27 നക്ഷത്രക്കാര്‍ക്കും മിഥുന മാസത്തിലെ ദോഷങ്ങളും പരിഹാരവും

ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ നേട്ടങ്ങളും കോട്ടങ്ങളും ആണ് ഉള്ളത്. ഇതില്‍ നിങ്ങള്‍ക്ക് എന്തൊക്കെയാണ് കാത്തു വെച്ചിട്ടുള്ളത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കാന്‍ പലര്‍ക്കും ആഗ്രഹം കാണും. എന്നാല്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് പോലെ തന്നെയാണ് ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷങ്ങളും.

ദോഷങ്ങളും ദോഷപരിഹാരങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ദോഷത്തിന് എന്തൊക്കെയാണ് ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ എന്നും നമുക്ക് നോക്കാം.

മേടക്കൂര്‍ ( അശ്വതി, ഭരണി കാര്‍ത്തിക1/4 )

മേടക്കൂര്‍ ( അശ്വതി, ഭരണി കാര്‍ത്തിക1/4 )

മേടം രാശിയില്‍ വരുന്ന നക്ഷത്രങ്ങളില്‍ അശ്വതി, ഭരണി, കാര്‍ത്തിക 1/4 എന്നീ നക്ഷത്രങ്ങാണ് വരുന്നത്. ഇവര്‍ക്ക് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നതിനേക്കാള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷങ്ങളും അതിന് പരിഹാരം കാണാനും ശ്രദ്ധിക്കേണ്ടതാണ്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഇവര്‍ക്ക് മിഥുന മാസത്തില്‍ സംഭവിക്കുന്നുണ്ട്. ദോഷ പരിഹാരത്തിനായി ഭവനത്തില്‍ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക. ഇതിലൂടെ പല ദോഷങ്ങളും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

ഇടവക്കൂര്‍ ( കാര്‍ത്തിക1/4 , രോഹിണി , മകയിരം1/2)

ഇടവക്കൂര്‍ ( കാര്‍ത്തിക1/4 , രോഹിണി , മകയിരം1/2)

ഇടവക്കൂറില്‍ വരുന്നനക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും പല കാര്യങ്ങളും ഇവര്‍ക്ക്ക അനുകൂലമായി വരുന്ന സമയം കൂടിയാണ് മിഥുനമാസം. പൊതുവെ പ്രതികൂലമായി തുടങ്ങി അനുകൂലമാകുന്ന മാസമാണ് ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും. ദോഷശമനത്തിനും ഗുണവര്‍ധനവിനുമായി മഹാവിഷ്ണു ഭജനം നടത്തേണ്ടതാണ്. ഇത് കൂടാതെ വ്യാഴാഴ്ചകളില്‍ വീട്ടില്‍ നെയ്വിളക്ക് കൊളുത്തി പ്രാര്‍ഥിക്കുക. ഇതും ദോഷങ്ങളെ ഇല്ലാതാക്കുന്നു.

മിഥുനക്കൂര്‍ ( മകയിരം 1/2, തിരുവാതിര , പുണര്‍തം 3/4)

മിഥുനക്കൂര്‍ ( മകയിരം 1/2, തിരുവാതിര , പുണര്‍തം 3/4)

മിഥുനം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ അനുകൂലഫലങ്ങള്‍ പല കാര്യങ്ങളും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ജീവിതത്തില്‍ വളരെ നല്ല പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ജീവിത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു മാസമാണ് മിഥുനമാസം. ദോഷ ശമനത്തിനായി ദിവസവും വീട്ടല്‍ ഗണപതി അഷ്ടോത്തര ജപം നടത്തുക . ഇത് ദോഷങ്ങളെ ഇല്ലാതാക്കുന്നു.

കര്‍ക്കടകക്കൂര്‍ ( പുണര്‍തം1/4 , പൂയം, ആയില്യം )

കര്‍ക്കടകക്കൂര്‍ ( പുണര്‍തം1/4 , പൂയം, ആയില്യം )

കര്‍ക്കിടകക്കൂറുകാര്‍ക്ക് മിഥുനമാസത്തില്‍ വളരെ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. കൈപ്പിടിയില്‍ ഒതുങ്ങും എന്ന് കരുതുന്ന പല കാര്യങ്ങളും അവസാന നിമിഷം തെന്നിമാറുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്ത് തന്നെയായാലും ഗുണദോഷ സമ്മിശ്രമാണ് മിഥുനമാസത്തില്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും ഫലം. ദോഷ ശമനത്തിനും ഗുണവര്‍ധനവിനുമായി ധര്‍മ്മ ശാസ്താവിനെ ഭജിക്കുക. നിത്യേന വൈകുന്നേരങ്ങളില്‍ ശാസ്താ അഷ്ടോത്തര ജപം ചൊല്ലുകയും വേണം. ഇത് മികച്ച ഫലം നല്‍കുന്നുണ്ട്.

ചിങ്ങക്കൂര്‍ ( മകം പൂരം ഉത്രം 1/4 )

ചിങ്ങക്കൂര്‍ ( മകം പൂരം ഉത്രം 1/4 )

ചിങ്ങം രാശിക്കാര്‍ക്ക് മിഥുന മാസം നല്‍കുന്ന ഫലങ്ങള്‍ നിസ്സാരമല്ല. ആഗ്രഹിക്കുന്ന പല കാര്യങ്ങളും കൈയ്യില്‍ എത്തുന്ന ഒരു മാസമായിരിക്കും മിഥുന മാസം. മകം, പൂരം, ഉത്രം 1/4 എന്നീ നക്ഷത്രക്കാര്‍ക്ക് മികച്ച സമയം ആണ് മിഥുനം മാസം. ഗുണഫലങ്ങള്‍ പല അവസ്ഥകളിലും പ്രതീക്ഷിക്കാവുന്നതാണ്. ഗുണവര്‍ധനവിനുമായി ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. നിത്യേന ഭവനത്തില്‍ ഭാഗവതം ദശമി സ്‌കന്ധം അല്‍പ്പനേരം പാരായണം ചെയ്യുക.

