For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജയോഗമെങ്കിലും ഗ്രഹണ സമയത്താണ് ജനനമെങ്കില്‍ ദോഷം

|

ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം ഒക്ടോബര്‍ 25-ന് നടക്കുന്നു. ഗ്രഹണത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായി മറയുന്ന അവസ്ഥയെയാണ് സൂര്യ ഗ്രഹണം എന്ന് പറയുന്നത്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്ത വാവ് ദിനത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് മുതല്‍ അഞ്ച് വരെയുള്ള സമയം ഗ്രഹണം സംഭവിക്കുന്നുണ്ട്. ഗ്രഹണങ്ങള്‍ പല വിധത്തിലുണ്ട്. ഇവയില്‍ പൂര്‍ണ സൂര്യഗ്രഹണം പലപ്പോഴും അപൂര്‍വ്വമായി മാത്രമേ സംഭവിക്കുന്നുള്ളൂ. ഇത് പലപ്പോഴും സംഭവിക്കുന്നത് അമാവാസി ദിനത്തില്‍ ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്നതോടൊപ്പം തന്നെ ചന്ദ്രന്റെ മധ്യബിന്ധുവും സൂര്യന്റെ മധ്യ ബിന്ദുവും നേര്‍രേഖയില്‍ വരികയും വേണം. ഇത് പലപ്പോഴും വളരെ അപൂര്‍വ്വമായാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെയാണ് പൂര്‍ണ സൂര്യഗ്രഹണം അപൂര്‍വ്വമായാണ് സംഭവിക്കുന്നത് എന്ന് പറയുന്നത്.

Effects of Birth During Solar Eclipse In Malayalam

ഈ ഗ്രഹണം ഇടവമാസത്തില്‍ മകയിരം നക്ഷത്രത്തില്‍; ശ്രദ്ധിക്കണം ഈ രാശിക്കാര്‍ഈ ഗ്രഹണം ഇടവമാസത്തില്‍ മകയിരം നക്ഷത്രത്തില്‍; ശ്രദ്ധിക്കണം ഈ രാശിക്കാര്‍

സൂര്യഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ഒരു പരിധി വരെ രാഹു അല്ലെങ്കില്‍ കേതുമായി സംയോജിക്കുന്നു. സൂര്യന്റെ ജ്യോതിസ്സുമായുള്ള അടുപ്പം പലപ്പോഴും ഗ്രഹണ സമയത്ത് ജനിച്ച വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രാജയോഗങ്ങള്‍ ആണെങ്കില്‍ പോലും അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു. രാജയോഗങ്ങളാണെങ്കില്‍ പോലും, ഗ്രഹണ സമയത്ത് ജനിച്ചാല്‍ പഞ്ചമഹാപുരുഷ യോഗങ്ങള്‍ നശിപ്പിക്കപ്പെടുന്നു എന്നാണ് പറയുന്നത്. അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും വരുന്ന പരിചരണത്തിന്റെ ഗുണനിലവാരം പൊതുവായി കുറയുന്നതിലൂടെയാണ് ഇതിന്റെ ഫലം കാണപ്പെടുന്നത്, ഇത് ഗ്രഹണ സമയത്താണെങ്കില്‍ മറ്റ് ഗ്രഹങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതിനെ ഗ്രഹണ യോഗം എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

