Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ലക്ഷ്മീദേവിയുടെ ആഗമനം, ബ്രാഹ്മ മുഹൂര്‍ത്തത്തിലെ ഈ സ്വപ്നങ്ങള്‍ ഐശ്വര്യത്തിന്റെ ലക്ഷണം
നിങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍ക്ക് പല പല അര്‍ത്ഥങ്ങളുണ്ട്. സ്വപ്നത്തില്‍ കാണുന്ന സംഭവങ്ങളും കാര്യങ്ങളും ശുഭമോ അശുഭകരമോ ആകാം. എന്നാല്‍ നിങ്ങള്‍ സ്വപ്നം കാണുന്ന സമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. രാവിലെ കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും എന്ന് പലയിടത്തുനിന്നും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ തീര്‍ച്ചയായും യാഥാര്‍ത്ഥ്യമാകുമെന്ന് പറയപ്പെടുന്നു. പുലര്‍ച്ചെ 3 നും 5 നും ഇടയില്‍ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്ന് സ്വപ്ന ശാസ്ത്രത്തിലും പരാമര്‍ശമുണ്ട്.
രാത്രിയുടെ അവസാന മണിക്കൂറിന്റെ മൂന്നാമത്തെ ഭാഗം അതായത് സൂര്യോദയത്തിന് 72 മിനിറ്റ് മുമ്പുള്ള സമയത്തെ ബ്രാഹ്മ മുഹൂര്‍ത്തം എന്ന് വിളിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തം രാവിലെ ഉണരാന്‍ ഏറ്റവും നല്ല സമയമായി കണക്കാക്കപ്പെടുന്നു. ഗാഢനിദ്രയില്‍ കാണുന്ന സ്വപ്നങ്ങള്‍ നിരവധി സന്ദേശങ്ങള്‍ കൊണ്ടുവരുമെന്ന് സ്വപ്ന ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കാണുന്ന ചില സ്വപ്നങ്ങള്‍ വീട്ടില്‍ ഐശ്വര്യത്തിന്റെ വരവിനെ സൂചിപ്പിക്കുന്നു. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ കാണുന്ന ചില സ്വപ്നങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം നേടിത്തരുമെന്ന് സൂചിപ്പിക്കുന്നു. അപാരമായ സമ്പത്ത് കൈവരുമെന്ന് സൂചിപ്പിക്കുന്ന അത്തരം ചില സ്വപ്നങ്ങള്‍ ഇതാ.

സ്വപ്നത്തില്‍ ഒരു കുട്ടി ചിരിക്കുന്നതായി കാണുന്നത്
സ്വപ്ന ശാസ്ത്രമനുസരിച്ച്, ഒരു ചെറിയ കുട്ടി സന്തോഷത്തോടെ കളിക്കുന്നത് കണ്ടാല്‍ ആ സ്വപ്നം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ സ്വപ്നത്തില്‍ ഒരു കുട്ടിയോ കുഞ്ഞോ ചിരിക്കുന്നത് കാണുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. ലക്ഷ്മീദേവി ആ വീട്ടില്‍ വസിക്കും.
സ്വപ്നത്തില്‍ നിങ്ങള്‍ നദിയില്‍ മുങ്ങുന്നത് കാണുന്നത്
ബ്രാഹ്മമുഹൂര്‍ത്ത സമയത്ത് നിങ്ങള്‍ കുളിക്കുകയോ നദിയില്‍ മുങ്ങുകയോ സ്വപ്നം കണ്ടാല്‍ ഈ സ്വപ്നം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രമനുസരിച്ച്, ഈ സ്വപ്നം വളരെ ഫലപ്രദമാണ്. നിങ്ങള്‍ അത്തരമൊരു സ്വപ്നം കാണുന്നുവെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ ആര്‍ക്കെങ്കിലും കടം നല്കിയ പണം തിരികെ ലഭിക്കുമെന്നോ അല്ലെങ്കില്‍ പഴയ നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി ലഭിക്കുമെന്നോ ആണ്.
