For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടവമാസം നക്ഷത്രഫലം; ഈ നാളുകാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലം

|
Edavam (Taurus) Monthly Rashiphalam for May 2021

പരമ്പരാഗത മലയാള കലണ്ടര്‍ പ്രകാരം പത്താം മാസമാണ് ഇടവ മാസം. ഇടവം മാസത്തിലെ ആദ്യ ദിവസം സൂര്യന്‍ ഇടവം രാശിയിലേക്ക് നീങ്ങും. സൗര കലണ്ടറുകളില്‍ ഇത് വൃഷഭ മാസത്തിന്റെ തുടക്കവും വൃഷഭ സംക്രാന്തിയായും അടയാളപ്പെടുത്തുന്നു. മലയാള കലണ്ടര്‍ പ്രകാരം അടുത്തത് മിഥുനം മാസമാണ്. ഇടവ മാസത്തില്‍ 27 നക്ഷത്രക്കാര്‍ക്കും ഫലങ്ങള്‍ എങ്ങനെ എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്ന വ്യക്തി; ഇന്ന് പരശുരാമ ജയന്തിMost read: മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്ന വ്യക്തി; ഇന്ന് പരശുരാമ ജയന്തി

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

മേടക്കൂറുകാര്‍ക്ക് ഈ കാലയളവില്‍ ഭാഗ്യം കൂടെയുണ്ടാകും. ചിലര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം കൈവരും. കലാരംഗത്ത് ഉയര്‍ച്ചയുണ്ടാകും. വസ്ത്രലാഭം, സ്ഥാനനേട്ടം തുടങ്ങിയ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് മാനസിക അസ്വസ്ഥത കാരണം പലതിലും ശ്രദ്ധചെലുത്താനാവില്ല. കച്ചവടക്കാര്‍ക്ക് പ്രശ്‌നം നേരിടേണ്ടിവരാം. പുതിയ ബിസിനസില്‍ പണം മുടക്കാതിരിക്കുന്നതാണ് നല്ലത്. ബന്ധുക്കളില്‍ ചിലരുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തേക്കാം. നിങ്ങളുടെ ശത്രുക്കളെ കരുതിയിരിക്കുക. സഹോദരങ്ങളുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടാകും. ആരോഗ്യവും ശ്രദ്ധിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ സമയം അല്‍പം തടസങ്ങള്‍ നേരിടേണ്ടിവരാം. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ കാരണം ചെലവ് ഉയരും. വരുമാനം സാധ്യമാണെങ്കുലും ചെലവുകളും ഉയരും. യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടതായി വരാം. വ്യാപാരികള്‍ക്ക് അല്‍പം മെച്ചമുണ്ടാകുന്ന കാലമാണ്. ഓഹരി ഇടപാടുകളില്‍ ലാഭം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ശത്രുക്കള്‍ കാരണം ജോലിയില്‍ ചില പ്രശ്‌നങ്ങളുണ്ടാകാം. അലസത നിങ്ങളില്‍ ഉടലെടുക്കും. കുടുംബസുഖം, സുഖലബ്ധി എന്നിവ ഈ സമയം പലര്‍ക്കും പ്രതീക്ഷിക്കാം. ആരോഗ്യ പ്രശ്നങ്ങള്‍ കരുതിയിരിക്കുക.

Most read:പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍Most read:പുരാണങ്ങള്‍ പ്രകാരം ഒരിക്കലും മരണമില്ലാതെ ഭൂമിയില്‍ ജീവിക്കുന്നവര്‍

മിഥുനക്കൂറ് (മകയിരം ആദ്യ പകുതി, തിരുവാതിര, പുണര്‍തം ആദ്യ കാല്‍)

മിഥുനക്കൂറ് (മകയിരം ആദ്യ പകുതി, തിരുവാതിര, പുണര്‍തം ആദ്യ കാല്‍)

ജോലിയില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. പല പ്രധാന കാര്യങ്ങളെക്കുറിച്ചും തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുണ്ടാകും. മത്സരം വര്‍ധിക്കും. ശരീരത്തിനും മനസിനും ക്ഷീണം അനുഭവപ്പെടും. കുടുംബ പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. പണച്ചെലവ് വര്‍ദ്ധിക്കും. ശത്രുക്കളെ കരുതിയിരിക്കുക. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ ലഭിക്കും. പ്രണയിതാക്കള്‍ക്ക് അവരുടെ ജീവിതം അടുത്തഘട്ടത്തിലേക്ക് നയിക്കാന്‍ നല്ല സമയമാണ്. അപ്രതീക്ഷിതമായി ചില സുഖാനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകും. ഈ സമയം ആരോഗ്യത്തില്‍ പ്രത്യേകശ്രദ്ധ നല്‍കണം. വാഹനാപകടത്തിന് സാദ്ധ്യതയുമുണ്ട്. പണമോ വിലപിടിപ്പുള്ള മറ്റേതെങ്കിലും വസ്തുക്കളോ കളവ് പോകാതെ സൂക്ഷിക്കുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

