For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയ ത്രിതീയ; 12 രാശിക്കാരുടേയും ദാനം ഇപ്രകാരമെങ്കില്‍ നേട്ടങ്ങള്‍ അതിശയിപ്പിക്കും

|

അക്ഷയ ത്രിതീയയില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്തൊക്കെയാണ് അവരുടെ ഫലങ്ങള്‍ നേട്ടങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതെല്ലാം നമുക്ക് നോക്കാവുന്നതാണ്. അക്ഷയ തൃതീയത്തില്‍ നടത്തിയ പൂജയും ഈ ദിവസം ചെയ്ത സല്‍കര്‍മ്മങ്ങളും ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത നേട്ടങ്ങള്‍ നല്‍കുന്നു. ഓരോ രാശിക്കും ഒരു ഭരിക്കുന്ന ഗ്രഹമുണ്ട്, അതിനാല്‍ ഓരോ രാശിചിഹ്നങ്ങളെയും അടിസ്ഥാനമാക്കി പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ട്.

ജ്യോതിഷം പറയുന്നു, എന്തുകൊണ്ടാണ് വിവാഹം വൈകുന്നതെന്ന്; പരിഹാരവും ഇതാജ്യോതിഷം പറയുന്നു, എന്തുകൊണ്ടാണ് വിവാഹം വൈകുന്നതെന്ന്; പരിഹാരവും ഇതാ

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞേക്കില്ല എന്നുള്ളതാണ് സത്യം. എങ്കിലും അക്ഷയ ത്രിതീയ ദിനത്തില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് രാശിപ്രകാരം ഐശ്വര്യം വരുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്നും ദാനം ചെയ്യേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ...

മേടം രാശി

മേടം രാശി

മേടം രാശിക്കാരെ ചൊവ്വാ ഗ്രഹമാണ് ഭരിക്കുന്നത്. ഇവര്‍ സുന്ദര കാണ്ഡം വായിക്കേണ്ടതാണ്. അക്ഷയ ത്രിതീയ ദിനത്തില്‍ ചെമ്പോ സ്വര്‍ണമോ വാങ്ങിക്കേണ്ടതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന പ്രതികൂല ഫലങ്ങള്‍ ഒഴിവാക്കാന്‍ ഗോതമ്പ് ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇവര്‍ അഭിവൃദ്ധിക്കും വിജയത്തിനും വേണ്ടി 'ഓം ആങ് ക്ലിംഗ് സൗങ്' എന്ന മന്ത്രം ചൊല്ലണം. പയര്‍വര്‍ഗ്ഗങ്ങള്‍, ഗോതമ്പ്, ചുവന്ന വസ്ത്രങ്ങള്‍, ചുവന്ന പൂക്കള്‍, ചെമ്പ്, മോളസ് എന്നിവയും അവര്‍ക്ക് സംഭാവന ചെയ്യാവുന്നതാണ്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാരെ ശുക്രഗ്രഹമാണ് ഭരിക്കുന്നത്. ഇവര്‍ ശ്രീ സൂക്തം വായിക്കുന്നത് നല്ലതായിരിക്കും. സ്വര്‍ണ്ണവും അല്ലെങ്കില്‍ വെള്ളിയും സുഗന്ധദ്രവ്യവും വാങ്ങിക്കേണ്ടതാണ്. സമൃദ്ധിയെ ക്ഷണിക്കാന്‍ അരി ദാനം ചെയ്യുക. ഇടവം രാശിക്കാര്‍ അഭിവൃദ്ധിക്കായി 'ഓം ആങ് ക്ലിംഗ് ശ്രീംഗ്' എന്ന മന്ത്രം ചൊല്ലുകയും വെളുത്ത പശുക്കള്‍, വജ്രങ്ങള്‍, അരി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ദാനം ചെയ്യുകയും വേണം.

