For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗ്ഗാ ദേവിക്ക് പ്രിയപ്പെട്ടവ ഇവയെല്ലാം: ഇങ്ങനെ ആരാധിച്ചാല്‍ ദുരിതങ്ങള്‍ക്കറുതി

|

നവരാത്രിക്ക് തുടക്കം കുറിച്ചു എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഓരോ ദിവസവും ദുര്‍ഗ്ഗാ ദേവിയുടെ ഓരോ ഭാവങ്ങളെ ആരാധിക്കുന്നതിന് വേണ്ടിയുള്ളതാണ്. ഒക്ടോബര്‍ 1 മുതല്‍ ദുര്‍ഗ്ഗാപൂജക്ക് തുടക്കം കുറിക്കുന്ന സമയമാണ്. എല്ലാ സാഹചര്യങ്ങളിലും സമാധാനവും ശാന്തതയും സ്‌നേഹവും അനുകമ്പയും നിറയുന്ന ദേവിയായാണ് ദുര്‍ഗ്ഗാ ദേവിയെ കണക്കാക്കുന്നത്. പൂര്‍ണമായും ശാന്ത സ്വരൂപത്തില്‍ നില കൊണ്ടിരിക്കുന്ന ദേവീ ഭാവത്തില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്. ചുവന്ന പട്ടില്‍ പതിനെട്ട് വരെ കൈകളില്‍ ആയുധങ്ങളും കുംഭവും ഏന്തി കടുവയുടെ പുറത്താണ് ദുര്‍ഗ്ഗാ ദേവി ഇരിക്കുന്നത്. ഏത് സാഹചര്യത്തിലും ദേവിയുടെ രൂപം മനസ്സിലോര്‍ത്താല്‍ ഏത് പ്രശ്‌നത്തേയും നമുക്ക് നിസ്സാരമായി ഇല്ലാതാക്കാം എന്നാണ് ഓരോ ഭക്തനും ആഗ്രഹിക്കുന്നത്.

Durga Puja 2022:

ദുര്‍ഗ്ഗയുടെ പ്രസിദ്ധമായ നവരാത്രി ഉത്സവം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നതാണ്. ദുര്‍ഗ്ഗാപൂജയോട് അനുബന്ധിച്ച് നാം ഓരോ ദിവസവും ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ദുര്‍ഗ്ഗാ പൂജയില്‍ പ്രത്യേക പ്രാര്‍ത്ഥനയും വഴിപാടും എല്ലാം നടത്തുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുകയും ദുരിതത്തെ മറികടക്കുകയും ചെയ്യുന്നതിന് ദുര്‍ഗ്ഗാ ദേവിയുടെ അനുഗ്രഹം വളരെ വലുതാണ്. ഈ ദിനങ്ങളില്‍ ദേവിക്ക് പ്രിയപ്പെട്ട നിറവും വസ്ത്രവും പൂവും നമ്പറും ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

 ആദ്യ ദിനത്തില്‍ ശ്രദ്ധിക്കാന്‍

ആദ്യ ദിനത്തില്‍ ശ്രദ്ധിക്കാന്‍

ദുര്‍ഗ്ഗാ പൂജയുടെ ആദ്യ ദിനത്തില്‍ ശൈലപുത്രി ദേവിയേയാണ് ആരാധിക്കുന്നത് എന്ന് നമുക്കറിയാം. ചെമ്പരത്തിപ്പൂവാണ് ദേവിക്ക് ഇഷ്ടപ്പെട്ട പുഷ്പം. നെയ്യ് സമര്‍പ്പിക്കുന്നത് സര്‍വ്വ ദുരിതങ്ങളേയും ഇല്ലാതാക്കുന്നു. ഈ ദിനത്തില്‍ വ്രതമനുഷ്ഠിക്കുന്നത് ശൈലപുത്രിക്ക് വേണ്ടിയാണ്. ഗ്രേ നിറത്തിലുള്ള വസ്ത്രമാണ് ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നവര്‍ ധരിക്കേണ്ടത്. എല്ലാ ദുരിതങ്ങളില്‍ നിന്നും തന്റെ ഭക്തന്‍മാരെ കാത്തു രക്ഷിക്കുകയാണ് ദേവിയുടെ കടമ.

