Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ നേട്ടം; ചിലർക്ക് പണനഷ്ടം! -
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം
അശ്വതി മുതല്‍ രേവതി വരെ 27 നാളിന്റേയും ജന്മദോഷത്തിന് പരിഹാരം ഇതാണ്
നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു മാസമാണ് നവംബര്‍ മാസം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഈ ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നതും. ചിലരില്‍ നല്ല മാറ്റങ്ങള്‍ കൊണ്ട് വരുമ്പോള്‍ മറ്റ് ചിലരില്‍ അത് ദോഷങ്ങളാണ് കൊണ്ട് വരുന്നത്. ഇത്തരത്തില്‍ ജീവിതത്തില്‍ ഓരോ മാസവും സംഭവിക്കുന്ന ഗ്രഹ രാശി മാറ്റങ്ങള്‍ പല വിധത്തിലാണ് ബാധിക്കുന്നത്.

നിങ്ങളുടെ ഈ മാസം അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാര്‍ക്ക് എന്തൊക്കെയാണ് ദോഷ പരിഹാരത്തിന് വേണ്ടി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഓരോ നക്ഷത്രക്കാരുടേയും കൂറും സമയവും രാശിയും എല്ലാം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ചെയ്യുന്നതും അനുഷ്ഠിക്കേണ്ടതുമായ ദോഷ പരിഹാരങ്ങളും അത്തരത്തില്‍ തന്നെയായിരിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടക്കൂര്: (അശ്വതി , ഭരണി, കാര്‍ത്തിക 1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിനും ഗുണവര്‍ദ്ധനവിനുമായി വിഷ്ണുഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തുകയും ഭഗവാന് പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇത് എല്ലാ ഗ്രഹദോഷങ്ങളേയും അകറ്റുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. കൂടാതെ ദേവീ മാഹാത്മ്യം പതിനൊന്നാം അദ്ധ്യായം നിത്യേന പാരായണം ചെയ്യുക.

ഇടവക്കൂര് ( കാര്‍ത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 )
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഈ മാസം സര്‍പ്പാരാധന നടത്തേണ്ടതാണ്. ഇത് കൂടാതെ സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാര്‍ച്ചന നടത്തുന്നതിനും ശ്രദ്ധിക്കുക. ദിനവും ശാസ്താവിനെ ഭജിക്കുന്നതിനും ശ്രദ്ധിക്കുക. അഷ്ടോത്തര ജപം നടത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

മിഥുനക്കൂര് ( മകയിരം 1/ 2 , തിരുവാതിര , പുണര്‍തം 3/4 )
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ഈ മാസം മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കേണ്ടതാണ്. മഹാവിഷ്ണുവിന് തുളസി മാല ചാര്‍ത്തുകയും ശാസ്താവിന് ശനിയാഴ്ച ദിവസങ്ങളില്‍ നീരാഞ്ജനം വഴിപാടായി സമര്‍പ്പിക്കുകയും വേണം. കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ ദേവീ ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി അര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. അതോടൊപ്പം പാല്‍പ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തുന്നതും നല്ലതാണ്.

കര്ക്കിടകക്കൂര് ( പുണര്‍തം 1/ 4, പൂയം, ആയില്യം )
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസം ദോഷ പരിഹാരത്തിന് വേണ്ടി ശാസ്താവിനെ ആരാധിക്കേണ്ടതാണ്. ശാസ്താക്ഷേത്രത്തില്‍ എള്ള് തിരി കത്തികിക്കുകയും നീരാഞ്ജനം സമര്‍പ്പിക്കുകയും ചെയ്യുക. ഇത് കൂടാതെ നാഗങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

ചിങ്ങക്കൂര് ( മകം, പൂരം , ഉത്രം 1/ 4)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ത്രിമൂര്‍ത്തികളെ ആരാധിക്കുക. വിഷ്ണുവിന് പാല്‍പ്പായസവും സഹസ്രനാമ പുഷ്പാഞ്ജലിയും അര്‍പ്പിക്കുക. കൂടാതെ ശിവന് ഭസ്മാഭിഷേകവും ധാരയും വഴിപാടായി നടത്തേണ്ടതാണ്. വെണ്ണ നിവേദ്യം സമര്‍പ്പിക്കുന്നതും നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. ഇത് നിത്യവും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറക്കുന്നു.