മിഥുനം രാശി

മിഥുനം രാശി

ബുധനാണ് മിഥുനം രാശിക്കാരുടെ ഗ്രഹം. ഇവര്‍ വിഷ്ണു സഹസ്രനാമം ഉരുവിടേണ്ടതാണ്. സമ്പത്ത് ആകര്‍ഷിക്കാന്‍ ഒരു പശുവിന് ചീര നല്‍കുക. വെള്ളിയും അല്ലെങ്കില്‍ വസ്ത്രങ്ങളും വാങ്ങുക. സമ്പത്തിനും സന്തോഷത്തിനും വേണ്ടി മിഥുനം രാശിക്കാര്‍ 'ഓം ക്ലിംഗ് ആങ് സൗംഗ്' മന്ത്രം ചൊല്ലണം. അവര്‍ സ്വര്‍ണം, പച്ച വസ്ത്രങ്ങള്‍, മരതകം, പയര്‍വര്‍ഗ്ഗങ്ങള്‍, എന്നിവ സംഭാവന ചെയ്യണം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ചന്ദ്രനാണ് കര്‍ക്കിടകം രാശിക്കാരുടെ ഗ്രഹം. ഇവര്‍ ശിവനെ ആരാധിക്കുക, സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി രുദ്രാഭിഷേകം നടത്തുക. നിങ്ങള്‍ക്ക് സ്വര്‍ണ്ണമോ വെള്ളിയോ ആത്മീയ പുസ്തകങ്ങളോ വാങ്ങാവുന്നതാണ്. 'ഓം ആങ് ക്ലിംഗ് ഷ്രിംങ്' എന്ന മന്ത്രം ചൊല്ലുകയും അരി, സുഗന്ധദ്രവ്യങ്ങള്‍, മുള കൊട്ടകള്‍, വെളുത്ത വസ്ത്രങ്ങള്‍, വെള്ളി, മുത്തുകള്‍, പാല്‍, പഞ്ചസാര, തൈര്, നെയ്യ് എന്നിവ ദാനം ചെയ്യുകയും വേണം.

ചിങ്ങം രാശി

ചിങ്ങം രാശി

സൂര്യ ഗ്രഹമാണ് ചിങ്ങം രാശിക്കാരെ ഭരിക്കുന്നത്. പ്രശസ്തിയും അന്തസ്സും ഉയര്‍ത്താന്‍ ആദിത്യ ഹൃദയ സ്തോത്രം വായിക്കുക. സ്വര്‍ണ്ണം അല്ലെങ്കില്‍ ചെമ്പ് പാത്രങ്ങള്‍ വാങ്ങുക. ഇവര്‍ വിജയത്തിനും സമ്പത്തിനും വേണ്ടി 'ഓം ഹ്രിം ശ്രിംഗ് ഷ്രോംഗ്' എന്ന മന്ത്രം ചൊല്ലണം. അവര്‍ ഗോതമ്പ്, ചുവന്ന വസ്ത്രങ്ങള്‍, പശുക്കള്‍, ചുവന്ന പൂക്കള്‍, സ്വര്‍ണം, ചെമ്പ് തുടങ്ങിയവ ദാനം ചെയ്യണം.

കന്നി രാശി

കന്നി രാശി

ബുദ്ധന്‍ ഗ്രഹത്തെ കന്നി രാശിക്കാരാണ് ഭരിക്കുന്നത്. പ്രശസ്തിയും അന്തസ്സും ഉയര്‍ത്താന്‍ വിഷ്ണു സഹസ്രാനാമം വായിക്കുക. ഇവര്‍ വസ്ത്രങ്ങളോ വെള്ളിയോ പെര്‍ഫ്യൂമോ വാങ്ങിക്കേണ്ടതാണ്. ഇവര്‍ സമ്പത്തിനും സന്തോഷത്തിനും വേണ്ടി 'ഓം ഷ്രിംഗ് ആങ് ഷ്രോംഗ്' എന്ന മന്ത്രം ചൊല്ലണം. ഇത് കൂടാതെ പെരുംജീരകം, പച്ച വളകള്‍, പച്ച നിറമുള്ള വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യാവുന്നതാണ്.

തുലാം രാശി

തുലാം രാശി

ശുക്ര ഗ്രഹമാണ് തുലാം രാശിക്കാരെ ഭരിക്കുന്നത്. ഇവര്‍ ശ്രീ സൂക്തം വായിക്കണം. കൂടുതല്‍ സമ്പത്ത് ആകര്‍ഷിക്കാന്‍ വെള്ളിയോ വജ്രമോ വാങ്ങുക. സില്‍വര്‍ ഗ്ലാസോ പുതിയ വസ്ത്രങ്ങളോ വാങ്ങുന്നതും ശുഭമാണ്. ഇവര്‍ സമ്പത്തിനായി 'ആംഗ് ശ്രീയിംഗ് ആങ് ഷാങ്' എന്ന മന്ത്രം ചൊല്ലണം. ചന്ദനം, സുഗന്ധദ്രവ്യങ്ങള്‍, വെളുത്ത വസ്ത്രങ്ങള്‍, പഞ്ചസാര എന്നിവ ഒരു ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യാം.

