Latest Updates
-
ജ്യേഷ്ഠ ഗൗരി പൂജ 2026: ശുഭ മുഹൂർത്തങ്ങളും ലളിതമായ പൂജാവിധികളും; അറിയേണ്ടതെല്ലാം ഇവിടെ -
ഐഫോൺ 18 ഇന്ത്യയിൽ: സ്റ്റോറുകളിൽ വൻ തിരക്ക്, ഓഫറുകൾ സ്വന്തമാക്കാൻ വഴികൾ ഇതാ -
ആയുഷ്മാൻ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം: 12 രാശിക്കാർക്കും ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ആന്റി-പൊല്യൂഷൻ ദിനചര്യ പരീക്ഷിക്കൂ -
ഗണേശോത്സവക്കാലത്ത് അതിഥികളെ വരവേൽക്കാൻ ഒരുങ്ങുകയാണോ? വീടിന്റെ പ്രധാന വാതിലിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: വരും ദിവസങ്ങളിൽ അതീവ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
തൊഴിലിടത്തിൽ ഐശ്വര്യവും ലാഭവും വേണോ? വിശ്വകർമ്മ പൂജയ്ക്ക് ശേഷം ഈ 9 മാറ്റങ്ങൾ വരുത്തൂ -
ദൂർവാഷ്ടമി 2026: ഇന്ന് ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങുമ്പോൾ സൂക്ഷിക്കുക! അപകടകരമായ ഭാരലോഹങ്ങൾ അടങ്ങിയ ക്രീമുകൾക്കെതിരെ സിഡിഎസ്സിഒ മുന്നറിയിപ്പ് -
കന്നി രാശിയിലെ ബുധാദിത്യ യോഗം: കരിയറിലും പഠനത്തിലും തിളങ്ങാൻ ഈ 2026 പ്ലാനിംഗ് മതി!
ദൃഷ്ടിദോഷം ലഭിയ്ക്കും ചില നക്ഷത്രങ്ങള്‍..
ദൃഷ്ടിദോഷം ലഭിയ്ക്കും ചില നക്ഷത്രങ്ങള്‍.
ദൃഷ്ടി ദോഷമുണ്ടാകുക, കണ്ണേറു പറ്റുക എന്നെല്ലാം പഴമക്കാര്‍ പറഞ്ഞു നാം കേള്‍ക്കാറുണ്ട്. ഒരുവന്റെ നോട്ടത്തിലൂടെ മറ്റൊരാള്‍ക്കു ദോഷം വരുന്നതിനേയാണ് ഇങ്ങനെ പറയാറ്. പ്രത്യേകിച്ചും കൊച്ചു കുഞ്ഞുങ്ങള്‍ക്കു കണ്ണേറു പറ്റാതിരിയ്ക്കാന്‍ കടുകും മുളകും ഉഴിഞ്ഞിടുന്നതുമെല്ലാം സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്കു ദൃഷ്ടി ദോഷം വരാതെയിരിയ്ക്കാന്‍ കറുത്ത മഷിപ്പൊട്ട് മുഖത്തെവിടെയെങ്കിലും തൊടുവിയ്ക്കുന്നതും സര്‍വ സാധാരണമാണ്.
നക്ഷത്ര പ്രകാരം ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് പെട്ടെന്നു തന്നെ ദൃഷ്ടി ദോഷം വരാനുള്ള സാധ്യതയേറെയാണ്. ഇവരില്‍ മറ്റുള്ളവരുടെ ദൃഷ്ടി കൊണ്ടുള്ള ദോഷം ഏറെ പെട്ടെന്നു തന്നെ പതിയുമെന്നു വേണം, പറയുവാന്‍. പ്രത്യേകിച്ചും കലാകാരന്മാര് പോലെയുള്ളവരെങ്കില്. ഇവരുടെ ദൃഷ്ടി പതിയുന്നതു കൊണ്ടല്ല, ഇവരില്‍ ദൃഷ്ടി പതിയുന്നത് മറ്റുള്ളവര്‍ക്കു ദോഷമാകുന്ന നക്ഷത്രങ്ങളാണിവ.

ദൃഷ്ടിദോഷമുള്ള, അതായത് മറ്റുള്ളവരുടെ ദൃഷ്ടി പെടുന്ന ചില നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

അശ്വതി
27 നക്ഷത്രങ്ങളില്‍ ആദ്യ നക്ഷത്രമായ അശ്വതി ദൃഷ്ടി ദോഷം ഏല്ക്കുന്ന നക്ഷത്രമാണ്. മറ്റുള്ളവരുടെ കണ്ണു പതിയുന്നതു കൊണ്ടു ദോഷം വരുന്ന നക്ഷത്രം.

രോഹിണി
കൃഷ്ണന്റെ നാളെന്നു വിശ്വസിയ്ക്കപ്പെടുന്ന രോഹിണിയും ദൃഷ്ടി പെടുന്ന, ഇവരുടെ മേല്‍ മറ്റുള്ളവരുടെ നോട്ടം ദോഷം ചെയ്യുന്ന നക്ഷത്രക്കാരാണ്. ഇവര്‍ പെട്ടെന്നു തന്നെ ദൃഷ്ടി പെടുന്ന നക്ഷത്ര ജാതരാണ്.

അത്തം, ചിത്തിര, ചോതി
അത്തം, ചിത്തിര, ചോതി എന്നിങ്ങനെയുള്ള നക്ഷത്രക്കാരും ദൃഷ്ടി ദോഷം സഹിയ്ക്കേണ്ടി വരുന്ന നക്ഷത്രക്കാരാണ്. പ്രത്യേകിച്ചും അത്തം നക്ഷത്രത്തിന് പെട്ടെന്നു തന്നെ മറ്റുളളവരുടെ ദൃഷ്ടി പെടുമെന്നു വേണം, പറയുവാന്‍.

ഉത്രട്ടാതി
ചതയവും ഇത്തരത്തിലെ ഒരു നക്ഷത്രമാണ്. ദൃഷ്ടി ദോഷം ഏറുന്ന നക്ഷത്രക്കാര്‍. ഇതു പോലെയാണ് ഉത്രട്ടാതി, മൂലം നക്ഷത്രക്കാരും. ഇവരും പെട്ടെന്നു തന്നെ കണ്ണു പെടുന്ന നക്ഷത്ര ജാതരാണ്. മറ്റുള്ളവരുടെ നോട്ടം കൊണ്ടു ദോഷമുണ്ടാകുന്ന നക്ഷത്രങ്ങള്‍.

ഉത്രട്ടാതി
ഉത്രട്ടാതിയാണ് മറ്റൊരു നക്ഷത്രം. അതായത് മറ്റുള്ളവര്‍ കണ്ണു വയ്ക്കുന്നതിനാല്‍ ദോഷം വരുത്ത, ദുര്‍ഫലങ്ങള്‍ അനുഭവിയ്ക്കേണ്ടി വരുന്ന ഒരു നക്ഷത്രം എന്നു പറയാം.

രേവതി
അവസാന നക്ഷത്രമായ രേവതിയും ഇത്തരത്തിലെ ഒരു നക്ഷത്രം തന്നെയാണ്. പെട്ടെന്നു തന്നെ ദൃഷ്ടി പെടുന്ന ഒരു നക്ഷത്രമാണ് രേവതി. മൂലം നക്ഷത്രവും മറ്റുള്ളവരുടെ കണ്ണേറിനാല്‍ ദോഷം നേരിടേണ്ടി വരുന്ന ഒരു നക്ഷത്രം തന്നെയാണ്.



Click it and Unblock the Notifications
