For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്ത് വര്‍ധിപ്പിക്കാന്‍ ശിവപുരാണം അനുസരിച്ച് ഈ പ്രതിവിധികള്‍ ചെയ്യൂ

|

മഹാപുരാണങ്ങളിലൊന്നാണ് ശിവപുരാണം. ഈ പുരാണത്തില്‍, മനുഷ്യരുടെ പ്രവര്‍ത്തനവും പെരുമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മഹാദേവന്‍ തന്റെ ഭക്തര്‍ക്ക് എപ്പോഴും അനുഗ്രഹങ്ങള്‍ നല്‍കുന്നുവെന്നും മനുഷ്യജീവിതത്തിന്റെ ക്ഷേമത്തിനായി നിലകൊള്ളുന്നുവെന്നും പറയപ്പെടുന്നു. ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെ പ്രത്യേക നേട്ടങ്ങള്‍ ഭക്തര്‍ക്ക് ലഭിക്കുന്നു. ശിവപുരാണത്തില്‍, ശിവനെ പ്രസാദിപ്പിക്കാനും ജീവിത പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും ചില പ്രതിവിധികളും പറഞ്ഞിട്ടുണ്ട്. ഇത് ചെയ്യുന്നതിലൂടെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയും പാപങ്ങള്‍ നീങ്ങുകയും ചെയ്യുന്നു.

Most read: ഫലപ്രാപ്തിക്ക് പ്രാര്‍ത്ഥന നല്ല മനസോടെ; അമ്പലത്തില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ പാടില്ലMost read: ഫലപ്രാപ്തിക്ക് പ്രാര്‍ത്ഥന നല്ല മനസോടെ; അമ്പലത്തില്‍ പോകുമ്പോള്‍ ഈ തെറ്റുകള്‍ പാടില്ല

ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥിതി മോശമായാല്‍ ഒരു വ്യക്തിക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് പറയപ്പെടുന്നു. ഈ പ്രശ്നങ്ങളെ മറികടക്കാനുള്ള പ്രതിവിധികളും ശിവപുരാണത്തിലുണ്ട്. ഈ പ്രതിവിധികള്‍ വളരെ ലളിതമാണ്, നിങ്ങള്‍ക്ക് അവ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും സമ്പത്തും നേടാന്‍ ശിവപുരാണത്തില്‍ പറഞ്ഞിരിക്കുന്ന ചില പ്രതിവിധികള്‍ ഇതാ.

കടബാധ്യതയില്‍ നിന്ന് മോചനം നേടാന്‍

കടബാധ്യതയില്‍ നിന്ന് മോചനം നേടാന്‍

ശിവപുരാണം അനുസരിച്ച് സമ്പത്ത് ലഭിക്കാന്‍ ശിവലിംഗത്തില്‍ വെള്ളത്തില്‍ അരി കലക്കി അഭിഷേകം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുകയും നിങ്ങളുടെ കടബാധ്യതകള്‍ ഇല്ലാതാകുകയും ചെയ്യുന്നു. ശിവപുരാണമനുസരിച്ച്, പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, എല്ലാ ദിവസവും ശിവലിംഗത്തില്‍ അക്ഷത് വെള്ളത്തില്‍ കലര്‍ത്തി അര്‍പ്പിക്കുക. തിങ്കളാഴ്ച ശിവന് വസ്ത്രങ്ങള്‍ സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ഒരാള്‍ കടബാധ്യതയില്‍ നിന്ന് മുക്തി നേടുന്നു.

ഭൗതിക സന്തോഷം കൈവരാന്‍

ഭൗതിക സന്തോഷം കൈവരാന്‍

കറുത്ത എള്ള് വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുന്നത് എല്ലാ പാപങ്ങളും അവസാനിപ്പിക്കും. ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീക്കുകയും ചെയ്യുന്നു. അതോടൊപ്പം നിങ്ങള്‍ക്ക് ഐശ്വര്യം നല്‍കുകയും എല്ലാവിധ സുഖങ്ങളും കൈവരികയും ചെയ്യുന്നു.

Most read:ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്Most read:ദൈവത്തിനു മുന്നില്‍ വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും വരുത്തരുത് ഈ തെറ്റ്

സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍

സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍

ശുഭഫലങ്ങള്‍ ലഭിക്കാന്‍ എല്ലാ ദിവസവും രാത്രി 11 മുതല്‍ 12 വരെ ശിവലിംഗത്തിന് മുന്നില്‍ വിളക്ക് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമ്പത്തും വര്‍ദ്ധിക്കുന്നു.

രോഗശാന്തിക്ക്

രോഗശാന്തിക്ക്

ശിവപുരാണം അനുസരിച്ച്, പശുവിന്‍ നെയ്യ് വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശാരീരിക ബലഹീനതകള്‍ ഇല്ലാതാകുന്നു. ഒരു വ്യക്തി ശാരീരികമായി ദുര്‍ബലനാണെങ്കില്‍, ശിവപുരാണത്തില്‍ അതിനുള്ള പ്രത്യേക പ്രതിവിധി പറഞ്ഞിട്ടുണ്ട്. ശിവനെ തേന്‍ കൊണ്ട് അഭിഷേകം ചെയ്താല്‍ ക്ഷയരോഗികള്‍ സുഖപ്പെടും.

