Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ദുരിതദുഖ മോചനത്തിന് ദ്വജപ്രിയ സങ്കഷ്ടി ചതുര്‍ത്ഥി വ്രതം; ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും
ഹിന്ദു കലണ്ടര്‍ പ്രകാരം, എല്ലാ വര്‍ഷവും 24 ചതുര്‍ത്ഥി വ്രതങ്ങള്‍ ആചരിക്കുന്നുണ്ട്. അതില്‍ കൃഷ്ണ പക്ഷത്തിലെ ചതുര്‍ത്ഥി തിഥി സങ്കഷ്ടി ചതുര്‍ത്ഥി എന്നും ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി വിനായക ചതുര്‍ത്ഥി വ്രതം എന്നും അറിയപ്പെടുന്നു. ഫാല്‍ഗുന മാസത്തിലെ ആദ്യത്തെ സങ്കഷ്ടി ചതുര്‍ത്ഥി വ്രതം ഫെബ്രുവരി 9ന് ആചരിക്കും. ഗണപതിയുടെ ആറാമത്തെ രൂപമായ ദ്വജപ്രിയ ഗണപതിയെ ഈ ദിവസം ആരാധിക്കും.
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിയെ ആരാധിക്കുന്നത് എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്നും ഭക്തര്‍ക്ക് ഐശ്വര്യം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസത്തെ ആരാധന ഭക്തരുടെ വീട്ടില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ദ്വജപ്രിയ സങ്കഷ്ടി ചതുര്‍ത്ഥി വ്രതാനുഷ്ഠാനത്തിന്റെ ശുഭകരമായ സമയവും പൂജാ രീതിയും എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ദ്വജപ്രിയ സങ്കഷ്ടി ചതുര്‍ത്ഥി 2023 ശുഭമുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥി ഫെബ്രുവരി 9ന് പുലര്‍ച്ചെ 4.53 ന് ആരംഭിച്ച് ഫെബ്രുവരി 10 ന് രാവിലെ 6.28ന് അവസാനിക്കും. ഈ ദിവസം രാത്രി 9.13നാണ് ചന്ദ്രോദയ സമയം.

സങ്കഷ്ടി ചതുര്‍ത്ഥി പൂജാവിധി
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഭക്തര്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കുളിച്ച് ധ്യാനിച്ച് ഗണപതിയെ സ്മരിച്ച് പൂജയ്ക്ക് തയ്യാറാവണം. അതിനുശേഷം ചുവന്ന വസ്ത്രം ധരിക്കുക, കാരണം ഈ നിറം ഗണപതിക്ക് വളരെ പ്രിയപ്പെട്ടതാണ്. പൂജാവേളയില്‍ ഗണപതിയുടെ വിഗ്രഹം നന്നായി വൃത്തിയാക്കിയ ശേഷം ഒരു തുണി വിരിച്ച് അതില്‍ വിഗ്രഹം സ്ഥാപിക്കുക. ഇതിനുശേഷം, ഗണപതിയെ ആരാധിക്കുകക. പൂജാവേളയില്‍ ശ്രീ ഗണേശ സ്തോത്രവും ഗണേശ ചാലിസയും വായിക്കുക. അവസാനമായി, ആരതി നടത്തുകയും വിഘ്നേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

സങ്കഷ്ടി ചതുര്‍ത്ഥിയിലെ ശുഭയോഗങ്ങള്‍
ജ്യോതിഷപ്രകാരം, സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ സുകര്‍മയോഗം രൂപപ്പെടുന്നു. ഫെബ്രുവരി 8ന് വൈകുന്നേരം 4.31 മുതല്‍ ഫെബ്രുവരി 9ന് 4.46 വരെ ഈ യോഗം നിലനില്ക്കും. ജ്യോതിഷ പ്രകാരം ഇത് വളരെ ഭകരമായ യോഗയാണ്. ഈ യോഗത്തില്‍ ആരംഭിക്കുന്ന ജോലികളൊന്നും പരാജയപ്പെടില്ല. വിവാഹം പോലുള്ള ശുഭകാര്യങ്ങള്‍ക്ക് ഈ യോഗം വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഈ യോഗത്തില്‍ നിങ്ങള്‍ക്ക് ഏത് ശുഭകാര്യവും ആരംഭിക്കാം.

സങ്കഷ്ടി ചതുര്‍ത്ഥിയുടെ പ്രാധാന്യം
സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്ന ഭക്തരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും വിഘ്നേശ്വരന് ഇല്ലാതാക്കുമെന്നാണ് വിശ്വാസം. വിഘ്നേശ്വരന് ഭക്തരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും സന്തോഷവും ഭാഗ്യവും നല്‍കുകയും ചെയ്യുന്നു. ഈ ദിവസം ചന്ദ്രനെ ആരാധിക്കുന്നതിലൂടെ ആരോഗ്യം ലഭിക്കുമെന്നും ചന്ദ്രദോഷം മാറുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം ലഭിക്കും.

വിഘ്നേശ്വരന്റെ അനുഗ്രഹത്തിന്
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ജമന്തിപ്പൂക്കളും മോദകവും ശര്‍ക്കരയും ഗണപതിക്ക് സമര്‍പ്പിക്കണം. കുങ്കുമം ഗണേശന് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാണ് സങ്കഷ്ടി ചതുര്‍ത്ഥി നാളില്‍ ഗണപതിയെ ആരാധിച്ചതിന് ശേഷം തിലകം പുരട്ടുന്നത്. തിലകം ചാര്‍ത്തി ഗണേശനെ ആരാധിക്കുന്നത് ഭക്തരുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് സമ്പത്ത് നേടാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഗണേശ സ്തോത്രം ചൊല്ലുക. ഓം ശ്രീ ഓം ഹ്രീ ശ്രീം ഹ്രീം ക്ലീം വിത്തേശ്വരായ നമഃ എന്ന മന്ത്രം 11 തവണ ജപിക്കണം.

വിഘ്നേശ്വരന്റെ അനുഗ്രഹത്തിന്
സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ഷമി വൃക്ഷത്തെ ആരാധിക്കുന്നതിലൂടെ ഗണപതി പ്രസാദിക്കുകയും ദുഃഖങ്ങളും ദാരിദ്ര്യവും അകറ്റുകയും ചെയ്യുന്നു. ജീവിതത്തിലെ വലിയ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഗണപതിക്ക് 17 തവണ ദര്‍ഭപുല്ല് സമര്‍പ്പിച്ച് ഓം ഗണപതയേ നമഃ മന്ത്രം ജപിക്കുക. നിങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് വേണമെങ്കില്‍, സങ്കഷ്ടി ചതുര്‍ത്ഥി ദിനത്തില്‍ ശ്രീ ഗണേശ പഞ്ചരത്ന സ്തോത്രം ചൊല്ലുക. ജീവിതത്തില്‍ പ്രത്യേക നേട്ടങ്ങള്‍ വേണമെങ്കില്‍, ചുവന്ന തുണിയും രക്തചന്ദനവും ആരാധനയില്‍ ഉപയോഗിക്കുക. സന്താനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കുമായി വെള്ളയോ മഞ്ഞയോ വസ്ത്രം ധരിച്ച് ഗണപതിയെ ആരാധിക്കുക.



Click it and Unblock the Notifications