Latest Updates
-
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ!
വിവേകമില്ലാതെ പ്രവര്‍ത്തിക്കും ആറ് രാശിക്കാര്‍; അബദ്ധങ്ങള്‍ സ്ഥിരം
എല്ലാവര്ക്കും ബുദ്ധിയുണ്ട്, എന്നാല്‍ ആ ബുദ്ധി വിവേകത്തോടെ ഉപയോഗിക്കുന്നില്ലെങ്കില്‍ അത് കൊണ്ട് എന്ത് പ്രയോജനം. ഇത്തരം ചില രാശിക്കാര്‍ നമുക്കിടയില്‍ ഉണ്ട്. നമുക്കിടയില്‍ എന്നല്ല ഇത്തരം ചില രാശിക്കാര്‍ നമ്മള് തന്നെ ആയെങ്കില്‍. അതെ 12 രാശിയിലും ഇത്തരത്തില്‍ ചില രാശിക്കാര്‍ കൂടിയുണ്ട്.
നിങ്ങളുടെ ബുദ്ധി അത് വിവേകത്തോടെ ഉപയോഗിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ശക്തിയും പലപ്പോഴും നിങ്ങളില്‍ ബലഹീനത ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തില്‍ ചില രാശിക്കാര്‍ ഉണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാരാണെന്നും?

ചിങ്ങം
ചിങ്ങം രാശിക്കാരാണ് ഈ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. നിങ്ങളുടെ അഹംഭാവം നിങ്ങളെ ഇല്ലാതാക്കുന്നു എന്നത് ചിങ്ങം രാശിക്കാരുടെ കാര്യത്തില്‍ അച്ചട്ടാണ്. ചിങ്ങം സ്വദേശികള്‍ ശ്രദ്ധയും ആധിപത്യവും ഉറപ്പിക്കും. എന്നാല്‍ നിങ്ങളുടെ പെരുമാറ്റം പലപ്പോഴും വിഡ്ഡിത്തം നിറഞ്ഞതായിരിക്കും എന്നുള്ളതാണ് സത്യം. നിങ്ങളുടെ ശക്തിയുടെ കരുത്തില്‍ നിങ്ങള്‍ പല വിധത്തിലുള്ള വിഡ്ഡിത്തവും കാണിച്ച് കൂട്ടുന്നു. നിങ്ങളുടെ സ്വയം കേന്ദ്രീകൃത മനോഭാവം നിങ്ങളുടെ മനസ്സില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അഹങ്കാരത്തിനും തെറ്റായ ഈഗോയും നിങ്ങളെ വേട്ടയാടുന്നു.

കര്‍ക്കടകം
അമിതമായി ചിന്തിക്കുന്നതാണ് നിങ്ങളുടെ മണ്ടത്തരത്തിന്റെ പ്രധാന കാരണം, കാരണം നിങ്ങള്‍ക്ക് പലപ്പോഴും തീരുമാനമെടുക്കുന്നതില്‍ തെറ്റുപറ്റും. പല കാര്യങ്ങളിലും നിങ്ങള്‍ അമിതമായി വികാരഭരിതരാകുന്നു, അതിനാല്‍ നിങ്ങള്‍ എല്ലാ കാര്യങ്ങളും വ്യക്തിപരമായി എടുക്കുന്നു. നിങ്ങളുടെ വൈകാരിക പ്രതികരണങ്ങള്‍ നിങ്ങളുടെ ബുദ്ധിയിലും വിവേചനത്തിലും ആശയക്കുഴപ്പമുണ്ടാക്കുന്നു. പലപ്പോഴും നിങ്ങള്‍ മറക്കുന്ന ഒരുകാര്യം നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന വികാരങ്ങള്‍ നിങ്ങളുടെ ശക്തി കൂടിയാണെന്നതാണ്. ഇത്തരത്തിലുള്ള നിങ്ങളുടെ വൈകാരിക പ്രകോപനം മറികടക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വൈകാരിക ബുദ്ധി കൈവരിക്കുന്നതിന് സാധിക്കുന്നു.