Most read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളുംMost read:വാസ്തുപ്രകാരം ബ്രഹ്‌മസ്ഥാനം കൃത്യമല്ലെങ്കില്‍ വീട്ടില്‍ ദുരിതവും പ്രശ്‌നങ്ങളും

വിവാഹം നടക്കാന്‍

വിവാഹം നടക്കാന്‍

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രതിവിധി ശിവപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ശിവപുരാണം അനുസരിച്ച്, അവിവാഹിതനായ ഒരാള്‍ എല്ലാ ദിവസവും ശിവനെ പൂജിച്ചാല്‍, അവന്റെ ആഗ്രഹം ഉടന്‍ സഫലമാകും. മുല്ലപ്പൂവ് കൊണ്ട് പൂജിച്ചാല്‍ പണത്തിനും ധാന്യത്തിനും ഒരു കുറവുമുണ്ടാകില്ല.

ജോലിസ്ഥലത്ത് വിജയം നേടാന്‍

ജോലിസ്ഥലത്ത് വിജയം നേടാന്‍

വെള്ളവസ്ത്രം ശിവന് സമര്‍പ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കുകയും ആഗ്രഹങ്ങള്‍ സഫലമാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം, ജോലി രംഗത്ത് വിജയം കൈവരിക്കുകയും പുതിയ അവസരങ്ങളും ലഭ്യമാകുകയും ചെയ്യുന്നു.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

ശനിദോഷം അകറ്റാന്‍

ശനിദോഷം അകറ്റാന്‍

ശിവപുരാണമനുസരിച്ച് ശിവന് പൊട്ടാത്ത അരി അര്‍പ്പിക്കുന്നത് സമ്പത്ത് നേടുന്നതിന് സഹായിക്കുന്നു. ഭക്തിയോടെ ശിവന് ഒരു തുണി അര്‍പ്പിക്കുകയും അതില്‍ അരി ഇടുകയും ചെയ്യുന്നത് കൂടുതല്‍ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ശിവന് എള്ള് അര്‍പ്പിക്കുന്നതിലൂടെ മനുഷ്യന്റെ എല്ലാ പാപങ്ങളും നശിക്കുന്നു, ശനിദോഷങ്ങള്‍ മാറാന്‍ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കണം.

കുട്ടികളുടെ സന്തോഷത്തിന്

കുട്ടികളുടെ സന്തോഷത്തിന്

അരികൊണ്ടുള്ള ശിവാരാധന സന്തോഷം വര്‍ദ്ധിപ്പിക്കുമെന്ന് ശിവപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്. ഗോതമ്പ് കൊണ്ടുള്ള ഒരു വിഭവം തയാറാക്കി ശങ്കരനെ ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഗോതമ്പ് ധാന്യങ്ങള്‍ കൊണ്ട് പൂജിക്കുന്നത് സന്തതി വര്‍ധനവിനും സഹായിക്കുന്നു.

Most read:2022 ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളുംMost read:2022 ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളും

കുടുംബത്തില്‍ പരസ്പര സ്‌നേഹത്തിന്

കുടുംബത്തില്‍ പരസ്പര സ്‌നേഹത്തിന്

വെള്ളത്തില്‍ ബാര്‍ലി കലര്‍ത്തി ശിവലിംഗത്തെ അഭിഷേകം ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് പൂര്‍വ്വികരുടെ അനുഗ്രഹം ലഭിക്കും. ഗോതമ്പ് കൊണ്ട് നിര്‍മ്മിച്ച നിവേദ്യം ശിവന് അര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശവും ശിവപുരാണത്തില്‍ പറയുന്നുണ്ട്. അത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഗോതമ്പ് ദാനം ചെയ്യുന്നതിലൂടെ കുടുംബം വര്‍ദ്ധിക്കുകയും കുടുംബത്തില്‍ പരസ്പര സ്‌നേഹം നിലനില്‍ക്കുകയും ചെയ്യുന്നു. വീടിന്റെ ദോഷങ്ങള്‍ നീങ്ങുന്നു.

ആഗ്രഹങ്ങള്‍ നിറവേറ്റാന്‍

ആഗ്രഹങ്ങള്‍ നിറവേറ്റാന്‍

ശിവപുരാണം അനുസരിച്ച്, നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി ഭഗവാന്‍ ശങ്കരനെ ധ്യാനിച്ച് അഞ്ച് തിങ്കളാഴ്ചകളില്‍ ഉപവസിക്കുക. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ വ്രതം പ്രദോഷ വ്രതം പോലെ ആചരിക്കുന്നു. ഇതില്‍ പ്രഭാതത്തിലും പ്രദോഷകാലത്തും ശിവനെ ആരാധിക്കുക.

English summary

Easy Remedies of Shiva Purana in Sawan Month For Success In Life in Malayalam

According to Shiva Purana, some remedies have been told about how to please Bholenath and get rid of problems. Read on.
Story first published: Tuesday, July 26, 2022, 12:45 [IST]
X
Desktop Bottom Promotion