For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടം

|

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാപൂജ. ഹിന്ദുമത വിശ്വാസികള്‍ ഈ ഉത്സവം വളരെ ആഢംബരത്തോടെയും ഉത്സാഹത്തോടെയും ആചരിക്കുന്നു. പശ്ചിമ ബംഗാളിലാണ് ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് വളരെ പ്രധാന്യമുള്ളത്. ഒഡീഷ, ത്രിപുര, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത് വ്യാപകമായി ആഘോഷിക്കുന്നുണ്ട്.

Most read: നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ 9 രൂപങ്ങള്‍ക്ക് ഈ വസ്തുക്കള്‍ സമര്‍പ്പിക്കൂ; ഭാഗ്യവും ഐശ്വര്യവുംMost read: നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ 9 രൂപങ്ങള്‍ക്ക് ഈ വസ്തുക്കള്‍ സമര്‍പ്പിക്കൂ; ഭാഗ്യവും ഐശ്വര്യവും

മഹിഷാസുരനെതിരേ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന, തിന്മയുടെ മേല്‍ നന്മയുടെ വിജയം കാണിക്കുന്ന ആഘോഷമാണിത്. നവരാത്രിയുടെ അവസാന ദിവസം ദുര്‍ഗ്ഗാ ദേവിയെ ആരാധിക്കുന്നു. പണ്ടുകാലം മുതല്‍ക്കേ നിലനില്‍ക്കുന്ന ആചാരങ്ങളാണ് ദുര്‍ഗ്ഗാ പൂജാ ആചാരങ്ങള്‍. മഹാലയ മുതല്‍ ദശമി വരെയുള്ള ഒമ്പത് ദിവസങ്ങളിലും ഓരോ ദിവസത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ദുര്‍ഗാപൂജയുടെ ആചാരങ്ങളും ചടങ്ങുകളും നേട്ടങ്ങളും എന്താണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ദുര്‍ഗാപൂജ 2022

ദുര്‍ഗാപൂജ 2022

ശാരദിയ നവരാത്രിയുടെ ആറാം ദിവസം മുതല്‍ ആരംഭിക്കുന്ന ദുര്‍ഗാ പൂജ രാജ്യത്തുടനീളം വലിയ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ വര്‍ഷം ദുര്‍ഗാപൂജ ഒക്ടോബര്‍ 1 മുതല്‍ 5 വരെ ആഘോഷിക്കും. ദുര്‍ഗാ പൂജയില്‍ ഭക്തര്‍ ദുര്‍ഗാ പന്തലുകള്‍ ഒരുക്കുന്നു. ഈ ശുഭവേളയില്‍ ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നു. ജ്യോതിഷപ്രകാരം ഇത്തവണ ആനപ്പുറത്താണ് ദുര്‍ഗ്ഗാദേവി എത്തുന്നത്. ഇത് സന്തോഷവും ഐശ്വര്യവും സമാധാനവും നല്‍കും. ഐശ്വര്യപ്രദമായ യോഗങ്ങളും ഈ വേളയില്‍ രൂപപ്പെടുന്നു.

ദുര്‍ഗാ പൂജാ ചടങ്ങുകള്‍

ദുര്‍ഗാ പൂജാ ചടങ്ങുകള്‍

ദുര്‍ഗാപൂജയുടെ ആദ്യ ദിവസം, അലങ്കരിച്ച പന്തലുകളില്‍ ദുര്‍ഗ്ഗാദേവിയുടെ വിഗ്രഹം സ്ഥാപിക്കുന്നു. വീടുകളില്‍ പൂജാമുറി വൃത്തിയാക്കുകയും ദേവിയുടെ അടയാളമായി ഒരു കലശം സ്ഥാപിക്കുകയും ചെയ്യുന്നു. ദേവിയുടെ സാന്നിധ്യത്തിനായി വിഗ്രഹം സ്ഥാപിച്ചതിനുശേഷം സപ്തമിയില്‍ ഒരു ചടങ്ങ് നടത്തുന്നു. ഇതിനെ പ്രാണ പ്രതിഷ്ഠ എന്ന് വിളിക്കുന്നു. ഒരു ചെറിയ വാഴ നദിയില്‍ കുളിപ്പിച്ച് സാരിയാല്‍ അലങ്കരിച്ച് വയ്ക്കുന്നു. ഇതിന് ദേവിയുടെ ചൈതന്യവും ദിവ്യത്വവും ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. ശുദ്ധമായ മനസ്സോടെ ഭക്തര്‍ ദേവിയെ ഓരോ ദിവസവും വിവിധ രൂപങ്ങളില്‍ ആരാധിക്കുന്നു. കന്യാപൂജ എന്നറിയപ്പെടുന്ന അഷ്ടമി ദിനത്തില്‍ ദേവിയെ കന്യകയായ പെണ്‍കുട്ടിയുടെ രൂപത്തില്‍ ആരാധിക്കുന്നു. നവമി ദിനത്തില്‍, മഹാ ആരതി എന്നറിയപ്പെടുന്ന ചടങ്ങോടെ ദേവിക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു. പൂജയുടെ അവസാന ദിവസം ദേവി മടങ്ങുന്നു. ആരാധനക്കായി സ്ഥാപിച്ച വിഗ്രഹങ്ങള്‍ ഈ ദിവസം നിമജ്ജനം ചെയ്യുന്നു.

