For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരം

|

ഒരു ഉത്സവകാല സീസണിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. 2021 ഒക്ടോബര്‍ മാസത്തില്‍ നവരാത്രി, ദുര്‍ഗാപൂജ തുടങ്ങിയ ആഘോഷങ്ങള്‍ വരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഒന്നാകെ ആഘോഷിക്കുന്ന ഉത്സവങ്ങളാണിത്. എന്നാല്‍ നവരാത്രിയും ദുര്‍ഗാപൂജയും ഒന്നാണെന്ന് കരുതിയെങ്കില്‍ തെറ്റി! ഇത് രണ്ടും ഒരേ സമയത്ത് ആഘോഷിക്കുന്ന രണ്ട് വ്യത്യസ്ത ഉത്സവങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആചാരങ്ങളുടെയും ആഘോഷ രീതിയുടെയും കാര്യത്തില്‍ നവരാത്രിയും ദുര്‍ഗാപൂജയും തമ്മില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്.

Most read: ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍Most read: ദുരിതകാലം നീക്കി സൗഭാഗ്യത്തിന് ശക്തമായ 7 ദുര്‍ഗ്ഗാ മന്ത്രങ്ങള്‍

ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ നവരാത്രി ആഘോഷിക്കുമ്പോള്‍ ബംഗാളിലെയും മറ്റ് കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഏറ്റവും വലിയ ഉത്സവമാണ് ദുര്‍ഗാപൂജ. രണ്ട് ഉത്സവങ്ങളിലും ദുര്‍ഗാ ദേവിയാണ് പ്രധാന ആരാധനാമൂര്‍ത്തി. എങ്കിലും ഈ ഉത്സവങ്ങളുടെ ആഘോഷ രീതികള്‍ വ്യത്യസ്തമാണ്. പശ്ചിമബംഗാള്‍, അസം, ത്രിപുര, ഒഡീഷ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏറെ ആവേശത്തോടെയും തീക്ഷ്ണതയോടെയും ആഘോഷിക്കുന്ന പ്രസിദ്ധമായ ഹിന്ദു ഉത്സവമാണ് ദുര്‍ഗാപൂജ. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചത് തിന്മയ്ക്കെതിരെ നന്മയുടെ വിജയം നേടിയതിനെ ഈ ഉത്സവം പ്രതിനിധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ദുര്‍ഗാപൂജ 2021

ദുര്‍ഗാപൂജ 2021

അശ്വിനി മാസത്തില്‍ ദുര്‍ഗാ പൂജയുടെ ഉത്സവം പത്ത് ദിവസം ആഘോഷിക്കുന്നു. എന്നിരുന്നാലും, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍, ഉത്സവം ആറാം ദിവസം മുതല്‍ ആരംഭിക്കുന്നു. ഈ ദിവസം ദുര്‍ഗാദേവി മാത്രമാണ് ഭൂമിയില്‍ വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ദുര്‍ഗാപൂജയുടെ അഞ്ച് ദിവസങ്ങള്‍ ഷഷ്ഠി, മഹാ സപ്തമി, മഹാ അഷ്ടമി, മഹാ നവമി, വിജയദശമി എന്നീ ദിവസങ്ങളില്‍ ആചരിക്കുന്നു. ഓരോ ദിവസത്തിനും അതിന്റേതായ അര്‍ത്ഥവും പ്രാധാന്യവുമുണ്ട്. ദുര്‍ഗാ പൂജ ഉത്സവത്തിന്റെ ആദ്യ ദിവസം 'മഹാലയ' എന്നാണ് അറിയപ്പെടുന്നത്. മഹാലയ ദിവസം അസുരന്മാരും ദേവന്മാരും തമ്മില്‍ ഏറ്റുമുട്ടിയതായി പറയപ്പെടുന്നു. ഈ വര്‍ഷം നവരാത്രി 2021 ഒക്ടോബര്‍ 7 ന് ആരംഭിച്ച് 2021 ഒക്ടോബര്‍ 15 ന് അവസാനിക്കും.

