For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നക്ഷത്രക്കാര്‍ക്കും ഒക്ടോബര്‍ മാസം ഇവ ചെയ്താല്‍ ദോഷപരിഹാരം

|

ഒക്ടോബര്‍ മാസത്തിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ഈ മാസം നാല് ഗ്രഹങ്ങള്‍ അവയുടെ സഞ്ചാരപാത മാറും. ശുക്രന്‍, ബുധന്‍, സൂര്യന്‍, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങള്‍ രാശിമാറും. ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും ചലനം നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് അത് തീരുമാനിക്കുന്നു. ഒക്ടോബര്‍ മാസം 27 നക്ഷത്രത്തിനും ദോഷപരിഹാരമായി എന്താണ് ചെയ്യേണ്ടതെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെMost read: ഒക്ടോബറില്‍ 12 രാശിക്കും ജോലിയിലും സമ്പത്തിലും നേട്ടം ഇങ്ങനെ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം)

മേടക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് സുദര്‍ശനാര്‍ച്ചന, ഭാഗ്യസൂക്ത പുഷ്പാഞ്ജലി ശാസ്താവിന് നീരാജനം, ശിവക്ഷേത്രത്തില്‍ കൂവളാര്‍ച്ചന, പിന്‍വിളക്ക് , നാഗത്തിന് നൂറുംപാലും, ഗണപതിക്ക് കറുകമാല ഇവ ചെയ്യുക.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യ പകുതി)

ഇടവക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി നാഗത്തിന് പാലും മഞ്ഞള്‍ പൊടിയും നേദിക്കുക, ഭഗവതിക്ക് നെയ്യ് വിളക്ക്, കുങ്കുമാര്‍ച്ചന, ശിവന് ധാര, പിന്‍വിളക്ക് ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി എന്നിവ ചെയ്യുക.

Most read:പൂര്‍വ്വികര്‍ നിങ്ങളുടെ വീട്ടിലെത്തിയിട്ടുണ്ട്; ഈ അടയാളങ്ങളാണ് സൂചനMost read:പൂര്‍വ്വികര്‍ നിങ്ങളുടെ വീട്ടിലെത്തിയിട്ടുണ്ട്; ഈ അടയാളങ്ങളാണ് സൂചന

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

മിഥുനക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് തുളസിമാല, പായസം, ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാല, ശ്രീരാമ സ്വാമിക്ക് നെയ്‌

വിളക്ക്, ശാസ്താവിന് നീരാജനം,ശിവന് ക്ഷീരധാര, പിന്‍ വിളക്ക് എന്നിവ ചെയ്യുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന കാല്‍, പൂയം, ആയില്യം)

കര്‍ക്കടകക്കൂറുകാര്‍ക്ക് ദോഷപരിഹാരമായി ഈ മാസം ശാസ്താവിന് നീരാജനം, സുബ്രഹ്‌മണ്യസ്വാമിക്ക് പഞ്ചാമൃതം, ശിവക്ഷേത്രത്തില്‍ കൂവളാര്‍ച്ചന, പിന്‍ വിളക്ക് എന്നിവ ചെയ്യുക.

Most read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ലMost read:ജാതകത്തില്‍ പിതൃദോഷമോ; ഇവ നട്ട് പരിപാലിച്ചാല്‍ നീങ്ങാത്തതായി ഒന്നുമില്ല

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍)

ചിങ്ങക്കൂറുകാര്‍ക്ക് ദോഷപരിഹാരമായി മഹാവിഷ്ണുവിന് തുളസിമാല, ഗണപതിക്ക് മോദകം, നാഗത്തിന് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി)

കന്നിക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശാസ്താ ക്ഷേത്രത്തില്‍ എള്ള് പായസം ചെയ്ത് കാക്കക്ക് നല്‍കുക. നാഗത്തിന് നൂറും പാലും അര്‍പ്പിക്കുക.

Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്Most read:ദിവ്യശക്തികളുടെ പുണ്യഭൂമി; അത്ഭുതങ്ങള്‍ നിറഞ്ഞ കേദാര്‍നാഥ്

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറ് (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തുലാക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ പഞ്ചാമൃത അഭിക്ഷേകം, ശാസ്താവിന് നീരാജനം, നാഗത്തിന് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി അര്‍പ്പിക്കുക.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ പഞ്ചാമൃത അഭിക്ഷേകം, ശ്രീരാമസ്വാമിക്ക് നെയ്യ് വിളക്ക്, ഹനുമാന് ദീപസ്തംഭം, വെറ്റിലമാല ഗണപതിക്ക് കറുകമാല എന്നിവ ചെയ്യുക.

Most read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രംMost read:നിഗൂഢ രഹസ്യങ്ങള്‍ മറഞ്ഞിരിക്കുന്ന അമ്പലം; പുരി ജഗന്നാഥ ക്ഷേത്രം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍)

ധനുക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശാസ്താവിന് തുളസിമാല എള്ള്തിരി, ഗണപതി ഹോമം, സുബ്രഹണ്യസ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി എന്നിവ ചെയ്യുക.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

മകരക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ, സുബ്രഹ്‌മണ്യസ്വാമിക്ക് പഞ്ചാമൃതം, ഭദ്രകാളി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ശാസ്താവിന് എള്ളുതിരി ഇവ ചെയ്യുക.

Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍Most read:ഭാഗ്യമൊളിച്ചിരിക്കും ഏഴാം നമ്പര്‍; നിഗൂഢമായ ചില രഹസ്യങ്ങള്‍

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറ് (അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

കുംഭക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി മഹാവിഷ്ണുവിന് സുദര്‍ശനാര്‍ച്ചന, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ശാസ്താവിന് എള്ളുപായസം ചെയ്ത് കാക്കയ്ക്ക് നല്‍കുക. നാഗത്തിന് പാലും മഞ്ഞള്‍പ്പൊടിയും നേദിക്കുക, ഗണപതി ഹോമം, ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, സുബ്രഹ്‌മണ്യ സ്വാമിക്ക് പഞ്ചാമൃതം എന്നിവ ചെയ്യുക.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാര്‍ക്ക് ഈ മാസം ദോഷപരിഹാരമായി ശിവക്ഷേത്രത്തില്‍ ധാര, പിന്‍വിളക്ക്, ഗണപതിക്ക് മോദകം എന്നിവ ചെയ്യുക.

Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍Most read:ഹിന്ദുമതം; നിങ്ങള്‍ക്കറിയാത്ത വസ്തുതകള്‍

English summary

Dosha Remedies in October Month Based On Birth Stars in Malayalam

Here in this article we are discussing about some dosha remedies in october month based on birth stars. Take a look.
Story first published: Monday, October 4, 2021, 12:05 [IST]
X
Desktop Bottom Promotion