നിങ്ങളുടെ സംസാരശൈലി മറ്റുള്ളവരെ ആകര്‍ഷിക്കും. മനസിലുറപ്പിച്ച പല കാര്യങ്ങളും നടത്തിയെടുക്കാനാകും. ഈ സമയം പലര്‍ക്കും വാഹനയോഗം കാണുന്നുണ്ട്. ശത്രുക്കളില്‍ നിന്ന് നാശങ്ങള്‍ കരുതിയിരിക്കണം. ചെയ്യാത്ത കുറ്റത്തിന് പഴികേള്‍ക്കേണ്ടി വരാം. സഹോദരങ്ങളുമായി അകല്‍ച്ചകള്‍ സാധ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമയം നന്നായിരിക്കും. എല്ലാകാര്യങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് നിങ്ങളുടെ താത്പര്യങ്ങളില്‍ ശ്രദ്ധചെലുത്തും. ജോലിസ്ഥലത്ത് ചില ബുദ്ധിമുട്ടുകള്‍ ഈ സമയം സാധ്യമാണ്. അനാവശ്യമായ പിടിവാശി ഒഴിവാക്കുക.

Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍Most read:ലോകത്ത് നിന്ന് ഉടന്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന 10 സ്ഥലങ്ങള്‍

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ഈ സമയം പല ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും. വിദേശത്ത് ജോലിയില്‍ തുടരുന്നവര്‍ക്ക് ചില തടസങ്ങള്‍ ഉണ്ടാകും. ബിസിനസില്‍ കൂടുതല്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ ഈ സമയം നേടാനാകും. പല സമയത്തും മോശം ചിന്തകള്‍ നിങ്ങളുടെ മനസമാധാനം കളയും. ആത്മീയ താല്‍പര്യം വര്‍ധിക്കും. വ്യാപാരത്തില്‍ നേട്ടമുണ്ടാക്കാനാകും. വീടിന്റെ അറ്റകുറ്റപ്പണിക്കായി ചെലവ് വന്നേക്കാം. അപകടങ്ങളില്‍ നിന്ന് നിങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടും. ബന്ധുക്കളില്‍ നിന്ന് സഹകരണം. ആരോഗ്യം നല്ലതായി തുടരും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

കടം നല്‍കിയ പണം തിരികെക്കിട്ടാന്‍ കാലതാമസമുണ്ടാകും. ഈ സമയം നിങ്ങള്‍ക്ക് ശത്രുക്കളെ ജയിക്കാനാകും. ആത്മീയ താല്‍പര്യം വര്‍ദ്ധിക്കും. കുടുംബ സ്വത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. വ്യാപാരം മെച്ചപ്പെടും. പങ്കാളിത്തത്തില്‍ ചില ബിസിനസുകള്‍ നിങ്ങള്‍ക്ക് തുടങ്ങാനാകും. ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ചില പ്രശ്‌നങ്ങള്‍ സാധ്യമാണ്. നിയമപരമായ തര്‍ക്കങ്ങള്‍ തുടര്‍ന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് നല്ല സമയമാണ്. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം വളരും. സാമ്പത്തിക നില അല്‍പം മെച്ചപ്പെടും. അപ്രതീക്ഷിതമായി ഭാഗ്യം വരും.

Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്Most read:പുരാണങ്ങള്‍ പണ്ടേ പറഞ്ഞു; കലിയുഗത്തില്‍ ഇതൊക്കെ നടക്കുമെന്ന്

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ സമയം പല കാര്യങ്ങളിലും കാലതാമസമുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും. ബിസിനസില്‍ ലാഭ അവസരങ്ങളുണ്ടാകും. പങ്കാളിത്തത്തില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് സമയം നല്ലതാണ്. പല സ്രോതസ്സില്‍ നിന്നും പണം വരും. ദാമ്പത്യപ്രശ്‌നങ്ങള്‍ നീക്കാനാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണവും പ്രശസ്തിയും അംഗീകാരവും ലഭിക്കും. അപകടസാധ്യതയുള്ളതിനാല്‍ നിങ്ങളുടെ പ്രവൃത്തികളില്‍ ജാഗ്രത പാലിക്കണം. ഉദര സംബന്ധമായ രോഗങ്ങളെ കരുതിയിരിക്കുക. ആവശ്യമില്ലാതെ പണച്ചെലവ് വന്നേക്കാം. ചില മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാകും.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

ശത്രുക്കളില്‍ ജാഗ്രത പുലര്‍ത്തുക. കുടുംബസ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടായേക്കാം. ചിലര്‍ക്ക് ഈ സമയം വീടുവിട്ട് താമസിക്കേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കേണ്ടതായുണ്ട്. ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. വരുമാനത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്ക് നഷ്ടം സംഭവിക്കും. യാത്രകള്‍ മാറ്റിവയ്ക്കും. വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ തടസം നേരിടേണ്ടി വരാം. മത്സരപരീക്ഷകളില്‍ വിജയവും വിദ്യാഭ്യാസത്തില്‍ പുരോഗതിയുമുണ്ടാകും. പുതിയൊരു പദ്ധതി ആരംഭിക്കുന്നതിന് സമയം നല്ലതാണ്. അപകട സാധ്യതയുള്ളതിനാല്‍ അത്തരം ഘട്ടങ്ങളില്‍ ജാഗ്രത പാലിക്കുക. കുടുംബാന്തരീക്ഷം മെച്ചപ്പെടും.

