For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗാദേവിയുടെ ഒമ്പത് രൂപങ്ങളെയും ആരാധിക്കുന്ന മഹാ അഷ്ടമി

|
Durga Ashtami or Maha Ashtami 2021: Date, History, Puja vidhi, shubh muhurat, mantra, and samagri

ദുര്‍ഗാദേവിയുടെ ഒന്‍പത് രൂപങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒന്‍പത് ദിവസത്തെ ഉത്സവമാണ് നവരാത്രി. രാജ്യത്തെ ഹിന്ദു വിശ്വാസികള്‍ ഏറെ ആഢംബരപൂര്‍വ്വം നവരാത്ര ആഘോഷിക്കുന്നു. നവരാത്രി വേളയിലെ പ്രധാനദിനങ്ങളിലൊന്നാണ് ദുര്‍ഗാ അഷ്ടമി അഥവാ മഹാ അഷ്ടമി. ഈ വര്‍ഷം ഒക്ടോബര്‍ 13 ബുധനാഴ്ചയാണ് മഹാ അഷ്ടമി ദിനം. അഷ്ടമി തിഥി ഒക്ടോബര്‍ 12ന് രാത്രി 9.57ന് ആരംഭിച്ച് ഒക്ടോബര്‍ 13ന് രാത്രി 8.07ന് അവസാനിക്കും. ദുര്‍ഗാ അഷ്ടമിയുടെ പൂജാവിധിയും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ലMost read: നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ല

മഹാ അഷ്ടമിയുടെ പ്രാധാന്യം

മഹാ അഷ്ടമിയുടെ പ്രാധാന്യം

രാജ്യമെമ്പാടും ദുര്‍ഗാപൂജ വളരെ ആഢംബരപൂര്‍വ്വമാണ് ആഘോഷിക്കുന്നത്. ബംഗാളികള്‍ ഈ ഉത്സവം തങ്ങളുടെ സമൂഹത്തിലെ ഏറ്റവും വലിയ ആഘോഷമായി കണക്കാക്കുന്നു. മഹാ അഷ്ടമി നാളില്‍ ആളുകള്‍ ചാമുണ്ഡയുടെ അവതാരമായ ശക്തിദേവിയെ ആരാധിക്കുന്നു.

ദുര്‍ഗാഷ്ടമി 2021

ദുര്‍ഗാഷ്ടമി 2021

ദുര്‍ഗ്ഗാ പൂജയുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ അഷ്ടമി. സപ്തമി പൂജയ്ക്ക് സമാനമായ മഹാസ്‌നാനത്തിലും പൂജയിലും ഇത് ആരംഭിക്കുന്നു. ഈ ദിവസം, ഒന്‍പത് ചെറിയ കലങ്ങള്‍ സ്ഥാപിക്കുകയും തുടര്‍ന്ന് ദുര്‍ഗ്ഗയുടെ ഒമ്പത് ശക്തികള്‍ അവയില്‍ ആവാഹിക്കുകയും ചെയ്യുന്നു. മഹാഷ്ടമി പൂജയില്‍ ദേവിയുടെ ഒന്‍പത് രൂപങ്ങളും ആരാധിക്കപ്പെടുന്നു. ചെറുപ്പക്കാരായ, അവിവാഹിതരായ പെണ്‍കുട്ടികളെയും ഈ ദിവസം ആരാധിക്കുന്നു. ഇത് 'കന്യാപൂജ' എന്നാണ് അറിയപ്പെടുന്നത്.

Most read:നവരാത്രി നാളില്‍ മഹാസപ്തമി പൂജ നല്‍കും പുണ്യംMost read:നവരാത്രി നാളില്‍ മഹാസപ്തമി പൂജ നല്‍കും പുണ്യം

ദുര്‍ഗാഷ്ടമി പൂജ

ദുര്‍ഗാഷ്ടമി പൂജ

അഷ്ടമി തിഥി അവസാനിക്കുകയും നവമി തിഥി ആരംഭിക്കുകയും ചെയ്യുന്ന അവസരത്തില്‍ നടക്കുന്ന സന്ധി പൂജയാണ് ദുര്‍ഗാ അഷ്ടമിയിലെ ഒരു പ്രധാന ചടങ്ങ്. ഭൂതങ്ങളായ ചണ്ഡയെയും മുണ്ടയെയും കൊല്ലാന്‍ ദേവി ചാമുണ്ഡ പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. പൂജ സാധാരണയായി ഏകദേശം 48 മിനിറ്റ് നീണ്ടുനില്‍ക്കും. ഇത്തവണ രാത്രി 07.43 മുതല്‍ രാത്രി 08.31 വരെയാണ് മുഹൂര്‍ത്തം. ഈ സമയത്ത്, മൃഗബലി നടത്തുന്നത് പതിവാണ്. ബലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളുകള്‍ക്ക് പ്രതീകാത്മക 'ബലി' നടത്തുന്നതിന് വാഴപ്പഴം, വെള്ളരി അല്ലെങ്കില്‍ മത്തങ്ങ എന്നിവ ഉപയോഗിക്കാം. കൂടാതെ സന്ധി പൂജയില്‍ 108 മണ്‍വിളക്കുകള്‍ കത്തിക്കുന്ന പതിവുമുണ്ട്.