രാഹുവും കേതുവും

രാഹുവും കേതുവും

നമ്മുടെ പുരാണത്തിലെ വഞ്ചകനായി കണക്കാക്കപ്പെടുന്നതിനാലാണ് രാഹുവിനെ കൂടുതല്‍ ഭയപ്പെടുന്നത്. രാഹു വഞ്ചകനും ചതിയനുമാണ് എന്നാണ് പറയുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്നുള്ളത് തന്നെയാണ് രാഹുവും കേതുവും നല്‍കുന്ന ഫലങ്ങള്‍. പലപ്പോഴും ആഗ്രഹങ്ങള്‍ നിങ്ങളില്‍ അപൂര്‍ണമാക്കുന്നത് രാഹുവാണ്. എന്നാല്‍ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുന്നതിന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ് കേതു. ഇത് കൂടാതെ ഈ ഗ്രഹങ്ങള്‍ വെറുപ്പിനെ സൂചിപ്പിക്കുന്നു. അതിനാല്‍, വ്യക്തിയെ ലൗകിക മോഹങ്ങളില്‍ നിന്ന് അകറ്റുകയും ലൗകിക ജീവിതത്തോടുള്ള ആഗ്രഹത്തെ കെടുത്തിക്കളയുകയും ചെയ്യുന്നു.

സൂര്യനും ചന്ദ്രനും

സൂര്യനും ചന്ദ്രനും

ജാതകത്തിലെ രണ്ട് പ്രധാന ഗ്രഹങ്ങളായ സൂര്യനും ചന്ദ്രനും ആത്മാവിനെയും മനസ്സിനെയും സൂചിപ്പിക്കുന്നു. നമ്മള്‍ വളരുമ്പോള്‍ ശരിയായ അന്തരീക്ഷവും പോഷണവും പ്രദാനം ചെയ്യുന്നത് നമ്മുടെ അച്ഛനമ്മമാരാണ്. അതുകൊണ്ട് തന്നെ യഥാക്രമം അച്ഛന്റെയും അമ്മയുടെയും പ്രാധാന്യം തന്നെയാണ് ജീവിതത്തില്‍ സൂര്യനും ചന്ദ്രനും ഉള്ളത്. അതുകൊണ്ട് ഗ്രഹണ സമയത്ത് ജനിക്കുന്നവരില്‍ ഇത്തരം അവസ്ഥകള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

ഈ ഗ്രഹണം ഇടവമാസത്തില്‍ മകയിരം നക്ഷത്രത്തില്‍; ശ്രദ്ധിക്കണം ഈ രാശിക്കാര്‍ഈ ഗ്രഹണം ഇടവമാസത്തില്‍ മകയിരം നക്ഷത്രത്തില്‍; ശ്രദ്ധിക്കണം ഈ രാശിക്കാര്‍

രാഹു / കേതുവും സൂര്യന്‍ / ചന്ദ്രനും തമ്മിലുള്ള ബന്ധം

രാഹു / കേതുവും സൂര്യന്‍ / ചന്ദ്രനും തമ്മിലുള്ള ബന്ധം

കേതുവിനേക്കാള്‍ ചന്ദ്രന് രാഹുവിനെ ഭയമാണ്. ചന്ദ്രന്‍ പലപ്പോഴും വഞ്ചനയുടെയുംസ്‌കീസോഫ്രീനിയയുടെയും രോഗങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും ഈ ഒരു സംയോജനം വിഷാദരോഗത്തിന് കാരണമാകും. ഇത് കൂടാതെ മനസ്സില്‍ അസ്വസ്ഥതകള്‍ രൂപപ്പെടുകയും അമ്മയുമായുള്ള ബന്ധത്തിന്റെ ഗുണനിലവാരം വളരെയധികം കുറയ്കുക്കയും ചെയ്യുന്നു. കേതു വ്യക്തിയെ അമ്മയില്‍ നിന്ന് അകറ്റാന്‍ പ്രേരിപ്പിക്കുന്നു, പക്ഷേ കുറഞ്ഞത് ഔപചാരിക ബന്ധങ്ങളുണ്ടാകും. ഇതൊക്കെയാണ് ഗ്രഹണ സമയത്ത് ജനിക്കുന്നവരില്‍ പ്രതിഫലിക്കുന്നത്.

