For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

|

പ്രപഞ്ചത്തിന്റെ സംരക്ഷക, ശക്തിയുടെ ദേവി എന്നിങ്ങനെ ദുര്‍ഗാദേവിയെ അറിയപ്പെടുന്നു. യഥാര്‍ത്ഥ സ്ത്രീത്വത്തിന്റെ പ്രതിരൂപമാണ് ദുര്‍ഗ്ഗാദേവി. സംസ്‌കൃതത്തില്‍, ദുര്‍ഗ്ഗ എന്നാല്‍ 'കോട്ട' അല്ലെങ്കില്‍ 'മറികടക്കാന്‍ പ്രയാസമുള്ള സ്ഥലം' എന്നാണ് അര്‍ത്ഥമാക്കുന്നത്. ദുര്‍ഗ്ഗയെ ചിലപ്പോഴൊക്കെ ദുര്‍ഗാതിനാശിനി എന്ന് വിളിക്കാറുണ്ട്, ഇത് 'കഷ്ടപ്പാടുകള്‍ ഇല്ലാതാക്കുന്നയാള്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്. വളര്‍ത്തുന്നതും പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും ചില സമയങ്ങളില്‍ ആവശ്യമെങ്കില്‍ നശിപ്പിക്കുന്നവളുമാണ് ദുര്‍ഗാദേവിയെന്ന് പറയപ്പെടുന്നു.

Most read: ഒക്ടോബര്‍ മാസം ഭാഗ്യകാലം ഈ 4 രാശിക്കാരുടെ കൂടെMost read: ഒക്ടോബര്‍ മാസം ഭാഗ്യകാലം ഈ 4 രാശിക്കാരുടെ കൂടെ

ഒരു അമ്മയെപ്പോലെ, ദേവി തന്റെ ഭക്തരെ തീവ്രമായി സ്‌നേഹിക്കുകയും അതേ രീതിയില്‍ ദേഷ്യപ്പെടുകയും ചെയ്യുന്നു. ശക്തിയുടെ ഏറ്റവും യഥാര്‍ത്ഥ രാപമാണ് ദുര്‍ഗ്ഗാദേവി. തത്ഫലമായി, ഹിന്ദുക്കളുടെ ഏറ്റവും വലിയ ആരാധനാമൂര്‍ത്തികളില്‍ ഒന്നുകൂടിയാണ് ദുര്‍ഗാദേവി. ദേവിയെ പ്രീതിപ്പെടുത്തുന്നത് എല്ലാ തിന്മകളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും നമുക്ക് സംരക്ഷണം നല്‍കുന്നു. പ്രത്യേകിച്ച്, നവരാത്രി സമയത്ത്, ദേവിക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ദുര്‍ഗാദേവിയെ പ്രീതിപ്പെടുത്തുന്നതിന് വ്യത്യസ്ത രീതികളുണ്ട്. ദുര്‍ഗ്ഗാ മന്ത്രങ്ങള്‍ ജപിക്കുക എന്നതാണ് ഒരു മാര്‍ഗ്ഗം.

ശക്തമായ ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

ശക്തമായ ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

ദുര്‍ഗ്ഗാമമന്ത്രം ജപിക്കുന്നത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. മന്ത്രങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്തിരിക്കുന്നു, ഇത് ജീവിതത്തിലെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കാന്‍ സഹായിക്കുന്നു. ഈ മന്ത്രങ്ങള്‍ വിശ്വസ്തതയോടെയും ആത്മാര്‍ത്ഥതയോടെയും ജപിക്കുന്നത് നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കുകയും കൂടുതല്‍ ശക്തി നല്‍കുകയും ചെയ്യുന്നു. ദേവിയെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചൊല്ലാവുന്ന ശക്തമായ ദുര്‍ഗ്ഗാ മന്ത്രങ്ങള്‍ ഇതാ:

ദുര്‍ഗ്ഗാ ധ്യാന മന്ത്രം

ദുര്‍ഗ്ഗാ ധ്യാന മന്ത്രം

ഓം ജടാ ജട് സമായുക്തമാര്‍ദ്ധേന്ദു കൃത് ലക്ഷണം

ലോചന്യാത്ര സന്യുക്തം പദ്‌മേന്ദു സദ്യ ഷണ് നാം

മറ്റേതെങ്കിലും ദുര്‍ഗ്ഗാമ മന്ത്രം ജപിക്കുന്നതിന് മുമ്പ് ഈ മന്ത്രം ജപിക്കാന്‍ തുടങ്ങണമെന്ന് പറയുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത നിലനിര്‍ത്താനും ഈ മന്ത്രം നമ്മെ സഹായിക്കുന്നു. അതിനാല്‍, ഇത് എല്ലാവര്‍ക്കും ഒരു പ്രധാന മന്ത്രമാണ്.

