For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം; ദുര്‍ഗാഷ്ടമി വ്രതം ഈ വിധം നോറ്റാല്‍ സര്‍വ്വസൗഭാഗ്യം ഫലം

|

ശക്തിയുടെ ദേവിയായ ദുര്‍ഗ്ഗാദേവിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രധാന ഹൈന്ദവ ആചാരമാണ് ദുര്‍ഗ്ഗാ അഷ്ടമി വ്രതം. ദുര്‍ഗാഷ്ടമി ദിനത്തില്‍ ദുര്‍ഗാദേവിയുടെ മഹാഗൗരി രൂപത്തെ ഭക്തര്‍ ആരാധിക്കുന്നു. ഈ ദിവസം ഭക്തര്‍ വ്രതാനുഷ്ഠാനവും ആരാധനകളുമായി ദിവസം കഴിച്ചുകൂട്ടുന്നു. ഈ ദിവസം ദുര്‍ഗാദേവിയെ ആരാധിക്കുന്നത് സന്തോഷവും ഐശ്വര്യവും കൈവരുത്തുന്നു.

Most read: ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടംMost read: ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടം

ഹിന്ദു കലണ്ടറിലെ എല്ലാ മാസവും ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയില്‍ മാസിക് ദുര്‍ഗ്ഗഷ്ടമി വ്രതം ആചരിക്കാറുണ്ട്. എന്നാല്‍ എല്ലാ ദുര്‍ഗ്ഗാഷ്ടമി ദിവസങ്ങളിലും വച്ച് അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിലെ അഷ്ടമിയാണ് ഏറ്റവും പ്രാധാന്യമുള്ളത്. ഇതിനെ മഹാ അഷ്ടമി അല്ലെങ്കില്‍ ദുര്‍ഗാഷ്ടമി എന്ന് വിളിക്കുന്നു. 9 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ഉത്സവത്തിന്റെ അവസാന 5 ദിവസങ്ങളിലാണ് ദുര്‍ഗ്ഗാഷ്ടമി വരുന്നത്. ഈ വര്‍ഷത്തെ ദുര്‍ഗ്ഗാപൂജയിലെ ദുര്‍ഗാഷ്ടമി വരുന്നത് ഒക്ടോബര്‍ 3 തിങ്കളാഴ്ചയാണ്. ദുര്‍ഗാ അഷ്ടമി വ്രതത്തിന്റെ ആരാധനാ രീതിയും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ദുര്‍ഗ്ഗാഷ്ടമി പൂജാവിധി

ദുര്‍ഗ്ഗാഷ്ടമി പൂജാവിധി

അഷ്ടമി നാളില്‍ ദുര്‍ഗാദേവിയുടെ മഹാഗൗരി രൂപത്തെ ആരാധിക്കുന്നു. ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ദുര്‍ഗാദേവിയുടെ വിഗ്രഹം നല്ല വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുക. ദേവിക്ക് പൂക്കള്‍ സമര്‍പ്പിച്ച് നെയ്യ് വിളക്ക് കത്തിക്കുക. ദുര്‍ഗാ സപ്തസതിയും ദുര്‍ഗ്ഗാ മന്ത്രങ്ങളും ചൊല്ലുക. ദുര്‍ഗ്ഗാദേവിക്ക് പഞ്ചാമൃതം സമര്‍പ്പിക്കുക. കൂടാതെ അഞ്ച് പഴങ്ങള്‍, ഉണക്കമുന്തിരി, വെറ്റില, ഗ്രാമ്പൂ, ഏലം മുതലായവയും സമര്‍പ്പിക്കുക. ദേവിക്ക് പ്രസാദമായി മധുരം അര്‍പ്പിക്കുക. ഈ ദിവസം നാളികേരം സമര്‍പ്പിക്കുന്നതും ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം വ്രതം തുറക്കുമ്പോള്‍ വീട്ടിലെ ഒമ്പത് പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം നല്‍കണം. എന്നിട്ട് അവരുടെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം വാങ്ങണം.

മഹാഗൗരി മന്ത്രം

മഹാഗൗരി മന്ത്രം

ശ്വേതേ വൃഷേ സമൃദ്ധാ ശ്വേതംബ്രധര ശുചി

മഹാഗൗരീ ശുഭം ദദ്ദാന്‍മഹാദേവപ്രമോദദാ

യാദേവി സര്‍വഭൂതേഷു മാ ഗൗരീ രൂപേണ സംസ്ഥിതാ

നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമ

Most read:നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ 9 രൂപങ്ങള്‍ക്ക് ഈ വസ്തുക്കള്‍ സമര്‍പ്പിക്കൂ; ഭാഗ്യവും ഐശ്വര്യവുംMost read:നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ 9 രൂപങ്ങള്‍ക്ക് ഈ വസ്തുക്കള്‍ സമര്‍പ്പിക്കൂ; ഭാഗ്യവും ഐശ്വര്യവും