ദുര്‍ഗാ പൂജ ദിവസം 1: ഒക്ടോബര്‍ 11 (തിങ്കളാഴ്ച) ഷഷ്ഠി

ദുര്‍ഗാ പൂജ ദിവസം 1: ഒക്ടോബര്‍ 11 (തിങ്കളാഴ്ച) ഷഷ്ഠി

ഐതിഹ്യമനുസരിച്ച്, ആറാം ദിവസം (മഹാ ഷഷ്ഠി) ദുര്‍ഗാദേവി തന്റെ നാല് കുട്ടികളുമായി ഭൂമിയില്‍ വന്നിറങ്ങി. സരസ്വതി ദേവി, ലക്ഷ്മി ദേവി, ഗണപതി, കാര്‍ത്തികേയന്‍ എന്നിവരായിരുന്നു അവര്‍. മഹാ ഷഷ്ഠിയുടെ തലേദിവസം, ദുര്‍ഗാദേവിയുടെ വിഗ്രഹത്തിന്റെ മുഖാവരണം മാറ്റി പൂജാ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നു.

Most read:നവരാത്രിയില്‍ ദുര്‍ഗാ ദേവിയെ ഈ വിധം ആരാധിച്ചാല്‍ സര്‍വ്വസൗഭാഗ്യം ഫലംMost read:നവരാത്രിയില്‍ ദുര്‍ഗാ ദേവിയെ ഈ വിധം ആരാധിച്ചാല്‍ സര്‍വ്വസൗഭാഗ്യം ഫലം

ദുര്‍ഗാ പൂജ ദിവസം 2: ഒക്ടോബര്‍ 12 (ചൊവ്വാഴ്ച) മഹാ സപ്തമി

ദുര്‍ഗാ പൂജ ദിവസം 2: ഒക്ടോബര്‍ 12 (ചൊവ്വാഴ്ച) മഹാ സപ്തമി

മഹാ സപ്തമി ദിനത്തില്‍ മഹാപൂജ നടത്തുന്നു. സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ്, ഒരു വാഴ വെള്ളത്തില്‍ മുക്കിയെടുത്ത് തുടര്‍ന്ന് അത് ഒരു പുതിയ സാരി കൊണ്ട് ഉടുപ്പിക്കുന്നു.

ദുര്‍ഗാ പൂജ ദിവസം 3: ഒക്ടോബര്‍ 13 (ബുധനാഴ്ച) മഹാ അഷ്ടമി

ദുര്‍ഗാ പൂജ ദിവസം 3: ഒക്ടോബര്‍ 13 (ബുധനാഴ്ച) മഹാ അഷ്ടമി

ഐതിഹ്യമനുസരിച്ച്, മഹാ അഷ്ടമി നാളില്‍ ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതായി വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഭക്തര്‍ 'അഞ്ജലി' എന്നറിയപ്പെടുന്ന ദേവിയെ പ്രാര്‍ത്ഥിക്കുന്നു. 9 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ദുര്‍ഗാ ദേവിയായി ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഈ ആചാരം 'കുമാരി പൂജ' എന്നാണ് അറിയപ്പെടുന്നത്. ഇതിനുശേഷം, 'സന്ധി പൂജ' നടത്തപ്പെടുന്നു.

Most read:ശത്രുദോഷത്തിനും കാര്യസാധ്യത്തിനും നവരാത്രിയില്‍ ദുര്‍ഗാ ചാലിസMost read:ശത്രുദോഷത്തിനും കാര്യസാധ്യത്തിനും നവരാത്രിയില്‍ ദുര്‍ഗാ ചാലിസ

ദുര്‍ഗാ പൂജ ദിവസം 4: ഒക്ടോബര്‍ 14 (വ്യാഴം) നവമി

ദുര്‍ഗാ പൂജ ദിവസം 4: ഒക്ടോബര്‍ 14 (വ്യാഴം) നവമി

'സന്ധി പൂജ' അവസാനിച്ചതിനു ശേഷം, മഹാനവമി ആരംഭിക്കുന്നു. 'മഹാ നവമി'യുടെ തലേന്ന്' മഹാ ആരതി 'നടത്തപ്പെടുന്നു.

'സന്ധി പൂജ' അവസാനിച്ചതിനു ശേഷം, മഹാനവമി ആരംഭിക്കുന്നു. 'മഹാ നവമി'യുടെ തലേന്ന്' മഹാ ആരതി 'നടത്തപ്പെടുന്നു.