കന്യാപൂജ

കന്യാപൂജ

ഈ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ് കന്യാ പൂജ. നവരാത്രിയില്‍ ദുര്‍ഗാദേവി കൊച്ചു പെണ്‍കുട്ടികളില്‍ വസിക്കുന്നതിനാല്‍ അവരെ ഈ സമയം ആരാധിക്കുന്നു. പുരാണങ്ങള്‍ അനുസരിച്ച് കലാസുരനെ വധിക്കാന്‍ ദുര്‍ഗാദേവി ഒരു ചെറിയ പെണ്‍കുട്ടിയായി അവതരിച്ചു. അതിനാല്‍, സാര്‍വത്രിക സര്‍ഗ്ഗാത്മക ശക്തികളാണെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ ചെറിയ പെണ്‍കുട്ടികളെ ഈ കാലത്ത് ആരാധിക്കുന്നു. കന്യാപൂജ പ്രധാനമായും നടത്തുന്നത് നവരാത്രിയുടെ എട്ട് അല്ലെങ്കില്‍ ഒന്‍പതാം ദിവസമാണ്. ഒന്‍പത് പെണ്‍കുട്ടികളെ ദുര്‍ഗാദേവിയുടെ ഒമ്പത് രൂപങ്ങളായി ആരാധിക്കുന്നു, അതായത് നവദുര്‍ഗ്ഗ.

Most read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാംMost read:നവരാത്രിയും ദുര്‍ഗാപൂജയും ഒന്നല്ല; ആഘോഷത്തിലെ വ്യത്യാസം ഇതെല്ലാം

കന്യാപൂജ ചടങ്ങ്

കന്യാപൂജ ചടങ്ങ്

ഭക്തര്‍ പെണ്‍കുട്ടികളെ അവരുടെ വീടുകളിലേക്ക് സ്വാഗതം ചെയ്യുകയും അവരുടെ പാദങ്ങള്‍ കഴുകിയ ശേഷം പീഠത്തില്‍ ഇരുത്തുകയും ചെയ്യുന്നു. ഇതിനുശേഷം, കലാവ എന്നറിയപ്പെടുന്ന ഒരു പുണ്യ ചരട് അവരുടെ കൈത്തണ്ടയില്‍ കെട്ടുകയും അവരുടെ നെറ്റിയില്‍ ചുവന്ന കുങ്കുമം വയ്ക്കുകയും ചെയ്യുന്നു. പൂരി, കാല ചന, തേങ്ങ, ഹല്‍വ എന്നിവ അടങ്ങിയ ഒരു പ്രത്യേക ഭക്ഷണം അവര്‍ക്ക് നല്‍കുന്നു. ഇതിനു ശേഷം, ഭക്തര്‍ ചുവന്ന ദുപ്പട്ട, പുതിയ വസ്ത്രങ്ങള്‍, വളകള്‍, പണം തുടങ്ങിയ സമ്മാനങ്ങള്‍ അവര്‍ക്ക് നല്‍കുന്നു. പെണ്‍കുട്ടികളുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അവരുടെ അനുഗ്രഹം തേടിയാണ് കന്യാപൂജയുടെ ചടങ്ങുകള്‍ അവസാനിക്കുന്നത്.

പെണ്‍കുട്ടികളെ ആരാധിച്ചാല്‍

പെണ്‍കുട്ടികളെ ആരാധിച്ചാല്‍

നവരാത്രിയുടെ ഒരു പ്രധാന ചടങ്ങാണ് കന്യാപൂജ. ദേവി ഭാഗവത പുരാണ പ്രകാരം, നവരാത്രിയുടെ ഒന്‍പതാം ദിവസം പെണ്‍കുട്ടികളെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ഐശ്വര്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒന്‍പത് ദിവസം നീണ്ട ഉപവാസം അനുഷ്ഠിക്കുന്നവര്‍ പ്രത്യേകിച്ചും നവരാത്രിയുടെ അവസാനം ഒരു പെണ്‍കുട്ടിയെ ആരാധിക്കണമെന്ന് പറയപ്പെടുന്നു. ഒരു പെണ്‍കുട്ടിയെ ആരാധിക്കുന്നത് നല്ല ഭാഗ്യവും രണ്ട് പെണ്‍കുട്ടികളെ ആരാധിക്കുന്നത് സന്താനഭാഗ്യവും മൂന്ന് പെണ്‍കുട്ടികളെ ആരാധിക്കുന്നത് മോക്ഷവും കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. 4, 5 പെണ്‍കുട്ടികളെ ആരാധിക്കുന്നത് യഥാക്രമം അധികാരവും അറിവും കൈവരുത്തും. അതേസമയം നവദുര്‍ഗ പൂജ നിങ്ങള്‍ക്ക് ആധിപത്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരംMost read:ആഗ്രഹസാഫല്യവും സംരക്ഷണവും; ദുര്‍ഗാ പൂജയുടെ നേട്ടങ്ങള്‍ മഹത്തരം

English summary

Durga Ashtami or Maha Ashtami 2021: Date, History, Puja vidhi, shubh muhurat, mantra, and samagri

Durga Ashtami or Maha Ashtami will be held on October 13. Read on the durga ashtami puja vidhi, significance, durga ashtami mantra here.
Story first published: Wednesday, October 13, 2021, 9:26 [IST]
X
Desktop Bottom Promotion