രണ്ടാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

രണ്ടാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

ദുര്‍ഗ്ഗാ പൂജയുടെ രണ്ടാം ദിനത്തില്‍ നാം ബ്രഹ്മചാരിണി ദേവിയെയാണ് ആരാധിക്കുന്നത്. ഈ ദിനത്തില്‍ ദേവിക്ക് ഏത് പുഷ്പവും അര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ എരിക്കിന്‍ പുഷ്പം പൂജക്കായി ഉപയോഗിക്കരുത്. ഇത് കൂടാതെ മധുരമുള്ള ഭക്ഷണങ്ങള്‍ ദേവി ഭക്തര്‍ക്ക് സമര്‍പ്പിക്കുന്നു. ഓറഞ്ച് നിറമാണ് ദേവിക്ക് പ്രിയപ്പെട്ട നിറം. ഭക്തര്‍ക്ക് ദീര്‍ഘായുസ്സ് നല്‍കിയാണ് ദേവി അനുഗ്രഹിക്കുന്നത്.

മൂന്നാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

മൂന്നാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

മൂന്നാം ദിനത്തില്‍ ദുര്‍ഗ്ഗാ പൂജയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഈ ദിനത്തില്‍ ചന്ദ്രഘണ്ട ദേവിയെയാണ് ആരാധിക്കേണ്ടത്. ദേവിക്ക് താമരപ്പൂവാണ് ഏറ്റവും പ്രിയപ്പെട്ടത്. കൂടാതെ പാല്ഡ സമര്‍പ്പിക്കുന്നതും നല്ലതാണ്. എല്ലാ കഷ്ടപ്പാടില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നതിന് ദേവി അനുഗ്രഹിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് ദേവി ധരിക്കുന്നത്.

നാലാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

നാലാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

നാലാം ദിനത്തില്‍ നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഈ ദിനത്തില്‍ ദുര്‍ഗ്ഗാ ദേവിയുടെ നാലാമത്തെ അവതാരമായ കൂഷ്മാണ്ഡ ദേവിയെയാണ് ആരാധിക്കുന്നത്. ദേവിയുടെ പ്രിയപ്പെട്ട ഭക്ഷണം മാല്‍ പൂവയാണ്. കൂടാതെ വഴിപാടുകള്‍ നടത്തുന്നത് ദേവിയെ പ്രസാദിപ്പിക്കും. ശക്തിയയും ബുദ്ധിയും ഭക്തരില്‍ നിറക്കുക എന്നതാണ് ദേവിയുടെ കടമ. ചുവന്ന നിറമാണ് ദേവിക്ക് കൂടുതല്‍ ഇഷ്ടം.

അഞ്ചാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

അഞ്ചാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

അഞ്ചാം ദിനത്തില്‍ സ്‌കന്ദമാതാവിനെയാണ് നാം ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ മഞ്ഞ നിറമുള്ള റോസാപ്പൂക്കളാണ് ദേവിക്ക് സമര്‍പ്പിക്കേണ്ടത്. വാഴപ്പഴവും ദേവിയുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. കൂടാതെ നിങ്ങളുടെ ജീവിതത്തിലെ എന്ത് തടസ്സങ്ങളില്‍ നിന്നും മോചനം നേടുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും നമുക്ക് സ്‌കന്ദമാതാവിനെ ആ ദിനത്തില്‍ ആരാധിക്കാവുന്നതാണ്. നീല നിറത്തിലുള്ള വസ്ത്രമാണ് ദേവിക്ക് ഏറെ പ്രിയം.

ആറാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

ആറാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

ആറാം ദിനത്തില്‍ ശ്രദ്ധിക്കാന്‍ ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. ഈ ദിനത്തില്‍ കാര്‍ത്യായനി ദേവിയെയാണ് ആരാധിക്കുന്നത്. നവദുര്‍ഗ്ഗയെ മുല്ലപ്പൂക്കള്‍ കൊണ്ടാണ് ഈ ദിനത്തില്‍ ആരാധിക്കുന്നത്. കൂടാതെ തേന്‍ സമര്‍പ്പിക്കുന്നതും നല്ലതാണ്. ആരോഗ്യവും സമ്പത്തും ക്ഷേമവും നല്‍കി ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് വേണ്ടിയാണ് ഈ ദിനം നാം ഓര്‍മ്മിക്കുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ദേവിയുടെ ഭക്തര്‍ ഈ ദിനം പൂജകള്‍ ചെയ്യേണ്ടത്.

ഏഴാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

ഏഴാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

ഏഴാം ദിനത്തില്‍ ദുര്‍ഗ്ഗയുടെ മറ്റൊരു അവതാരമായ കാലരാത്രിയെയാണ് ആരാധിക്കുന്നത്. കൃഷ്ണ കമലമാണ് ദേവിക്ക് പ്രിയപ്പെട്ട പുഷ്പം. ഈ ദിനത്തില്‍ ശര്‍ക്കര ദേവിക്ക് സമര്‍പ്പിക്കുന്നതും നല്ലതാണ്. നിങ്ങളുടെ ഭയത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും പിരിമുറുക്കത്തേയും പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ദേവിയുടെ കടമ. നീല നിറത്തിലുള്ള വസ്ത്രമാണ് ദേവിക്ക് പ്രിയപ്പെട്ടത്.

