Education Horoscope 2022: പഠനം കൊണ്ട് നേടും 2022-ല്‍ ഈ രാശിക്കാര്‍

വിദ്യാഭ്യാസ പ്രവചനങ്ങള്‍ 2022 അടിസ്ഥാനമാക്കി പറയുന്ന കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ദിശാബോധം നല്‍കുകയും എല്ലാ വിദ്യാര്‍ത്ഥികളെയും നയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളെക്കുറിച്ചും നല്ല സമയങ്ങളെക്കുറിച്ചും ദുര്‍ബല കാലഘട്ടങ്ങളെയും കുറിച്ച് നിങ്ങള്‍ക്ക് ഒരു ധാരണ ലഭിക്കുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ പഠനത്തിനായുള്ള 2022 വര്‍ഷത്തെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച ലഭിക്കുന്നതിന്, ഈ ലേഖനം വായിക്കാം.

വിദ്യാഭ്യാസ ജാതകം 2022 നിങ്ങളുടെ പഠനത്തില്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കുന്ന കുതിച്ചുചാട്ടത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് നന്നായി പഠിക്കാനും മികച്ച സ്‌കോര്‍ നേടാനും കഴിയുന്ന നല്ല സമയങ്ങള്‍ അറിയാന്‍ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ, നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

Education Horoscope 2022

പഠനത്തിന് ആവശ്യമായ ഗ്രഹങ്ങള്‍ വ്യാഴവും ബുധനും. വ്യാഴം വിജ്ഞാനത്തെയും ബുധന്‍ ബുദ്ധിയെയും പ്രതിനിധീകരിക്കുന്നതാണ്. ഈ രാശിയില്‍ നീചഭംഗ രാജയോഗം ഉണ്ടാക്കുന്ന ശനിദേവനോടൊപ്പം വ്യാഴം വര്‍ഷാരംഭത്തില്‍ മകരരാശിയിലായിരിക്കും. ഏപ്രില്‍ മാസത്തോടെ, ഇത് കുംഭ രാശിയില്‍ സംക്രമിക്കും, തുടര്‍ന്ന് ജൂലൈ മാസം വരെ ശനി വരും. ബുധനും വര്‍ഷാരംഭത്തില്‍ മകരരാശിയിലായിരിക്കും, തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ കുംഭ രാശിയിലേക്ക് സംക്രമിക്കും. 12 രാശിക്കാര്‍ക്കും എങ്ങനെയെല്ലാമാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ ഫലം എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വര്‍ഷത്തിന്റെ തുടക്കം നല്ലതായിരിക്കും. അഞ്ചാം ഭാവാധിപനായ സൂര്യന്‍ നാലാം ഭാവത്തില്‍ നില്‍ക്കുകയും ജനുവരി പകുതി മുതല്‍ മാര്‍ച്ച് പകുതി വരെ വിദ്യാഭവനവുമായി പോരാടുകയും ചെയ്യും. ഇത് വിദ്യാര്‍ത്ഥികളില്‍ ചലനാത്മകതയും ആത്മവിശ്വാസവും കൊണ്ടുവരും, അതുവഴി അവര്‍ അവരുടെ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും അവരുടെ പഠന വൈദഗ്ധ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. അക്കാദമിക് വിദ്യാര്‍ത്ഥികള്‍ അവരുടെ അവസാന പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഈ കാലയളവില്‍ ശനി അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ ഉപരിപഠനത്തിന് പദ്ധതിയിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെയ് മുതല്‍ ജൂലൈ വരെയുള്ള കാലയളവ് അല്‍പം പ്രശ്‌നത്തിലായിരിക്കും. അതിനാല്‍, ഇത് പഠനത്തില്‍ ചില വെല്ലുവിളികള്‍ കൊണ്ടുവന്നേക്കാം. ഇത് കൂടാതെ പ്രവേശനത്തിനായി ആസൂത്രണം ചെയ്താല്‍ അത് കുറച്ച് കാലതാമസമുണ്ടാക്കാം. നിങ്ങള്‍ കൂടുതല്‍ ക്ഷമയോടെ കാത്തിരിക്കണം. മത്സരപരീക്ഷകള്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം അത്ര അനുകൂലമല്ല.