കന്നിക്കൂര്‍ ( ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂര്‍ ( ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറുകാര്‍ക്ക് മിഥുന മാസത്തില്‍ നെഗറ്റീവ് ഫലങ്ങളാണ് പലപ്പോഴും സംഭവിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ അത് ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. പൊതുവെ മാനസിക സംഘര്‍ഷം അധികരിച്ചു നില്‍ക്കുന്ന ഒരു മാസം കൂടിയാണ് കന്നിക്കൂറുകാര്‍ക്ക് മിഥുന മാസം. ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവന് നീരാഞ്ജനം നടത്താവുന്നതാണ്.

തുലാക്കൂര്‍ ( ചിത്തിര1/2 , ചോതി , വിശാഖം 3/4)

തുലാക്കൂര്‍ ( ചിത്തിര1/2 , ചോതി , വിശാഖം 3/4)

തുലാം രാശിക്കാരാണെങ്കില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വിധത്തിലും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്ന സമയമാണ്. മിഥുന മാസത്തില്‍ ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ദോഷശമനത്തിനായി ദേവീ ഭജനം ലളിതാ സഹസ്രനാമപാരായണം നടത്തുക .

വൃശ്ചികക്കൂര്‍ ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂര്‍ ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )

വൃശ്ചികക്കൂറുകാര്‍ക്ക് ഈ മാസം മികച്ച സമയമാണ്. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും പൊതുവേ നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദോഷശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുന്നതിന് ശ്രമിക്കുക. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ, കദളിപ്പഴം എന്നിവ നേദിക്കാവുന്നതാണ്. ദിവസവും വീട്ടില്‍ ശ്രീകൃഷ്ണ ഭജനം നടത്തുക.

 ധനുക്കൂര്‍ ( മൂലം , പൂരാടം , ഉത്രാടം 1/4)

ധനുക്കൂര്‍ ( മൂലം , പൂരാടം , ഉത്രാടം 1/4)

ധനു രാശിക്കാര്‍ക്ക് ഈ വരുന്ന മാസം അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അനാവശ്യമായി പണം ചിലവാക്കുന്നതിന് സാധ്യതയുണ്ട്. ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന മാസമാണ് മിഥുന മാസം.ഗുണവര്‍ധനവിനും ദോഷശമനത്തിനുമായി ശാസ്താവിനെ ഭജിക്കുക. ദിവസവും അഷ്ടോത്തരം പാരായണം ചെയ്യുക. ശനിയാഴ്ചകളില്‍ നീരാജനം കത്തിക്കേണ്ടതാണ്.

മകരക്കൂര്‍ (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )

മകരക്കൂര്‍ (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )

മകരം രാശിക്കാര്‍ക്ക് മിഥുനമാസത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിരവധിയാണ്. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ വിധത്തിലും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് തുടക്കമാണ് ഈ മാസം. എങ്കിലും ദോഷശമനത്തിനായി ഗണപതിഭഗവാനെ പ്രാര്‍ത്ഥിക്കുക. നിത്യേന രാവിലെ വീട്ടില്‍ വിളക്കു കൊളുത്തി ഗണപതിയെ പ്രാര്‍ഥിക്കുക. ജന്മനാളില്‍ ഗണപതിഹോമം കഴിപ്പിക്കേണ്ടതാണ്. ഇതെല്ലാം ജീവിതത്തില്‍ ഉണ്ടാവുന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്ക് തുടക്കമാണ്.

കുംഭക്കൂര്‍ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )

കുംഭക്കൂര്‍ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )

കുംഭം രാശിക്കാര്‍ക്ക് മിഥുനമാസത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടായിരിക്കും. എങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്ന ഒരു മാസമാണ് മിഥുന മാസം. എങ്കിലും ചെറിയ ദോഷങ്ങള്‍ നിങ്ങളില്‍ ഉണ്ടായിരിക്കും. അതിന് പരിഹാരം കാണുന്നതിനും ദോഷപരിഹാരത്തിനും വേണ്ടി നിത്യേന ദേവീ ഭജനം നടത്തേണ്ടതാണ്. ദേവീ ക്ഷേത്ര ദര്‍ശനം നടത്തി പഞ്ചാദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തി് പ്രാര്‍ഥിക്കുക. നിത്യേന ഭവനത്തില്‍ ലഘു മന്ത്ര ജപത്താല്‍ ദേവിയെ പ്രാര്‍ത്ഥിക്കാവുന്നതാണ്.

മീനക്കൂര്‍ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )

മീനക്കൂര്‍ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )

മീനം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉള്ള ഒരു മാസമാണ് മിഥുന മാസം. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ട നക്ഷത്രക്കാരാണ് പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി എന്നിവര്‍. ഗുണവര്‍ധവിനും ദോഷശമനത്തിനുമായി ഭദ്രകാളിയെ ഭജിക്കാവുന്നതാണ്. ഭദ്രകാളി സഹസ്രനാമം പാരായണം ചെയ്യുകയോ ദേവീ ക്ഷേത്ര ദര്‍ശനം നടത്തുകയോ ചെയ്യാവുന്നതാണ്.

X
Desktop Bottom Promotion