Most read:ബുധന്റെ രാശിമാറ്റം; 12 രാശിക്കും ജീവിതത്തില്‍ ശ്രദ്ധിക്കാന്‍Most read:ബുധന്റെ രാശിമാറ്റം; 12 രാശിക്കും ജീവിതത്തില്‍ ശ്രദ്ധിക്കാന്‍

ദുര്‍ഗ്ഗാ മന്ത്രം

ദുര്‍ഗ്ഗാ മന്ത്രം

സര്‍വ മംഗള മാംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ

ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ

ദുര്‍ഗ്ഗാ ദേവിയുടെ മിക്കവാറും എല്ലാ ആഘോഷങ്ങളിലും ആചാരങ്ങളിലും പരിപാടികളിലും ഈ മനോഹരമായ ദുര്‍ഗ്ഗാ മന്ത്രം ചൊല്ലുന്നു. അതിശക്തമായ ഈ മന്ത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത് ദേവിയാണ് ഏറ്റവും മഹത്തായതും ലോകമെമ്പാടും ഐശ്വര്യം പ്രദാനം ചെയ്യുന്നതും എന്നാണ്. കൂടാതെ മൂന്ന് ലോകങ്ങളുടെ മാതാവ് എന്നും വിളിക്കപ്പെടുന്നു. പര്‍വത രാജാവിന്റെ മകളായ ഗൗരിയാണ്, ഞങ്ങള്‍ ദുര്‍ഗാ മാതാവിനെ വീണ്ടും വീണ്ടും നമിക്കുന്നു. ഈ മന്ത്രം പതിവായി ജപിക്കുന്നത് സമൃദ്ധമായ ജീവിതവും ജ്ഞാനവും ശക്തിയും നിങ്ങള്‍ക്ക് നല്‍കും.

ദേവി സ്തുതി മന്ത്രം

ദേവി സ്തുതി മന്ത്രം

യാ ദേവി സര്‍വ ഭൂതേഷു, ശാന്തി രൂപേണ സംഗ്സ്ഥിതാ

യാ ദേവി സര്‍വ ഭൂതേഷു, ശക്തി രൂപേണ സംഗ്സ്ഥിതാ

യാ ദേവി സര്‍വ ഭൂതേഷു, മാതൃ രൂപേണ സംഗ്സ്ഥിതാ

യാ ദേവി സര്‍വ ഭൂതേഷു, ബുദ്ധി രൂപേണ സംഗ്സ്ഥിതാ

നമസ്തസൈ്യ, നമസ്തസൈ്യ, നമസ്തസൈ്യ, നമോ നമ:

ഈ ദുര്‍ഗ്ഗാ മന്ത്രം ഒരാള്‍ക്ക് ശക്തിയും സമൃദ്ധിയും പോസിറ്റീവ് എനര്‍ജിയും നല്‍കി അനുഗ്രഹിക്കുന്നു. ഇത് ആന്തരിക ശക്തി കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ഭക്തരെ ആരോഗ്യകരവും സ്‌നേഹപരവുമായ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഈ മന്ത്രം ജപിക്കുന്നത് നെഗറ്റീവ് ചിന്തകളെ തടയുകയും അജ്ഞതയെ അകറ്റുകയും ചെയ്യുന്നു.

Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍Most read:ഒക്ടോബര്‍ മാസത്തിലെ പ്രധാന ആഘോഷ ദിനങ്ങള്‍

ദുസ്വപ്ന നിവാരണ മന്ത്രം

ദുസ്വപ്ന നിവാരണ മന്ത്രം

ശാന്തി കര്‍മണി സര്‍വാത്ര തഥാ ദുസ്വപ്ന ദര്‍ശനേ

ഗ്രഹ് പിഡാസു ചോഗ്രസു മാഹാത്മ്യം ശ്രീനു യാന്‍മം

ദുര്‍ഗ്ഗാ ദുസ്വപ്ന നിവാരണ മന്ത്രം നിങ്ങളെ പേടിസ്വപ്നങ്ങളില്‍ നിന്നും മോശം ശകുനങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുന്നു. കൂടാതെ, ജീവിതത്തിലെ പ്രയാസകരമായ ഘട്ടങ്ങളിലൂടെയും മോശം സമയത്തിലൂടെയും കടന്നുപോകുമ്പോള്‍ സമാധാനം കൈവരിക്കാന്‍ ഈ മന്ത്രം ജപിക്കാം. മോശം ഗ്രഹ ചലനങ്ങളുടെ ദോഷകരമായ ഫലങ്ങള്‍ ഇല്ലാതാക്കാന്‍ ഈ മന്ത്രത്തിന് ശക്തിയുണ്ട്. അങ്ങനെ, ഈ മന്ത്രം എല്ലാത്തരം ഭയങ്ങളും നീക്കം ചെയ്യുകയും ഒരു വ്യക്തിയുടെ ഹൃദയത്തില്‍ ആത്മവിശ്വാസവും പ്രത്യാശയും വരുത്തുകയും ചെയ്യുന്നു.