സൂര്യനും രാഹുവും

സൂര്യനും രാഹുവും

സൂര്യന്‍ രാഹുവിനെ നന്നായി സഹായിക്കുന്നുണ്ട്. രാഹു സൂര്യന്റെ ഗുണങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നു (നെഗറ്റീവ് രീതിയിലാണെങ്കിലും). എന്നാല്‍ എന്തൊക്കെ പോസിറ്റീവ് ഭാഗങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും കൂടുതല്‍ അഹംഭാവം സൃഷ്ടിക്കുന്നു. ഭരണത്തിലും രാഷ്ട്രീയത്തിലും വിജയിക്കുന്നുണ്ട് ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളൂ.

ഗ്രഹണ ഫലങ്ങള്‍

ഗ്രഹണ ഫലങ്ങള്‍

മുകളിലുള്ള അറിവ് ഉപയോഗിച്ച്, ഗ്രഹണ സമയത്ത് ഒരു വ്യക്തി ജനിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലങ്ങള്‍ നോക്കാം. ഇവ എന്തൊക്കെയാണ് ഒാരോരുത്തരുടേയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. സൂര്യഗ്രഹണ സമയത്ത് ആണ് ജനനമെങ്കില്‍ പലപ്പോഴും ചന്ദ്രന്‍ പ്രതികൂലഫലങ്ങള്‍ ഉണ്ടാക്കുന്നു. അമാവാസി ദിനത്തിലെന്നപോലെ സൂര്യനുമായുള്ള അമിതമായ അടുപ്പം പലപ്പോഴും ചന്ദ്രനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. സൂര്യനുമൊത്തുള്ള കേതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നെഗറ്റീവ് ഫലങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് ആരംഭിക്കുമെന്നതാണ് സത്യം.

ഉദാഹരണം

ഉദാഹരണം

ഒരു ചന്ദ്രഗ്രഹണ സമയത്ത് ജനിച്ച കുട്ടിയുടെ ഈ ജാതകത്തില്‍ ചന്ദ്രന്‍ ലഗ്‌നത്തിന്റെ ദേവനും സൂര്യന്‍ 2ാ-ം ഗൃഹത്തിന്റെ ദേവനും ആണ്. അതിനാല്‍, അമ്മയെയും അച്ഛനെയും കൂടാതെ, സ്വയം / ആരോഗ്യം, കുടുംബം, പണം ലാഭിക്കാനുള്ള കഴിവ് എന്നിവയെ പ്രതികൂലമായാണ് പലപ്പോഴും ഇത് ബാധിക്കുന്നത്. ഈ ജാതകത്തിലെ രണ്ടാമത്തെ ഗൃഹത്തെ സൂര്യന്‍ പ്രതിനിധീകരിക്കുന്നതിനാല്‍, പ്രാഥമിക വിദ്യാഭ്യാസത്തേയും സംസാരത്തേയും പ്രതികൂലമായി ബാധിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കുട്ടി ഗ്രഹണ സമയത്ത് ജനിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്. ചന്ദ്രന്‍ രാഹുവിനോട് അടുത്ത് നില്‍ക്കുന്നതിനാല്‍ മനസ്സിനെയും പഠന ശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു. വ്യാഴം ലഗ്‌നത്തിലായതു കൊണ്ട് തന്നെ ഉയര്‍ച്ചയിലാണെന്ന് തോന്നുന്നു, പക്ഷേ പിന്തിരിപ്പന്‍ നയവും സ്വഭാവവും കാരണം പലപ്പോഴും ഉയര്‍ച്ചയില്‍ തടസ്സം വരുന്നു. ഇത് കൂടാതെ ബുധന്റെ ബലഹീനതയെ ഇല്ലാതാക്കുന്നതിനും സാധിക്കില്ല. ഇതെല്ലാം കുഞ്ഞിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും.

ജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലംജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലം

English summary

Solar Eclipse 2022 : Effects of Birth During Solar Eclipse In Malayalam

Here in this article we are discussing about the effects of birth during solar eclipse in malayalam. Take a look.
X
Desktop Bottom Promotion