ഇടവം

ഇടവം

ഇടവ രാശി 2022 വാര്‍ഷിക വിദ്യാഭ്യാസ ജാതകം 2022 അനുസരിച്ച്, വര്‍ഷത്തിന്റെ ആരംഭം വിദ്യാര്‍ത്ഥികള്‍ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. കാരണം പന്ത്രണ്ടാം ഭാവാധിപനായ ചൊവ്വയുടെ ലഗ്‌നത്തിന്റെ ഭാവമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നിരുന്നാലും, വിദേശ പഠനം പിന്തുടരുന്നവര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട സമയമായിരിക്കും. ഒരു നല്ല കോളേജില്‍ പ്രവേശനം ലഭിക്കാനുള്ള മികച്ച സാധ്യതകളുണ്ട്. ജൂലൈയ്ക്ക് ശേഷമുള്ള കാലഘട്ടം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിക്കുന്നു. കാരണം അവര്‍ക്ക് വിഷയങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനും ഉള്ള താല്‍പ്പര്യമുണ്ടാവുന്നു. അഞ്ചാം ഭാവാധിപനായ ബുധന്‍ മത്സര ഗൃഹത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ അവസാനം വരെയുള്ള സമയം മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. എങ്കിലും നല്ല ഫലങ്ങള്‍ നേടാന്‍ കഠിനമായി പഠിക്കേണ്ടിവരും. എന്നിരുന്നാലും, കോളേജില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിന് പദ്ധതിയിടുന്നവര്‍ക്കും ഈ കാലഘട്ടം നല്ലതായിരിക്കും.

മിഥുനം

മിഥുനം

മിഥുന രാശിഫലം 2022 അടിസ്ഥാനമാക്കി വര്‍ഷത്തിന്റെ ആരംഭം ചെറിയ കുട്ടികള്‍ക്ക് ചില വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. രണ്ടാം ഭാവത്തില്‍ ശനിയുടെ ഭാവം കാരണം അവരുടെ ഭാഗ്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അക്കാദമിക് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടതായി വരും. ഏപ്രിലിനു ശേഷം ശനി കുംഭം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങും. നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴത്തിന്റെ സംക്രമണം കാരണം കോളേജ് പരീക്ഷ പ്രവേശന കോളേജുകളില്‍ പഠിക്കുന്നവര്‍ക്ക് ഏപ്രില്‍ പകുതി മുതല്‍ മെച്ചപ്പെട്ട മികവ് പഠനത്തില്‍ കാണിക്കുന്നതിന് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഞ്ചാം ഭാവത്തില്‍ കേതുവിന്റെ സാന്നിദ്ധ്യം കാരണം ഏകാഗ്രത നഷ്ടെടുന്നതിനും വ്യതിചലനങ്ങള്‍ക്കും ഉള്ള സാധ്യതയുണ്ട്. വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലഘട്ടമായിരിക്കും ഉണ്ടാവുന്നത്. ഈ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്ല പഠന സമയമായിരിക്കും, അവരുടെ പ്രയത്‌നങ്ങള്‍ ഫലവത്തായ ഫലങ്ങള്‍ നല്‍കും.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടക വിദ്യാഭ്യാസ വാര്‍ഷിക രാശിഫലം 2022 പ്രകാരം, വര്‍ഷത്തിന്റെ ആരംഭം കുറവായിരിക്കും കൂടാതെ കര്‍ക്കിടക രാശിക്കാര്‍ക്ക് വിദ്യാഭ്യാസ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നല്ല ഫലങ്ങള്‍ നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം പരിശ്രമങ്ങള്‍ നടത്തേണ്ടിവരും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് പരീക്ഷകള്‍ മറികടക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഈ കാലയളവില്‍ വ്യാഴം എട്ടാം ഭാവത്തില്‍ ജ്ഞാനത്തിന്റെ ഗ്രഹം നില്‍ക്കുന്നതിനാല്‍ സാഹിത്യം, മനശാസ്ത്രം, ആത്മീയത എന്നിവ മുഖ്യധാരാ വിഷയങ്ങളായി പിന്തുടരുന്ന വിദ്യാര്‍ത്ഥികളുടെ അറിവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശപഠനം ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് പകുതി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവ് അനുകൂലമായ ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ വിദേശപഠനത്തിനായി ആസൂത്രണം ചെയ്യുകയോ അപേക്ഷിക്കുകയോ ചെയ്താല്‍ ചൊവ്വയുടെ ഈ സംക്രമണം പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കും.