കന്നിക്കൂര് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനായി ഈ ദിനത്തില്‍ ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി സമര്‍പ്പിക്കണം. നൂറും പാലും നാഗങ്ങള്‍ക്ക് അര്‍പ്പിക്കുന്നതും നിങ്ങളുടെ ദീര്‍ഘകാല ദു:ഖത്തെ ഇല്ലാതാക്കുന്നു. ദിവസവും വീട്ടില്‍ നെയ് വിളക്ക് കൊളുത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

തുലാക്കൂര് ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷത്തിന് വേണ്ടി വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ ശാസ്താവിന് നെയ്യഭിഷേകവും വഴിപാടായി നല്‍കണം. വിഷ്ണുവിന് വെണ്ണ നിവേദ്യം സമര്‍പ്പിക്കുന്നതോടൊപ്പം ജന്മനക്ഷത്രത്തില് പാല്‍പ്പായസവും നേദിക്കണം. ഇതെല്ലാം ദോഷഫലങ്ങളെ ചെറുക്കുന്നു. നിത്യേന വീട്ടില്‍ ഇരുന്ന് ശിവാഷ്ടോത്തര ജപം നടത്തുന്നതും ദോഷഫലങ്ങളെ മറികടക്കുന്നു.

വൃശ്ചികക്കൂര് ( വിശാഖം 1/4, അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷശമനത്തിന് വേണ്ടി ഹനുമാനെ ആരാധിക്കാം. ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വടമാലയും വെറ്റിലമാലയും വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ ഗണപതിഭഗവാന് ഗണപതിഹോമം നടത്തണം. ശിവന് രുദ്രാഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കണം.

ധനുക്കൂര് ( മൂലം, പൂരാടം, ഉത്രാടം1/4 )
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണമഹാവിഷ്ണുവിനെ ആരാധിക്കാം. ഇത് കൂടാതെ ജന്മനാളില് ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നതും നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ ശാസ്താവിന് നീരാഞ്ജനം സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം.

മകരക്കൂര് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷങ്ങളെ അകറ്റുന്നതിനുമായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ ഇവയാണ്. മഹാവിഷ്ണുവിനെ ആരാധിക്കുകയും ഭഗവാന് തൃക്കൈവെണ്ണ വഴിപാടായി സമര്‍പ്പിക്കുകയും ചെയ്യുക. ഇത് കൂടാതെ വെള്ളിയാഴ്ച ദിവസം ഗണപതി ഭഗവാന് തേങ്ങ ഉടക്കുന്നതിനും ശ്രദ്ധിക്കു. ഇത് കൂടാതെ ഭാഗ്യ സൂക്ത പുഷ്പാഞ്ജലി നടത്തുകയും വേണം. ദിവസവും പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും വേണം.

കുംഭക്കൂര് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന അടുത്ത മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിന് വേണ്ടി ഹനുമാന് സ്വാമിയെ ആരാധിക്കാം. ഭഗവാന് വെറ്റില മാല ചാര്‍ത്തുന്നതിനും അവില് നിവേദ്യം സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കുക. ശനിയാഴ്ചകളില്‍ വേണം ഹനുമാന് സ്വാമിയുടെ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്. ശാസ്താവിന് നീരാഞ്ജനം നല്‍കുന്നതും ഭസ്മാര്‍ച്ചന നടത്തുന്നതും ദോഷഫലങ്ങളെ കുറക്കുന്നു.

മീനക്കൂര് (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി)
മീനക്കൂറില്‍ വരുന്ന അവസാന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിന് വേണ്ടി ഭാഗ്യ സൂക്ത പുഷ്പാഞ്ജലി നടത്തുക. കൂടാതെ ഗണപതിഭഗവാന് കറുകമാല ചാര്‍ത്തുകയും നാളികേരം ഉടക്കുകയും ചെയ്യുക. മഹാവിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കുക. വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ദോഷത്തെ ഇല്ലാതാക്കുന്നു. കൂടാതെ ലളിതാസഹസ്രനാമം വീട്ടിലിരുന്ന് നെയ് വിളക്ക് കൊളുത്തി ജപിക്കുന്നതും ഗുണവര്‍ദ്ധനവിന് കാരണമാകുന്നു.



Click it and Unblock the Notifications