ദുര്‍ഗ്ഗാഷ്ടമി വ്രതാനുഷ്ഠാനങ്ങള്‍

ദുര്‍ഗ്ഗാഷ്ടമി വ്രതാനുഷ്ഠാനങ്ങള്‍

ദുര്‍ഗ്ഗാഷ്ടമിയിലെ ഒരു പ്രധാന ചടങ്ങാണ് വ്രതാനുഷ്ഠാനം. ദുര്‍ഗാഷ്ടമി വ്രതം നോക്കുന്ന ഭക്തര്‍ ദിവസം മുഴുവന്‍ ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കി വ്രതമെടുക്കുന്നു. ചില ഭക്തര്‍ പാലും പഴവും കഴിച്ചും വ്രതം അനുഷ്ഠിക്കുന്നു. ഈ ദിവസം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും മദ്യവും കഴിക്കാന്‍ പാടില്ല. വ്രതമെടുക്കുന്നവര്‍ രാത്രി തറയില്‍ കിടന്ന് ഉറങ്ങണം. ദേവിയുടെ മന്ത്രം, ദുര്‍ഗാ ചാലിസ എന്നിവയും ഈ ദിവസം ഭക്തര്‍ ജപിക്കാറുണ്ട്. പൂജയുടെ അവസാനം ദുര്‍ഗാ അഷ്ടമി വ്രത കഥ വായിക്കണം. പൂജാ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്രതമെടുക്കുന്നവര്‍ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണവും ദക്ഷിണയും നല്‍കുന്നു. വൈകുന്നേരങ്ങളില്‍ ദേവിക്ഷേത്രം സന്ദര്‍ശിക്കുന്നു.

ദുര്‍ഗ്ഗാഷ്ടമി വ്രതത്തിന്റെ പ്രാധാന്യം

ദുര്‍ഗ്ഗാഷ്ടമി വ്രതത്തിന്റെ പ്രാധാന്യം

സംസ്‌കൃത ഭാഷയില്‍ 'ദുര്‍ഗ' എന്ന വാക്കിന്റെ അര്‍ത്ഥം 'പരാജയപ്പെടാത്തത്' എന്നാണ്. 'അഷ്ടമി' എന്നാല്‍ 'എട്ട് ദിവസം' എന്നും. 'മഹിഷാസുരന്‍' എന്ന അസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയമായാണ് ദുര്‍ഗ്ഗാ അഷ്ടമി ദിനമായി ആഘോഷിക്കുന്നത്. ആത്മീയ നേട്ടങ്ങള്‍ക്കായും ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം തേടുന്നതിനുമാണ് ദുര്‍ഗാ അഷ്ടമി വ്രതം ആചരിക്കുന്നത്. പൂര്‍ണ്ണ സമര്‍പ്പണത്തോടെ ദുര്‍ഗ്ഗാഷ്ടമി വ്രതം ആചരിക്കുന്ന ഭക്തര്‍ക്ക് ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുര്‍ഗ്ഗാഷ്ടമിയിലെ കന്യാപൂജ

ദുര്‍ഗ്ഗാഷ്ടമിയിലെ കന്യാപൂജ

ദുര്‍ഗ്ഗാഷ്ടമി ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ് കന്യാപൂജ. നവരാത്രിയില്‍ പെണ്‍കുട്ടികളില്‍ ദുര്‍ഗാദേവി വസിക്കുന്നതിനാല്‍ ഈ സമയം അവരെ ആരാധിക്കുന്നു. പുരാണങ്ങള്‍ അനുസരിച്ച് കലാസുരനെ വധിക്കാന്‍ ദുര്‍ഗാദേവി ഒരു ചെറിയ പെണ്‍കുട്ടിയായി അവതരിച്ചു. അതിനാല്‍, സാര്‍വത്രിക സര്‍ഗ്ഗാത്മക ശക്തികളാണെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ചെറിയ പെണ്‍കുട്ടികളെ ഈ ദിവസം ആരാധിക്കുന്നു. കന്യാപൂജ പ്രധാനമായും നടത്തുന്നത് നവരാത്രിയുടെ എട്ട് അല്ലെങ്കില്‍ ഒന്‍പതാം ദിവസമാണ്.

English summary

Durga Ashtami Vrat October 2022 Date, Tithi Time, Shubh Muhurat, Puja Vidhi and Significance in Malayalam

Durga ashtami vrat is dedicated to Goddess Durga. Read on to know the date, time, subh muhurat, puja vidhi and significance of durga ashtami vrat.
Story first published: Friday, September 30, 2022, 12:19 [IST]
X
Desktop Bottom Promotion