പന്നനും കലയില്‍ പരിജ്ഞാനമുള്ളവനും ഉയരം കുറവുള്ളവനും ആയിരിക്കും.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ നികൃഷ്ടനും ക്രൂരനും മറ്റുള്ളവരുടെ ഭാര്യമാരെ ഇഷ്ടപ്പെടുന്നവനുമായിരിക്കും. എന്നാല്‍ ആദ്യത്തെ പ്രവൃത്തിയില്‍ തന്നെ ആനന്ദം കണ്ടെത്തുന്ന സ്വഭാവക്കാരും ആയിരിക്കും.

മകം

മകം

മകം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ പ്രമുഖരും ഇവര്‍ ഒരു പ്രസംഗകന്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ വളരെ ക്ഷമയുള്ളവരായിരിക്കും. ഏത് കാര്യത്തിനും വളരെയധികം ആലോചിച്ച് തീരുമാനം എടുക്കുന്നവരായിരിക്കും.

പൂരം

പൂരം

പൂരം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ ബുദ്ധിമാനും, അലഞ്ഞുതിരിയുന്നവനും, ജീവകാരുണ്യനും, നൃത്തകലയില്‍ വൈദഗ്ധ്യവും വിവേകവും നൈപുണ്യവും ഉള്ളവനായിരിക്കും.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ ശത്രുക്കളെ കീഴടക്കും, സന്തോഷവാനായിരിക്കും, ആനന്ദങ്ങള്‍ ആസ്വദിക്കും, സ്ത്രീകളുമായി സഹവസിക്കാന്‍ അഭിനിവേശമുള്ളവനായിരിക്കും, ഒരു കവി, കലയില്‍ വൈദഗ്ദ്ധ്യം, സത്യത്തെ ഇഷ്ടപ്പെടുന്നവര്‍, പണ്ഡിതന്‍ ആയിരിക്കും.

അത്തം

അത്തം

അത്തം നക്ഷത്രത്തില്‍ ജനിച്ചയാള്‍ വളരെയധികം ഉത്സാഹിയായിരിക്കും., മറ്റുള്ളവരെ സേവിക്കും, വിദേശരാജ്യങ്ങളില്‍ താമസിക്കും, ധീരനും സ്ത്രീകള്‍ക്ക് അടിമയും ആയിരിക്കും. ഇതാണ് അത്തം നക്ഷത്രക്കാര്‍.

ചിത്തിര

ചിത്തിര

ചിത്രയില്‍ ജനിച്ച ഒരാള്‍ ലൈംഗിക കാര്യങ്ങളില്‍ വളരെയധികം താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയായിരിക്കും. ഗംഭീരമായിരിക്കും ഇവരുടെ ജീവിതം. സമ്പന്നനുമായിരിക്കും ഇവര്‍. ആനന്ദം ആസ്വദിക്കുകയും പണ്ഡിതനായിരിക്കുകയും ചെയ്യും.

ചോതി

ചോതി

ചോതി നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ നീതിമാനും വാചാലനും വീരനും കച്ചവട പ്രവര്‍ത്തനങ്ങളില്‍ നിപുണനും വളരെയധികം അറിവുള്ളവനും സ്വയം സംയമനം പാലിക്കുകയും വിദ്യാസമ്പന്നനായിരിക്കുകയും ചെയ്യും.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രത്തില്‍ ജനിച്ചവന്‍ അങ്ങേയറ്റം അസൂയയുള്ളവനും മെലിഞ്ഞവനും ഭാഷകളില്‍ പ്രാവീണ്യമുള്ളവനുമായിരിക്കും. ശത്രുക്കളെ നശിപ്പിക്കും ഇത് തന്നെയായിരിക്കും ഇവര്‍ക്ക് പ്രധാനം.

അനിഴം

അനിഴം

അനിഴം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ മറ്റൊരാളെ സേവിച്ച് ജീവിക്കാന്‍ താല്‍പ്പര്യപ്പെടും. വീരനായിരിക്കും, വിദേശരാജ്യങ്ങളില്‍ താമസിക്കും, സ്ത്രീകളാല്‍ സ്‌നേഹിക്കപ്പെടും, സുന്ദരനാകും, രഹസ്യപ്രവൃത്തികള്‍ നടത്തും.

 തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ച വ്യക്തി ധാരാളം പണം ചെലവഴിക്കും.ക്രൂരത ചില കാര്യത്തിലെങ്കിലും ഇവര്‍ക്കുണ്ടാവും. ജീവിതത്തില്‍ പ്രതിസന്ധികളെ ധീരമായി നേരിടും.

മൂലം

മൂലം

മൂലം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും, മാന്യനും സമ്പന്നനുമായിരിക്കും, മറ്റുള്ളവരുടെ ജോലിയുടെ പുരോഗതി ഉറപ്പാക്കും, നുണയനും പ്രണയിതാവും മെലിഞ്ഞവനുമായിരിക്കും.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ തന്റെ ഇണയില്‍ നിന്ന് ലൈംഗിക സുഖങ്ങള്‍ (മാത്രം) നേടും. അവന്‍ സമര്‍ത്ഥനും സൗഹൃദത്തില്‍ ഉറച്ചുനില്‍ക്കും, ദു:ഖം അനുഭവിക്കും, വീരനും മാന്യനുമായിരിക്കും.

ഉത്രാടം

ഉത്രാടം

ഉത്രാടംനക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ വിശിഷ്ട പങ്കാളിയെ കണ്ടെത്തും. ഒരു പ്രസംഗകന്‍, സമ്പന്നന്‍, കവിതയുടെ രചയിതാവ്, സമര്‍ത്ഥന്‍ എന്നിവയായിരിക്കും ഇവരുടെ പ്രത്യേകത.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ കോട്ടകളാല്‍ സമ്പന്നനാകും (അതായത് വലിയ വീടുകള്‍ സ്വന്തമാക്കും), ദുഷ്പ്രവൃത്തികള്‍ക്ക് അടിമപ്പെടും, 'സ്വഭാവത്തില്‍ ക്രൂരന്‍, ഉയര്‍ച്ച താഴ്ചകള്‍ നേരിടുകയും വീരശൂരനായിത്തീരുകയും ചെയ്യും.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ ദു:ഖിതനാകും (പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍) അവന്‍ സ്ത്രീകളോട് തോല്‍ക്കും, വഞ്ചകനായിരിക്കും, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ മുഴുകും, കപടവും അക്ഷമരും ആയിരിക്കും.

ചതയം

ചതയം

ചതയം നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ക്ക് സന്തതി പരമ്പരകള്‍ കൂടുതല്‍ ഉണ്ടാകും. അവന്‍ പ്രഗത്ഭനായ ഒരു പ്രാസംഗികനാകും, ശത്രുക്കളെ തോല്‍പ്പിക്കും, സന്തുഷ്ടനാകും, സമൃദ്ധിയും, 'അവന്റെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.

പൂരുരുട്ടാതി

പൂരുരുട്ടാതി

ഈ നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ നന്ദിയുള്ളവനും നീതിമാനും വീരപുരുഷനുമായിരിക്കും, ധാരാളം ആണ്‍മക്കളെ ജനിപ്പിക്കും, എളിമയുള്ളവനായിരിക്കും, മികച്ച ജീവിതപങ്കാളിയുണ്ടാവുകയും ചെയ്യും.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രത്തില്‍ ജനിച്ച ഒരാള്‍ ഗംഭീരനും ദു:ഖത്തിന് അടിമയും ദു:ഖിതനും നൃത്തത്തോടും പാട്ടുകളോടും സ്ത്രീകളോടും പ്രിയങ്കരനാകും, സമാധാനത്തിലൂടെ മാത്രമേ തന്റെ പ്രവൃത്തി നിര്‍വഹിക്കുകയുള്ളൂ, ഗംഭീരവും വീരപുരുഷനുമായിരിക്കും.

രേവതി

രേവതി

രേവതിയില്‍ ജനിച്ചയാള്‍ വളരെയധികം വിശാല മനസ്‌കരായിരിക്കും. സമ്പന്നരായിരിക്കും. ആനന്ദം ആസ്വദിക്കും, പണ്ഡിതനും വളരെ അഭിമാനിയും വീരനും വിദേശരാജ്യങ്ങളില്‍ വസിക്കും.

English summary

Effects of birth in the various 27 Nakshatras in Malayalam

Here in this article we are discussing about the effects of birth in various nakshatras. Take a look.
X
Desktop Bottom Promotion