Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ആഗസ്ത് 11ലെ സൂര്യഗ്രഹണം ഈ രാശിയെ ബാധിയ്ക്കും
ആഗസ്ത് 11ലെ സൂര്യഗ്രഹണം ഈ രാശിയെ ബാധിയ്ക്കും
ആഗസ്ത് 11 മറ്റൊരു സൂര്യഗ്രഹണം ദൃശ്യമാവുകയാണ്. സൂര്യന് ഗ്രഹമായതു കൊണ്ടു ഗ്രഹദോഷങ്ങള്‍ ജ്യോതിഷ പ്രകാരം നമ്മളെ ബാധിയ്ക്കുമെന്നുള്ളതു കൊണ്ടും ഈ രീതിയില്‍ നോക്കുമ്പോള്‍ സൂര്യ ഗ്രഹണം പ്രധാനപ്പെട്ടതാകുന്നു.
ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ ഗ്രഹണമാണിത്. ആദ്യത്തെ സ്ഥാനം അടുത്തിടെ കഴിഞ്ഞ ചന്ദ്രഗ്രഹത്തിനാണ്.
സൂര്യഗ്രഹണം പല തരത്തിലും സൂര്യരാശികളെ ബാധിയ്ക്കുന്ന ഒന്നാണ്. അതായത് സോഡിയാക് സൈനുകളെ. ചിലര്‍ക്കിതു നല്ലതും ചിലര്‍ക്കു ചീത്തയുമാകും, ഫലം നല്‍കുക.
11ന് നടക്കുന്ന സൂര്യഗഹണം രാവിലെ 8. 02 മുതല്‍ 9. 46 എഎം വരെയാണ് നീണ്ടു നില്ക്കുക. ഈ ഗ്രഹണം വിവിധ രാശിക്കാരെ ഏതു വിധത്തില്‍ ബാധിയ്ക്കുന്നുവെന്നറിയൂ,

ഏരീസ്
ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ സമയം ശുഭകാര്യങ്ങള്‍ തുടങ്ങാന്‍ നല്ലതല്ല. ഇതിന് സെപ്റ്റംബര്‍ വരെ കാത്തിരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടാകുമെങ്കിലും ഇത രമ്യമായി പരിഹരിയ്ക്കാന്‍ സാധിയ്ക്കും.

ടോറസ്
ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ സൂര്യ ഗ്രഹണപ്രകാരം നല്ല ഫലങ്ങള്‍ ജോലിയിലും കുടുംബത്തിലുമുണ്ടാകും. പുതിയ ചാന്സുകള് ലഭിയ്ക്കും. ഇഷ്ടപ്പെടാത്ത കാര്യത്തിന് എതിരു നില്ക്കാന് ധൈര്യമുണ്ടാകും.

ജെമിനി
ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ സൂര്യ ഗ്രഹണം നല്ല മാറ്റങ്ങളും ഊര്ജവുമല്ലൊം കൊണ്ടു വരും. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അല്പം കാത്തിരിയ്ക്കുന്നതാണ് നല്ലത്.

ക്യാന്‍സര്‍
ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തങ്ങളെ ഭരിച്ചു കൊണ്ടിരുന്ന ഒരു ശക്തിയില്‍ നിന്നും മോചനം ലഭിയ്ക്കുന്ന ഘട്ടമാണിത്. സ്വന്തം തീരുമാനങ്ങളെടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും പ്രാപ്തി നല്കുന്ന ഒന്നാണിത്. പുതിയ സംരംഭങ്ങള്‍ക്കു നല്ലതുമാണ്.

ലിയോ
ലിയോ വിഭാഗത്തില്‍ പെട്ടവര്‍ പണം ചെലവാക്കുന്നായി കാണുന്നുവെങ്കിലും ഇത് ആരോഗ്യകരമായ കാര്യങ്ങള്‍ക്കായാണ് എന്നതിനാല്‍ നല്ല ഫലം കൊണ്ടു വരും. ആത്മീയപരമായ കാര്യങ്ങളില്‍ ഈ സൂര്യഗ്രഹണം നല്ലൊരു തുടക്കത്തിന് വഴിയൊരുക്കും.

വിര്‍ഗോ
വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഏറെക്കാലമായി കാണാതിരുന്ന ചിലരുമായി കണ്ടുമുട്ടാനുള്ള അവസരങ്ങളുണ്ടാകും. ജോലിയില്‍ അഭിവൃദ്ധിയുണ്ടാകും, അതേ സമയം ആസ്വദിച്ചു ജോലി ചെയ്യാനും സാധിയ്ക്കും.

ലിബ്ര
ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചാരിറ്റി സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കാനുള്ള, അതായത് സഹായിക്കാനുള്ള അവസരം വന്നു ചേരും. ധനലാഭം, പ്രത്യേകിച്ചും ബിസിനസ് ചെയ്യുന്നവര്‍ക്ക് ധനലാഭം പ്രതീക്ഷിയ്ക്കാവുന്ന വേളയാണിത്. ഈ സൂര്യ ഗ്രഹണം കരിയര്‍ സംബന്ധമായ മാറ്റങ്ങളും ഉണ്ടാക്കും.

സ്കോര്‍പിയോ
സ്കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് തങ്ങളുടെ കഠിനാധ്വാനം ഫലം കാണുന്ന സന്ദര്‍ഭമാണിത്. ജോലി സ്ഥലത്ത് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിയ്ക്കാനുള്ള അവസരം വന്നു ചേരും. റൊമാന്‍സ് സംബന്ധമായ കാര്യങ്ങളില്‍ നല്ല ഫലം തരുന്നു.

സാജിറ്റേറിയസ്
സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് തങ്ങളുടെ കരിയറില്‍ ശ്രദ്ധിയ്ക്കാനുള്ള സമയമാണിത്. ബിസിനസിനും നല്ല സമയമാണിത്. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന മാറ്റങ്ങള്‍ വന്ന് തങ്ങള്‍ക്ക് അനുകൂലമായ സമയം വന്നെത്തും.

കാപ്രിക്കോണ്‍
കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിങ്ങളിലേയ്ക്കു തന്നെ ചെന്ന് എന്താണ് വാസ്തവത്തില്‍ നിങ്ങള്‍ക്കു വേണ്ടത് എന്നു കണ്ടെത്താനുള്ള സമയമാണിത്. പ്രണയത്തിന് നല്ല സമയമാണിത്. പ്രണയിക്കുന്നവര്‍ക്കും. ബന്ധങ്ങളില്‍ പൊതുവേ ഉയര്‍ച്ചയുണ്ടാകുന്ന സമയം.

അക്വേറിയസ്
അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് കരിയലര് ലക്ഷ്യങ്ങളിലേയ്ക്ക് വേഗം അടുത്തു കൊണ്ടിരിയ്ക്കും എന്നതാണ് ഫലം പറയുന്നത്. പങ്കാളിയുമായി കൂടുതല്‍ അടുക്കാനുള്ള അവസരങ്ങള്‍ വന്നു ചേരും.

പീസസ്
പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇത് പ്രണയത്തിനുളള നല്ല സമയമാണെന്നു വേണം, പറയാന്‍. നല്ല ബന്ധത്തിനുള്ള ദോഷം ബന്ധത്തില്‍ നിന്നുള്ള മോചനത്തിനുള്ള വേളയാണിത്.



Click it and Unblock the Notifications