'സന്ധി പൂജ' അവസാനിച്ചതിനു ശേഷം, മഹാനവമി ആരംഭിക്കുന്നു. 'മഹാ നവമി'യുടെ തലേന്ന്' മഹാ ആരതി 'നടത്തപ്പെടുന്നു.

ഉത്സവത്തിന്റെ അവസാന ദിവസമാണ് വിജയ ദശമി. 'ഘട്ട് വിസര്‍ജന്‍' (പൂജാ ചടങ്ങുകള്‍ അവസാനിച്ചതായി പ്രഖ്യാപിക്കുന്ന ദുര്‍ഗ്ഗയുടെ പ്രതീകാത്മക നിമജ്ജനം) കഴിഞ്ഞ് സ്ത്രീകള്‍ സിന്ദൂര തിലകം തൊടുന്നു. അതിനുശേഷം മഹാ ദശമിയുടെ തലേദിവസം, ഗംഗാനദിയുടെ പുണ്യജലത്തില്‍ ദുര്‍ഗാദേവിയുടെ വിഗ്രഹം നിമജ്ജനം ചെയ്യുന്നു. നിമജ്ജനത്തിനുമുമ്പ് ഭക്തര്‍ പാട്ടിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ ഘോഷയാത്രകള്‍ നടത്തുന്നു.

ദുര്‍ഗാ ദേവി

ദുര്‍ഗാ ദേവി

ദുര്‍ഗാദേവിയെ ശക്തിയുടെ ദേവി എന്നും വിളിക്കുന്നു. പല പേരുകളുള്ള, അനേകം വ്യക്തിത്വങ്ങളുള്ള, പല മുഖങ്ങളുള്ള ഒരു ദേവതയാണ് ദുര്‍ഗ. മഹിഷാസുരമര്‍ദിനി എന്ന നിലയില്‍ തിന്മയെ നശിപ്പിച്ച ദേവിയാണ് അവര്‍. ദുര്‍ഗാദേവി, അവരുടെ എല്ലാ രൂപങ്ങളിലൂടെയും രക്ഷയുടെയും ത്യാഗത്തിന്റെയും സത്ത ഉള്‍ക്കൊള്ളുന്നു. സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും അറിവിന്റെയും അമ്മയാണ്. കാരണം ദേവിയുടെ മറ്റ് രൂപങ്ങള്‍ ലക്ഷ്മിയും സരസ്വതിയുമാണ്. സമ്പത്തിന്റെയും അറിവിന്റെയും ഹിന്ദു ദേവതകളാണ് ഇവര്‍. പരിശുദ്ധിയുടെയും അറിവിന്റെയും സത്യത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ആള്‍രൂപമാണ് ദുര്‍ഗാദേവി. ദുര്‍ഗ്ഗ എന്ന സംസ്‌കൃത വാക്കിന്റെ അര്‍ത്ഥം 'കോട്ട', അല്ലെങ്കില്‍ സംരക്ഷിതവും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥം എന്നാണ്. ദിവ്യ മാതാവ് എന്നും അറിയപ്പെടുന്ന ദുര്‍ഗ സ്വാര്‍ത്ഥത, അസൂയ, മുന്‍വിധികള്‍, വിദ്വേഷം, കോപം, അഹം തുടങ്ങിയ ദുഷ്ട ശക്തികളെ നശിപ്പിച്ചുകൊണ്ട് മനുഷ്യരാശിയെ തിന്മയില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

Most read:27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരംMost read:27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരം

ദുര്‍ഗാ പൂജയുടെ ഗുണങ്ങള്‍

ദുര്‍ഗാ പൂജയുടെ ഗുണങ്ങള്‍

* പുതിയ ജോലികളുടെ ശുഭകരമായ തുടക്കം

* ദുര്‍ഗാദേവിയുടെ കൃപയാല്‍ ആരോഗ്യവും സംരക്ഷണവും

* ആഗ്രഹങ്ങളുടെ സാഫല്യം

* ആത്മീയ വളര്‍ച്ച

* ലക്ഷ്മി, കാളി, സരസ്വതി എന്നിവരുടെ അനുഗ്രഹം

English summary

Durga Puja 2021: Dates and Timings, History and Significance in malayalam

Durga Puja is one of the most significant festivals celebrated with full fervour and enthusiasm in India. Read on to know more about the festival.
Story first published: Saturday, October 9, 2021, 10:58 [IST]
X
Desktop Bottom Promotion