Most read:നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുര്‍ഗാപൂജ: ഷഷ്ഠി, ഒക്ടോബര്‍ 1 ശനിയാഴ്ച

ദുര്‍ഗാപൂജ: ഷഷ്ഠി, ഒക്ടോബര്‍ 1 ശനിയാഴ്ച

ദുര്‍ഗ്ഗാ പൂജയുടെ ആദ്യ ദിവസം കല്‍പാരംഭ പൂജ നടത്തുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് അതായത് ശാരദീയ നവരാത്രിയുടെ ഷഷ്ടി തിഥിയില്‍ ഇത് നടത്താം. വിശ്വാസമനുസരിച്ച് ദുര്‍ഗ്ഗാപൂജയുടെ ആദ്യ ദിവസം ഗണേശന്‍, കാര്‍ത്തികേയന്‍, ലക്ഷ്മി, സരസ്വതി എന്നിവരോടൊപ്പം ദുര്‍ഗാദേവി ഭൂമിയിലേക്ക് വരുന്നുവെന്ന് പറയപ്പെടുന്നു.

ഷഷ്ഠി തിഥി ആരംഭം- സെപ്റ്റംബര്‍ 30 മുതല്‍ 11 36:45 വരെ

ഷഷ്ഠി അവസാനം - ഒക്ടോബര്‍ 1 മുതല്‍ 8:48:47 വരെ

ദുര്‍ഗാ പൂജ: സപ്തമി, ഒക്ടോബര്‍ 2 ഞായര്‍

ദുര്‍ഗാ പൂജ: സപ്തമി, ഒക്ടോബര്‍ 2 ഞായര്‍

ഇത് ദുര്‍ഗാ പൂജയുടെ രണ്ടാം ദിവസമാണ്. ഈ ദിവസത്തെ ദുര്‍ഗ്ഗാപൂജയുടെ മഹത്വം വളരെ വലുതാണ്.

ദുര്‍ഗാ പൂജ: അഷ്ടമി, ഒക്ടോബര്‍ 3 തിങ്കള്‍

ദുര്‍ഗ്ഗാ പൂജയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അഷ്ടമി. കന്യാപൂജ എന്ന ആചാരം ഈ ദിനത്തിലാണ്. കന്യകയായ പെണ്‍കുട്ടിയുടെ രൂപത്തിലാണ് ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നത്. വൈകുന്നേരങ്ങളില്‍, ദുര്‍ഗ്ഗാ ദേവിയെ ചാമുണ്ഡാ രൂപത്തില്‍ ആരാധിക്കുന്ന പ്രധാന സന്ധ്യ പൂജ നടത്തുന്നു. രാവിലെ 7:01 മുതല്‍ 8:29 വരെ 9:29 വരെ അഷ്ടമി പൂജയും വൈകുന്നേരം 3:36 - 4:24 ന് സന്ധ്യാപൂജയും നടത്തും.

Most read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read:നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

ദുര്‍ഗാ പൂജ: നവമി, ഒക്ടോബര്‍ 4 ചൊവ്വ

ദുര്‍ഗാ പൂജ: നവമി, ഒക്ടോബര്‍ 4 ചൊവ്വ

ദുര്‍ഗാ പൂജയുടെ അവസാന ദിവസമായി നവമി കണക്കാക്കപ്പെടുന്നു. ആചാരങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സമാപനം കുറിക്കുന്ന മഹാ ആരതിയോടെയാണ് ഇത് അവസാനിക്കുന്നത്. ഈ ദിവസമാണ് ദുര്‍ഗ്ഗാദേവി മഹിഷാസുരന്‍ എന്ന അസുരനെ വധിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഭക്തര്‍ ദേവിയെ ആരാധിക്കുന്നു.