വൃശ്ചികം രാശി

വൃശ്ചികം രാശി

ചൊവ്വാഗ്രഹമാണ് ഇവരുടെ ഗ്രഹം. സങ്കടങ്ങളില്‍ നിന്നും ദു:ഖങ്ങളില്‍ നിന്നും മുക്തി നേടാന്‍ ബജ്റംഗ് ബാന്‍ വായിക്കുക. ആത്മീയ പുസ്തകങ്ങളും സ്വര്‍ണ്ണവും വാങ്ങുക. ഇവര്‍ സമ്പത്തിനും വിജയത്തിനുമായി 'ഓം ആങ് ക്ലിംഗ് ശ്രീയിംഗ്' ചൊല്ലണം. അവര്‍ക്ക് കേസരി, ചുവന്ന ചന്ദനം, പവിഴം, ഭൂമി എന്നിവ ദാനം ചെയ്യാം.

ധനു രാശി

ധനു രാശി

വ്യാഴമാണ് ഇവരുടെ ഭരണ ഗ്രഹം. താല്പര്യമുള്ള ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് ശ്രീരാമ സ്‌തോത്രം വായിക്കേണ്ടതാണ്. സ്വര്‍ണം, ആത്മീയ പുസ്തകങ്ങള്‍, പേന അല്ലെങ്കില്‍ ചെമ്പ് പാത്രങ്ങള്‍ വാങ്ങുക. ഇവര്‍ 'ഓം ഹിംഗ് ക്ലിംഗ് സൗങ്' എന്ന് ചൊല്ലുകയും മഞ്ഞ വസ്ത്രങ്ങള്‍, മഞ്ഞ ധാന്യങ്ങള്‍, പുഷ്പങ്ങള്‍ എന്നിവ ദാനം ചെയ്യുകയും വേണം.

മകരം രാശി

മകരം രാശി

മകരം രാശിക്കാരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് ശനിയാണ്. അസുഖങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ 108 തവണ ഹനുമാന്‍ ചാലിസ ചൊല്ലുക. നിങ്ങള്‍ക്ക് ഒരു വാഹനം, വെള്ളി അല്ലെങ്കില്‍ വജ്രം വാങ്ങാം. ഇവര്‍ 'ഓം ഹറിംഗ് ക്ലിംഗ് സൗഗ്' എന്ന് ചൊല്ലുകയും എള്ള് എണ്ണ, പയര്‍വര്‍ഗ്ഗങ്ങള്‍, കറുത്ത പശുക്കള്‍, ഷൂകള്‍ എന്നിവ ദാനം ചെയ്യുകയും വേണം.

കുംഭം രാശി

കുംഭം രാശി

ശനിയാണ് കുംഭം രാശിക്കാരെ ഭരിക്കുന്ന ഗ്രഹം. നല്ല ആരോഗ്യത്തിനായി ശനി ബീജ മന്ത്രം ചൊല്ലുക. ഒരു വാഹനം, വെള്ളി, വജ്രം എന്നിവ വാങ്ങുന്നത് ശുഭസൂചനയാണ്. ഇവര്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താനും 'ഓം ഹ്രിംഗ് ക്‌ളിംഗ് ഷ്രിംഗ്' എന്ന മന്ത്രം ചൊല്ലേണ്ടതാണ്. പുതപ്പുകള്‍, കറുത്ത വസ്ത്രങ്ങള്‍, കുടകള്‍, നീലക്കല്ലുകള്‍, വെള്ളി, ഇരുമ്പ് മുതലായവ സംഭാവന ചെയ്യുന്നതിന് ശ്രദ്ധിക്കണം.

മീനം രാശി

മീനം രാശി

വ്യാഴം ഗ്രഹമാണ് മീനം രാശിക്കാരെ ഭരിക്കുന്നത്. ഇവര്‍ ശ്രീരാംചരിത്മാനസ് വായിക്കുക. ആത്മീയ പുസ്തകങ്ങളോ പേനയോ സ്വര്‍ണ്ണമോ വാങ്ങുന്നത് ശുഭമാണ്. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ഈ രാശിക്കാര്‍ 'ഓം ഹ്രിം ക്‌ളിംഗ് സൗ ംഗ്' ചൊല്ലണം. മഞ്ഞള്‍, സ്വര്‍ണം, പഞ്ചസാര, തേന്‍, വെള്ളി എന്നിവ ദാനം ചെയ്യുന്നത് നല്ലതാണ്.

English summary

Each Zodiac Sign Should Donate On Akshaya Tritiya For Good Luck

Here in this article we are discussing about what people of each zodiac sign should donate on Akshaya Tritiya for good luck. Take a look.
Story first published: Thursday, May 13, 2021, 17:40 [IST]
X
Desktop Bottom Promotion