ധനു
ധനു രാശിക്കാര്‍ ആത്മജ്ഞാനമുള്ളവരാണ്, എന്നാല്‍ ഈ ഗുണം അവരുടെ വ്യക്തിത്വ സവിശേഷതകളുടെ ഒരു പോരായ്മയായി മാറുന്നു. പലപ്പോഴും നടക്കാന്‍ പോവുന്നത് എന്താണെന്നത് ഇവര്‍ തിരിച്ചറിയാതെ പോവുന്നു. അത്രയും ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ല എന്നുള്ളതാണ് സത്യം. ദു:ഖം പലപ്പോഴും നിങ്ങളെ പ്രശ്നത്തിലാക്കുന്നു. അമിതമായ ദു:ഖത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കഴിയില്ല. അതിനാല്‍ യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ നിങ്ങള്‍ അല്പം പ്രശ്നത്തിലാവുന്നു. വളരെയധികം വെല്ലുവിളികള്‍ നേരിടുന്നവരായിരിക്കും ധനുരാശിക്കാര്‍.

മേടം
മേടം രാശിക്കാരില്‍ പലര്‍ക്കും യുക്തിബോധത്തോടെ പെരുമാറുന്നതിന് സാധിക്കുന്നില്ല. നിങ്ങളുടെ ദുര്‍ബലമായ മനോഭാവവും ആക്രമണാത്മക പെരുമാറ്റവും സാഹചര്യം ഗൗരവമായി കൈകാര്യം ചെയ്യാന്‍ നിങ്ങളെ അനുവദിക്കില്ല. സാഹചര്യങ്ങളുടെ ഗൗരവവും കാര്യത്തിന്റെ ഗൗരവവും നിങ്ങള്‍ തിരിച്ചറിയുന്നില്ല. ഉയര്‍ന്ന പങ്കാളിത്തമുള്ള ഏത് ഉത്തരവാദിത്തവും നിങ്ങള്‍ക്ക് നല്കാന് ആളുകള്‍ മടിക്കുന്നതിന്റെ കാരണവും ഇതാണ്. നിങ്ങള്‍ യുക്തിയല്ലാതെ ചില തീരുമാനങ്ങള്‍ എടുക്കുന്നു എന്നുള്ളതാണ്. നിങ്ങളുടെ സ്വഭാവത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാത്ത പെര്‍ഫക്റ്റ് രാശിക്കാരാണ് ഇവര്‍.

തുലാം
തുലാം രാശിക്കാര്‍ മന;പൂര്‍വ്വം തെറ്റുകള്‍ വരുത്തുന്നവരല്ല. ധൈര്യത്തിന്റെയും ബോധ്യത്തിന്റെയും അഭാവം അവരുടെ വ്യക്തിത്വത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കൊണ്ടാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. നിങ്ങളുടെ ശുദ്ധമായ സമീപനം എല്ലായ്പ്പോഴും നിങ്ങളുടെ കാഴ്ചയില്‍ തടസ്സം സൃഷ്ടിക്കുന്നു. വേഷപ്പകര്ച്ചയിലും ജീവിതത്തിന്റെ ദീര്‍ഘവീക്ഷണത്തിലും നിങ്ങള്‍ക്ക് അവസരം കണ്ടെത്താന്‍ കഴിയില്ല. ഭയവും കുറ്റബോധവും കാരണം പലപ്പോഴും പല സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ല. ഇത് തെറ്റായ മണ്ടന്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് നിങ്ങളെ നയിക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ വളരെയധികം ശാഠ്യക്കാരായിരിക്കും. അനുചിതവും അപ്രസക്തവുമായ കാര്യം ചെയ്യുന്നതിനാണ് ഇവര്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നത്. ഒരു കാര്യം തന്നെ ചെയ്ത് കൊണ്ടിരിക്കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരു ബന്ധത്തില്‍ നിങ്ങള്‍ക്ക് വിശ്വാസവും അടുപ്പവും ഉണ്ടെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് എന്തും നല്‍കും. നിങ്ങള്‍ യഥാര്‍ത്ഥ ലോകത്തേക്ക് വരുമ്പോള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് പിന്നീട് വിവേകമില്ലാത്ത തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് നിങ്ങളെ നയിക്കുന്നു. ബാലിശവുമായ പെരുമാറ്റങ്ങള്‍ എപ്പോഴും നിങ്ങളില്‍ തന്നനെ നിരാശയുണ്ടാക്കുന്നു.



Click it and Unblock the Notifications