സ്വപ്നത്തില്‍ ധാന്യങ്ങളുടെ കൂമ്പാരം കാണുന്നത്
ബ്രാഹ്മ മുഹൂര്‍ത്ത സമയത്ത് നിങ്ങള്‍ സ്വപ്നത്തില്‍ ഒരു ധാന്യക്കൂമ്പാരം കാണുകയോ ധാന്യക്കൂമ്പാരത്തില്‍ കയറുന്നത് കാണുകയോ ചെയ്താല്‍, നിങ്ങള്‍ക്ക് ഉടന്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നുവെന്ന് മനസ്സിലാക്കുക. അത്തരമൊരു സ്വപ്നം കാണുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയാണെങ്കില്‍, അത് കൂടുതല്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു.
സ്വപ്നത്തില്‍ അഭിമുഖം നല്‍കുന്നത് കാണുന്നത്
സ്വപ്ന ശാസ്ത്രം അനുസരിച്ച്, ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ ഒരു ജോലിക്ക് അഭിമുഖം നല്‍കുന്നത് സ്പനം കാണുന്നത് ശുഭസൂചനയാണ്. ഈ സ്വപ്നം നിങ്ങള്‍ക്ക് ഉടന്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. കൂടാതെ, നിങ്ങള്‍ ഏതെങ്കിലും അഭിമുഖം ഇതിനകം നല്കിയിട്ടുണ്ടെങ്കില് അതില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
സ്വപ്നത്തില്‍ ഒരു കുടം വെള്ളം കാണുന്നത്
ഒരു വ്യക്തിയുടെ ഭാവിയെ സൂചിപ്പിക്കുന്ന നിരവധി സ്വപ്നങ്ങള്‍ സ്വപ്ന ശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സ്വപ്നങ്ങളില്‍ ഒന്നാണ് വെള്ളം നിറച്ച കലം സ്വപ്നം കാണുന്നത്. സ്വപ്നത്തില്‍ വെള്ളം നിറച്ച കലമോ കുടമോ കാണുന്നത് ശുഭകരമായ സ്വപ്നമായി കണക്കാക്കപ്പെടുന്നു. ഇതിനര്‍ത്ഥം നിങ്ങള്‍ക്ക് ഭാവിയില്‍ വലിയ സമ്പത്തും നേട്ടങ്ങളും ലഭിക്കാന്‍ പോകുന്നു എന്നാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഒരു മണ്‍പാത്രമോ പാത്രമോ സ്വപ്നം കാണുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു.
സ്വപ്നത്തില്‍ പല്ല് പൊട്ടുന്നത് കാണുന്നത്
ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഒരാള്‍ സ്വന്തം പല്ല് പൊട്ടുന്നത് കണ്ടാല്‍, അത് ശുഭകരവും ഫലദായകവുമായ സ്വപ്നമായി കണക്കാക്കപ്പെടുന്നു. സ്വപ്ന ശാസ്ത്രമനുസരിച്ച്, അത്തരമൊരു സ്വപ്നം നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും ലാഭം ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. സ്വന്തം പല്ല് പൊട്ടിയതായി കാണുന്നത് സ്വപ്ന ശാസ്ത്രത്തില്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു.
പൂര്‍വ്വികരെ സ്വപ്നം കാണുന്നത്
ഒരു വ്യക്തി തന്റെ പൂര്‍വ്വികരെ സ്വപ്നത്തില്‍ കാണുന്നുവെങ്കില്‍, അത്തരം സ്വപ്നങ്ങളും ഒരു ശുഭ സൂചനയാണ്. സ്വപ്ന ശാസ്ത്രം അനുസരിച്ച്, അത്തരം സ്വപ്നങ്ങള്‍ കാണുന്നത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ഉടന്‍ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുമെന്നാണ്.



Click it and Unblock the Notifications
