Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ദുരിതങ്ങള് വിട്ടൊഴിയുന്ന കാലം വന്നെത്തി; ദുര്ഗ്ഗാദേവിയുടെ അനുഗ്രഹം, 5 രാശിക്ക് അത്ഭുതനേട്ടം
ഹിന്ദുമതത്തിലെ ഒരു പ്രധാന ആഘോഷമാണ് നവരാത്രി. രാജ്യത്തുടനീളം നവരാത്രി വളരെ ആവേശത്തോടെയും ആഢംബരത്തോടെയും ആഘോഷിക്കുന്നു. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില് ദുര്ഗ്ഗാദേവിയെ ആരാധിക്കുന്നു. ഈ ദിവസങ്ങളില് ദുര്ഗ്ഗാദേവിയുടെ അനുഗ്രഹം ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വര്ഷത്തില് അഞ്ച് തവണ നവരാത്രി ആഘോഷിക്കുന്നുണ്ട്. ചൈത്ര നവരാത്രി, ആഷാഢ നവരാത്രി, ശാരദിയ നവരാത്രി, പൗഷ നവരാത്രി, മാഘ നവരാത്രി. ചൈത്ര നവരാത്രി മാര്ച്ച്-ഏപ്രില് മാസങ്ങളിലും ശാരദിയ നവരാത്രി സെപ്റ്റംബര്-ഒക്ടോബര് മാസങ്ങളിലും വരുന്നു. ഓരോ നവരാത്രിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല് ശാരദിയ നവരാത്രി ഏറ്റവും പ്രധാനമായി കണക്കാക്കുന്നു.
ഈ വര്ഷം ഒക്ടോബര് 15 മുതലാണ് നവരാത്രി ആരംഭിക്കുന്നത്. ഈ സമയം ദുര്ഗാദേവിയെ വിവിധ രൂപങ്ങളില് ആരാധിക്കുന്നു. ആകസ്മികമായി, സൂര്യന്റെ സംക്രമവും ഇത്തവണ ശാരദിയ നവരാത്രി വേളയില് നടക്കാന് പോകുന്നു. ഒക്ടോബര് 18ന് സൂര്യന് കന്നിരാശിയില് നിന്ന് തുലാം രാശിയിലേക്ക് പോകുന്നു. ജ്യോതിഷപരമായി ഈ സമയം ചില രാശിക്കാര്ക്ക് ഗുണവും നേട്ടങ്ങളും ലഭിക്കുമെന്ന് കണക്കാക്കുന്നു. ഈ സമയം ദുര്ഗാദേവിയുടെ അനുഗ്രഹത്താല് ജീവിതത്തില് വിജയം ലഭിക്കുന്ന ചില രാശിക്കാരുണ്ട്. അവര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ധനു
ധനു രാശിയുടെ വരുമാന ഭവനത്തില് സൂര്യന് നീങ്ങും. ഈ രാശിക്കാര്ക്ക് തൊഴില്രംഗത്ത് പുരോഗതി ലഭിക്കും. വരുമാനത്തില് വര്ദ്ധനവിന് സാധ്യതയുണ്ട്. ധനസമ്പാദനത്തിന്റെ പുതിയ വഴികള് തുറന്നേക്കാം. നിങ്ങളുടെ ധൈര്യവും വീര്യവും ഈ സമയം വര്ദ്ധിക്കും. വിദേശയാത്ര നടത്താന് അവസരമുണ്ടാകും. കരിയറില് പുതിയ അവസരങ്ങള് ലഭിക്കും. കുടുംബത്തില് സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.
മകരം
കുംഭം രാശിക്കാരുടെ തൊഴില് ഭവനത്തില് സൂര്യന് നീങ്ങാന് പോകുന്നു. ഈ ദുര്ഗാഷ്ടമി സമയത്ത് നിങ്ങള്ക്ക് എല്ലാത്തരം ജോലികളിലും വിജയം കൈവരിക്കാനാകും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള ആഗ്രഹങ്ങള് സഫലാകരിക്കും. ഈ കാലയളവില് ബിസിനസ്സില് നല്ല നേട്ടങ്ങള് നിങ്ങള്ക്ക് നേടാനാകും.
കുംഭം
സൂര്യന്റെ സംക്രമണം കുംഭം രാശിക്കാര്ക്ക് ഗുണം ചെയ്യും. ഈ രാശിക്കാരുടെ ഭാഗ്യഗൃഹത്തില് സൂര്യന് നീങ്ങാന് പോകുന്നു. ഈ നവരാത്രി കുംഭം രാശിക്കാര്ക്ക് ഏറെ ഭാഗ്യം നല്കുന്നതാണ്. പുതിയ വരുമാനമാര്ഗങ്ങള് നിങ്ങള്ക്കായി സൃഷ്ടിക്കപ്പെടും. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ ഭാര്യയുമായുള്ള ബന്ധം മെച്ചപ്പെടും. ദാമ്പത്യജീവിതം തളിര്ക്കും. കുടുംബത്തില് നിന്ന് പിന്തുണ ലഭിക്കും.
കന്നി
സൂര്യന്റെ സംക്രമണം കന്നി രാശിക്കാര്ക്ക് നല്ല ഫലങ്ങള് നല്കും. കന്നി രാശിക്കാര്ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകാം. ഈ സമയത്ത് എല്ലാ മേഖലയില് നിന്നും പ്രയോജനം ലഭിക്കും. നിങ്ങളുടെ സുഖസൗകര്യങ്ങള് വര്ദ്ധിച്ചേക്കാം. ബിസിനസ്സ് വളരും. മാതാവിന്റെ അനുഗ്രഹത്താല് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മേടം
മേട രാശിക്കാര്ക്ക് ഈ വര്ഷം ദുര്ഗാപൂജയില് നിന്ന് ഭാഗ്യമുണ്ടാകും. ബിസിനസ്സില് വലിയ ലാഭം നേടാനാകും. നിങ്ങള്ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. പല സ്രോതസ്സുകളില് നിന്നും പണം വരും. ജോലിയില് മേലുദ്യോഗസ്ഥരുടെ അഭിനന്ദനം ലഭിക്കും. കുടുംബ ജീവിതത്തില് സമാധാനവും സന്തോഷവും ഉണ്ടാകും.
മിഥുനം
മിഥുന രാശിക്കാര് ദുര്ഗ്ഗാപൂജ സമയം മുതല് വളരെ സന്തുഷ്ടകരമായ സമയമായിരിക്കും. നിങ്ങളുടെ ബിസിനസ്സ് വരുമാനം വര്ദ്ധിക്കും. അച്ഛന്റെ പിന്തുണയോടെ വലിയ തീരുമാനം എടുക്കാനാകും. ജോലിയില് പുരോഗതിയുടെ പാത തുറക്കും. വിദേശ യാത്രകള്ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സുഖകരമാകും. പണം സമ്പാദിക്കാന് അവസരങ്ങള് വന്നുചേരും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