ദുര്‍ഗാ പൂജ: ദശമി, ഒക്ടോബര്‍ 5 ബുധനാഴ്ച

ദുര്‍ഗാ പൂജ: ദശമി, ഒക്ടോബര്‍ 5 ബുധനാഴ്ച

ദുര്‍ഗാദേവി മടങ്ങുകയും വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി കൊണ്ടുപോകുകയും ചെയ്യുന്നതാണ് ദുര്‍ഗാപൂജയിലെ ദശമി ദിവസം. ദുര്‍ഗ്ഗാ നിമഞ്ജനത്തിനു ശേഷം ആളുകള്‍ അവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്നു. ഇന്ത്യയിലുടനീളവും 6 ദിവസം മുഴുവന്‍ ദുര്‍ഗാപൂജ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു.

Most read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാംMost read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

ദുര്‍ഗാ പൂജയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

ദുര്‍ഗാ പൂജയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

* സ്ത്രീകളോട് അപമര്യാദയായി പെരുമാറരുത്. നവരാത്രി ആഘോഷവേളയില്‍, ദുര്‍ഗ്ഗാ ദേവിയെ ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആരാധിക്കുന്നു. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം നേടുന്നതിന് ഈ ഒമ്പത് ദിവസങ്ങളില്‍ മാത്രമല്ല നിങ്ങള്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും സ്ത്രീകളെ ബഹുമാനിക്കണം.

* നവരാത്രി സമയത്ത് കുളിയും പൂജാ ചടങ്ങുകളും ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.

* ദേവിക്ക് അഖണ്ഡജ്യോതി കത്തിക്കുമ്പോള്‍, അത് തെക്ക് പടിഞ്ഞാറോട്ട് ചൂണ്ടുന്നത് ഉറപ്പാക്കുക. ഒന്‍പത് ദിവസത്തേക്ക് നിങ്ങള്‍ അഖണ്ഡ ജ്യോതി ആചരിക്കുകയാണെങ്കില്‍, പൂജാ ചട്ടങ്ങളോ ആചാരങ്ങളോ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

ദുര്‍ഗാ പൂജയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

ദുര്‍ഗാ പൂജയില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

* ശാന്തമായ അന്തരീക്ഷത്തിലുള്ള ഒരു വീട് നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും നല്‍കും. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില്‍, നിങ്ങളുടെ വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള കലഹങ്ങളോ തര്‍ക്കങ്ങളോ വഴക്കുകളോ പാടില്ല.

* നവരാത്രി കാലത്ത് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, മദ്യം, പുകവലി എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക.

* ദുര്‍ഗ്ഗാദേവിക്ക് നിങ്ങള്‍ നല്‍കുന്ന വഴിപാടുകളില്‍ വെളുത്തുള്ളിയോ ഉള്ളിയോ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുക.

Most read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെMost read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ

ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍

ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍

ദുര്‍ഗാ പൂജയുടെ ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് പലവിധത്തിലുള്ള നേട്ടങ്ങള്‍ ലഭിക്കുന്നു. ജോലികളില്‍ വിജയം, ദുര്‍ഗാദേവിയുടെ കൃപയാല്‍ ആരോഗ്യവും സംരക്ഷണവും, ആഗ്രസാഫല്യം, ആത്മീയ വഉന്നതി. ലക്ഷ്മി, കാളി, സരസ്വതി എന്നിവരുടെ അനുഗ്രഹം തുടങ്ങിയ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.

English summary

Durga Puja 2022: Maa Durga Puja Vidhi, Shubh Muhurat, Vrat Vidhi, Puja Samagri, Mantra and Rituals in Malayalam

This year durga puja is celebrated from october 1 to 5. Here is all you need to know about dura puja vidhi, shubh muhurat, vrat vidhi, puja samagri, mantra and rituals. Take a look.
Story first published: Thursday, September 29, 2022, 12:06 [IST]
X
Desktop Bottom Promotion