എട്ടാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

എട്ടാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

എട്ടാം ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ മഹാഗൗരിയെയാണ് ഈ ദിനത്തില്‍ ആരാധിക്കേണ്ടത്. മുല്ലപ്പൂവാണ് ദേവിക്ക് ഇഷ്ടപ്പെട്ട പുഷ്പം. തേങ്ങ സമര്‍പ്പിക്കുന്നതും ദേവിക്ക് ഇഷ്ടപ്പെട്ടതാണ്. ദേവി നിങ്ങള്‍ക്ക് ശാന്തിയും സമാധാനവും ഐശ്വര്യവും നല്‍കി അനഗ്രഹിക്കുന്നു. കുട്ടികളില്ലാത്തവര്‍ക്ക് ദേവിയെ ആരാധിക്കുന്നതിലൂടെ സന്താസൗഭാഗ്യവും ഉണ്ടാവുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തോടാണ് ദേവിക്ക് കൂടുതല്‍ പ്രിയം.

ഒന്‍പതാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

ഒന്‍പതാം ദിനത്തില്‍ ശ്രദ്ധിക്കാന്‍

ഒന്‍പതാം ദിനത്തില്‍ സിദ്ധിധാത്രി ദേവിയെയാണ് ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ചാമ്പപ്പൂക്കളാണ് ദേവിക്ക് പ്രിയപ്പെട്ടത്. കൂടാതെ എള്ള് ദേവിക്ക് പ്രിയപ്പെട്ടതാണ്. നിങ്ങള്‍ക്ക് ശക്തിയും ഊര്‍ജ്ജവും നല്‍കി ദേവി നിങ്ങളെ അനുഗ്രഹിക്കുന്നു. ഏത് ദോഷകരമായ കാര്യങ്ങളില്‍ നിന്നും നിങ്ങളെ മുന്നോട്ട് നയിക്കുന്നതിന് ദേവി സഹായിക്കുന്നു. പച്ച നിറത്തിലുള്ള വസ്ത്രമാണ് ദേവിക്ക് പ്രിയപ്പെട്ടത്.

ദുര്‍ഗ്ഗാ പൂജയുടെ പ്രാധാന്യം

ദുര്‍ഗ്ഗാ പൂജയുടെ പ്രാധാന്യം

ഈ വരുന്ന ഒന്‍പത് ദിവസങ്ങളിലും ദുര്‍ഗ്ഗാ ദേവിയുടെ പ്രാധാന്യം എന്നത് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഈ സമയത്ത് ദുര്‍ഗ്ഗാദേവിയുടെ സാന്നിധ്യം നമുക്ക് ചുറ്റും കൂടുതലാണ്. വിവിധ രൂപങ്ങളുടെ ശക്തിയും അനുഗ്രഹവും നമുക്ക് വന്ന് ചേരുന്നു. അതുകൊണ്ട് തന്നെ ദേവിയെ ഒമ്പത് രൂപങ്ങളിലും ആചാരപരമായി ആരാധിക്കുന്നു. എല്ലാത്തിനുമുപരി ഭക്തരുടെ ക്ഷേമയും ഐശ്വര്യവും ഉറപ്പ് വരുത്തുകയാണ് ദേവി ചെയ്യുന്നത്.

ഒക്ടോബര്‍ മാസത്തിലറിയാം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കൂടെയുള്ള രാശിക്കാര്‍ഒക്ടോബര്‍ മാസത്തിലറിയാം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ കൂടെയുള്ള രാശിക്കാര്‍

വിദ്യാരംഭത്തിന്റെ ശുഭമുഹൂര്‍ത്തവും പരിഗണിക്കേണ്ട രാശികളും ഇതാണ്വിദ്യാരംഭത്തിന്റെ ശുഭമുഹൂര്‍ത്തവും പരിഗണിക്കേണ്ട രാശികളും ഇതാണ്

English summary

Durga Puja 2022: Maa Durga Favorite Flower, Sweet, Fruit, Colous, Numbers In Malayalam

Here in this article we are discussing about Maa durga favorite flower, sweet, fruit, color numbers in malayalam. Take a look
Story first published: Thursday, September 29, 2022, 15:37 [IST]
X
Desktop Bottom Promotion