Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ഇടവം 1: മെയ് 15 മുതല്‍ ജൂണ്‍ 15 വരെ (അശ്വതി- രേവതി) 27 നാളുകാര്‍ക്കും സമ്പൂര്‍ണഫലം
മേട മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഇടവ മാസത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ 27 നക്ഷത്രക്കാരിലും സമ്പൂര്‍ണ നക്ഷത്രഫലം എന്താണെന്ന് നോക്കാം. ഓരോ നക്ഷത്രക്കാര്‍ക്കും എന്തൊക്കെ നേട്ടങ്ങളാണ് ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്താണ് അറിഞ്ഞിരിക്കേണ്ടത് അനുകൂല പ്രതികൂല ഫലങ്ങള്‍ എപ്രകാരമാണ് എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
ഒരു മാസത്തെ സമ്പൂര്‍ണ പൊതുഫലത്തെക്കുറിച്ചാണ് പറയുന്നത്. ഗ്രഹസ്ഥിതി പ്രകാരം ഒരു മാസം എപ്രകാരമാണ് നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നത് അതോ പ്രതികൂലമായാണോ ജീവിതം മാറുന്നത് എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. പൊതുഫലമായത് കൊണ്ട് തന്നെ ഓരോരുത്തരുടേയും നക്ഷത്രഫലത്തില്‍ ചെറിയ മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക 1/4)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്ന സമയം തന്നെയാണ്, തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കുന്നു. ധനനേട്ടങ്ങള്‍ ഉണ്ടാവാം എങ്കിലും ശ്രദ്ധിക്കണംം. സുഖലോലുപത തേടി എത്തുന്നു. കലഹം കാരണം പലപ്പോഴും ചെറിയ രീതിയില്‍ വിഷമങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടായിരിക്കും. ആദായം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി , മകയിരം 1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ പ്രണയ സാഫല്യം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും ശ്രദ്ധിക്കണം. ചികിത്സകള്‍ ഫലം കാണുന്നു. ജോലിയില്‍ ഉയര്ന്ന സ്ഥാനം ലഭിക്കുന്നു. ധനവരവിനുള്ള സാധ്യതയുണ്ട്. എന്നാല്‍ എളുപ്പമുള്ള കാര്യങ്ങള്‍ പോലും നടക്കുന്നതിന് പലപ്പോഴും പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവാം.
മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ചെയ്യുന്ന കര്‍മ്മത്തിന്റെ ഗുണം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. ഭാഗ്യദേവത നിങ്ങളെ കടാക്ഷിക്കുന്നു. ഉപരിപഠനത്തിന് ആഗ്രഹിച്ച വിഷയം തിരഞ്ഞെടുത്ത് പഠിക്കാന്‍ സാധിക്കുന്നു. പലകാര്യങ്ങളും നടന്ന് കിട്ടുന്നതിന് വേണ്ടി അല്‍പം പണിപ്പെടേണ്ടി വരുന്നു. വിനോദ യാത്രകള്‍ക്ക് അനുകൂലമായ സമയമാണ്. കര്‍മ്മരംഗത്ത് നേട്ടം ഉണ്ടാവുന്നു.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ അവസരങ്ങള്‍ പല കാര്യങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല സാഹചര്യങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനസഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടിയെത്തുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായി മാറുന്ന സമയമാണ്. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ധന മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇത് അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാക്കുന്നു. തൊഴിലില്‍ നിങ്ങളുടെ കഴിവുകള്‍ പൂര്‍ണമായും പുറത്തേക്കെടുക്കുന്നതിന് സാധിക്കുന്നു. ശത്രുക്കളെ പരാജയപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കര്‍ക്കശമായ പെരുമാറ്റം കാരണം പലപ്പോഴും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത്ര അനുകൂലമായ സമയമായിരിക്കില്ല. ആരോഗ്യം ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. സഹോദരി സഹോദരന്‍മാര്‍ക്ക് ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. തീരുമാനം എടുക്കുന്നതില്‍ ശ്രദ്ധിക്കണം. കടബാധ്യത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ദീര്‍ഘയാത്രകള്‍ പ്രയോജനകരമായി മാറുന്നു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദീര്‍ഘകാലം നിങ്ങളിലുണ്ടായിരുന്ന ആഗ്രഹത്തെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. എല്ലാവരുമായും ഒത്തുചേരുന്നതിനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടാവുന്നു. ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം. സ്വത്തിന്റെ കാര്യത്തില്‍ ചെറിയ ചില തര്‍ക്കങ്ങള്‍ നീണ്ട് നില്‍ക്കാം. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. വരവ് ചിലവ് കണക്കുകള്‍ ശ്രദ്ധിക്കണം. എല്ലാം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ധനപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴം,തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും പലപ്പോഴും സ്വത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ധനപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. നിക്ഷേപങ്ങള്‍ പലതും ലാഭകരമാവുന്നു. രോഗാവസ്ഥയില്‍ ഉള്ളവര്‍ക്ക് പല രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. മനസ്സില്‍ ചെറിയ വിഷമങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നു.. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശരാശരി സമയമാണ്.
ധനുക്കൂര്‍ (മൂലം,പൂരാടം,ഉത്രാടം 1/4)
ധനു രാശിക്കാര്‍ക്ക് തൊഴിലില്‍ നേട്ടങ്ങളുണ്ടാവുന്നു. വീട് പണി പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബാങ്കുകളില്‍ നിന്ന് ലോണും വായ്പകളും ലഭിക്കുന്നു. ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാവുന്നു. വീട് പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. മനസമാധാനം കുറയുന്ന പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരുന്നു. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതിലൂടെ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു.

മകരക്കൂര്‍ (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
മകരം രാശിക്കാര്‍ക്ക് വാഹനം വാങ്ങുന്നതിനുള്ള യോഗം കാണുന്നു. നിദ്രാസുഖം മാതൃസൗഖ്യം, രോഗമുക്തി എന്നിവ ഉണ്ടാവുന്നു. പ്രായത്തിന്റേതായ അസ്‌കിതകള്‍ ചെറിയ രീതിയില്‍ നിങ്ങളെ ബാധിക്കുന്നു. പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിന് നിങ്ങള്‍ മുന്‍കൈ എടുക്കുന്നു. വിദേശത്ത് ദീര്‍ഘകാലമായി കഴിയുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സ്വത്തിന്റെ അവകാശം നിങ്ങളെ തേടി വരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുക്കള്‍ തിരിച്ച് കിട്ടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
കുംഭക്കൂര്‍ (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഓഹരി വിപണയില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാലം അവര്‍ക്ക് അനുകൂലമായ സമയമാണ്. ജന്മശനി ചെറിയ രീതികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി മാറുന്നു.
മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
മീനം രാശിക്കാര്‍ക്ക് പ്രണയം അനുകൂലമായി മാറുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. തോല്‍വികള്‍ പലതും വിജയമാക്കി മാറ്റുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. മോശം വാര്‍ത്തകള്‍ പലപ്പോഴും നിങ്ങളെ കാത്തിരിക്കുന്നു.



Click it and Unblock the Notifications












