For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശത്രുദോഷത്തിനും കാര്യസാധ്യത്തിനും നവരാത്രിയില്‍ ദുര്‍ഗാ ചാലിസ

|

ഹിന്ദു ദേവതകളില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാ മൂര്‍ത്തികളില്‍ ഒന്നാണ് ദുര്‍ഗ്ഗാദേവി. ശക്തിയുടെയും യുദ്ധത്തിന്റെയും സംരക്ഷണത്തിന്റെയും ദേവതയായി ദുര്‍ഗാദേവിയെ അറിയപ്പെടുന്നു. അതിനാല്‍ത്തന്നെ, ഇന്ത്യയിലുടനീളം ദുര്‍ഗാദേവീ ക്ഷേത്രങ്ങളും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

Most read: 27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരംMost read: 27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരം

ദുര്‍ഗ്ഗാദേവിയെ ശക്തിയുടെ സ്ത്രീരൂപമായി കണക്കാക്കുന്നു. ഭൗതിക ശക്തികളുടെയും സമ്പത്തിന്റെയും കാര്യത്തില്‍ അഭിവൃദ്ധി തേടി ഭക്തര്‍ ദുര്‍ഗാദേവിയെ തീവ്രമായി ആരാധിക്കുന്നു. ഇന്ത്യയില്‍, മിക്ക ഹിന്ദുമത വിശ്വാസികളും ദുര്‍ഗാദേവിയെ ആരാധിക്കുന്നുണ്ടെങ്കിലും കൂടുതലും ആരാധിക്കപ്പെടുന്നത് രാജസ്ഥാനിലാണ്. പുരാതന ഇന്ത്യയില്‍, യുദ്ധത്തിലും ഭരണത്തിലും ഏര്‍പ്പെട്ടിരുന്ന ക്ഷത്രിയ വിഭാഗത്തിലെ പുരുഷന്മാരാണ് ദുര്‍ഗയെ പ്രധാനമായും ആരാധിച്ചിരുന്നത്.

ദുര്‍ഗാ ദേവിയുടെ പിറവി

ദുര്‍ഗാ ദേവിയുടെ പിറവി

ഒരു ഐതിഹ്യമനുസരിച്ച്, മഹിഷാസുരനെന്ന രാക്ഷസനെ വധിക്കാന്‍ ബ്രഹ്‌മാവും വിഷ്ണുവും ശിവനും ചേര്‍ന്നാണ് ദുര്‍ഗാദേവിയെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നു ദൈവങ്ങള്‍ക്കം മഹിഷാസുരനെ തോല്‍പ്പിക്കാന്‍ അധികാരം ഇല്ലാതിരുന്നതിനാല്‍ അവര്‍ തങ്ങളുടെ ഊര്‍ജ്ജം ദുര്‍ഗാ ദേവിക്ക് നല്‍കി. ദുര്‍ഗാ ദേവിയെ രാജ്യമെമ്പാടും വ്യത്യസ്ത രീതികളില്‍ ആരാധിക്കുന്നു.

നവരാത്രിയുടെ പ്രാധാന്യം

നവരാത്രിയുടെ പ്രാധാന്യം

ഇന്ത്യയില്‍ ദുര്‍ഗാ ദേവിയെ വളരെ ഉത്സാഹത്തോടെയും ആഢംബരത്തോടെയും കൂടി ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. ഈ ഒന്‍പത് ഉത്സവ ദിവസങ്ങളിലും ഇന്ത്യയിലുടനീളമുള്ള ഭക്തര്‍ ദുര്‍ഗാ ദേവിയുടെ വിവിധ രൂപങ്ങള്‍ ആരാധിക്കുന്നു. ഈ ദിവസങ്ങളില്‍ പലരും ഉപവസിക്കുകയും ദേവിയെ സ്തുതിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അനുഷ്ഠാനങ്ങളുടെ ഭാഗമായി ഭക്തര്‍ ദുര്‍ഗ ചാലിസയും വായിക്കുന്നു.

Most read:ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെMost read:ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെ

ദുര്‍ഗാ ചാലിസ

ദുര്‍ഗാ ചാലിസ

ഈ ഒന്‍പത് ദിവസങ്ങളില്‍ ദുര്‍ഗാ ചാലിസ വായിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് അവരുടെ ശത്രുക്കളില്‍ നിന്ന് മുക്തി നേടാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. വെളിച്ചവും അറിവും നേടാനും ദുരാത്മാക്കളെ അകറ്റാനുമായി ഭക്തര്‍ ദേവിയെ ആരാധിക്കുന്നു. പുരാണഗ്രന്ഥങ്ങള്‍ അനുസരിച്ച്, ദുര്‍ഗാ ചാലിസ പാരായണം ചെയ്യുന്നത് വളരെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. വ്രതം അനുഷ്ഠിക്കുന്ന ഭക്തരും തങ്ങളുടെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ദുര്‍ഗാ ചാലിസ വായിക്കുന്നു.