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിഫലം 2022 അനുസരിച്ച് എഞ്ചിനീയറിംഗ്, ഐടി മേഖല തിരഞ്ഞെടുത്തവര്‍ക്ക് അനുകൂല ഫലങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ചൊവ്വ അതിന്റെ നാലാമത്തെ ഭാവത്തില്‍ സംക്രമിക്കുന്നതിനാല്‍ ജനുവരി മാസത്തില്‍ അഞ്ചാം ഭാവത്തിലേക്ക് നീങ്ങും. അഞ്ചാം ഭാവാധിപനായ വ്യാഴം ഏപ്രില്‍ വരെ ഏഴാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ സാഹിത്യ, മാനവിക വിഷയങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ഈ കാലഘട്ടം അത്ര ഗുണകരമാകില്ല. നിങ്ങളുടെ ഏറ്റവും മികച്ച പ്രയത്നങ്ങള്‍ നിങ്ങള്‍ മുന്നോട്ട് വയ്‌ക്കേണ്ടതായി വരുന്നുണ്ട്. നിയമവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ആയുര്‍വേദത്തിലോ പ്രകൃതിശാസ്ത്രത്തിലോ പഠിക്കുന്നവര്‍ക്കും ഏപ്രിലിനു ശേഷമുള്ള സമയം നല്ലതായിരിക്കും. അഞ്ചാം അധിപനായ വ്യാഴം ഈ കാലയളവില്‍ നിങ്ങളുടെ എട്ടാം ഭാവത്തില്‍ നിന്ന് സംക്രമിക്കുകയും അടിസ്ഥാന വിദ്യാഭ്യാസത്തിലേക്ക് നിങ്ങളെ പുരോഗതിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിദേശത്തേക്ക് പോകാനോ വിദേശത്ത് ഇഷ്ടമുള്ള കോളേജുകളില്‍ പ്രവേശനം നേടാനോ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മികച്ച അവസരങ്ങള്‍ ഉണ്ടാവണം എന്നില്ല. എന്നാല്‍ കാത്തിരുന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് 2022 ജാതകം വെളിപ്പെടുത്തുന്നത് വര്‍ഷത്തിന്റെ തുടക്കം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പ്രയത്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ലഭിക്കുമെന്നാണ്. അഞ്ചാം ഭാവാധിപനായതിനാല്‍ ശനി സ്വന്തം രാശിയിലായിരിക്കും. വര്‍ഷത്തിലെ ആദ്യത്തെ നാല് മാസങ്ങളില്‍ നാലാം ഭാവാധിപനായ വ്യാഴം ആറാം ഭാവത്തില്‍ സംക്രമിക്കുന്നതിനാല്‍ നിങ്ങളുടെ പഠനത്തില്‍ നിങ്ങളുടെ അദ്ധ്യാപകരില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ഒരു സഹായവും പിന്തുണയും നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല. ഇത് നിങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എന്നിരുന്നാലും ആഗ്രഹിച്ച ഫലങ്ങള്‍ നേടുന്നതിന് നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരുന്നുണ്ട്. ഏപ്രില്‍ അവസാനം മുതല്‍ ജൂലൈ വരെയുള്ള സമയം മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. വിദേശപഠനത്തിന് പദ്ധതിയിട്ടിരിക്കുന്നവര്‍ ജൂലൈയ്ക്ക് ശേഷം തയ്യാറെടുക്കണം, കാരണം ഈ കാലയളവില്‍ ശനി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ വിദേശരാജ്യത്ത് പഠനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എട്ടാം ഭാവത്തില്‍ രാഹു സംക്രമിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനാല്‍ ശാസ്ത്രീയ പഠനങ്ങളിലോ വിഷയങ്ങളില്‍ ഗവേഷണത്തിലോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം നല്ലതാണ്.

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷം സമ്മിശ്ര ഫലങ്ങള്‍ നല്‍കുമെന്ന് 2022 തുലാം വിദ്യാഭ്യാസ രാശിഫലം പറയുന്നത്. വര്‍ഷാരംഭം അക്കാദമിക് വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. ഏപ്രില്‍ പകുതിയോടെ കേതു ആദ്യ ഭാവത്തിലേക്ക് മാറുന്നതിനാല്‍ ഏപ്രില്‍ മുതലുള്ള സമയം വിദ്യാര്‍ത്ഥികള്‍ക്ക് ചില അലച്ചിലുകളും ആശയക്കുഴപ്പങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീട് വിട്ട് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദേശപഠനത്തിനായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലമായിരിക്കും. ഏഴാം ഭാവത്തില്‍ രാഹു സംക്രമിക്കുന്നതിനാല്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള യാത്രയെയും സഞ്ചാരത്തെയും സഹായിക്കും. കോളേജുകളില്‍ അഡ്മിഷന്‍ എടുക്കാനോ ഉപരിപഠനത്തിനോ ഉദ്ദേശിക്കുന്നവര്‍ ഏപ്രില്‍ അവസാനം മുതല്‍ ജൂലൈ വരെയുള്ള കാലയളവ് അനുയോജ്യമായിരിക്കും. മെഡിസിന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നല്ല ഫലം ലഭിക്കാത്തതിനാല്‍ അല്‍പം കാത്തിരിക്കേണ്ടി വരും.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിയുടെ ജാതകം 2022 വിദ്യാഭ്യാസ പ്രവചനങ്ങള്‍ അനുസരിച്ച്, ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. ഏപ്രില്‍ വരെ കേതു നിങ്ങളുടെ ഉദയ രാശിയില്‍ ആയിരിക്കും, ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ മൂന്നാം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം നിമിത്തം, നിങ്ങള്‍ക്ക് പഠനത്തോട് പ്രത്യേക അഭിനിവേശം ഉണ്ടാവുന്നു. ആഗ്രഹിച്ച ഫലങ്ങള്‍ നേടാന്‍ കഠിനമായി പരിശ്രമിക്കും. വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ ചരിത്രം, മാനവികത, സാഹിത്യം, അല്ലെങ്കില്‍ വ്യവഹാരം എന്നിവയിലേര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈയിലെ മികച്ച സമയമായിരിക്കും. അദ്ധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും പൂര്‍ണ്ണമായ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

