For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടവമാസം 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണഫലം

|

മലയാള മാസത്തിലെ രണ്ടാമത്തെ മാസമാണ് ഇടവം. ഇടവ മാസത്തില്‍ 27 നക്ഷത്രക്കാരുടേയും സമ്പൂര്‍ണ ഫലം എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ മാസത്തില്‍ നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ചില ഇടവ മാസ നക്ഷത്രഫലങ്ങള്‍ ഉണ്ട്.

Edavam Month 2022

അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നും ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാവുന്ന ഫലങ്ങള്‍ എപ്രകാരം അവരെ ബാധിക്കുന്നുണ്ട് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഒരോ നക്ഷത്രത്തിന്റേയും പൊതുവായ ഫലങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

മേടക്കൂറ് ( അശ്വതി, ഭരണി , കാര്‍ത്തിക 1/4)

മേടക്കൂറ് ( അശ്വതി, ഭരണി , കാര്‍ത്തിക 1/4)

മേടക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്കും പല വിധത്തിലുള്ള രോഗാവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്ന് സാമ്പത്തികപരമായ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ഓഫീസ് കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോവുന്നു. പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വീട് വാങ്ങുന്നതിനും മോടി പിടിപ്പിക്കുന്നതിനും വേണ്ടി പണം ചിലവാക്കുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. തീപ്പൊള്ളലേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന അടുത്ത മൂന്ന് നക്ഷത്രക്കാര്‍ക്ക് ജോലിക്കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. വീട്ടില്‍ സന്തോഷം നിലനില്‍ക്കുന്ന സമയമാണ് ഈ നക്ഷത്രക്കാര്‍ക്ക്. സന്താനഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. പുചിയ ബിസിനസ് ആരംഭിക്കുന്നതിനും അതില്‍ തന്നെ ലാഭം നേടുന്നതിനും സാധിക്കുന്ന അനുകൂലമാസമാണ് ഇത്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കും. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും ഈ മാസം.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറുകാര്‍ക്ക് ശത്രുക്കളുടെ ശക്തി വര്‍ദ്ധിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ എന്ത് ചെയ്താലും പലപ്പോഴും അത് വിജയിക്കുന്നതിനുള്ള സാധ്യതയില്ല. ധനനേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം പണം ചിലവാക്കുന്നതിന്. അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഒരു വെല്ലുവിളിയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പണച്ചിലവ് വര്‍ദ്ധിക്കുന്നതിനാല്‍ അല്‍പം ശ്രദ്ധിക്കണം. വയറു സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4 പൂയം ആയില്യം )

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4 പൂയം ആയില്യം )

കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഈ മാസം കാത്തു വെച്ചിരിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. നിങ്ങള്‍ കടം കൊടുത്ത പണം വരെ നിങ്ങള്‍ ചോദിക്കാതെ തിരിച്ച് കിട്ടുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. മാനസിക സമ്മര്‍ദ്ദം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളെ ഡിപ്രഷന്‍ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നു. മത്സരപ്പരീക്ഷകളില്‍ വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറുകാര്‍ക്ക് ഈ മാസം ദൈവാനുഗ്രഹം വര്‍ദ്ധിച്ച സമയമായിരിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയിക്കുന്നതിനുള്ള സാധ്യത കാണുന്നു. പല വിധത്തിലുള്ള ധന നേട്ടങ്ങള്‍ പല വഴികളിലൂടെ നിങ്ങളെ തേടി എത്തുന്നുണ്ട്. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. അവരാഗ്രഹിക്കുന്ന പ്രമോഷന്‍ ലഭിക്കുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അപകട സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്.

 കന്നിക്കൂറ് (ഉത്രം 3/4 , അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4 , അത്തം, ചിത്തിര 1/2)

കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വീട് വെക്കുന്നതിനും വീട് വാങ്ങുന്നതിനും ഉള്ള ഭാഗ്യം ഉണ്ട്. കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല വിധി ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. കുടുംബത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നപോലെ സന്തോഷം നിലനില്‍ക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നുണ്ട്. ആരോഗ്യകാര്യങ്ങളില്‍ ഒരു തരത്തിലും അലസത കാണിക്കരുത്. ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി , വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി , വിശാഖം 3/4)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കാര്യങ്ങളെല്ലാം മന്ദഗതിയില്‍ ആണ് നടക്കുന്നത്. കുടുംബത്തില്‍ തന്നെ കലഹം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ ജോലിയില്‍ മികച്ച ഫലം നിങ്ങളെ കാത്തിരിക്കുന്നു. എന്ത് കാര്യം ഏറ്റെടുത്താലും അതെല്ലാം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ദൗര്‍ബല്യങ്ങള്‍ പലരും മുതലെടുക്കുകയും അത് വെച്ച് ലാഭങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങള്‍ പോലും ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം , തൃക്കേട്ട )

