ഒക്ടോബര്‍ മാസത്തില്‍ ഈ നക്ഷത്രക്കാര്‍ ദേവിഭജനം മുടക്കരുത്: സമ്പൂര്‍ണഫലം

ഒക്ടോബര്‍ മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസം കൂടിയാണ്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ജീവിതത്തില്‍ എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് എന്ന് നമുക്ക് നോക്കാം. അതിലുപരി ജന്മനക്ഷത്രദോഷത്തിന് പരിഹാരം കാണുന്നതിനും വേണ്ടി അല്‍പം ശ്രദ്ധിക്കാം.

Dosha Remedies In October Month

ഗുണവര്‍ദ്ധനവിലേക്കും അനുകൂല ഫലങ്ങള്‍ നല്‍കുന്നതിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. ഒക്ടോബര്‍ മാസത്തിലെ ജന്മദോഷ പരിഹാരത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

മേടക്കൂര്‍: (അശ്വതി , ഭരണി, കാര്‍ത്തിക 1/4 ):

മേടക്കൂര്‍: (അശ്വതി , ഭരണി, കാര്‍ത്തിക 1/4 ):

മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമാണ് ഈ മാസം. എങ്കിലും ചെറിയ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ശിവഭഗവാനെ പ്രാര്‍ത്ഥിക്കുന്നതും ഭഗവാന് പിന്‍വിളക്കും ധാരയും വഴിപാടായി നടത്തുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. ദേവീഭജനം സ്ഥിരമായി ചെയ്യുന്നതിനും ശ്രദ്ധിക്കണം. ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കാം.

 ഇടവക്കൂര്‍: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂര്‍: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂല സമയമെങ്കിലും ചില അവസരങ്ങളില്‍ ഇവര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം ഇവര്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും നല്ലതാണ്. എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇത് ഇല്ലാതാക്കുന്നു. ശാസ്താവിന് എള്ള് തിരി കത്തിക്കുന്നതും നല്ലതാണ്.

 മിഥുനക്കൂറ്: (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറ്: (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചാമുണ്ഡേശ്വരിയെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി മഹാലക്ഷ്മിയെ ആരാധിക്കേണ്ടതാണ്. പൂജ ചെയ്യുന്നതും നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള ഗുണങ്ങളും നല്ലതാണ്. ശനിയാഴ്ച വ്രതം എടുക്കുന്നതും ഗുണാഭിവൃദ്ധി നല്‍കുന്നു.

കര്‍ക്കിടക്കൂറ് : (പുണര്‍തം 1/4, പൂയ്യം, ആയില്യം)

കര്‍ക്കിടക്കൂറ് : (പുണര്‍തം 1/4, പൂയ്യം, ആയില്യം)

ഈ നക്ഷത്രക്കാര്‍ കര്‍ക്കിടകക്കൂറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. നാഗങ്ങളെ പ്രാര്‍ത്ഥിക്കുന്നത് ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശ്രീകൃഷ്ണനെ ആരാധിക്കുന്നതിനും ശ്രദ്ധിക്കണം. വ്യാഴാഴ്ച ദിനത്തില്‍ ഇവര്‍ പാല്‍പ്പായസം ഭഗവാന് നേദിക്കേണ്ടതാണ്.

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1/4)

സന്താനസൗഭാഗ്യത്തിന് വേണ്ടി ഇവര്‍ മഹാലക്ഷ്മിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. അത് മാത്രമല്ല ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഇവര്‍ നെയ് വിളക്ക് കത്തിക്കേണ്ടതാണ്. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി നല്‍കേണ്ടതാണ്. ഇത് കൂടുതല്‍ ഗുണഫലം നല്‍കുന്നു.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിഷ്ണു ക്ഷേത്രത്തില്‍ ഇവര്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തണം. തുളസി മാല കെട്ടുന്നതും ഭഗവാന് ചാര്‍ത്തുന്നതും ഇവര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്‍കുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ശിവന് ധാരയും കൂവള മാലയും ചാര്‍ത്തേണ്ടതാണ്. പിന്‍വിളക്ക് കൊളുത്തുന്നതും നല്ലതാണ്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴപ്രീതി വരുത്തുന്നതിന് ശ്രദ്ധിക്കണം. ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. വിഘ്‌നങ്ങളകറ്റുന്നതിന് വേണ്ടി ഗണപതിഭഗവാന് നാളികേരം ഉടക്കുന്നതിന് ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴപ്രീതിക്കായി സഹസ്രനാമം ജപിക്കേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാവുന്നു. ഗണപതിഭഗവാന് അപ്പം നിവേദിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ ഭദ്രകാളി ദേവിയെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഇത് നിങ്ങളുടെ ജന്മനക്ഷത്രദോഷത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഗുരുതി പുഷ്പാഞ്ജലി നടത്തുന്നതിനും ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനിദോഷ പരിഹാരത്തിന് വേണ്ടി ശനിദേവനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് കൂടാതെ നെയ് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധിക്കണം. ജീവിതത്തിലെ എല്ലാ ഗ്രഹദോഷവും ഇതിലൂടെ മാറുന്നു. എള്ള് തിരി കത്തിക്കുന്നതിനും ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിന് വേണ്ടി ശിവക്ഷേത്രത്തില്‍ ജലധാര നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ വിഷ്ണുവിന് പാല്‍പ്പായസം വഴിപാടായി നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു.

X
Desktop Bottom Promotion