Most read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയുംMost read:ഈ വസ്തുക്കള്‍ ഒരിക്കലും നിലത്ത് വയ്ക്കരുത്; വീട് മുടിയും

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറുകാര്‍ക്ക് ഈ സമയം പല സുപ്രധാന ദൗത്യങ്ങളും നിറവേറ്റാനാകും. മന:സന്തോഷം കൈവരും. ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ വിജയിക്കും. ശത്രുക്കള്‍ ശാന്തരായി തുടരും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഭൂമി ഇടപാടുകളില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും. ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. ജോലിയില്‍ ചില ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടതായിവരാം. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനാകും.

മകരക്കൂറ് (ഉത്രാടം അവസാനമുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാനമുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

ജോലിയില്‍ ചില മാറ്റങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ കഴിവ് വര്‍ധിക്കും, നേട്ടം ലഭിക്കും. സ്ഥാനലബ്ധി, കാര്യജയം എന്നിവ കൈവരും. ദാമ്പത്യ ജീവിതത്തില്‍ വഴക്കുകള്‍ ഒഴിവാക്കാന്‍ ദമ്പതികള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യേണ്ടതായുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഉദരരോഗം, നേത്രരോഗം, യാത്രാക്ലേശം തുടങ്ങിയവ നേരിടേണ്ടി വരാം. എങ്കിലും ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഈ സമയം നിങ്ങള്‍ക്ക് സാധിക്കാനാകും. സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാറില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ഗാര്‍ഹിക സൗകര്യം വര്‍ധിക്കും. മത്സരപ്പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും.

Most read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലംMost read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലം

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ സമയം വളരെക്കാലമായി മനസില്‍ സൂക്ഷിച്ച പല ആഗ്രഹങ്ങളും സാധിക്കാനാകും. എങ്കിലും നിങ്ങളുടെ കഠിനാധ്വാനം തുടരേണ്ടതായുണ്ട്. ചില കാര്യങ്ങളില്‍ തടസം നേരിടേണ്ടിവരും. കുടുംബാന്തരീക്ഷം അല്‍പം കലുഷിതമായിരിക്കും. ദാമ്പത്യജീവിതത്തില്‍ ചില വിള്ളലുകളുണ്ടാകും. കുട്ടികളുടെ ഭാഗത്തുനിന്ന് ആശങ്ക വര്‍ധിക്കും. ചിലര്‍ സുഹൃത്തുക്കള്‍ കാരണം നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടിവരാം. ചില ബന്ധുക്കളെ ഈ സമയം കാണാനാകും. ബിസിനസില്‍ നേട്ടമുണ്ടാക്കാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉദ്യോഗക്കയറ്റത്തിന് സാധ്യതയുണ്ട്. ഓഹരിയില്‍ നേട്ടമുണ്ടാക്കാനാകും. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യും.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉത്രട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് ഈ കാലയളവില്‍ ബന്ധുമിത്രാദികളില്‍ നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ബിസിനസ് അവസ്ഥകള്‍ മെച്ചപ്പെടും. ചില കാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ പലര്‍ക്കും പദ്ധതിയിടാം. കുടുംബാന്തരീക്ഷം മെച്ചപ്പെടും. അധികാരനേട്ടം, ബന്ധുജനസുഖം എന്നിവകളും ഈ സമയം നിങ്ങള്‍ക്കുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമാണ്. ഉന്നതരുമായി ബന്ധം സൃഷ്ടിക്കാനാകും. ജോലിയില്‍ ഉര്‍ച്ചയുണ്ടാകും. വളരെക്കാലമായുള്ള നിങ്ങളുടെ പല ആഗ്രഹങ്ങളും സാധിക്കും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സമയം നല്ലതാണ്. ആരോഗ്യവും ഈ കാലയളവില്‍ മെച്ചപ്പെടും.

Most read:സര്‍വൈശ്വര്യം ഫലം; ശ്രീരാമനെ ആരാധിക്കാന്‍ വഴിയിത്Most read:സര്‍വൈശ്വര്യം ഫലം; ശ്രീരാമനെ ആരാധിക്കാന്‍ വഴിയിത്

English summary

Edavam (Taurus) Monthly Rashiphalam for May 2021

Here are the Edavam (Taurus) Monthly Rashiphalam for May 2021. Take a look.
Story first published: Friday, May 14, 2021, 17:21 [IST]
X
Desktop Bottom Promotion