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം , തൃക്കേട്ട )

വൃശ്ചികക്കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അവരുടെ നക്ഷത്രപ്രകാരം ധനലാഭം ഉണ്ടാവുന്നുണ്ട്. സാമൂഹ്യ സേവനത്തിനുള്ള സാധ്യത കാണുന്നുണ്ട്. ഇത് കൂടാതെ സ്വന്തം ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. ജോലിക്കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത ചില നെഗറ്റീവ് ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. നിങ്ങളോട് പലര്‍ക്കും അസൂയ തോന്നുന്നതിനുള്ള സാധ്യതയും കാണുന്നു. വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കും.

ധനുക്കൂറ് (മൂലം , പൂരാടം , ഉത്രാടം 1/4)

ധനുക്കൂറ് (മൂലം , പൂരാടം , ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകള്‍ ഇവര്‍ക്കുണ്ടാവുമെങ്കിലും അതിനെയെല്ലാം ഒഴിവാക്കാന്‍ ഇവര്‍ കഠിനാധ്വാനം ചെയ്യുന്നു. ആത്മവിശ്വാസത്തിന് കോട്ടം തട്ടാതെ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിരത ഇല്ലാതിരിക്കുന്ന ഒരു സമയമായിരിക്കും ഇടവ മാസം. ജോലിയില്‍ അലസത കാണിക്കരുത്. കാരണം അത് ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമായിരിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം , അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം , അവിട്ടം 1/2)

മകരക്കൂറുകാര്‍ക്ക് പെട്ടെന്നാണ് സാമ്പത്തിക നേട്ടം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പോസിറ്റീവ് ചിന്തകളും ആത്മവിശ്വാസവും ഇവര്‍ക്ക് അല്‍പം കൂടുതലായിരിക്കും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കുന്ന മാസമാണ് ഇടവം മാസം. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിന് വേണ്ടി വളരെധികം ശ്രദ്ധിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണം. ഒരു കാര്യത്തിലും അലസതയും മടിയും കാണിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

കുംഭക്കൂറ് (അവിട്ടം 1/2 ചതയം, പൂരൂരുട്ടാതി )

കുംഭക്കൂറുകാര്‍ക്ക് കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാവുന്നു. പുതിയ വാഹനം വാങ്ങിക്കുന്നതിനും മാറ്റി വാങ്ങിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പല മേഖലയിലും നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. അപ്രതീക്ഷിതമായി നിങ്ങളെ തേടി ധനം വരുന്നു. സാമ്പത്തികപരമായ മികച്ച സമയമാണ് എന്നതാണ് ഇതിന്റെ സൂചന. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന സമയമാണ് ഈ മാസം. വിവാഹിതരായ ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യവും ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു.

മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി, രേവതി )

മീനക്കൂറ് (പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി, രേവതി )

മീനക്കൂറുകാര്‍ക്ക് ഇടവ മാസം അല്‍പം പ്രയാസങ്ങളുടേത് ആയിരിക്കും. എങ്കിലും എന്തിനേയും അതിജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏത് മാനസിക സമ്മര്‍ദ്ദത്തേയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ സഹപ്രവര്‍ത്തകരോട് ചേര്‍ന്ന് ജോലി ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. ആലോചനയില്ലാതെ ഒരു കാര്യവും ചെയ്യരുത്. കാരണം അത് പിന്നീട് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

Lunar Eclipse 2022: വര്‍ഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം ദോഷമായി വരും രാശിക്കാര്‍Lunar Eclipse 2022: വര്‍ഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം ദോഷമായി വരും രാശിക്കാര്‍

നാളികേരം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചാല്‍ സമ്പല്‍ സമൃദ്ധി ഫലംനാളികേരം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചാല്‍ സമ്പല്‍ സമൃദ്ധി ഫലം

English summary

Edavam Month 2022: Edavam Month Star Prediction in Malayalam

Edavam Month 2022: Here are the Edavam monthly star prediction in malayalam. Take a look.
Story first published: Thursday, May 12, 2022, 15:58 [IST]
X
Desktop Bottom Promotion