Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ സ്വപ്നങ്ങള്‍ സമ്പത്തും ഭാഗ്യവും വരുന്നതിന്റെ സൂചന; ഭവിഷ്യ പുരാണം
സ്വപ്നങ്ങള്‍ ജീവിതത്തിലെ അത്ഭുതങ്ങളാണ്. സത്യമെന്ന് തോന്നിക്കുന്ന തരത്തില്‍ മായാലോകത്ത് ജീവിക്കുന്ന അവസ്ഥയാണത്. ഒരാള്‍ എന്താണ് സ്വപ്നം കാണുക എന്നത് പ്രവചനാതീതമാണ്. ചിലപ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും സ്വപ്നം കാണുക. മറ്റുചിലപ്പോള്‍ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളായിരിക്കും സ്വപ്നത്തില്‍ കാണുക. സ്വപ്നങ്ങള്‍ സൂചനകളാണെന്നും അവയ്ക്ക് അര്‍ത്ഥങ്ങളുണ്ടെന്നും പല മതങ്ങളും സംസ്കാരങ്ങളും വിശ്വസിക്കുന്നു.

എല്ലാ സ്വപ്നങ്ങളും സത്യമാകാറില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ക്ക് ഭാവിയിലെ ചില സംഭവങ്ങളുമായി ബന്ധമുണ്ടാകാം. അതിരാവിലെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്ന് പറയാറുണ്ട്.
പതിനെട്ട് പുരാണങ്ങളിലൊന്നായ ഭവിഷ്യപുരാണത്തിലും സ്വപ്നങ്ങളെ കുറിച്ച് ചില പ്രതിപാദ്യങ്ങളുണ്ട്. ചില സ്വപ്നങ്ങള്‍ ധനലബ്ധിയുടെയും ഭാഗ്യോദയത്തിന്റെയും സൂചനയാണ് എന്നതാണ് അതിലൊന്ന്. ഇത്തരം സ്വപ്നങ്ങള്‍ കണ്ടാല്‍ ആ വ്യക്തി ധനികരാകുമെന്നും സമ്പത്തും സമൃദ്ധിയും അനുഭവിക്കാന്‍ യോഗമുണ്ടാകുമെന്നും ഭവിഷ്യപുരാണത്തില്‍ സൂര്യഭഗവാന് പറയുന്നു. ആ സ്വപ്നങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാം.
ക്ഷേത്രം, കൊടി
സ്വപ്നത്തില്‍ സൂര്യനും ഏതെങ്കിലും ക്ഷേത്രമോ ആരാധനാലയോ അല്ലെങ്കില്‍ കൊടിയും ചന്ദ്രനെയും കാണുന്നത് ജീവിതത്തില്‍ ഭൗതികസുഖങ്ങള്‍ വന്നെത്താന്‍ പോകുന്നു എന്നതിന്റെ സൂചനയാണെന്ന് ഭവിഷ്യപുരാണം പറയുന്നു. വരും ദിവസങ്ങളില്‍ ആകസ്മിക ധനനേട്ടം ഉണ്ടാകുമെന്നും ജീവിതത്തില്‍ ശാന്തിയും സമാധാനവും സുഖവും ഉണ്ടാകുമെന്നും ഈ സ്വപ്നങ്ങള്‍ സൂചിപ്പിക്കുന്നു.
ആല്‍മരത്തെ പരിചരിക്കുന്നത്
ഹിന്ദുമതതത്തില് ആല്മരത്തിന് പ്രത്യേ പ്രാധാന്യമുണ്ട്. ആല്‍മരത്തെ പരിചരിക്കുന്നതും വളര്‍ത്തുന്നതും സ്വപ്നം കണാല്‍ ശുഭസൂചനയാണെന്നാണ് പറയപ്പെടുന്നത്. ഭവിഷ്യപുരാണം അനുസരിച്ച് വരുംദിവസങ്ങളില്‍ വലിയ നിലയിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും ഉന്നതസ്ഥാനം ലഭിക്കുമെന്നും അത് സൂചിപ്പിക്കുന്നു. മാത്രമല്ല, ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂവണിയുമെന്നും തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കുമെന്നും ആല്‍മരത്തെ പരിചരിക്കുന്ന സ്വപ്നം സൂചിപ്പിക്കുന്നു.
സ്വപ്നത്തില്‍ പായസമോ മധുരമോ കഴിക്കുന്നത്
സ്വപ്നത്തില്‍ സ്വര്ണ്ണപാത്രത്തിലോ വെള്ളിപ്പാത്രത്തിലോ പായസം കഴിക്കുന്നത് സ്വപ്നം കാണുന്നത് വളരെ ശുഭകരമാണ്. ഭാവിയില്‍ ശുഭകാര്യങ്ങള്‍ നടക്കുമെന്നതിന്റെ സൂചനയാണത്. ഐശ്വര്യവും വൈഭവവും ലഭിക്കുമെന്നും അത് സൂചിപ്പിക്കുന്നു. ആരെങ്കിലും മധുപാനീയങ്ങള്‍ കുടിക്കുന്നത് സ്വപ്നം കാണുന്നും സാമ്പത്തികമായും അല്ലാതെയും നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്.
ലക്ഷ്മീദേവിയെ സ്വപ്നം കാണുന്നത്
ഭവിഷ്യപുരാണം അനുസരിച്ച് സ്വപ്നത്തില്‍ ലക്ഷ്മീദേവിയെ കണ്ടാല്‍ അത് ശുഭകരമാണ്. ലക്ഷ്മീദേവിയുടെ അനുഗ്രഹം അവര്‍ക്കുണ്ടെന്നും വീട്ടില്‍ ഐശ്വര്യവും ധനവും വരാന്‍ പോകുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്. ബിസിനസുകാര്‍ ഈ സ്വപ്നം കാണുന്നത് സാമ്പത്തികലാഭത്തിന്റെ സൂചനയാണ്. ഉദ്യോഗസ്ഥര്‍ക്ക് കരിയര്‍ വളര്‍ച്ചയും അത് സൂചിപ്പിക്കുന്നു.
നക്ഷത്രങ്ങളും പര്‍വ്വതങ്ങളും സ്വപ്നം കാണുന്നത്
സ്വപ്നത്തില്‍ നക്ഷത്രങ്ങളും പര്‍വ്വതങ്ങളും കണ്ടാല്‍ അതിനര്‍ത്ഥം ഭാഗ്യം വരാന്‍ പോകുന്നു എന്നാണ്. വരുംദിവസങ്ങളില്‍ സമ്പത്തും സുഖവും നേടാനാകുമെന്നും വലിയ വീട് വയ്ക്കാന്‍ സാധിക്കുമെന്നും ഈ സ്വപ്നം സൂചിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