ശത്രുശാന്തി മന്ത്രം

ശത്രുശാന്തി മന്ത്രം

റിപവ സംക്ഷയം യാന്തി കല്യാണം ചോപ് പദ്യതേ

നന്ദതേ ച കുലം പന്‍സാം മാഹാത്മ്യം മാം ശ്രീനു യാന്‍മം

ഓരോരുത്തരും അവരുടെ ജീവിതത്തില്‍ നെഗറ്റീവ് സ്വാധീനങ്ങളോ പ്രഭാവങ്ങളോ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അത് എതിരാളികളുടെയും ശത്രുക്കളുടെയും രൂപത്തിലാകാം. അതിനാല്‍, എല്ലാ നിഷേധാത്മകത, ശത്രുക്കള്‍, എതിരാളികള്‍ എന്നിവരില്‍ നിന്നും സംരക്ഷണം തേടാന്‍ സഹായിക്കുന്ന ദുര്‍ഗാ ദേവിയുടെ മന്ത്രമാണ് ഇത്. ഇത് നമ്മളെ സംരക്ഷിക്കുകയും അസൂയയുള്ളവരെയും ദുഷ്ടന്മാരെയും അകറ്റുകയും ചെയ്യുന്നു. വാസ്തവത്തില്‍, ഈ മന്ത്രത്തിന് നമ്മുടെ ശത്രുക്കളെ നശിപ്പിക്കാന്‍ പോലും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ മന്ത്രം ജപിക്കുന്നത് ജീവിതത്തില്‍ സന്തുലിതാവസ്ഥ, സമൃദ്ധി, ആനന്ദം, സമാധാനം എന്നിവ നല്‍കും.

Most read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ലMost read:ചാണക്യനീതി; ഈ ശീലങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ലക്ഷ്മീ ദേവി ഒരിക്കലും കൂടെനില്‍ക്കില്ല

സര്‍വ്വബാധ മുക്തി മന്ത്രം

സര്‍വ്വബാധ മുക്തി മന്ത്രം

സര്‍വാ ബാധാ വിനിര്‍മുക്തോ ധന് ധാന്യ സുതാന്‍വിതാ

മനുഷ്യോ മത്പ്രസാദേന്‍ ഭവിഷ്യതി നാ സന്‍ശായ

ജീവിതത്തിലെ തടസ്സങ്ങളും കാലതാമസങ്ങളും കാരണം നിങ്ങള്‍ സാധാരണയായി തളരുന്നു. മിക്കവരും അതിനെ നിര്‍ഭാഗ്യം എന്ന് വിളിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, ദുര്‍ഗ്ഗാ സര്‍വ മുക്തി മന്ത്രം നമ്മുടെ രക്ഷയ്ക്കുള്ള ഒരു പ്രധാന മന്ത്രമാണ്. ഈ ദുര്‍ഗാ മന്ത്രം ദുരിതങ്ങളില്‍ നിന്നും മറ്റ് നിര്‍ഭാഗ്യങ്ങളില്‍ നിന്നുമുള്ള സംരക്ഷണമാണ്. ഒരു കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തവര്‍ ഒരു കുട്ടി ഉണ്ടാകാന്‍ ഈ മന്ത്രവും ജപിക്കണം എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.

ശിശുശാന്തി പ്രദായക മന്ത്രം

ശിശുശാന്തി പ്രദായക മന്ത്രം

ബാല്‍ ഗ്രഹ് ഭിഭൂതാനാം ബാലാനാം ശാന്തികാര്‍കം

സങ്കട്‌ഭേദേ ച് നൃണാം മേത്രി കാരണ്‍ മുത്മം

വളരെ ഉപകാരപ്രദമായ ദുര്‍ഗ്ഗാ മന്ത്രമാണ് ഇത്, പ്രത്യേകിച്ച് മാതാപിതാക്കള്‍ക്ക്. കാരണം ഇത് അസ്വസ്ഥതയും ഭയവും ഉള്ള കുഞ്ഞിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു. ഒരാളുടെ കുട്ടി പ്രശ്‌നങ്ങള്‍ അനുഭവിക്കുകയും നെഗറ്റീവ് ശക്തികളാല്‍ വേട്ടയാടപ്പെടുകയും ചെയ്യുമ്പോള്‍, രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ സംരക്ഷണത്തിനായി ഈ ദുര്‍ഗാ മന്ത്രം ജപിക്കാം. സാധാരണയായി, പല കുട്ടികളും ഇരുട്ടിനെ ഭയപ്പെടുന്നു, അസ്വാഭാവികത അനുഭവപ്പെടുകയും ചെയ്യുന്നു. ഭൂത, പ്രേത, ആത്മാക്കളാല്‍ അവര്‍ വേട്ടയാടപ്പെടുന്നു. ഈ മന്ത്രം ജപിക്കുമ്പോള്‍ ദുര്‍ഗാദേവി കുട്ടികളെ നെഗറ്റീവ് എനര്‍ജികളില്‍ നിന്ന് സംരക്ഷിക്കുമെന്ന് പറയപ്പെടുന്നു.

Most read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കുംMost read:ചാണക്യനീതി: ഈ 5 കാര്യങ്ങള്‍ ഒരിക്കലും മറ്റുള്ളവരോട് പറയരുത്; നിങ്ങളെ തിരിച്ചടിക്കും

English summary

Durga Puja: Powerful Durga Mantras and their benefits in Malayalam

One of the best ways to appease Goddess Durga is by chanting her mantras. The following mantras are extremely powerful and they can transform your life. Take a look.
X
Desktop Bottom Promotion