Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ബ്രഹ്മ മുഹൂര്‍ത്തത്തിലെ ഈ സ്വപ്നങ്ങള്‍ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചന
Brahma Muhurta Dreams: ഹിന്ദു സംസ്കാരത്തില്‍ ബ്രഹ്മ മുഹൂര്‍ത്തത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇത് വളരെ പവിത്രമായ സമയമായി കരുതപ്പെടുന്നു. സാധാരണയായി പുലര്‍ച്ചെ നാല് മണി മുതല്‍ രാവിലെ 5.30 വരെയുള്ള സമയമാണ് ബ്രഹ്മ മുഹൂര്‍ത്തമായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് കാണുന്ന സ്വപ്നങ്ങള്‍ സാധാരണ സ്വപ്നങ്ങള്‍ അല്ലെന്നും അവയ്ക്ക് ചില അര്‍ത്ഥങ്ങള്‍ ഉണ്ടെന്നും കരുതപ്പെടുന്നു. ഈ സമയത്ത് കാണുന്ന ചില പ്രത്യേക സ്വപ്നങ്ങള്‍ ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും നേട്ടങ്ങളുടെയും സൂചനയാണെന്നാണ് വിശ്വാസം. ബ്രഹ്മമുഹൂര്‍ത്തത്തില്‍ പ്രസ്തുത സ്വപ്നങ്ങള്‍ കണ്ടാല്‍ നല്ല വാര്‍ത്ത കേള്‍ക്കാനാകുമെന്നും നല്ല ഫലങ്ങള്‍ ലഭിക്കുമെന്നും വിശ്വാസമുണ്ട്. സാമ്പത്തിക നേട്ടം കരിയറില്‍ അഭിവൃദ്ധി എന്നിവയുടെയെല്ലാം മുന്നോടിയാണ് ഈ സ്വപ്നങ്ങളെന്നും കരുതപ്പെടുന്നു.

ഏതെല്ലാമാണ് ആ സ്വപ്നങ്ങള്‍ എന്ന് നോക്കാം.
വെള്ളം നിറച്ച കുടം
സ്വപ്ന ശാസ്ത്രം അനുസരിച്ച് ഒരു കുടത്തിലോ ഭരണിയിലോ നിറയെ വെള്ളം സ്വപ്നം കാണുന്നത് വളരെ ശുഭകരമാണ്. അപ്രതീക്ഷിതമായി വലിയൊരു സാമ്പത്തിക നേട്ടം വരാന്‍ പോകുന്നുവെന്നും ധാരാളം സ്വത്ത് സമ്പാദിക്കുമെന്നുമാണ് അത് സൂചിപ്പിക്കുന്നത്. ഭാവി വളരെ ശോഭനവും സമ്പല്‍ സമൃദ്ധവും ആയിരിക്കുമെന്ന സൂചനയും അത് നല്കുന്നു. ഈ സ്വപ്നം കണ്ട് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ നിങ്ങളെ തേടി ചില ശുഭവാര്‍ത്തകള്‍ വന്നേക്കാം. പ്രധാന ദൗത്യങ്ങള്‍ ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാനും സാധിക്കും. കരിയറില്‍ പ്രമോഷനോ ശമ്പളക്കയറ്റത്തിനോ സാധ്യതയുണ്ടാകും.
നദിയില്‍ കുളിക്കുന്നത്
നദിയില്‍ മുങ്ങിക്കുളിക്കുന്ന സ്വപ്നവും ശുഭസൂചനയാണ്. ഭാവിയില്‍ ചില വലിയ നേട്ടങ്ങള്‍ വരാനിരിക്കുന്നുവെന്നതിന്റെ ലക്ഷണമാണിത്. വായ്പകള്‍ അന്വേഷിക്കുന്നവര്‍ക്ക് വേഗത്തില്‍ വായ്പ ലഭിക്കും. ബിസിനസുകാര്‍ക്ക് വമ്പന്‍ ലാഭം നല്‍കും കരാറുകള്‍ ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട് ചില ശുഭവാര്‍ത്തകള്‍ കേള്‍ക്കാമെന്നും ഈ സ്വപ്നത്തിന് അര്‍ത്ഥമുണ്ട്. സമ്പല്‍സമൃദ്ധിയും പ്രോജക്ടുകളില്‍ വിജയവും നേടാനാകും. ഈ സ്വപ്നം കാണുന്ന വ്യക്തിക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരിക്കും. സമയബന്ധിതമായി ജോലി ചെയ്തുതീര്‍ക്കാനും മറ്റുള്ളവരുടെ പ്രശംസയും ആദരവും പിടിച്ചുപറ്റാനു ഇവര്‍ക്ക് സാധിക്കും.
അഭിമുഖം കാണുക
ബ്രഹ്മ മുഹൂര്‍ത്ത സമയത്ത് ജോലിക്കായുള്ള ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നത് സ്വപ്നം കാണുന്നത് വളരെ മംഗളകരമായ സൂചനയാണ്. ആ വ്യക്തിക്ക് വലിയ സാമ്പത്തിക നേട്ടങ്ങളും സമൃദ്ധിയും വരാന്‍ പോകുകയാണ് എന്ന സൂചനസൂണ് അത് നല്‍കുന്നത്. വരുമാന വര്‍ധനയും പല കരാറുകളില്‍ നിന്നായി സാമ്പത്തിക നേട്ടവും അത് സൂചിപ്പിക്കുന്നു. ആ വ്യക്തി ജോലിക്കായി അഭിമുഖത്തില്‍ പങ്കെടുക്കുകയോ പങ്കെടുക്കാനിരിക്കുകയോ ആണെങ്കില്‍ അതില്‍ വിജയം ഉറപ്പാണ്. കാരണം വിജയത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചനയാണ് ഈ സ്വപ്നം. സമയബന്ധിതമായി പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന സൂചനയും അത് നല്കുന്നു. തൊഴില്‍രഹിതര്‍ക്ക് അനുകൂലമായ ജോലി ലഭിക്കും,. അവരുടെ ആഗ്രഹങ്ങളും പദ്ധതികളുമെല്ലാം ഈ കാലയളവില്‍ സത്യമാകും.
Brahma Muhurta Dreams:
സ്വപ്നത്തില്‍ ഒരു പറ അല്ലെങ്കില്‍ ഒരു ചാക്ക് ധാന്യം കണ്ടാല്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുമെന്ന സൂചനയാണ്. പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കുമെന്നോ സമയബന്ധിതമായി നടപ്പിലാക്കും. അപ്രതീക്ഷിതമായി സാമ്പത്തി നേട്ടം ഉണ്ടാകും. പല കരാറുകളില്‍ നിന്ന് സാമ്പത്തിക നേട്ടമോ വിജയമോ ഉണ്ടാകും. പല നിക്ഷേപങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. കരിയറിലും ശുഭസമയത്തിന്റെ സൂചനയാണ് ഈ സ്വപ്നം. പല വഴികളിലൂടെ സമ്പത്ത് ഉണ്ടാക്കാനുമെന്നാണ് ഈ സ്പ്നം പറയുന്നത്. അവരുടെ പദ്ധതികളിലെല്ലാം വിജയമുണ്ടാകുകയും ജീവിതത്തില്‍ ഇവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുകയും ചെയ്യും.



Click it and Unblock the Notifications