ധനു

ധനു

ധനു രാശി വിദ്യാഭ്യാസ രാശിഫലം അനുസരിച്ച്, ധനു രാശിയില്‍ ജനിച്ചവര്‍ ഈ വര്‍ഷം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഭാഗ്യവാന്മാരായിരിക്കും. നിങ്ങളുടെ രാശിയുടെ അധിപനായ വ്യാഴം വര്‍ഷാരംഭത്തില്‍ മൂന്നാം ഭാവത്തില്‍ ഇരിക്കുന്നതിനാല്‍ ധൈര്യം കൂടുതലായിരിക്കും. പഠനത്തില്‍ സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും കഠിനമായി പഠിക്കാനുള്ള ആവേശവും വര്‍ദ്ധിപ്പിക്കും. കൂടാതെ, ശനി ഗ്രഹം രണ്ടാം ഭാവത്തില്‍ സ്ഥിതിചെയ്യും, ഇത് കൂടുതല്‍ കഠിനമായി പഠിക്കാന്‍ കുടുംബത്തില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്പിറ്റാലിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പാരാ മെഡിക്കല്‍ അല്ലെങ്കില്‍ സിവില്‍ സര്‍വീസ് നടത്തുന്നവര്‍ക്കും ഈ സമയം അനുകൂലമായിരിക്കും. ഉപരിപഠനത്തിനോ ബിരുദാനന്തര ബിരുദത്തിനോ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ മാസം അനുകൂലമായിരിക്കും. ഈ കാലയളവില്‍ അഞ്ചാം ഭാവത്തില്‍ ചൊവ്വ നില്‍ക്കുന്നത് ഗുണം ചെയ്യും, കാരണം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ പഠിക്കാനും നിങ്ങളുടെ വിഷയങ്ങള്‍ നന്നായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും കഴിയും. വിദേശത്തേക്ക് പോകാനോ വിദേശത്തുള്ള കോളേജുകളില്‍ പ്രവേശനം നേടാനോ ഉദ്ദേശിക്കുന്നവര്‍ക്ക് ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ ഓഗസ്റ്റ് പകുതിക്ക് ശേഷംമേ പോവാന്‍ സാധിക്കുകയുള്ളൂ. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം നല്ലതായിരിക്കും, നിങ്ങളുടെ ആറാം ഭാവത്തിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും, ഈ കാലയളവില്‍ ഏറ്റവും കഠിനമായ പരീക്ഷകളില്‍ പോലും നിങ്ങള്‍ വിജയിക്കുന്നു.

