Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 12 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 13 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്‍ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
Don't Miss
- News
എല്ലാ ഭാഗ്യത്തിനും കാരണം ഭർത്താവ്; അടിച്ചത് ബംബർ, ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായി യുവതി..
- Movies
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
വൃശ്ചിക മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഈ മാസത്തിലുണ്ടാവുന്ന ഗ്രഹമാറ്റങ്ങളും ജ്യോതിഷമാറ്റങ്ങളും എല്ലാം നാം ശ്രദ്ധിക്കണം. ഇത് ആര്‍ക്കൊക്കെ ദോഷം നല്കുന്നു ആര്‍ക്കെല്ലാം ഗുണം നല്കുന്നു എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് 27 നക്ഷത്രക്കാരുടേയും നാള്ദോഷ പരിഹാരം കാണാവുന്നതാണ്.
ഓരോ നക്ഷത്രക്കാരും അവരുടെ ജന്മദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് അനുഷ്ഠിക്കേണ്ടത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മേടക്കൂര്: (അശ്വതി , ഭരണി, കാര്‍ത്തിക 1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ ദോഷശമനത്തിനുമായി ദേവീ ഭജനം നടത്തുന്നതിന് ശ്രദ്ധിക്കുക. എല്ലാ ദിവസവും വീട്ടില്‍ ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായം പതിവായി പാരായണം ചെയ്യുന്നതോടൊപ്പം തന്നെ ദേവീ ക്ഷേത്ര ദര്‍ശനവും പതിവാക്കുക. ദുര്‍ഗ്ഗാ ദേവിക്ക് ജന്മനാളില് പുഷ്പാഞ്ജലി സമര്‍പ്പിക്കാവുന്നതാണ്. ഇതെല്ലാം ദോഷപരിഹാരത്തിന് അത്യുത്തമമാണ്.

ഇടവക്കൂര് (കാര്‍ത്തിക 3/ 4, രോഹിണി ,മകയിരം 1/ 2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനും കണ്ടകശനി ദോഷത്തെ മറികടക്കുന്നതിനുമായി ശാസ്താവിനെ ഭജിക്കാവുന്നതാണ്. ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കുകയും ചെയ്താല്‍ നിങ്ങളുടെ ദോഷങ്ങളെ മറികടക്കാവുന്നതാണ്. ഇത് കൂടാതെ ശനിദോഷ നിവാരണത്തിനായി ശനിയാഴ്ചകളില്‍ വ്രതമെടുക്കുന്നതും നല്ലതാണ്.

മിഥുനക്കൂര് (മകയിരം 1/ 2 , തിരുവാതിര , പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക് ഗുണവര്‍ദ്ധനവിന് വേണ്ടി വിഷ്ണുവിനെയാണ് ഭജിക്കേണ്ടത്. വ്യാഴാഴ്ച ദിവസങ്ങളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുകയും വിഷ്ണുവിനെ ഭജിക്കുകയും ചെയ്യുക. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുകയും തൃക്കൈ വെണ്ണ സമര്‍പ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത് കൂടാതെ തുളസി മാല, പാല്‍പ്പായസം എന്നിവ വഴിപാടായി സമര്‍പ്പിക്കുക. ഇത് ദോഷ നിവാരണത്തിന് സഹായിക്കുന്നു.

കര്ക്കിടക്കൂര് ( പുണര്‍തം 1/ 4, പൂയം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണുഭജനം നടത്തേണ്ടതാണ്. കൂടാതെ വിഷ്ണു ക്ഷേത്ര ത്തില്‍ ദര്‍ശനം നടത്തി തുളസിമാല വഴിപാടായി സമര്‍പ്പിക്കണം. ഇത് കൂടാതെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശിവന് ധാര വഴിപാടായി സമര്‍പ്പിക്കുകയും പിന്‍വിളക്ക് കത്തിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളിലെ ദോഷത്തെ അകറ്റുന്നു.

ചിങ്ങക്കൂര് ( മകം, പൂരം , ഉത്രം 1/ 4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷ പരിഹാരത്തിന് വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ശിവന് ഭസ്മാഭിഷേകം നടത്തുകയും ഇളനീര് അഭിഷേകം നടത്തുകയും ചെയ്യുക. ഇത് കൂടാതെ ശ്രീകൃഷ്ണന് തുളസി മാലയും തൃക്കൈവെണ്ണയും വഴിപാടായി സമര്‍പ്പിക്കണം. ഇതെല്ലാം നിങ്ങള്‍ക്ക് ദോഷഫലങ്ങളെ നീക്കുന്നതിനും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനും സഹായിക്കുന്നു.

കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ അവരുടെ ദോഷം തീര്‍ക്കുന്നതിന് വേണ്ടി വെള്ളിയാഴ്ചകളില്‍ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഇത് കൂടാതെ ഗണപതിക്ക് മുന്നില്‍ നാളികേരം ഉടച്ച് ദോഷത്തെ ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥിക്കുക. ദിവസവും വീട്ടില്‍ നെയ് വിളക്ക് കൊഴുത്തി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുകയും അഷ്ടോത്തരം ജപിക്കുകയും ചെയ്യുക.

തുലാക്കൂര് (ചിത്തിര 1/2 , ചോതി, വിശാഖം 3/ 4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷപരിഹാരത്തിന്വേണ്ടി ശിവനെയാണ് ആരാധിക്കേണ്ടത്. ശിവക്ഷേത്ര ദര്‍ശനം നടത്തുകയും മൃത്യുഞ്ജയ പുഷ്പാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുക. ഇത് കൂടാതെ ദിവസവും വീട്ടില്‍ ശിവാഷ്ടോത്തര ജപം നടത്തുക. ഇത് കൂടാതെ ചൊവ്വാഴ്ച ദിനങ്ങളില്‍ ദേവീ ക്ഷേത്രം സന്ദര്‍ശിച്ച് രക്തപുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കുക.

വൃശ്ചികക്കൂര് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷത്തിന് വേണ്ടി ഹനുമാനൈയാണ് ആരാധിക്കേണ്ടത്. ശനിയാഴ്ച ദിനങ്ങളില്‍ ഇവര്‍ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തു. ഇത് കൂടാതെ രാമായണം സുന്ദരകാണ്ഡം വായിക്കുന്നതും നല്ലതാണ്. സര്‍പ്പാരാധനയും നല്ലതാണ്. ഇത് നിങ്ങളുടെ സര്‍പ്പ ദോഷത്തേയും ഭയത്തേയും അകറ്റുന്നു.

ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം1/4 )
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷ പരിഹാരത്തിന് വേണ്ടി ദേവി ഭജനംമുടങ്ങാതെ നടത്തുക. ഇത് കൂടാതെ ജന്മനാളില് ദേവീ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ ശാസ്താക്ഷേ്ത്രത്തില് ദര്‍ശനം നടത്തുന്നതും എള്ള്തിരി സമര്‍പ്പിക്കുന്നതും നിങ്ങളുടെ ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ദേവിക്ക് ചുവന്ന പട്ട് സമര്‍പ്പിക്കാവുന്നതാണ്.

മകരക്കൂര് (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. ഇത് കൂടാതെ ശംഖധാര, പുഷ്പാഞ്ജലി എന്നിവ വഴിപാടായി സമര്‍പ്പിക്കണം. ദിവസവും വീട്ടില്‍ ശിവപഞ്ചാക്ഷരി ജപിക്കുകയും തിങ്കളാഴ്ച ദിവസങ്ങളില്‍ വ്രതമെടുക്കുകയും ചെയ്യുക. ഹനുമാന് ്സ്വാമിയെ ആരാധിക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

കുംഭക്കൂര് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ഹനുമാനെ ആരാധിക്കണം. ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ച് അവില് നിവേദ്യം വഴിപാടായി സമര്‍പ്പിക്കണം. ശനിയാഴ്ച ദിവസങ്ങളില്‍ ശാസ്താക്ഷേത്രങ്ങളില് സന്ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക. ക്ഷേത്രത്തില്‍ തന്നെ നാമജപം നടത്തുന്നതിനും ശ്രദ്ധിക്കണം.

മീനക്കൂര് (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ദോഷശമനത്തിന് വേണ്ടി നിത്യവും ദേവിയെ ആരാധിക്കേണ്ടതാണ്. ഇത് കൂടാതെ ദിവസവും ലളിതാസഹസ്രനാമം ഉരുവിടുന്നതിനും ശ്രദ്ധിക്കുക. ദേവീ ക്ഷേത്ര ദര്‍ശനം നടത്തി ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കേണ്ടതാണ്. നെയ് വിളക്ക് കൊളുത്ത് വീട്ടില്‍ തൊഴുത് പ്രാര്‍ത്ഥിക്കുന്നതും ഫലം നല്‍കും.
തലമുറകളെ
പിന്തുടരും
സര്‍പ്പദോഷം
തീര്‍ക്കാന്‍
തുലാംമാസ
ആയില്യം
Leo
Horoscope
2023:
ചിങ്ങം
രാശിക്ക്
വിജയവര്‍ഷം:
ആരോഗ്യം,
സമ്പത്ത്,
വിവാഹം
സമ്പൂര്‍ണഫലം
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.