Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
സന്തോഷവും സമ്പത്തും വര്‍ദ്ധിക്കും, ഇന്ന് ഇരട്ടിനേട്ടങ്ങളുടെ ദിനമാകുന്ന 5 രാശി
നവംബര്‍ 28 ചൊവ്വാഴ്ച ചന്ദ്രന് മിഥുന രാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പ്രതിപാദ തിഥിയാണ്. അതായത് മാര്‍ഗശീര്‍ഷ മാസം ഇന്നുമുതല്‍ ആരംഭിക്കുന്നു. ഈ ദിവസം സിദ്ധയോഗം, സധ്യയോഗം, ദ്വിപുഷ്കരയോഗം, മകയിരം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു, അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ജ്യോതിഷം അനുസരിച്ച്, ചൊവ്വാഴ്ച നടക്കുന്ന ഈ ശുഭകരമായ സംഭവങ്ങളുടെ ഫലം അഞ്ച് രാശിക്കാര്‍ക്ക് ലഭിക്കും. ഈ രാശിക്കാര്‍ക്ക് എല്ലായിടത്തും നല്ല പിന്തുണ ലഭിക്കുകയും സാമ്പത്തിക നേട്ടത്തിന് നല്ല അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ഹനുമാന് സ്വാമിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. നവംബര്‍ 28 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ ലഭിക്കുമെന്ന് നമുക്ക് നോക്കാം.

ഇടവം
നവംബര്‍ 28 ദ്വിപുഷ്കരയോഗം മൂലം ഇടവ രാശിക്കാര്‍ക്ക് സുഖപ്രദമായ ദിവസമാണ്. വലിയ സമ്പത്ത് നേടാന്‍ അവസരമുണ്ടാകും, കൂടാതെ ഭൗതിക സുഖങ്ങളുടെ നേട്ടങ്ങളും നിങ്ങള്‍ ആസ്വദിക്കും. നിങ്ങള്‍ക്ക് എവിടെയെങ്കിലും പണം നിക്ഷേപിക്കണമെങ്കില്‍ നല്ല ദിവസമാണ്. നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് ഊര്ജ്ജസ്വലത അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ അപൂര്‍ണ്ണമായ ജോലി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ഇണയോടും കുട്ടികളോടും ഒപ്പം നല്ല സമയം ചെലവഴിക്കും.
പ്രതിവിധി: മാനസിക സമാധാനത്തിനായി ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് ഹനുമാന് സ്വാമിക്ക് ചുവന്ന പുഷ്പങ്ങള്‍ സമര്‍പ്പിക്കുക.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് നവംബര്‍ 28 ന് സദ്യയോഗം മൂലം ശുഭകരമായിരിക്കാം. കര്‍ക്കടക രാശിക്കാര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. ജോലിയുള്ള ആളുകള്‍ക്ക് ഓഫീസിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. പുതിയ ബിസിനസ്സ് ആളുകളുടെ പരിചയം വര്‍ദ്ധിക്കും, ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ബിസിനസ്സ് നന്നായി നടത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. മാതാവില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബത്തില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ നടന്നിരുന്നെങ്കില്‍, അതെല്ലാം അവസാനിച്ചേക്കാം. കുടുംബജീവിതം നല്ലതും സമാധാനപൂര്‍ണ്ണവും ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവും അനുഭവവും ലഭിക്കും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ 11 ആലിലകള്‍ വൃത്തിയാക്കി അതില്‍ ചന്ദനം കൊണ്ട് ശ്രീരാം എന്ന് എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
തുലാം
നവംബര്‍ 28 ന് സിദ്ധയോഗം മൂലം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഹനുമാന് സ്വാമിയുടെ കൃപയാല്‍, തുലാം രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും ക്രമേണ അവസാനിക്കും, നിങ്ങളുടെ ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടാകും. കുടുംബത്തിലെ സന്തോഷം മനസ്സിനെ സന്തോഷിപ്പിക്കും, കുടുംബാംഗങ്ങളും പുരോഗതി കൈവരിക്കും. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നിങ്ങളുടെ കരിയര്‍ അതിവേഗം പുരോഗമിക്കും, നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലങ്ങളും അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ക്ക് എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കാനും സാമ്പത്തിക നേട്ടങ്ങള്‍ നേടാനും കഴിയും. ബിസിനസുകാര്‍ക്ക് മറ്റേതെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കാം, അത് നല്ല ലാഭം നല്‍കും. പൂര്‍വ്വിക സ്വത്തുക്കള്‍ വഴി നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നേടാന്‍ കഴിയും.
പ്രതിവിധി: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് ഹനുമാന് സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക, 11 പരിക്രമം കഴിഞ്ഞ് ഹനുമാന് ചാലിസ ചൊല്ലുകയും ഹനുമാന് മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
ധനു
ധനു രാശിക്കാര്‍ക്ക് നവംബര്‍ 28 ന് ശുഭകരമായ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ധനു രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യമുണ്ടാകും, നിങ്ങളുടെ സന്തോഷവും സമ്പത്തും വര്‍ദ്ധിക്കും. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റും. നിങ്ങള്‍ പ്രണയവിവാഹം ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. നിങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത ലഭിച്ചേക്കാം. ഹനുമാന് സ്വാമിയുടെ കൃപയാല്‍, നിങ്ങള്‍ക്ക് പഴയ നിക്ഷേപകരില്‍ നിന്ന് നല്ല ലാഭം ലഭിക്കും, സ്വത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. നിങ്ങളുടെ മനോവീര്യം വര്‍ദ്ധിക്കുകയും ബിസിനസ്സ് വിപുലീകരണത്തിനായി നിങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യും.
പരിഹാരം: ശത്രുക്കളെയുും തടസ്സങ്ങളും അകറ്റാന്‍ ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് 21 ദിവസം ഹനുമാന് ക്ഷേത്രത്തില്‍ ബജ്റംഗ് ബാന ചൊല്ലുക.
മീനം
നവംബര്‍ 28 മകയിരം നക്ഷത്രം മൂലം മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മീനം രാശിക്കാര്‍ക്ക് അവരുടെ പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇത് കാണുമ്പോള്‍ ശത്രുക്കള്‍ക്ക് പോലും അസൂയ തോന്നിയേക്കാം. നിങ്ങളുടെ പങ്കാളിയുടെ ഉപദേശം ഇന്ന് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും, കൂടാതെ ചില പഴയ സ്വത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേക്കാം. നിങ്ങളുടെ ഇണയുമായി നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഭാഗ്യം അനുകൂലമാകും, മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം പൂര്‍ണ്ണമായി വിലമതിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഹനുമാന് സ്വാമിക്ക് മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന് ബാഹുക്ക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക, അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