മകരം

മകരം

മകരം രാശക്കാര്‍ക്ക് 2022 വിദ്യാഭ്യാസ ജാതകം അനുസരിച്ച് ഈ വര്‍ഷം വിദ്യാഭ്യാസ രംഗത്ത് സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുക. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ഉദയ രാശിയില്‍ നിന്ന് ശനി സംക്രമിക്കുന്നു. ഇത് നിങ്ങളെ കൂടുതല്‍ മികച്ച ഫലങ്ങള്‍ നേടുന്നതിലേക്ക് എത്തിക്കുയും ചെയ്യുന്നുണ്ട്. ഏപ്രില്‍ പകുതി വരെ വ്യാഴം നിങ്ങളുടെ രണ്ടാം ഭാവത്തിലായിരിക്കും, ഇത് നിങ്ങളുടെ ശബ്ദം മെച്ചപ്പെടുത്തുകയും അക്കാദമിക് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സംവാദങ്ങളിലും വാക്കാലുള്ള പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും സാധിക്കുന്നു. അഞ്ചാം ഭാവാധിപനായ ശുക്രന്‍ നിങ്ങളുടെ ആറാം ഭാവത്തില്‍ നിന്ന് 2022 ലെ വിദ്യാഭ്യാസ രംഗത്തെ പ്രവചനങ്ങള്‍ അനുസരിച്ച് സംക്രമിക്കുന്നതിനാല്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ജൂണ്‍ മാസം അനുകൂലമായിരിക്കും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും അവരുടെ വിഷയങ്ങള്‍ നന്നായി മനസ്സിലാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും നിങ്ങളുടെ ആറാം ഭാവത്തിലെ ചൊവ്വയുടെ സംക്രമണം മുതല്‍ ഹോസ്പിറ്റാലിറ്റി, എല്‍എല്‍ബി, സിഎ, അല്ലെങ്കില്‍ സിഎസ് എന്നിവ പിന്തുടരുന്നവര്‍ക്കും നല്ലതായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന സര്‍വ്വകലാശാലകളിലൂടെയോ കോളേജുകളിലൂടെയോ നിങ്ങള്‍ക്ക് വിദേശ പഠനത്തിനായി അഡ്മിഷന്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരെങ്കില്‍ വര്‍ഷാവസാനം നിര്‍ണായകമായിരിക്കും.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് 2022 അക്കാദമിക് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷത്തിന്റെ ആരംഭം അവരുടെ ജന്മസ്ഥലത്ത് നിന്ന് മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ നേടുന്നതിന് സാധിക്കും എന്നാണ്. കൂടാതെ വിദേശപഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യും. നിങ്ങളുടെ പ്രയത്നങ്ങള്‍ ഫലപ്രദമാകും. വ്യാഴത്തിന്റെ സഞ്ചാരം ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. അഞ്ചാം ഭാവത്തില്‍ സൂര്യന്‍, ശുക്രന്‍, ബുധന്‍ എന്നിവര്‍ തങ്ങളുടെ വിഷയങ്ങളോടുള്ള ഏകാഗ്രതയും അര്‍പ്പണബോധവും ധാരണയും വര്‍ദ്ധിപ്പിക്കും. വിദൂര വിദ്യാഭ്യാസത്തിനോ വിദേശത്ത് പഠിക്കാനോ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ മുതല്‍ വര്‍ഷാവസാനം വരെയുള്ള കാലയളവ് അനുകൂലമായിരിക്കും.

മീനം

മീനം

മീനം രാശിയുടെ 2022 വിദ്യാഭ്യാസ രാശിഫലം 2022 പ്രകാരം, വരുന്ന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതായിരിക്കും. അഞ്ചാം ഭാവത്തില്‍ ശനിയുടെ ഭാവം കാരണം വര്‍ഷത്തിന്റെ ആരംഭം ചില വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നല്ല ഫലങ്ങള്‍ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ കഠിനമായി പഠിക്കേണ്ടി വരും. എന്നിരുന്നാലും, ഏപ്രിലിനുശേഷം രണ്ട് പ്രധാന സംക്രമണം കാരണം കാര്യങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങും. അതായത് ശനിയുടെയും വ്യാഴത്തിന്റെയും. നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ നിന്ന് ശനി സംക്രമിക്കും. ഉപരിപഠനത്തിലോ മാനേജ്മെന്റ് കോഴ്സുകളിലോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം പ്രത്യേകിച്ചും അനുകൂലമായിരിക്കും. കൂടാതെ, അവരുടെ ഹോബികളും താല്‍പ്പര്യങ്ങളും പിന്തുടരുന്നവര്‍ക്ക് അനുകൂലമായ വര്‍ഷമായിരിക്കും. കാരണം നിങ്ങളുടെ കാലിബറിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള സര്‍വകലാശാലകളിലേക്ക് പ്രവേശനം നേടാനാകും. ഏപ്രിലിനു ശേഷമുള്ള കാലയളവ് പിഎച്ച്ഡി അല്ലെങ്കില്‍ ഏതെങ്കിലും ശാസ്ത്രീയ ഗവേഷണം ചെയ്യുന്നവര്‍ക്കും നല്ലതായിരിക്കും. സാഹിത്യത്തിലോ ചരിത്രത്തിലോ ചായ്വുള്ള വിദ്യാര്‍ത്ഥികള്‍ക്കും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും.

most read:27 നാളുകാരിലും 2022- നല്‍കുന്ന ഫലങ്ങള്‍ അറിയാം; ഇവിടെയുണ്ട് സമ്പൂര്‍ണ നക്ഷത്രഫലം

Story first published: Tuesday, December 21, 2021, 12:30 [IST]
X
Desktop Bottom Promotion