ദുര്‍ഗാദേവിയുടെ ശക്തിയെ പ്രശംസിക്കുന്ന 40 ശ്ലോകങ്ങള്‍

ദുര്‍ഗാദേവിയുടെ ശക്തിയെ പ്രശംസിക്കുന്ന 40 ശ്ലോകങ്ങള്‍

ദുര്‍ഗ്ഗാ ചാലിസ വായിക്കുന്നതാണ് ദുര്‍ഗാദേവിയുടെ അനുഗ്രഹം നേടാനുള്ള എളുപ്പവഴിയെന്ന് വിശ്വസിക്കപ്പെടുന്നു. ദുര്‍ഗാദേവിയുടെ ശക്തിയെ പ്രശംസിക്കുന്ന 40 ശ്ലോകങ്ങള്‍ ചാലിസയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഒരിക്കലും ദുര്‍ഗാ ചാലിസ വായിച്ചിട്ടില്ലെങ്കില്‍ അത് വായിക്കണം. ദുര്‍ഗ ചാലിസ വായിക്കുന്നത് നിങ്ങള്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് നമുക്ക് നോക്കാം.

Most read;ശുക്രന്‍ വൃശ്ചികം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍Most read;ശുക്രന്‍ വൃശ്ചികം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ദുര്‍ഗാ ചാലിസ വായിക്കുന്നതിന്റെ നേട്ടങ്ങള്‍

ദുര്‍ഗാ ചാലിസ വായിക്കുന്നതിന്റെ നേട്ടങ്ങള്‍

* ദുര്‍ഗ്ഗാദേവിയെ ആരാധിക്കുന്നത് ദുരാത്മാക്കളോട് പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. ദുര്‍ഗ്ഗ ചാലിസ വായിക്കുന്നത് ജീവിതത്തിലെ നെഗറ്റിവിറ്റിയില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു.

* ദുര്‍ഗ്ഗ ചാലിസ വായിക്കുന്നത് ഭക്തര്‍ക്ക് വൈകാരികവും ആത്മീയവുമായ ഉണര്‍വ്വ് ലഭിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

* ദുര്‍ഗാദേവിയെ ആരാധിക്കുന്നത് ജീവിതത്തില്‍ പോസിറ്റീവിറ്റി നല്‍കാനും പുതിയ വെളിച്ചം കൈവരാനും സഹായിക്കുമെന്ന് വിശ്വിസിക്കുന്നു. ദുര്‍ഗാ ചാലിസ വായിക്കുന്നത് കൂടുതല്‍ പോസിറ്റിവിറ്റിയും സമാധാനവും ലഭിക്കാന്‍ നിങ്ങളെ സഹായിക്കും.

ദുര്‍ഗാ ചാലിസ വായിക്കുന്നതിന്റെ നേട്ടങ്ങള്‍

ദുര്‍ഗാ ചാലിസ വായിക്കുന്നതിന്റെ നേട്ടങ്ങള്‍

* ദുര്‍ഗാ ചാലിസ വായിക്കുന്നത് സാമ്പത്തിക നഷ്ടത്തില്‍ നിന്ന് മോചനം നല്‍കുന്നു.

* എല്ലാ ദിവസവും ദുര്‍ഗാ ചാലിസ വായിക്കുന്ന ഒരാളുടെ ജീവിതം എല്ലാ പ്രതികൂല വികാരങ്ങളും കാമവും ഭ്രമവും മറികടന്ന് പോസിറ്റീവ് ചിന്തയിലേക്ക് നീങ്ങാന്‍ തുടങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.

* ദുര്‍ഗാ ചാലിസ സത്യസന്ധതയോടെ വായിക്കുന്നവര്‍ക്ക് ദുര്‍ഗാദേവി ധാരാളം സമ്പത്തും അറിവും നല്‍കുന്നു.

* ദുര്‍ഗാ ചാലിസ ദിവസവും വായിക്കുന്നവര്‍ക്ക് നഷ്ടപ്പെട്ട സാമൂഹിക പദവി വീണ്ടെടുക്കാനും ശക്തരാകാനും കഴിയുമെന്ന് വിശ്വസിക്കുന്നു.

Most read:അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഒക്ടോബര്‍ മാസം ഫലങ്ങള്‍Most read:അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങള്‍ക്കും ഒക്ടോബര്‍ മാസം ഫലങ്ങള്‍

ദുര്‍ഗ്ഗ ചാലിസ വായിക്കാനുള്ള ശരിയായ മാര്‍ഗം

ദുര്‍ഗ്ഗ ചാലിസ വായിക്കാനുള്ള ശരിയായ മാര്‍ഗം

രാവിലെ കുളിച്ച് ദുര്‍ഗ ചാലിസ വായിക്കുന്നതാണ് ഏറ്റവും ഉത്തമം. ചാലിസ വായിക്കുമ്പോള്‍, ചുവപ്പ്, ഓറഞ്ച്, ചാര, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങളിലുള്ള ഏത് നിറമുള്ള വസ്ത്രങ്ങളും നിങ്ങള്‍ക്ക് ധരിക്കാം. കാരണം ഈ നിറങ്ങള്‍ ദുര്‍ഗാദേവിയുടെ വിവിധ രൂപങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച് നവരാത്രി സമയത്ത് ദുര്‍ഗ്ഗ ചാലിസ വായിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഈ സമയം ഭക്തര്‍ ദുര്‍ഗാ ചാലിസ വായിച്ചാല്‍ ദേവിയെ പ്രസാദിപ്പിക്കാന്‍ എളുപ്പമാണെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

Durga Chalisa in Malayalam: Lyrics, Importance and Benefits of Reading Everyday

Durga Chalisa in Malayalam: Read on to know the Lyrics, Importance and Benefits of Reading Everyday.
X
Desktop Bottom Promotion